വ്യാഴാഴ്‌ച, മേയ് 26, 2011

കുട്ടിയാലിയുടെ അറാംബറപ്പുകള്‍

അന്ധവിശ്വാസങ്ങളും ,അനാചാരങ്ങളും , മദ്യപാനവും , പിടിച്ചുപറിയും, ഗുണ്ടായിസവും, സ്ത്രീ പീഡനങ്ങളും അരങ്ങു തകര്‍ക്കുന്ന സമൂഹത്തില്‍ ശരിയേത് , തെറ്റേത്, നന്മയേത്, തിന്മയേത്, സത്യമേത് ,മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ പറ്റാതെ  മിഴിച്ചു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടി. "കുട്ടിയാലി ". എന്തിനും, ഏതിനും ചോദ്യങ്ങള്‍ ചോദിക്കുന്ന ,അറിഞ്ഞതിനും അപ്പുറം തേടുന്ന ആധുനിക ബാല്യത്തിന്റെ പ്രതീകം.. ഉത്തരം മുട്ടുന്നവര്‍ 'അറാംബറന്നവനെന്നോ ' , 'നിഷേധിയെന്നോ ' വിളിക്കുമ്പോഴും യാതൊരു സങ്കോജവുമില്ലാതെ കുട്ടിയാലിയുടെ ചോദ്യ ശരങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...

ഒരു മന്ത്രവാദത്തിന്റെ കഥ !!


കുട്ടിയാലിയുടെ ആദ്യ ദിവസം ആരംഭിക്കുന്നത് ഓത്തുപള്ളിയില്‍ (മദ്രസയില്‍ ) നിന്നാണ് .
കുട്ടിയാലി : ഉസ്താദേ നിങ്ങക്ക് മന്ത്രവാദം അറിയോ?
ഉസ്താദ് : ഇഞ്ഞോടാരാ ഇത് പറഞ്ഞത്?
കുട്ടിയാലി : ഉമ്മ പറഞ്ഞതാ ..ഇങ്ങള് മന്തിരിച്ച്‌ കൊടുത്ത ചരട് അരേല് കെട്ടീട്ടാ വലിയുമ്മാന്റെ പനിയും വയറ്റോക്കും മാറിയെന്നു! 
ഉസ്താദ് : അത് നേരാ.....ഞമ്മള് മന്തിരിച്ചൂതിയ ചരട് കെട്ടിയാല്‍ എല്ലാ ദീനോം മാറും ...
കുട്ടിയാലി : ഉസ്താദേ നിങ്ങക്ക് ചരട് എല്ലാത്ത എന്തേലും പരിപാടിയുണ്ടോ ?
ഉസ്താദ് : ഞമ്മള് തകിടു മന്തിരിക്കും പിന്നെ മാറ്റലും നടത്തും.. ഞമ്മളു ചുട്ട കോയീനെ വരെ പറപ്പിച്ചിട്ടുണ്ട്!!
കുട്ടിയാലി : ചുട്ട കോയീനെ തിന്നുകയല്ലേ ഉള്ളു ഉസ്താദേ... ആരേലും പറപ്പിച്ചു കളയോ അയിനേ?
ഉസ്താദ് : എടാ ബലാലെ ഞമ്മളെ മന്ത്രത്തിനു അത്രേം ശക്തിയാണെന്നാ  ഞമ്മള്‍ പറഞ്ഞേന്റെ പൊരുള്‍ .
കുട്ടിയാലി : ഓ അങ്ങനെ ..ഈ തകിട് കൊണ്ടെന്താ ചെയ്യാ ഉസ്താദേ?
ഉസ്താദ് : ഞമ്മളു മന്തിരിച്ച ചെമ്പ് തകിട് പൊരേല് തൂക്കിയാല്‍ പൊരക്കും പോരക്കാര്‍ക്കും ബര്‍ക്കത്ത് ഉണ്ടാകും.
കുട്ടിയാലി : പോരേലെ കക്കൂസിലും,കുളിമുറിലും, ചായപ്പിലും എല്ലാം ഇങ്ങളെ തകിട് തൂക്കീട്ടത് ഞമ്മളു കണ്ടിനി...
ഉസ്താദ് : അങ്ങനെ തൂക്കിയത്‌ കൊണ്ടല്ലേ ഇന്ചെ ഇക്കാകാക്ക്  ദുഫായീല് ബല്യ പണി കിട്ടിയേ. 
കുട്ടിയാലി : ഉസ്താദേ ഓര് MBA പഠിച്ചോണ്ടല്ലേ പണി കിട്ടിയത്?
ഉസ്താദ് : നാട്ടില് കാക്ക തൊള്ളായിരം MBA കരില്ലേ? അതിറ്റിങ്ങളെ ചവിട്ടീറ്റ് വഴി നടന്നൂട!! എന്നിട്ട് ഓലിക്കെല്ലാം പണി കിട്ടീനോ? ഇന്ചെ ഇക്കാകാക്ക് മാത്രല്ലേ കിട്ടിയുള്ളൂ .
കുട്ടിയാലി : ആ ..അത് കാര്യാ ..അപ്പ എന്റെ ഇക്കാക്ക തിരു മണ്ടനാണെല്ലേ ?
ഉസ്താദ് : അതെന്താ ഇനിക്കിപ്പങ്ങനെ തോന്നാന്‍?
കുട്ടിയാലി : ഓര്‍ ബാംഗ്ലൂര്‍ പോയി MBA പഠിച്ചു വെറുതെ ബാപ്പാന്റെ പൈസ കളഞ്ഞു..10 കഴിഞ്ഞേരെ ഓര്‍ക്ക്‌ ഇങ്ങളെ തകിട് കെട്ടിയാ പോരായിരുന്നോ?
ഉസ്താദ് : ഹും ..

