ഞായറാഴ്‌ച, നവംബർ 27, 2011

മുണ്ടോളിക്കും മംഗല്യം..എല്ലാരും ബന്നോളീ.. കോയി ബിരിയാണി തിന്നോളി..

പ്രിയപ്പെട്ടവരേ, 'ഒരു ദുബായിക്കാരന്‍' എന്ന ഞാന്‍ ബൂലോകത്ത് എത്തിയിട്ട് ഏതാണ്ട് ആറു മാസമാകുന്നു. ബ്ലോഗിങ്ങിന്റെ abcd അറിയാത്ത എനിക്ക് ബ്ലോഗ്‌ തുടങ്ങാന്‍ പ്രോത്സാഹനം തന്ന എന്റെ സുഹൃത്ത്‌ ദീപ്തിക്കും, ബ്ലോഗിങ്ങിന്റെ ബാല പാഠങ്ങള്‍ പറഞ്ഞു തന്ന എന്റെ സീനിയറും ബ്ലോഗറുമായ അമ്ജിത് ഇക്കയ്ക്കും, എന്റെ പോസ്റ്റുകള്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു.

വിരലില്‍ എണ്ണാവുന്ന പോസ്റ്റുകള്‍ മാത്രമേ എന്റേതായി പുറത്തു വന്നിട്ടുള്ളൂ..അത് തന്നെ ഒപ്പിച്ചെടുക്കാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ.!! ഈ പോസ്റ്റുകള്‍ എല്ലാം ഉദാത്തവും ഉത്കൃഷ്ടവും മലയാള ഭാഷയെയും സാഹിത്യത്തെയും സമ്പുഷ്ടീകരിക്കുന്ന അമൂല്യ മുത്തുകള്‍ ആണെന്നുമുള്ള ബുദ്ധി ജീവി അവകാശ വാദങ്ങള്‍ ഒന്നും എനിക്കില്ല. ഇനി ഉണ്ടാകാനും പോന്നില്ല!! എന്റെ തോന്നലുകളും അനുഭവങ്ങളും എനിക്ക് പറ്റിയ അക്കിടികളും ഹാസ്യ രൂപേനെ അവതരിപ്പിക്കാനുള്ള എളിയ ശ്രമമാണ് എന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്.

എന്റെ പരിമിതി മനസ്സിലാക്കി കൊണ്ട് തന്നെ ഈ ശ്രമങ്ങള്‍ക്ക് ബൂലോകത്ത് നിന്നും ഇതുവരെ നല്ല പ്രോത്സാഹാനമാണ് ലഭിച്ചത്. നിങ്ങളുടെയെല്ലാം നിറഞ്ഞ സ്നേഹവും പ്രോത്സാഹനവും കൊണ്ടാണ് പുലികളും സിംഹങ്ങളും വിരാചിക്കുന്ന ബൂലോകത്ത് ഇത്രയും നാള്‍ പിടിച്ചു നില്‍ക്കാന്‍ എന്നെ പോലെയുള്ള ഒരു എലിക്കുട്ടിക്കു പറ്റിയത്. ബ്ലോഗിലോ മ ഗ്രൂപ്പിലോ വെച്ച് വാക്കാലെയോ നോക്കാലെയോ കമെന്റാലെയോ നിങ്ങളെ ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചെങ്കില്‍ അതിനൊക്കെയിപ്പോള്‍ ക്ഷമ ചോദിക്കുന്നു. അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ചര്‍ച്ച ചെയ്ത വിഷയത്തില്‍ മാത്രമാണെന്നും വ്യക്തിപരമായി വിദ്വേഷമോ പിണക്കമോ ആരോടുമില്ല എന്നും ഞാന്‍ ഓര്‍മിപ്പിക്കുന്നു.

