ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

വെള്ളിയാഴ്‌ച, ജൂൺ 03, 2011

മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ നേതാക്കന്മാര്‍!!

മാഡംജിയുടെ നമ്പര്‍ പത്തു ജനപഥിലെ വീട്. സമയം അര്‍ധരാത്രി 12 മണി. എങ്ങും കൂരിരുട്ട്. നിശീഥിനിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മുറിയില്‍ മൊബൈല്‍ ഫോണ്‍ ചിലച്ചു . "ട്രിം ട്രിം  മെസ്സേജ് വന്നെ . മെസ്സേജ് വന്നെ" . ഉറക്കം ഞെട്ടിയ മാഡംജി പിറുപിറുത്തു ഏതു അല്പനാണാവോ അര്‍ധരാത്രി SMS അയച്ചത്? മാഡംജി മോന്റെ കട്ടിലിലേക്ക് നോക്കി. നല്ല ഉറക്കത്തിലാണ്. പോത്ത് പോലെ വളര്‍ന്നെങ്കിലും ഇപ്പോളും കൊച്ചു കൊച്ചു കുട്ടിയുടെ മനസ്സാ. റിങ്ങര്‍ ടോണ്‍ കേട്ടില്ലേ ഒരു മാതിരി ചന്ത പിള്ളാരുടെ പോലെ.

പിറ്റേന്ന് രാവിലെ  മാഡംജി ചന്ദ്രിക പത്രം വായിച്ചോണ്ടിരിക്കുകയായിരുന്നു. ഉറക്കച്ചടവോടെ കയ്യില്‍ മൊബൈലും എടുത്തു അമ്മയുടെ അടുത്തുവന്നു നിന്ന് മോന്‍ ചിണുങ്ങി.

മമ്മിയെന്തിനാ ലീഗിന്റെ പത്രമായ ചന്ദ്രിക വായിക്കുന്നത്?

മോനെ ഇനി കേരളത്തിലെ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഇത് വായിച്ചാലെ രക്ഷയുള്ളൂ. കാര്യങ്ങള്‍ ഒക്കെ തീരുമാനിക്കുന്നത്‌ പാണക്കാട് തങ്ങള്‍ അല്ലെ? അല്ലാതെ നമ്മള്‍ ഹൈ കമാന്‍ഡ് അല്ലല്ലോ!!


ബൈ ദി ബൈ , മമ്മി ഈ എം കെ ഗാന്ധിയെന്ന പുള്ളിയേതാ?

എന്റെ പൊന്നേ! നിനക്ക് അറിയില്ലേ പുള്ളിയെ? മഹാത്മാ ഗാന്ധി, നമ്മുടെ രാഷ്ട്രപിതാവ്. അതൊക്കെ പോട്ടെ നീ എന്തിനാ അങ്ങേരെ കുറിച്ചറിയുന്നത്? സാധാരണ നമ്മള്‍ കോണ്‍ഗ്രസ്‌കാര്‍ ഒക്ടോബര്‍ 2 നും ജനുവരി 30 നും അല്ലെ അങ്ങേരെ കുറിച്ച് ഓര്‍ക്കുന്നതും പ്രസംഗിക്കുന്നതും!.

മമ്മി, ഈ ഗാന്ധിയുടെ പടമല്ലേ 500 രൂപ നോട്ടില്‍ ഉള്ളത്. കഷണ്ടിയോക്കെയായി ഒരു വട്ട കണ്ണാടിയൊക്കെ വച്ച ഒരു ഓള്‍ഡ്‌ മാന്‍.

മോന്റെ ജനറല്‍ നോളെജില്‍ അഭിമാനം പൂണ്ട മമ്മി പറഞ്ഞു. "എസ് ഡിയര്‍ ദി സെയിം പേലോ".

മമ്മി, നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് ഈ ഗാന്ധിയോടുള്ള സ്നേഹം കൊണ്ടാണോ 5൦൦ ന്റെ നോട്ടിനോട്‌ ഭയങ്കര ആര്‍ത്തി??

മോനെ അറിയാതെ പോലും നോട്ടിന്റെ കാര്യം മിണ്ടിയേക്കരുത്‌. ആ ചാനെലുകാര്‍ എവിടെയൊക്കെയാ ഒളി ക്യാമറ വച്ചിരിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല.സ്വന്തം ഇയര്‍ ഫോണിനെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാ ഇത് . നീ കണ്ടതല്ലേ ആ കനിമൊഴി കുഞ്ഞും നീര റാഡിയയും കൂടിയുള്ള ടെലിഫോണ്‍ സംഭാഷണം എപിസോഡുകളായിട്ടല്ലേ ആ ചാനലുകാര്‍ ടെലികാസറ്റ്‌  ചെയ്തത്. പൊങ്കലും ഇഡിലിയും വടയും കഴിച്ചോണ്ട് നടന്ന കുട്ടിയല്ലേ ! ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കിടന്നു ഗോതമ്പുണ്ട തിന്നുകയാ. പാവം കുട്ടി. അതിനെ ചതിച്ചവരോട് ദൈവം ചോദിക്കും.

അതിനു മമ്മി എന്തിനാ ടെന്‍ഷന്‍ അടിക്കുന്നത്? മമ്മിയും നീര റാഡിയയും തമ്മില്‍ വല്ല അവിഹിത ബന്ധോം ഉണ്ടോ?