കുട്ടിയാലി : ഉസ്താദേ ഇങ്ങള് പറഞ്ഞില്ലേ ഇങ്ങള് മന്തിരിച്ചാല്‍ എല്ലാ രോഗോം മാറുമെന്നു?
ഉസ്താദ് : അയിനെന്താ ഇനിക്ക് ഒരു സംശയം.. ഇന്‍ചെ വലിയുമ്മാന്റെ പനി മാറില്ലേ? മീത്തലെ അന്ത്രുന്റെ കാല് കടച്ചില്‍ മാറില്ലേ?
കുട്ടിയാലി : അങ്ങനെയാണേല്‍ ഇങ്ങള് എന്റോടെ ഒരു സ്ഥലത്ത് വരുമോ?
ഉസ്താദ് : അതേടിയാ?
കുട്ടിയാലി : ഞമ്മളെ ഗവന്മേന്റ്റ് ആസ്പത്രീല് .
ഉസ്താദ് : അയിനു ഇനിക്കെന്താ ബരത്തം?
കുട്ടിയാലി :എനക്കല്ല ബരത്തം.
ഉസ്താദ് : പിന്നെ ഇന്‍ചെ ആരേലും ആട അഡ്മിറ്റ്‌ ആയിക്കാ?
കുട്ടിയാലി : ഞമ്മടെ ആരും അഡ്മിറ്റ്‌ ഇല്ല്ല.. വേറെ കൊറേ പേര് അഡ്മിറ്റ്‌ ഉണ്ട്!
 ഉസ്താദ് :  ഓലെ കണ്ടിട്ട് ഞമ്മക്ക് എന്ത് കിട്ടാനാ?
കുട്ടിയാലി : ഞമ്മക്ക് ഓലെ ഒന്ന് സഹായിക്കാലോ?
ഉസ്താദ് : ഞമ്മളു ഓലെ എങ്ങനെ സഹായിക്കാനാ? ഇഞ്ഞി തെളിച്ചു പറ.
കുട്ടിയാലി : ഞമ്മക്ക് ഓലെ എല്ലാരേം ഒരുമിച്ച് നിര്‍ത്തിയിട്ട് ഒരു കൂട്ട മന്തിരിക്കല്‍ നടത്താലോ? ഓലെ സൂക്കേട് മാറുവേം ചെയ്യും , കൊതു കടി കൊള്ളാതെ ഓലിക്കു പോരേല്‍ പോവേം ചെയ്യാം!! ഇങ്ങള്‍ക്ക് സൊര്‍ഗോം കിട്ടും :-)
ഉസ്താദ് : ഹമുക്കെ.. .ഇന്‍ച അറാംബറപ്പ് ഇത്തിരി കൂടുന്നുണ്ട് !