നന്ദി രേഖപ്പെടുത്തലും മാപ്പ് പറച്ചിലും കണ്ടപ്പോള്‍ ബ്ലോഗെഴുത്തും നിറുത്തി ഇവന്‍ നാടുവിടുകയാണെന്ന് കരുതി നിങ്ങള്‍ സന്തോഷിച്ചെങ്കില്‍ 'അത് വെറും അതിമോഹമാണ്'. ഇനിയും കുറേക്കാലം കൂടി നിങ്ങള്‍ എന്നെ സഹിച്ചേ പറ്റുള്ളൂ. 'കണ്ടക സാറ്റെര്‍ഡേ' കൊണ്ടേ പോകുള്ളൂ എന്നല്ലേ!! പിന്നെ ഈ നന്ദി പറച്ചിലും ക്ഷമ ചോദിക്കലുമൊക്കെ എന്തിനാണെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ സിമ്പിള്‍ ആണ്. എന്റെ കല്യാണം പ്രമാണിച്ച് കുറച്ചു ദിവസത്തെ ഇടവേളയെടുക്കാന്‍ പോവാണ്.

"ഹമ്പടാ മുണ്ടോളി!!!!നിനക്ക് കല്യാണ പ്രായമൊക്കെ ആയോ" എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും! സത്യം പറഞ്ഞാല്‍ അങ്ങനെ എനിക്കും തോന്നാതിരുന്നില്ല! നാട്ടുനടപ്പനുസരിച്ച് ഇപ്പോള്‍ തന്നെ ഞാന്‍ Over Aged ആണ് പോലും. കോയമ്പത്തൂരില്‍ എന്റെ സീനിയറായി പഠിച്ച ചേട്ടന്മാരും ചെന്നൈയില്‍ ഒരുമിച്ചു ജോലി ചെയ്ത സമ പ്രായക്കാരായ പെണ്‍കുട്ടികളും ഇപ്പോഴും അവിവാഹിതരായി സന്തോഷത്തോടെ കഴിയുന്നു. പക്ഷെ എന്റെ നാട്ടില്‍ 18 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികളെയും 24 വയസ്സ് കഴിഞ്ഞാല്‍ ആണ്‍കുട്ടികളെയും കെട്ടിക്കണം. അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് ചൊറിച്ചില്‍ തുടങ്ങും. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കിയില്ലേലും അയല്‍ക്കാരന്റെ കാര്യം നോക്കാന്‍ 'ഞമ്മളെ' നാട്ടുകാര്‍ക്ക് ഭയങ്കര ശുഷ്കാന്തിയാ..

എന്റെ കാര്യത്തിലും ഈ ചൊറിച്ചില്‍ തുടങ്ങിയിട്ട് കുറേക്കാലമായി. കോഴ്സ് തീരട്ടെ, ജോലിയാവട്ടെ, പെങ്ങടെ കല്യാണം കഴിയട്ടെ എന്നെല്ലാം പറഞ്ഞു കുറേക്കാലം തടിതപ്പി. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ കല്യാണം അടുത്ത വരവിനാവട്ടെ എന്ന് പറഞ്ഞപ്പോള്‍ ഒരു ബന്ധുവിന്റെ ചോദ്യം കേട്ടപ്പോള്‍ സകല കണ്ട്രോളും പോയി.

"നീ ബൈക്കിലും കാറിലും ഒക്കെ പോണതല്ലേ..നിനക്ക് വല്ല അപകടോം ഉണ്ടായിട്ടുണ്ടോ? ..സത്യം പറ...ഇപ്പൊ എല്ലാത്തിനും ചികിത്സയുണ്ട് "

കളിച്ചു കളിച്ചു എന്റെ 'പുരുഷത്തത്തത്വത്തില്‍' തൊട്ടാണ് അവന്റെ കളി!! "പോടാ @$%@!# മോനെ നീ നിന്റെ കാര്യം നോക്കിയാല്‍ മതി" എന്ന് പറഞ്ഞു അവനെ ഓടിച്ചു. അതോടെ അവന്റെ ഫേസ് ബുക്ക്‌ ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്നും ഞാന്‍ ഔട്ട്‌ ആയി.