നീര റാഡിയയുമായി എനിക്ക് ബന്ധം ഒന്നുമില്ല ഡിയര്‍. പക്ഷെ നമ്മുടെ ഏഷ്യാനെറ്റിലെ ഷാജഹാനെ ഞാന്‍ ഇടയ്ക്കിടെ 'കോണ്ടാക്റ്റ്‌' ചെയ്യാറുണ്ട്. മോനെ ഞാന്‍ ഒരു രഹസ്യം പറയാം. ബിന്‍ ലാദനെ വധിച്ചതിനു ശേഷം അമേരിക്കയുടെ അടുത്ത ലക്‌ഷ്യം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കലാണ്‌. എനിക്കാണ് ആ ഓപറേഷന്റെ ചുമതല. ഷോര്‍നൂരെ MR മുരളിയെയും ഒഞ്ചിയത്തെ ചന്ദ്രശേഖരനെയും ഞങ്ങളല്ലേ പൊക്കി വിട്ടത്!! ഒഞ്ചിയത്തെ റെവല്യൂഷനറിക്കാരുടെ ഏജെന്റല്ലേ ഷാജഹാന്‍!! ഒബാമയുടെ നിര്‍ദേശ പ്രകാരം ഒഞ്ചിയം ബാങ്കിന്റെ അടുത്തുള്ള കലുങ്കില്‍ പോസ്റ്റര്‍ ഒട്ടിക്കാനും ഓര്‍ക്കാട്ടേരി ജീപ്പ് സ്റ്റാന്റില്‍ ബാനര്‍ കെട്ടാനും ഞാനല്ലേ ഷാജഹാനെ വിളിച്ചു പറഞ്ഞത്!

ഇതെങ്ങാനും ആ ഇന്ത്യാവിഷന്‍ ചോര്‍ത്തിയിട്ടുണ്ടാകുമോ എന്നാ എന്റെ പേടി. അങ്ങിനെയാണേല്‍ കുഞ്ഞാലിക്കുട്ടിക്കു പണി കൊടുത്തിട്ട് അവസാനം 'പപ്പണി' തിരിച്ചു കിട്ടിയ മുനീറിന്റെ സ്ഥിതി ആകുമോ എനിക്കും? പാവം ഒബാമ അങ്കിള്‍ ആണേല്‍ വികി ലീക്ക്സ് ഇതെങ്ങാനും ലീക് ചെയ്യുമോ എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചോണ്ടിരിക്കയാ.അവിടേം തെരഞ്ഞെടുപ്പു അടുത്തില്ലേ? അമേരിക്കന്‍ പ്രസിഡണ്ട്‌ ആണേലും നമ്മുടെ അയനിക്കര പഞ്ചായത്ത് പ്രസിഡണ്ട്‌ ആണേലും കസേരയില്‍ അള്ളി പിടിച്ചിരിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഉടുമ്പിന്റെ സ്വഭാവമല്ലേ!.

മമ്മി , ഈ ഷാജഹാനെയല്ലേ കണ്ണൂര് വെച്ച് നമ്മുടെ ജയരാജന്‍ സഖാവ് ചാമ്പി വിട്ടത്.

അതെ മോനെ . പക്ഷെ അതൊരു കണക്കിന് തിരഞ്ഞെടുപ്പില്‍ നമുക്ക് ഗുണമായി. നാട്ടുകാരെല്ലാരും കൂടി സഖാവിന്റെ പാര്‍ട്ടിക്ക് പണി കൊടുത്തില്ലേ? സാധാരണ ഒരു സീറ്റ് കിട്ടുന്ന കണ്ണൂരില്‍ നമുക്ക് 3 സീറ്റ് കിട്ടിയില്ലേ!!

മമ്മി, അങ്ങനെയാണേല്‍ ആ ഷാജഹാനെ കേരളത്തിലെ എല്ലാ ജില്ലകളിലും പോയി തല്ലു കൊള്ളിച്ചായിരുന്നെങ്കില്‍ എല്ലാ സീറ്റും നമുക്ക് കിട്ടിയേനെ.

അയ്യോടാ, ഞാനത്രെയും ഓര്‍ത്തില്ല. മോന്റെ ഒരു ബുത്തി.അടുത്ത തിരഞ്ഞെടുപ്പില്‍ നമുക്ക് ഈ തന്ത്രം പ്രയോഗിക്കാം.

മമ്മി , ഞാന്‍ രാഷ്ട്രീയം മതിയാക്കിയാലോ എന്നാലോചിക്കയാ. എന്തോരം ജനസമ്പര്‍ക്ക പരിപാടി നടത്തിയിട്ടും , പാവങ്ങടെ കുടില്‍ സന്ദര്‍ശിച്ചിട്ടും ഒന്നും അങ്ങട് ക്ലിക്ക് ആവുന്നില്ല. 'അമുല്‍ ബേബി' എന്ന് പറഞ്ഞു കളിയാക്കുകയാ. എത്രയും പെട്ടെന്ന് വളര്‍ന്നു പ്രധാനമന്ത്രി ആകാന്‍ വേണ്ടി മമ്മി പറഞ്ഞിട്ടല്ലേ ഞാന്‍ കോമ്പ്ലാന്‍ കുടിക്കുന്നത് ! അപ്പോള്‍ ഞാന്‍ 'കോമ്പ്ലാന്‍ ബോയ്‌' അല്ലെ? ബേബി അല്ലല്ലോ !!

എടാ കോമ്പ്ലാന്‍ ബോയ്‌ മോനെ നീ പാവങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി അവരുടെ കുടിലില്‍ ചെന്ന് കഞ്ഞി കുടിച്ചിട്ടും, അവരുടെ കക്കൂസില്‍ തൂറിയിട്ടും, അവരുടെ കൊച്ചുങ്ങളുടെ മൂക്കട്ട ചീന്തിയിട്ടൊന്നും ഒരു കാര്യോമില്ല. കാരണം 'ഭൂമിയിലെ രാജാക്കന്മാര്‍' സിനിമ അവരും കണ്ടു കാണില്ലേ? നീ ഈ പഴയ സ്റ്റൈല്‍ മാറ്റി കുറച്ചു മോഡേണ്‍ ആകാന്‍ നോക്ക്.