33 അഭിപ്രായങ്ങൾ:

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഒരു സ്വാഭാവികതയ്ക്ക് വേണ്ടി വടക്കെ മലബാര്‍ ഭാഷയാണ് ഉപയോഗിച്ചത്..ആര്‍ക്കേലും വല്ല വാക്കുകളും മനസ്സിലായില്ലേല്‍ ചോദിക്കുക..അതിന്റെ 'മലയാള അര്‍ഥം' പറഞ്ഞു തരാം..പിന്നെ ഞങ്ങടെ നാട്ടിലെ ഭാഷ ഏതാണ്ട് ഇതൊക്കെ തന്നെയാണ്.. അപ്പോള്‍ മനസ്സിലായിക്കൂടെ എത്ര കഷ്ടപെട്ടാണ് 'ശരിയായ' മലയാളത്തില്‍ ഒരു പോസ്റ്റ്‌ എഴുതുന്നത് എന്ന്.. അതോണ്ട് പരമാവധി സഹകരിക്കുക :-) ഹി ഹി ..

ചാണ്ടിച്ചൻ പറഞ്ഞു...

ശക്തമായ ആക്ഷേപഹാസ്യം...

ajith പറഞ്ഞു...

നാരായണഗുരു ഇതുപോലുള്ള എല്ലാ തട്ടിപ്പുകള്‍ക്കും എതിരായിരുന്നു. ഈ എതിര്‍പ്പ് അറിയാവുന്ന ഒരു മന്ത്രവാദി ഗുരുവിന്റെ മുമ്പില്‍ വന്ന് ചേഷ്ടകളോടെ ചോദിച്ചു; “ഒന്നിലും വിശ്വാസമില്ല അല്ലേ? അടയാളങ്ങളെന്തെങ്കിലും കാണിക്കണോ?” ഗുരു സമചിത്തത കൈവിടാതെ ഒരു മന്ദസ്മിതത്തോടെ തന്റെ മുമ്പില്‍ നില്‍ക്കുന്ന മന്ത്രവാദിയോട് പറഞ്ഞുവത്രെ “വിരോധമില്ലെങ്കില്‍ നിങ്ങളുടെ വായില്‍ ഒരു പല്ലുമുളച്ചുകണ്ടാല്‍ കൊള്ളാം” വായില്‍ ഒരു പല്ലുപോലുമില്ലാതിരുന്ന മന്ത്രവാദി പത്തിമടക്കി ഓടി.

(ഇപ്പോള്‍ ഈ ആധുനികകാലത്ത്? വളരുന്ന ഒരു മുടിയെച്ചൊല്ലി ചില തന്ത്രങ്ങളൊക്കെ ഉരുത്തിരിഞ്ഞുവരുന്നുണ്ടത്രെ!!!)

ചെറുത്* പറഞ്ഞു...

ഹ ഹ തന്നെ തന്നെ.
കുട്ട്യാലിയെ വിടാതെ പിടിച്ചോ, ഇമ്മാതിരി പഹയ്ന്മാര്‍ക്ക് കുട്ട്യാലിയെ വച്ച് പണി കൊടുക്കാം. ഓന്‍ പയ്യനല്ലേന്നും കരുതി അടി മേടിക്കാതെ രക്ഷപെടുവേം ചെയ്യാം :)

ഭാഷ ഒരു പ്രശ്നം ആവുമെന്ന് തോന്നുന്നില്ല. ഇപ്പൊ മിക്കയിടങ്ങളിലേയും ഭാഷ ഒരുവിധം വായനക്കാര്‍ക്കൊക്കെ പരിചയം കാണും. അപ്പൊ വീണ്ടും കാണാം ദുഫായ്ക്കാരാ.