പാമ്പന്‍ പാലം പോലെ സ്ട്രോങ്ങായ എന്നെ നോക്കി ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ അവനെങ്ങനെ ധൈര്യം വന്നു? ദേഷ്യം മാറിയപ്പോള്‍ സിറ്റുവേഷന്‍ ഞാനൊന്ന് അനലൈസ് ചെയ്തു നോക്കി. എന്റെ പ്രൊഡക്ഷന്‍ സിസ്ടത്തിന്റെ കപ്പാസിറ്റിയില്‍ അവനു ഡൌട്ട് വന്നെങ്കില്‍ അവനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം എന്നെക്കാളും നാലഞ്ച് വയസ്സ് താഴത്തുള്ള കസിന്‍സൊക്കെ പെണ്ണുകെട്ടി രണ്ടും മൂന്നും പിള്ളാരെയുണ്ടാക്കി ആണായി നെഞ്ചും വിരിച്ചു നടക്കുന്നു. ഞാന്‍ മാത്രം പഠിപ്പ്, ജോലി എന്നൊക്കെ പറഞ്ഞു കുറെക്കാലമായി കല്യാണം മാറ്റിവെക്കുന്നു. 

ചോദ്യം ചോദിയ്ക്കാന്‍ ഏത് പോലീസുകാരനും പറ്റും. പക്ഷെ ഞമ്മളെ ബേജാറ് ആരറിയുന്നു?. 'മേലെ ആകാശോം താഴെ ഭൂമീം അതിന്റെടേല്‍ ഫേസ് ബുക്കും' എന്ന വിചാരത്തില്‍ നടക്കുന്ന ചെക്കന്മാര്‍ പെണ്ണ് കെട്ടിയതിനു ശേഷം 'ങ്ങളേടിയാ,ങ്ങള് എന്താക്ക്ന്നാ,ങ്ങള് എപ്പാ വരുന്നേ, ങ്ങളോടി ആരാ ഉള്ളേ' എന്നീ ഹലാക് ചോദ്യങ്ങള്‍ കേട്ട് നട്ട പെരാന്തായി നടക്കുന്നത് കാണുമ്പോള്‍ ധൈര്യത്തോടെ ആരാ ഈ ഏര്‍പ്പാടിന് നിന്ന് കൊടുക്കുക? 'ന ഹസ്‌ബെന്ഡ് സ്വാതന്ത്ര്യമർഹതി ' എന്നല്ലേ വിവരമുള്ള ആരോ പറഞ്ഞു വെച്ചത്!! 

ഉത്തരാധുനിക കവികളില്‍ പ്രമുഖനും കൂതറ കവിതകളുടെ ഉപക്ഞാതാവുമായ ശ്രീ ഹരിശങ്കറിന്റെ സില്‍സില എന്ന കവിത സമാഹാരത്തിലെ 'കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല' എന്ന വരികളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്, ജുമൈറ ബീച്ച്, ദുബായ് മാള്‍ എന്നിവിടങ്ങളില്‍ കറങ്ങി നടന്നും  ബ്രിട്ടിനി സ്പിയേഴ്സിന്റെ കണ്‍സേര്‍ട്ടിന്(concert) പോയും ജീവിതം സില്‍സിലയാക്കുന്ന ഞാനെന്ന ബാച്ചിലര്‍ ഏകാധിപതിക്ക് നേരെയുള്ള 'മുല്ലപ്പൂ' മുന്നേറ്റമാണ് പെണ്ണ് കെട്ടല്‍ എന്നാണു സുഹൃത്തുക്കളുടെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്.

ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് പല എക്സ്ക്യൂസുകള്‍ പറഞ്ഞു കുറേക്കാലം പിടിച്ചു നിന്നത്. സ്നേഹ നിധികളായ നാട്ടുകാരുടെയും വാത്സല്യത്തിന്റെ നിറ കുടങ്ങളായ കുടുംബക്കാരുടെയും കൃമി കടി സഹിക്കാതായപ്പോള്‍ അഞ്ചാറ് മാസം മുന്‍പ് വീട്ടുകാര്‍ എന്റെ കല്യാണം ഉറപ്പിച്ചു. ഇനിയും മസില്‍ പിടിച്ചാല്‍ 'ഡോക്ടര്‍ നാരായണ റെഡ്ഢിയുടെ' അഡ്രെസ്സ് വീട്ടുകാര്‍ തന്നാലോ എന്ന് ഭയന്നു ഇപ്രാവശ്യം ഞാനും കല്യാണത്തിന് സമ്മതിച്ചു. എന്തു ചെയ്യാം കാലത്തിനനുസരിച്ച് ടെമ്പ്ലേറ്റ് മാറ്റാതെ പറ്റില്ലല്ലോ !!

കല്യാണം ഡിസംബറില്‍ അല്ലേയെന്ന് കരുതി ഇത്രയും കാലം ടെന്‍ഷന്‍ ഫ്രീ ആയി നടക്കുകയായിരുന്നു.കൃഷ്ണനും രാധയും ഹിറ്റ്‌ ആയതു പോലെ എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് ! ഡിസംബര്‍ പത്തിനാണ് എന്റെ കല്യാണം എന്ന മഹാ സംഭവം നടക്കാന്‍ പോകുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വഴിത്തിരിവുമായ ആ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ എല്ലാ ബ്ലോഗേഴ്സ് സുഹൃത്തുക്കളെയും എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു.

കല്യാണത്തിന് വരുന്നതൊക്കെ കൊള്ളാം. പക്ഷെ ഇതൊക്കെ വായിച്ചു നോക്കിയിട്ട് വന്നേച്ചാല്‍ മതി.
  • കല്യാണം എന്റെ വീട്ടില്‍ വെച്ചാണ്‌. വീട് വടകരയ്ക്ക് അടുത്തുള്ള എടച്ചേരിയിലാണ്. നാട്ടിലെ റോഡിന്റെ അവസ്ഥ വളരെ മോശമാണ്. നാട്ടിലെ റോഡ്‌ പണിയുന്നത് PWD യാണ്. അല്ലാതെ ദുബായ് RTA അല്ല. ഡ്യൂട്ടി ഫ്രീ വഴി നാട്ടിലേക്കു റോഡ്‌ കൊണ്ട് വരാനുള്ള വകുപ്പില്ല. അതുകൊണ്ട് എല്ലാരും ഉള്ള റോഡ്‌ വെച്ചു അഡ്ജസ്റ്റ് ചെയ്യണം. 
  • ആരോടും റെജിസ്ട്രെഷന്‍ ഫീ ഈടാക്കുന്നതല്ല. (സ്പോണ്‍സര്‍മാരെ കിട്ടിയില്ല എന്ന് പറഞ്ഞു അവസാനം ഞാന്‍ പറ്റിക്കൂല)
  • എല്ലാരേയും ഉച്ചയൂണിനാണ് പ്രതീക്ഷിക്കുന്നത്. രാവിലെത്തന്നെ കെട്ടും പൊട്ടിച്ചു വന്നാല്‍ ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും ഉണ്ടാവില്ല . ഹോട്ടലില്‍ പോയി വല്ലതും കഴിച്ചോളണം. 
  • ആനുകാലികങ്ങളില്‍ എഴുതുന്ന ബ്ലോഗര്‍മാര്‍ക്കും അവാര്‍ഡ്‌ കിട്ടിയ ബ്ലോഗര്‍മാര്‍ക്കും സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച ബ്ലോഗര്‍മാര്‍ക്കും സ്പെഷ്യല്‍ പരിഗണന ഒന്നും ഉണ്ടായിരിക്കുന്നതല്ല. 
  • കല്യാണ വീട്ടില്‍ നിങ്ങടെ പുസ്തകം വില്‍ക്കാന്‍ അനുവദിക്കില്ല. അങ്ങനെ ആര്‍ക്കേലും നിര്‍ബന്ധം ഉണ്ടേല്‍ വടകര ബസ്‌ സ്റ്റാന്‍ഡില്‍ അതിനുള്ള സൌകര്യം ചെയ്തു തരുന്നതാണ്.
  • എല്ലാ ബ്ലോഗര്‍മാരും കല്യാണ വീട്ടില്‍ ഡീസെന്റ്‌ ആയി നില്‍ക്കണം. ബ്ലോഗിലും ഗ്രൂപ്പിലും ചെയ്യുമ്പോലെ പരസ്പരം തല്ലു കൂടി എന്റെ നാട്ടുകാര്‍ക്ക് പണിയുണ്ടാക്കരുത്. എന്റെ നാട്ടുകാരെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? സ്നേഹിച്ചാല്‍ നക്കി കൊല്ലും..അല്ലെങ്കില്‍ സ്റ്റീല്‍ ബോംബ്‌ എറിഞ്ഞു കൊല്ലുന്ന ടീമാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...
ഇതൊക്കെ ഇപ്പോഴേ പറഞ്ഞില്ലേല്‍ കല്യാണത്തിന് വന്നു മൂക്കുമുട്ടെ ഫുഡും അടിച്ചു പിറ്റേന്ന് എന്നെക്കുറിച്ചും എന്റെ നാടിനെ കുറിച്ചും നിങ്ങള്‍ പോസ്റ്റ്‌ എഴുതിക്കളയും. 'ഓടുന്ന ബ്ലോഗര്‍ക്ക് ഒരു പോസ്റ്റ്‌ മുന്‍പേ' എന്നല്ലേ ചൊല്ല്!! 