മമ്മി എന്താ പറയുന്നത്? എന്നെ പോലെ മോഡേണ്‍ ആയ ഏതേലും രാഷ്ട്രീയ നേതാവ് ഈ ഇന്ത്യ മഹാരാജ്യത്ത്‌ വേറെയുണ്ടോ? എന്തിനു പാകിസ്ഥാനില്‍ പോലും കാണില്ല! കൂളിംഗ്‌ ഗ്ലാസും, ജീന്‍സും, ചെത്ത്‌ ടീ ഷര്‍ട്ടും ഇട്ടു ഫോറിന്‍ കാറില്‍ കേരളത്തിലെ കാമ്പസുകളില്‍ ഞാന്‍ നടത്തിയ 'ഷേക്ക്‌ ഹാന്‍ഡ്‌' കലാപ്രകടങ്ങള്‍ ഒന്നും മമ്മി കണ്ടില്ലായിരുന്നോ? പിത്തം പിടിച്ച അറബി ചെക്കന്മാര്‍ 'ചിക്കെന്‍ ബെര്‍ഗെര്‍' കണ്ടപോലെ ആയിരുന്നില്ലേ പെണ്‍പിള്ളേര്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തരാന്‍ വേണ്ടി ആക്രാന്തം കാണിച്ചത്‌!!

എന്റെ പോന്നു മോനെ ഇമ്മാതിരി ജാഡ ഐറ്റംസ് ഒക്കെ തമിഴ്നാട്ടിലെ ചിലവാകുള്ളൂ. പ്രിഥ്വിരാജിന്റെ ജാഡ തന്നെ കേരളക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതോണ്ട് നീ ഇങ്ങനെ കേരളത്തില്‍ പോയി ജാഡ കാണിച്ചാല്‍ നിനക്ക് 'കൈ' തന്ന പെണ്‍പിള്ളാര്‌ പോലും നമുക്ക് വോട്ട് തരില്ല. നീ ആ അച്ചുമ്മാമനെ കണ്ടു പടിക്ക്. എന്താ അങ്ങേരുടെ ഒരു ജനസമ്മതി?

അത് നേരാ മമ്മി. അത് ഞാനും കണ്ടിട്ടുണ്ട്. അങ്ങേരുടെ പ്രസംഗം കേള്‍ക്കാന്‍ എന്താ ജനക്കൂട്ടം! എന്റെ പ്രസംഗം കേള്‍ക്കാന്‍ കാശു കൊടുത്തിട്ടും ആരെയും കിട്ടുന്നില്ല എന്നാ യൂത്ത്കാര് പറഞ്ഞത്.

മോനെ നിനക്ക് എങ്ങനെ അച്ചുമ്മാമനെ പോലെയാകാമെന്ന് മമ്മി പഠിപ്പിച്ചു തരാം. എവിടെ 'മൊട കണ്ടാലും' കേറി ഇടപെടണം. പിന്നീടു മുഖ്യമന്ത്രി ആവുകയാണേല്‍ ആ മൊട കണ്ട ഏര്യയിലോട്ട് പോയിട്ട് ആ  ജില്ലയിലോട്ടു തന്നെ തിരിഞ്ഞു നോക്കരുത്.  പിന്നെ തനിക്കു ആളാകാന്‍ വേണ്ടി സ്വന്തം പാര്‍ട്ടിക്കാരെയും എതിര്‍ പാര്‍ട്ടിക്കാരെയും കുറിച്ച് ആരോപണം ഉന്നയിച്ചു അവരുടെ നടുപ്പുറത്ത് കേറി 20 20 (Twenty Twenty) കളിക്കണം.വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ 'സാന്റ്വിച്ചിനു' തക്കാളിയെന്ന പോലെ ഇടയ്ക്കിടെ പഴഞ്ചൊല്ലുകള്‍ പറയണം. അതും ഓരോ വാക്കും കൊരവള്ളി പൊട്ടും വരെ നീട്ടിയും കുറുക്കിയും പറയണം.ഇടയ്ക്കിടെ പോത്ത് മുക്കറയിടും പോലെ ശബ്ദം പുറപ്പെടീക്കണം.വളരെ സിമ്പിള്‍ അല്ലെ മോനെ ?

മമ്മി എനിക്ക് അച്ചുമ്മാമനൊന്നും പഠിക്കേണ്ട.അങ്ങേരു എന്തോരം പോക്ക്രിത്തരങ്ങളാ വിളിച്ചു പറഞ്ഞിരിക്കുന്നത്? സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ അച്ഛനെ 'പട്ടി' എന്ന് വിളിച്ചു , സിന്ധു ജോയിയെ 'ഒരുത്തി' എന്ന് വിളിച്ചു,പിന്നെ ലതിക സുഭാഷിനെ വേറെയെന്തോ വിളിച്ചു. ഇതൊക്കെ ഒരു വയസ്സന്റെ ചെല്‍പ്പനങ്ങള്‍ ആയിട്ടല്ലേ ജനങ്ങള്‍ കണ്ടത്. അല്ലെങ്കില്‍ 'മലപ്പുറത്തെ കാക്കക്കുട്ടികള്‍ കോപ്പി അടിച്ചാണ് പരീക്ഷ പാസ്സാകുന്നത്' എന്ന് പറഞ്ഞത് ഞാനോ മറ്റോ ആണെങ്കില്‍ ലീഗിന്റെ ചെക്കന്മാര്‍ എന്റെ നെഞ്ചത്ത് ചിക്കെന്‍ ബിരിയാണി ഉണ്ടാക്കിയേനെ. പണ്ട് നമ്മുടെ ഒരു മുഖ്യമന്ത്രി ഇതുപോലെ എന്തോ പറഞ്ഞപ്പോള്‍ മൃഗീയവും പൈശാചികവും ആയിട്ടല്ലേ അങ്ങേരുടെ കസേര പോയത്. പിന്നെ അങ്ങേരെ കേരളത്തില്‍ നിന്നും പൂച്ചക്കുട്ടിയെ പോലെയല്ലേ നാടുകടത്തിയത്. ഇപ്പോള്‍ അങ്ങേരു കശ്മീര്‍ അതിര്‍ത്തിയില്‍ ഓലപ്പടക്കവും ഏറുണ്ടയും വിറ്റു നടക്കുവാ എന്നാ കേട്ടത്.