ആശം‍സകള്‍‍!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചാണ്ടിച്ചയോ ,

ഈ സ്നേഹവരവിനും , ആദ്യ കമന്റിനും നന്ദി.

അജിത്‌ ഭായ് ,

മുടിയുടെ കാര്യം ഞാനും വായിച്ചിരുന്നു...പല്ലും നഖവും പൂടയും ഒന്നും പൂജിക്കുന്ന ശീലം ഇസ്ലാമില്‍ ഇല്ല. മദീനയിലെ വിഗ്രഹാരാധനയ്ക്കും ദുര്‍മന്ത്രവാദത്തിനും എതിരെ പോരടിച്ച പ്രവാചകന്റെ മുടി സൂക്ഷിക്കാന്‍ 40 കോടി രൂപയ്ക്ക് പള്ളി പണിയുന്നതിന്റെ ഔചിത്യം ചോറ് തിന്നുന്ന എനിക്ക് മനസ്സിലാവുന്നില്ല....

ചെറുതേ,

അത് തന്നെയാണ് എന്റെ ഉദ്ദേശം..നമുക്ക് നോക്കാലോ അടി കിട്ടുമോ ഇല്ലയോ എന്ന്.

Jazmikkutty,
:-)

പഥികൻ പറഞ്ഞു...

നന്നായി..!

Nishanakshathram പറഞ്ഞു...

കുട്ട്യാലി ആളു കൊള്ളാലോ....

കുട്ടിയാലി : ഓര്‍ ബാംഗ്ലൂര്‍ പോയി MBA പഠിച്ചു വെറുതെ ബാപ്പാന്റെ പൈസ കളഞ്ഞു..10 കഴിഞ്ഞേരെ ഓര്‍ക്ക്‌ ഇങ്ങളെ തകിട് കെട്ടിയാ പോരായിരുന്നോ?
ഉസ്താദ് : ഹും ..

പിന്നെ മലബാര്ഭാഷയെ നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു...മലബാര്ഭാഷയെ ഒത്തിരി ഇഷ്ട്ടപ്പെടുന്ന ഒരാളാനേ..

Nishanakshathram പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നിരീക്ഷകന്‍ പറഞ്ഞു...

എയുത്തു ചുട്ട കൊയീനെ പറപ്പിക്കാന്‍ പോണ പോലെയാ...
പറന്നാല്‍ പറന്നു.ഇല്ലേല്‍ എല്ലാരും കൂടി ചുട്ടു തിന്നും.....

ഉസ്താദ് കുട്ട്യാലീന്റെ പുറകെ ഓടാതിരുന്നത് ആണിരോഗം കൊണ്ടാവും അല്ലേ...!!!!

എയുതി എയുതി തെളിയട്ടെ ആശംസകള്‍ ........

mayflowers പറഞ്ഞു...

എന്റെ കമന്റെവിടെപ്പോയി?

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ mayflowers,

പടച്ചോനാനണെ താങ്കളുടെ കമന്റ്‌ എങ്ങോട്ട് പോയി എന്നെനിക്കറിയില്ലട്ടോ .. നമുക്ക് ഒരു ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടാലോ??? ബുദ്ധിമുട്ടില്ലേല്‍ താങ്കളുടെ വിലയേറിയ അഭിപ്രായം ഒന്നുടെ രേഖപ്പെടുതാവോ ?

ഭായി പറഞ്ഞു...

ഹ ഹ ഹ ഐഡുയ കൊള്ളാം :)

Lipi Ranju പറഞ്ഞു...

ഈ കുട്ടിയാലി കൊള്ളാല്ലോ... :)
ഈ ഭാഷ മനസിലാക്കാന്‍ ഒരുബുദ്ധിമുട്ടും ഇല്ലാട്ടോ... മാത്രമല്ല ഇഷ്ടവുമാണ് . അതിനു 'മലയാളം തര്‍ജിമ ' ചെയ്തു ഈ ഭാഷയെ കളിയാക്കാതിരുന്നത് നന്നായി.