പങ്കെടുക്കാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും പങ്കെടുക്കുക. ...ഡിസംബര്‍ ഒന്നിന് ശേഷം എന്നെ ഈ നമ്പരില്‍ വിളിക്കാം 9539565345..അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ....അനുഗ്രഹിക്കുക... ആശിര്‍വദിക്കുക. ..

80 അഭിപ്രായങ്ങൾ:

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

അനുഗ്രഹിക്കുക... ആശിര്‍വദിക്കുക.....

പഥികൻ പറഞ്ഞു...

ങ്ങള്‌ മംഗലം കയിച്ചോളീ..ഞമ്മടെ മോറൽ സപ്പോർട്ട് ഉണ്ട്..

Congrats !!

സസ്നേഹം,
പഥികൻ

ആചാര്യന്‍ പറഞ്ഞു...

മംഗളം കയിക്കുന്നത് കൊള്ളാം പ്ചെന്കീ..ക്യിച്ചിട്ടു വേഗം വന്നേക്കണം കേട്ടാ അതെന്നെ..ഞമ്മളെ മറക്കല്ലെടാ..പഹയാ..

സിവില്‍ എഞ്ചിനീയര്‍ പറഞ്ഞു...

അപ്പൊ ങ്ങളും കുടുങ്ങിയല്ലേ?
എടെയാ പെണ്ണിന്റെ വീടും കുടീം

അല്ല ശജീരിക്ക ഈ "മുല്ലപ്പൂ" മുന്നേറ്റം എന്ന് പറഞ്ഞ എന്താ?

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ബ്ലോഗ്ഗിലൂടെ വരുന്ന ആപത്ത് എല്ലാരും പങ്കുവെക്കാം.
പക്ഷെ കല്യാണം . അത് നീ ഒറ്റയ്ക്ക് സഹിക്കണം മുണ്ടോളീ.
തമാശ പറഞ്ഞതാ. എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞ സന്തോഷകരമായ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു ചങ്ങാതീ.
കല്യാണക്കുറി ആണേലും പോസ്റ്റ്‌ വായിച്ചു ചിരിച്ചു.
ആ അവസാന സംഭവങ്ങള്‍ രസകരമായി.