മോനെ നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ ഇതൊന്നും അങ്ങേരുടെ ജനസമ്മതി കുറയ്ക്കുന്നില്ല. അങ്ങേര് ഒറ്റൊരുത്തന്‍ കൊണ്ടാണ് അവര്‍ക്ക് 68 സീറ്റ് കിട്ടിയത് എന്നുള്ള സത്യം നമുക്ക് കണ്ടില്ലാന്നു നടിക്കാന്‍ പറ്റുമോ?

മമ്മി , നമ്മള്‍ കണ്ടുന്നു നടിച്ചാല്‍ തന്നെ എന്താ കാര്യം? പുള്ളിയുടെ പാര്‍ട്ടിക്കാര്‍ കാണണ്ടേ? അങ്ങേരെ ഇപ്പോഴും അവര്‍ പോളിറ്റ് ബ്യൂറോയില്‍ എടുത്തിട്ടില്ലല്ലോ?

മോനെ, അത് അവരുടെ പാര്‍ട്ടിയിലെ വിഭാഗീയതയും അഭ്യന്തര പ്രശ്നങ്ങളും മൂലമാണ്. ഉള്‍പാര്‍ട്ടി  ജനാധിപത്യം അവരുടെ പാര്‍ട്ടിയില്‍ അനുവദിച്ചിട്ടുണ്ട്. അതോണ്ടല്ലേ അവരെല്ലാരും ഒരുമിച്ചിരുന്നു ദിനേശ് ബീഡി വലിക്കുന്നത്. എന്നുകരുതി പാര്‍ട്ടിയിലെ ബുദ്ധിജീവിയായ പാര്‍ട്ടി സെക്രെട്ടറിയെ അങ്ങേര് 'കൊഞ്ഞനം' കുത്താവോ?  അതോണ്ടല്ലേ അങ്ങേരെ തിരിച്ചു പോളിറ്റ് ബ്യൂറോയില്‍ എടുക്കാത്തത്.

മോനെ, പറഞ്ഞു പറഞ്ഞു നമ്മള്‍ ഫോറെസ്റ്റ് കേറി. നീ എന്തിനാ നേരത്തെ M K  ഗാന്ധിയെ കുറിച്ച് ചോദിച്ചത്?

മമ്മി, ഇന്നലെ എന്റെ മോബൈലിലോട്ട് M K  ഗാന്ധിയുടെ ഒരു SMS വന്നിട്ടുണ്ട്.

എന്ത്? നിന്റെ മോബൈലിലോട്ട് M K  ഗാന്ധിയുടെ SMS ഓ ?

അതെ മമ്മി , ഞാന്‍ നെഹ്‌റു മുത്തച്ഛന്റെ BSNL സിം ആണല്ലോ ഉപയോഗിക്കുന്നത്! പുള്ളിയുടെ ലൈഫ് ലോങ്ങ്‌ വാലിഡിറ്റി സിം ആയിരുന്നല്ലോ!

ഓഹോ അങ്ങനെ., നീ ആ മെസ്സേജ് ഒന്ന് വായിച്ചേ.

ഇതാണ് മമ്മി ആ മെസ്സേജ് . "പ്രിയ നെഹ്‌റു , നമുക്ക് സ്വാതന്ത്ര്യം കിട്ടി. അഭിനന്ദനങ്ങള്‍ !! നാളെ വൈകിട്ടൊന്നു നമുക്ക് കൂടണ്ടേ"?

എന്റെ അന്ത്രോളീസ് പുണ്യാള!! 1947 ആഗസ്റ്റ്‌ 14 നു അര്‍ദ്ധരാത്രി അയച്ച മെസ്സേജ് ആണോ ഇന്നലെ അര്‍ദ്ധരാത്രിക്ക് കിട്ടിയത്? നമ്മുടെ BSNL ന്റെ ഒരു കാര്യമേ! ഇത്രയും ഫാസ്റ്റ് ആണെന്ന് ഞാന്‍ കരുതിയില്ല.

മമ്മി,ഞാന്‍ അന്നേ പറഞ്ഞതല്ലേ ഈ  BSNL ഉം കൂടി വല്ല റ്റാറ്റായ്ക്കോ ബിര്‍ളയ്ക്കോ തൂക്കി വില്‍ക്കാന്‍.

മോനെ നമ്മള്‍ ശ്രമിക്കാഞ്ഞിട്ടാണോ ? വെറുതെ കൊടുക്കാമെന്നു പറഞ്ഞിട്ട് പോലും ആര്‍ക്കും വേണ്ട. അല്ലേലും അവിടെ വിലപിടിപ്പുള്ള എന്തേലും ഉണ്ടോ? എല്ലാം സണ്‍ ടിവിയും കലൈഞ്ജര്‍ ടിവിയും കൊണ്ട് പോയില്ലേ?