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇമ്മാന്തിരി പിരാന്തുകള്‍ മ്മള കുട്ട്യാലി ബിശാരിച്ചാ മാറ്റം കയ്യൂനി ...
ദുഭായിക്കാരാ എയ്ത്തു കലക്കീനു...:)

അസീസ്‌ പറഞ്ഞു...

ഈറ്റാല്‍ത്തത് എനിയും ഉണ്ടെക്കില്‍ ഓരോന്നോരോന്നായി പോരട്ടെ........

Prabhan Krishnan പറഞ്ഞു...

ജ്ജ് ചിരിപ്പിച്ചല്ലോ..പഹയാ...!!

നന്നായിട്ടുണ്ട്ട്ടോ....!
ഭാഷയുടെ വ്യത്യസ്തയില്‍..പോസ്റ്റിനു പത്തരമാറ്റ് തിളക്കം...!!
കെംകേമായിരിക്ക്ണൂ.....!!!
ആശംസകള്‍...!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ ഭായി, നന്ദി .

@ ലിപി,

ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി. എല്ലാര്‍കും ഈ ഭാഷ ഇഷ്ടണേല്‍ പിന്നെ ഞാനായിട്ടെന്തിനാ തര്‍ജമ ചെയ്തു കുളമാക്കുന്നത്?

@രമേഷേട്ടാ,

അഭിനന്ദനത്തിനു നന്ദി .

@ അസീസ്കാ,

ഈറ്റാല്‍ത്തത് കൊറേയുണ്ട്..ഞമ്മക്ക് ഓരോന്നോരോന്നായി പോറതേക്ക്‌ എടുക്കാലോ..ഇങ്ങളൊന്നു ഷമി ..

@ കൃഷ്ണന്‍ ചേട്ടാ ,

ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി ..

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ദുബായിക്കാരാ,
പോസ്റ്റും പോസ്റ്റിന്റെ ഐഡിയയും ഇഷ്ടപ്പെട്ടു.
ഒന്നൂടൊന്ന് നന്നാക്കാമായിരുന്നു, താങ്കളുടെ ലാസ്റ്റ് പോസ്റ്റ് വായിച്ച നിലയിൽ പറഞ്ഞതാണ്. അക്ഷരത്തെറ്റ് ഒരുപാടുണ്ട് ശ്രദ്ദിക്കുക.
പിന്നെ ഹറാം എന്ന വാക്കിൽ നിന്നല്ലേ ഈ ഹറാം‌പിറപ്പ് ഉണ്ടായത്?? അറാംബിറപ്പ് ആണോ? അറിയില്ല, അതും കൺഫേം ചെയ്യുമല്ലോ.
ഇനിയും ഒരുപാട് പ്രതീക്ഷിച്ച് കൊണ്ട്
ഇനിയും കാണാം
ഹാപ്പി ബാച്ചിലേഴ്സ്
ജയ് ഹിന്ദ്

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

പ്രിയപ്പെട്ട ബാച്ചി,

അഭിപ്രായത്തിന് നന്ദി...പിന്നെ ശരിയായ മലയാളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അക്ഷരത്തെറ്റുകള്‍ ഉണ്ടെന്നു തോന്നാം ..ഇതില്‍ ഉപയോഗിച്ച ഓരോ വാക്കും ഞങ്ങടെ നാട്ടില്‍ വായ്താരിയായി ഉപയോഗിക്കുന്നതാണ്..ഉദാഹരണമായി 'നീ' എന്നുള്ളതിന് 'ഇഞ്ഞ്' 'ഞ്ഞ്', 'ജ്ജ്' എന്നീ വാക്കുകള്‍ ഉപയോഗിച്ചു വരുന്നു. പല വാക്കുകള്‍ക്കും ശരിയായ ലിപി ഇല്ല. എനിക്കും തോന്നുന്നത് ഹറാം എന്ന വാക്കിൽ നിന്നു തന്നെയാണ് ഈ ഹറാം‌പിറപ്പ് ഉണ്ടായത് എന്ന്. പക്ഷെ സംസാരത്തില്‍ 'അറാംബറപ്പുകള്‍' എന്നാണ് കേട്ട് വരാറുള്ളത്..പ്രത്യേകിച്ച് വയസ്സായ ആള്‍ക്കാര്‍ ..