Ismail Chemmad പറഞ്ഞു...

സാഹചര്യം അനുകൂലമാല്ലാത്തതോണ്ട് പങ്കെടുക്കാന്‍ കഴിയില്ല .
സന്തോഷകരമായ ഐശ്വര്യപൂര്നമായ ദാമ്പത്യം കൊണ്ടു നാഥന്‍ നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .
വിവാഹാഘോഷവും മംഗളമാവട്ടെ എന്ന് ആശംസിക്കുന്നു..

പോസ്റ്റ്‌ വല്ലാതെ ചിരിപ്പിച്ചു.. ആശംസകള്‍.

Unknown പറഞ്ഞു...

ബ്ലോഗ്‌ പോലെ കല്യാണവും നന്നായി നടക്കട്ടെ എനാസംസിക്കുന്നു

Unknown പറഞ്ഞു...

മുണ്ടോളി ഇങ്ങള് കല്യാണം കഴിചോളി... ബിരിയാണി വെചോളി , ജപനിന്നു ഞമ്മള് വന്നോളി എന്ന് ഇങ്ങള് ബിജാരിചോളി ... വരാത്തത് ഇങ്ങള് സഹിചോളി ... അങ്ങട്ട് പോരുതോളി ...

Pradeep Kumar പറഞ്ഞു...

മംഗളാശംസകള്‍...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നാട്ടില്‍ ഉണ്ടെങ്കില്‍ ഈ ഒരു ഫുഡ് ഇഴിവാക്കുലായിരുന്നു പക്ഷെ ഇപ്പൊ ലീവ് ഇല്ലാ....ഹും
എന്തായാലും എല്ലാ പ്രര്‍ത്ഥനയും

ഒരു പുരമെരിക്കാരന്‍. പറഞ്ഞു...

മുണ്ടോളി മാഷും വലയില്‍ കുടുങ്ങീ.... പണ്ടോന്നുമില്ലതോരാധിയും തോന്നീ.... വേണ്ട വേണ്ടായെന്നു ചൊല്ലി മടുത്തു.... കണ്ടറിയാമെന്നുറച്ചങ്ങിറങ്ങീ........ .................... ............... ALL THE VERY BEST SHAAJEER !!!!

ചീരാമുളക് പറഞ്ഞു...

ഡിസംബർ സുനാമികളുടെയും ഡിസാസ്റ്ററുകളുടെയും മാസമാണ്! ഈ ഡിസമ്പറിലെ മഹാസംഭവം ഇങ്ങനെയാകുമെന്ന് കരുതിയതല്ല! ഡിസംബർ പത്തിന് കരിദിനം ആചരിക്കുന്ന ശ്രീമാൻ മുണ്ടോളിക്ക് സകല ഫാവുകങ്ങളും...RTA ഉണ്ടാക്കിയ മനോഹരമായ റോഡുകൾ ദുബായിലുണ്ട്. തിരിച്ചെത്തിയിട്ട് കുശാലായി ഒരു നല്ല തീറ്റി തന്നാൽ മതി.

ധമാശപ്പോസ്റ്റിനൊരു ധമാശക്കമന്റായിക്കോട്ടെ എന്ന് കരുതി.. (തീറ്റിയുടെ കാര്യം ഗൗരവമായിത്തന്നെയാണേ..)

കല്യാണവും വിവാഹജീവിതവും മധുരമനോഹരമായിരിക്കട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

Arif Zain പറഞ്ഞു...

കല്യാണവും അതിനു ശേഷമുള്ള ജീവിതവും മംഗളമായി ഭവിക്കട്ടെ

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇപ്പോള്‍ അ "നിഗ്രഹിക്കുന്നു" കല്യാണത്തിനു ശേഷം കാണുമ്പോള്‍ കാണുമ്പോള്‍ ആശിര്‍ "വധിച്ചോളാന്ന് "
ങ്ങള്‌ ബേജാറാവണ്ട..:)

കൊമ്പന്‍ പറഞ്ഞു...