എന്തായാലും നീ ഒരു കാര്യം ചെയ്. ആ പണ്ടാരം സെര്‍വര്‍ ഒന്ന് റീ സ്റ്റാര്‍ട്ട്‌ (restart ) ചെയ്യാന്‍ നമ്മുടെ രാജയോടു വിളിച്ചു പറയ്. അങ്ങനെയെങ്കിലും അതിന്റെ സ്പീഡ് ഒന്ന് കൂടട്ടെ.

ഈ മമ്മിയുടെ ഒരു കാര്യം. ഒരു മാതിരി പൊതുജനങ്ങളുടെ  ഓര്‍മ ശക്തിയാ.!! എല്ലാം പെട്ടെന്നങ്ങ് മറക്കും.രാജയെ അഴിമതിക്കേസില്‍ CBI ക്കാര്‍ പോക്കിയതൊക്കെ മമ്മി മറന്നോ? ഇങ്ങനെയണേല്‍ മമ്മി ജോതിഷ് ബ്രഹ്മി കുടിക്കേണ്ടി വരുമെന്ന തോന്നുന്നത്!!

എടാ, എടാ ,മോനെ നീ ഒരുമാതിരി കോണ്‍ഗ്രസ്കാരുടെ തനി ഗൊണം കാണിക്കാതെ! വാരി വാരി അവസാനം പെറ്റ തള്ളയുടെ കാലു വാരാതെ.

ഓ ഈ മമ്മിയുടെ ഒരു കാര്യം! പെട്ടെന്ന് ഫീല്‍ ആകും. മുരളീധരന്റെ മനസ്സാ!!

മതി.. മതി.. നീ മമ്മിയെ കൊച്ചാക്കിയത്. നീ മന്മോഹന്‍ജിയെ വിളിച്ചിട്ട്‌ ആ 'സെര്‍വര്‍' ന്റെ കാര്യം ഒന്ന് പറഞ്ഞേര് . അങ്ങേരു ഒരു പണിയും ഇല്ലാതെ അവിടെയെങ്ങാനും ഈച്ചയെ ആട്ടി ഇരിപ്പുണ്ടാകും!

മന്മോഹന്‍ജിയുടെ കാര്യം പറഞ്ഞപ്പോഴാ മമ്മി ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. മമ്മിയല്ലേ റിമോട്ട് വെച്ച് പുള്ളിയെ കണ്ട്രോള്‍ ചെയ്യുന്നത്? എന്നിട്ട് 'രാജ' കയ്യിട്ടു വാരുമ്പോള്‍ മമ്മി അറിഞ്ഞില്ലായിരുന്നോ ?

മമ്മിയുടെ റിമോട്ടിന്റെ ബാറ്റെരി ഒരാഴ്ച ഡൌണ്‍ ആയിരുന്നല്ലോ! ആ ഒരാഴ്ച എനിക്ക് മന്മോഹന്‍ജിയുടെ മേലെ ഒരു കണ്ട്രോളും ഉണ്ടായിരുന്നില്ല. ആ സമയത്തല്ലേ രാജ ഈ നെറികെട്ട പണിയൊപ്പിച്ചത്  .

അപ്പോള്‍ മന്മോഹന്‍ജി എന്താ എതിര്‍ക്കാതിരുന്നത് മമ്മി?

അത് നിനക്ക് പുള്ളിയുടെ സ്വഭാവം അറിയാത്തത് കൊണ്ടാണ് മോനെ. അങ്ങേരു 'ഓള്‍ ഇന്ത്യ ഗാന്ധി ഫാന്‍സ്‌ അസോസിയേഷന്റെ' പ്രസിഡണ്ട്‌ അല്ലേ?

അങ്ങേരു ഗാന്ധി ഫാന്‍സിന്റെ പ്രസിഡണ്ട്‌ ആണേല്‍ ഗാന്ധിയുടെ തത്വങ്ങള്‍ അനുസരിച്ച് അഴിമതി തടയുകയല്ലേ വേണ്ടത്?

ആര് പറഞ്ഞു പുള്ളി ഗാന്ധിയുടെ തത്വങ്ങള്‍ അനുസരിച്ചില്ല എന്ന്? പുള്ളി ഗാന്ധിയുടെ വളരെ പ്രശസ്തമായ ഒരു തത്വം അല്ലേ ഫോളോ ചെയ്തെത്?

അതേതു തത്വം ? ടെന്‍ഷനാക്കാതെ ഒന്ന് പറ മമ്മി.

നീ കേട്ടിട്ടില്ലേ 'ഒരു കവിളത്തടിച്ചാല്‍ മറ്റേ കവിളും കാണിച്ചു കൊടുക്കണം' എന്ന ഗാന്ധി തത്വം? രാജയുടെ കാര്യത്തില്‍ പുള്ളി അത് തന്നെയാ ചെയ്തത്. "രാജ ഒരു കീശേല്‍ കയ്യിട്ടപ്പോള്‍ പുള്ളി മറ്റേ കീശയും കാണിച്ചു കൊടുത്തു" വെരി സിമ്പിള്‍!!!!


കടപ്പാട്:

BSNL ന്റെ SMS delay യെ കളിയാക്കി കൊണ്ട് മുമ്പെങ്ങോ വന്ന ഒരു ഫോര്‍വേഡ് മെസ്സജിനു. പിന്നെ ചിത്രങ്ങള്‍ക്ക് പതിവുപോലെ ഗൂഗിളിനു..