Jenith Kachappilly പറഞ്ഞു...

രാജമാണിക്ക്യം സിനിമ പോലെ ഭാഷയുടെ വ്യത്യസ്തത കൊണ്ട് പോസ്റ്റും രസ്സായി ട്ടോ !! ഞാനും ചിരിച്ചു. ഇനിയും പോരട്ടെ ഇതുപോലുള്ളത്... :)

ആശംസകളോടെ
http://jenithakavisheshangal.blogspot.com/

ഷമീര്‍ തളിക്കുളം പറഞ്ഞു...

വളരെ രസ്സായിട്ടോ. ആശംസകള്‍....

ഉസ്താത് പറഞ്ഞ വാക്ക് ഞാനും പറയട്ടെ.
"ഹമുക്കെ.. .ഇന്‍ച അറാംബറപ്പ് ഇത്തിരി കൂടുന്നുണ്ട് !"

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ Jenith Kachappilly ,

ഈ ആദ്യ വരവിനും ആശംസയ്ക്കും നന്ദി..

ഷമീര്‍ തളിക്കുളം,

ഇങ്ങള്‍ക്കും ഇരിക്കട്ടെ ഒരു നന്ദി ..

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നാട്ടില് കാക്ക തൊള്ളായിരം MBA കരില്ലേ? അതിറ്റിങ്ങളെ ചവിട്ടീറ്റ് വഴി നടന്നൂട!! എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നര്‍മ്മം ഇതാണെ...ശരിയാണ് മുക്കിലും മൂലേലും mba ആണേേ...പോസ്സറ്റുമ്പോള്‍ മെയില്‍ ചെയ്യണം.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@കുസുമം ആര്‍ പുന്നപ്ര,

ഈ ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി. തീര്‍ച്ചയായും മെയില്‍ ചെയ്യാം.

shabnaponnad പറഞ്ഞു...

ഹ ഹ വയ്യ ചിരിക്കാൻ.......
കലക്കിട്ടൊ.........

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ശബ്നാ,

ഈ വരവിനും അഭിപ്രായത്തിനും നന്ദി..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നർമ്മത്തിലൂടെ മർമ്മത്തിൽ കുത്തി അല്ലേ ഭായ്

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

മുരളി ചേട്ടാ,

ഈ വരവിനും അഭിപ്രായത്തിനും നന്ദി.

Pradeep Kumar പറഞ്ഞു...

പുതിയ പോസ്റ്റിലെ ലിങ്കില്‍ നിന്നാണ് ഇവിടെ വന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സൂപ്പര്‍ ആക്ഷേപഹാസ്യം. പിന്‍തുടരാതെ പോവുന്നില്ല.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ Pradeep Kumar

മാഷെ വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

Unknown പറഞ്ഞു...

ദ് ബായിച്ച കാലത്ത് മലിയാളം ടൈ‌പ്പ്‌ണ പണി അറ്‌ഞ്ഞൂടായിനും. ദാ പ്പ പടിച്ചി.
നല്ല തമാസ- ഇസ്ടായ്യി. ഞ്ഞ്യും എയ്തണേ.

Rashid പറഞ്ഞു...

കലക്കി.. ഇന്‍റെ, എന്നത് കണ്‍ഫ്യൂഷന്‍ ആക്കി. ഞമ്മളെ നാട്ടിലൊക്കെ ഇന്‍റെ എന്നാല്‍ എന്‍റെ എന്നാണ്.. :)

നിലാവ് പറഞ്ഞു...

ആക്ഷേപഹാസ്യത്തിന്റെ സഹായത്തോടെ നനായി അവതരിപ്പിച്ചു ,നമ്മള്‍ ബ്ലോഗേഴ്സ് ഇതിനെതിരെ ഒന്നിക്കണം,സിന്ദാബാദ്‌
ആശംസകള്‍ ..........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