34 അഭിപ്രായങ്ങൾ:

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ വെള്ള പൂശാനോ , ഏതേലും രാഷ്ട്രീയ നേതാവിന്റെ മുഖത്ത് കരി വാരി തേക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. കാരണം എന്റെ പണി 'പെയിന്റിംഗ്' അല്ല :-) പിന്നെ രാഷ്ട്രീയക്കാരുടെ കോപ്രായങ്ങള്‍ കണ്ടപ്പോള്‍ എഴുതി പോയതാണ്..ഇവിടെ ഞാന്‍ ഒന്നും സൃഷ്ടിച്ചിട്ടില്ല, എല്ലാം നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്. എന്റെതായ രീതിയില്‍ അവതരിപ്പിച്ചു എന്നേയുള്ളൂ.

Firefly പറഞ്ഞു...

Kollam :)

Villagemaan പറഞ്ഞു...

മാഷെ..തകര്‍ത്തു!

Jazmikkutty പറഞ്ഞു...

NANNAAYI... PAKSHE RAASHTREEYAM THUDALLE...

രമേശ്‌ അരൂര്‍ പറഞ്ഞു...

അഭിപ്രായം ചെവിയില്‍ പറയാം ..:)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ Firefly നന്ദി

@ Villagemaan നന്ദി

@ Jazmikkutty അഭിപ്രായത്തിനു നന്ദി. രാഷ്ട്രീയം തുടരില്ല. എനിക്കറിയാം രാഷ്ട്രീയം എല്ലാര്ക്കും ഇഷ്ടാവില്ലന്നു .പിന്നെ ബോറടിപ്പിക്കാതിരിക്കാന്‍ പരമാവധി നര്‍മ്മം വരുത്താന്‍ ശ്രമിച്ചിരുന്നു.

@ രമേശേട്ടാ ചെവിയില്‍ പറഞ്ഞത് സ്വീകരിച്ചിരിക്കുന്നു.

mayflowers പറഞ്ഞു...

"എന്റെ അന്ത്രോളീസ് പുണ്യാള!! 1947 ആഗസ്റ്റ്‌ 14 നു അര്‍ദ്ധരാത്രി അയച്ച മെസ്സേജ് ആണോ ഇന്നലെ അര്‍ദ്ധരാത്രിക്ക് കിട്ടിയത്? നമ്മുടെ BSNL ന്റെ ഒരു കാര്യമേ! ഇത്രയും ഫാസ്റ്റ് ആണെന്ന് ഞാന്‍ കരുതിയില്ല."

ഇത് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു കേട്ടോ..

Rashid Malik പറഞ്ഞു...

Hi, Dufaayee,

Keep posts away from "POLITRICS"...!

And come up with nice topics!

ajith പറഞ്ഞു...

ദുബായ്ക്കാരാ, ഒരു കാര്യം വളരെ സീരിയസ് ആയി പറയട്ടെ. സൈബര്‍ നിയമപ്രകാരം നിങ്ങളുടെ ഈ പോസ്റ്റില്‍ ഏറെ ലംഘനങ്ങളുണ്ട്. ഇപ്പോഴത്തെ നിയമാവലികള്‍ വച്ചുകൊണ്ടു തന്നെ. പിന്നെ ആസന്ന ഭാവിയില്‍ തന്നെ ബ്ലോഗ്, മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്ക് ഇവയിലെ പോസ്റ്റിംഗുകളുടെ കണ്ടന്റിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറങ്ങാനും സാദ്ധ്യതയുണ്ട്. വെറുതെ പൊല്ലാപ്പുണ്ടാക്കണോ? ഡിഫേമേഷന്‍ ഫയല്‍ ചെയ്യാന്‍ ഈ പോസ്റ്റില്‍ തന്നെയുണ്ട് പലവക. സ്നേഹത്തോടെ സഹബ്ലോഗര്‍.

ഷമീര്‍ തളിക്കുളം പറഞ്ഞു...

കൊള്ളാം, നന്നായി രസിച്ചു.

ചെറുത്* പറഞ്ഞു...

ചില ‘നംബറുകള്‍’ ഇഷ്ടപെട്ടു. അങ്ങനൊരു എസ്. എം. എസ് മെസ്സേജ് എന്നോ കിട്ടിയതായി ഓര്‍ക്കുന്നു :)

പക്ഷേ...രാഷ്ട്രീയം ബേസ് ചെയ്ത പോസ്റ്റായതോണ്ടായിരിക്കാം.... പല സ്ഥലങ്ങളിലും ഒന്നും മനസ്സിലാവാതെ ‘എന്തോ’ വായിച്ച്പോകുന്ന പോലെയായിരുന്നു.

വീണ്ടും കാണണം ദുബായ്ക്കാരാ :)

mrk പറഞ്ഞു...

he he ഇഷ്ട്ടമായി .. സമയം കിട്ടുമ്പോള്‍ ഈ മണ്ടതങ്ങളുടെ ലോകത്ത് വന്നു ഒന്ന് എത്തി നോക്കി പോകണേ

http://apnaapnamrk.blogspot.com/
ആശംസകളോടെ എം ആര്‍ കെ റഷീദ്

ചാണ്ടിച്ചായന്‍ പറഞ്ഞു...

കുറച്ചു നീളം കൂടിപ്പോയോ എന്നൊരു സംശയം...ഒരുപാട് കാര്യങ്ങളെ കളിയാക്കിയപ്പോള്‍, പലതും രജിസ്റ്റര്‍ ചെയ്യാതെ പോയ പോലെ തോന്നി...അതിനു പകരം ഈ പോസ്റ്റിനെ മൂന്നു നാല് പോസ്റ്റുകളാക്കിയാല്‍, എല്ലാത്തിനും ഒരു എംഫസിസ് കിട്ടിയേനെ...
എന്റെ ഒരു എളിയ അഭിപ്രായമാണേ...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ mayflowers ആ വല്ലാത്ത ഇഷ്ടത്തിന് ഒരു സ്പെഷ്യല്‍ നന്ദിയുണ്ട്ട്ടോ.

@ Rashid Malik ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി ..പൊളിറ്റിക്സ് അത്രേം മോശപ്പെട്ടതാണോ?

@ ajithetta സൈബര്‍ നിയമങ്ങളെ കുറിച്ച് ഒരു മുന്നറിയപ്പ് തന്നതിന് നന്ദി. ഇനി മുതല്‍ സൂക്ഷിക്കാലോ.

@ ഷമീര്‍ തളിക്കുളം നന്നായി രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

@ ചെറുതേ ചില ‘നംബറുകള്‍’ ഇഷ്ടപെട്ട് എന്നറിഞ്ഞതില്‍ സന്തോഷം..ഞാന്‍ കരുതിയത്‌ പ്രവാസികള്‍ നാട്ടിലെ രാഷ്ട്രീയ കോപ്രായങ്ങള്‍ സസൂഷ്മം വീക്ഷിക്കുന്നവരെന്നാണ്.. താങ്കള്‍ അതില്‍ വിഭിന്നമയതിനാലാവാം പല സ്ഥലങ്ങളിലും ഒന്നും മനസ്സിലാവാതെ ‘എന്തോ’ വായിച്ച്പോകുന്ന പോലെ തോന്നിയത്.

@ mrk ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.

@ ചാണ്ടിച്ചായ വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദിയുണ്ട്. എനിക്കറിയാമായിരുന്നു ചാണ്ടിച്ചായന്‍ ഇത് വായിച്ചിട്ട് ഉചിതമായ കമന്റ്‌ പറയുമെന്ന്. കാരണം നിങ്ങടെ അന്തര്‍ഗതങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായിരുന്നു രാഷ്ട്രീയത്തിലെ ഓരോ ചലനങ്ങളും സസൂഷ്മം വീക്ഷിക്കുന്ന ഒരാളാണെന്ന്. രണ്ടു വരി മെസ്സജില്‍ നിന്നും തുടങ്ങിയതാ..പിന്നെ എഴുതി വന്നപ്പോള്‍ നീളം കൂടിപ്പോയതാ..അടുത്ത പ്രാവശ്യം മുതല്‍ ചെറുതാക്കാന്‍ നോക്കാം ..

തൂവലാൻ പറഞ്ഞു...

മാഷെ തകർത്തു…ശരിക്കും ആസ്വദിച്ച് വായിച്ചു..അടിപൊളി…എസ്.എം.എസ് ന്റെ കര്യം പറഞ്ഞപ്പോഴാ കൂടുതൽ മനോഹരമായത്…തകർപ്പൻ….

Anugrah പറഞ്ഞു...

ദുബായിക്കാരാ.....
അടി പൊളി

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

തൂവാലാ,

ആദ്യ വരവിനും വിലയേറിയ അഭിപ്രായത്തിനു നന്ദിയുണ്ട്. ഞാനും ഒരു ഗാന്തി ഫാന്‍ ആണേ..അപ്പോള്‍ SMS ന്റെ കാര്യം സത്യം പറയേണ്ടേ?

അനു,
അഭിപ്രായത്തിനു നന്ദി.

ramanika പറഞ്ഞു...

nice flow
great reading!

ബ്ലാക്ക്‌ മെമ്മറീസ് പറഞ്ഞു...

ന്റെ ബദരീങ്ങളെ ..ന്താ ഇത് .!!!.ദുഫായ് ക്കാരാ....മര്യാദക്ക് എനിക്ക് ഒരു 500 ദിര്‍ഹംസ് mo / dd അയച്ചു തരണം ആശുപത്രീ കൊടുക്കാനാ ഇല്ലേല്‍ ഞാന്‍ അമ്മയോട് പറഞ്ഞു കൊടുക്കും ....ചിരിച്ചു ചിരിച്ചു ഇപ്പം വയറു വേദന എടുത്തിട്ടു മേലാ...!!!!!

അജ്ഞാതന്‍ പറഞ്ഞു...

[]p

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇന്നത്തെ കാലാവസ്ഥ മുഴുവന്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ആക്ഷേപഹാസ്യം നല്ല വായന സമ്മാനിച്ചു. ഒരുവിധം എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തി സരസമായി പറഞ്ഞപ്പോള്‍ വായനയുടെ സുഖം കൊണ്ട് പോസ്റ്റിന്റെ നീളം അറിഞ്ഞില്ല. അവസാനം കമന്റുകള്‍ വായിച്ചപ്പോഴാണ് പോസ്റ്റിനു നീളം കൂടുതല്‍ ഉണ്ടെന്നു മനസ്സിലായത്‌. ശൈലിയുടെ മെച്ചം കൊണ്ട് അതൊരു കുഴപ്പമായി തോന്നിയില്ല.

മുല്ല പറഞ്ഞു...

നന്നായിട്ടുണ്ട്. ആരെം ഒഴിവാക്കിട്ടില്ല.
ആശംസകള്‍

നജ്മതുല്ലൈല് പറഞ്ഞു...

ആക്ഷേപഹാസ്യം നന്നായിരിക്കുന്നു....പിന്നെ നമ്മടെ കുട്ട്യാലിയെ വിടണ്ടാട്ടോ...കുട്ട്യാലി ജോക്സ് ഇനിയും പ്രതീക്ഷിക്കുന്നു

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ramanika, ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.

@ ബ്ലാക്ക്‌ മെമ്മറീസ്, പോസ്റ്റ്‌ വായിച്ചു ചിരിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം..അഡ്രസ്‌ പറഞ്ഞു തന്നാല്‍ വയറു വേദനയുടെ മരുന്ന് അയച്ചു തന്നേക്കാം.

അജ്ഞാതന്‍ :-)

@ റാംജി ചേട്ടാ, ആക്ഷേപഹാസ്യം നല്ല വായന സമ്മാനിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. താങ്കളെ പോലെയുള്ളവര്‍ എന്നെ പോലെയുള്ള തുടക്കകാരുടെ പോസ്റ്റ്‌ വായിച്ചു അഭിപ്രായം പറയുന്നത് തന്നെ എന്റെ ഭാഗ്യം ആയി കരുതുന്നു.

@ മുല്ല, ആരെം ഒഴിവാക്കിട്ടില്ല..എങ്ങനെ പറ്റും ? എല്ലാം ഒന്നിനൊന്നു മെച്ചമല്ലേ? ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി

@ നജ്മതുല്ലൈല് , അഭിപ്രായത്തിനു നന്ദി. കുട്ടിയാലിയെ വിട്ടിട്ടില്ല..കുട്ടിയാലി പറയേണ്ട കാര്യങ്ങള്‍ ഗൌരാവമുള്ളതിനാല്‍ കുറച്ചുടെ പഠിച്ചു പതുക്കെ പോസ്റ്റ്‌ ചെയ്യാമെന്ന് വെച്ചു.

കൊമ്പന്‍ പറഞ്ഞു...

എന്‍റെ പോന്നോ നിങ്ങള്‍ ആങ്ങ്‌ ദുഫായിയില്‍ ശൈക്കിന്റെ ഇടം കായ്യയിട്റ്റ് ഇമ്മലെ നാട്ടിലെ ശൈക്കന്മാരെ ചൊറിയല്ലേ............സംഗതി ബഹു കേമം ആയിട്ടുണ്ട്

വാല്യക്കാരന്‍.. പറഞ്ഞു...

ഹ ഹ...
ഇങ്ങള് ഇന്റെ ബാക്കിയന്നെ..
എല്ലാരേം നല്ലോണം വാരിയേച്ചുമാണല്ലോ ഇരിക്കുന്നെ..
വല്ലാണ്ട് അമര്‍ന്നിരിക്കണ്ട..ഇപ്പറഞ്ഞ മൂത്ത രാഷ്ട്രീയക്കാരോക്കെയങ്ങാട്ടു വരും..
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ...........! !!!!!!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

കൊമ്പാ,

ദുഫായിയില്‍ ശൈക്കിനെ ചെറിയാന്‍ പറ്റില്ലല്ലോ? അതോണ്ടാ നാട്ടിലെ നേതാക്കന്മാരെ ചൊരിയുന്നത്.

വാല്യക്കാര,

ഞമ്മള് ഇങ്ങളെ ബാക്കിയാ..മൂത്ത രാഷ്ട്രീയക്കാരോക്കെയിങ്ങോട്ട് വരട്ടെ..ബാക്കി ഞാന്‍ ഇവിടുന്നു നോക്കിക്കോളാം..അങ്ങനെയെങ്കിലും നാട് രക്ഷപ്പെടട്ടെ..

the man to walk with പറഞ്ഞു...

:)
Best wishes

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ദുബായിക്കാരാ,
എന്റെ പൊന്നൂ, കൊട് കൈ. ഗൽക്കി!!
നീളക്കൂടുതലായിട്ട് തോന്നിയതേ ഇല്ല, എല്ലാം തകർത്തു. ഇത്രേം ചിന്തിച്ചുണ്ടാക്കിയ ദുബായിക്കാരനൊരു 3ജി സിം എങ്കിലും ആരെങ്കിലും ഫ്രീയായി കൊടുക്കെടോ!!

ദുബായിക്കാരാ, ശരിക്കും വളരെ നന്നായിട്ടുണ്ട് പോസ്റ്റ്, ആശംസകൾ. [അക്ഷരത്തെറ്റുകൾ ഒഴിവാക്കിയാൽ നന്നായിരിക്കും]

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ബാച്ചി,

കുറെ നാളായല്ലോ കണ്ടിട്ടു? വനവാസമായിരുന്നോ? രാഷ്ട്രീയത്തില്‍ താല്‍പ്പര്യം ഉള്ളവര്‍ക്കെ ഈ പോസ്റ്റുകൊണ്ട് ഞാന്‍ എന്താ പറയാന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലവുള്ളൂ..മിക്കവര്‍ക്കും രാഷ്ട്രീയത്തില്‍ വല്യ താല്പര്യം കാണുന്നില്ല ..ബാച്ചിക്കു ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷം..അഭിനദ്ധനം സന്തോഷത്തോടെ സ്വീകരിക്കുന്നുട്ടോ ..3ജി സിം നാട്ടില്‍ വരുമ്പോള്‍ മതിട്ടോ..പുതിയ പോസ്റ്റും വായിക്കണേ..

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

നല്ല എഴുത്താണല്ലോ ഭായ്

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

മുരളി ചേട്ടാ,
ഈ വരവിനും അഭിപ്രായത്തിനും നന്ദി.

സ്വന്തം സുഹൃത്ത് പറഞ്ഞു...

എന്നെ ചിരിപ്പിക്കാതെ വയ്യ അല്ലെ :)

Tomsan Kattackal പറഞ്ഞു...

കേരളത്തില്‍ താമസ്സിക്കാത്തതിനാലും അവിടത്തെ സംഭവങ്ങള്‍ എല്ലാം അറിയാത്തതിനാലും മനസ്സിലാക്കാന്‍ അല്‍പം തടസ്സം ഉണ്ടായെങ്കിലും താങ്കള്‍ക്ക് എഴുതുവാന്‍ അറിയാം, ഫലിപ്പിക്കുവാന്‍ അറിയാം എന്ന് മനസ്സിലായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