ഇതെന്താ മുണ്ടോളീ ഇന്ജ്ജ് ആളെ വടിയാക്കാ
ഞങ്ങള്‍ മീറ്റ് സ്പോന്സരെ കിട്ടാത്തോണ്ട് രജിസ്ട്രെഷന്‍ ഫീ വാങ്ങിയത് നെരാടാ
എന്തായാലും അന്റെ കഴുത്തിലും ആ കുടുക്ക് വീഴാന്‍ പോകുന്നു എന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം
മംഗളാശംസകള്‍

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

പ്പോ..പെട്ടു..ല്ലേ !




എല്ലാ ആശംസകളും!

Jefu Jailaf പറഞ്ഞു...

മാതൃകാ ദമ്പതികളായി ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ. മുണ്ടോളി പോയിവന്നിട്ട് നമുക്കൊന്നു മീറ്റണം. ഒന്നു മൂക്കുമുട്ടെ ഒന്നു മുടിപ്പിക്കാനാ.. പോസ്റ്റ് നന്നായീട്ടോ..

hafeez പറഞ്ഞു...

മംഗളാശംസകള്‍ !!

Biju Davis പറഞ്ഞു...

ഷജീർ, ഈ രംഗമാണു ഓർമ്മ വന്നത്

" ഓ അതായ്‌രന്നാ കാര്യം. അതിനവൻ മൊട്ടേന്ന് വിരിഞ്ഞ്‌ ല്ലല്ലോ?" ചേടത്തിയ്ക്ക്‌ ടോണി അതിനുള്ള കാര്യപ്രാപ്തിയായോ എന്ന് സംശയം ബാക്കി.

"ഇമ്പ്‌ ളും ഈ പ്രായം കഴിഞ്ഞല്ലേ വന്നേ? വെർതെ കാശെന്തിനാ പൊറത്തെയ്ക്ക്‌ കളയണേ?"

ബറാബാസ്‌ ചേട്ടൻ തന്റെ തീരുമാനത്തെ കാര്യകാരണസഹിതം സ്വയം വിലയിരുത്തിയത്‌ കുറച്ച്‌ ഉച്ചത്തിലായെങ്കിലും, ഭാഗ്യത്തിനു ക്ലാരചേടത്തിയ്ക്ക്‌ അത്‌ മനസ്സിലായില്ല.

Good post!

Wish you a happy married life!

Unknown പറഞ്ഞു...

മുണ്ടോളീ..പന്ത് കളിക്കിടെ വിക്കറ്റിനു ഒന്നും പറ്റിയിട്ടില്ലല്ലോ...??
ചീര മുളക് പറഞ്ഞത് പോലെ ഞമ്മന്റെ ചെലവു ദുബൈയില്‍ വെച്ച് തന്നാല്‍ മതി..
ഇങ്ങളെ പ്പോലെ ഞമ്മളും ഒരു ദുബായിക്കാരന്‍ ആണേ!!!
വൈകം മുഹമ്മദ്‌ ബഷീറിനെ കടമെടുത്താല്‍" മംഗളം, ശുഭം "

വേണുഗോപാല്‍ പറഞ്ഞു...

"ഹമ്പടാ മുണ്ടോളി!!!!നിനക്ക് കല്യാണ പ്രായമൊക്കെ ആയോ"
ഈ മുല്ലപ്പൂ മുന്നേറ്റത്തിനു എല്ലാവിധ ആശംസകളും ....

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

പ്രിയ മുണ്ടോളി.... എല്ലാ ആശംസകളും നേരുന്നു... (പിന്നെ ഞാന്‍ പറഞ്ഞതൊന്നും മറക്കേണ്ട കേട്ടോ.. :)

സ്വന്തം സുഹൃത്ത് പറഞ്ഞു...

അപ്പം എല്ലാം സ്വയം തീരുമാനിച്ച സ്ഥിധിയ്ക്ക്. ഞാനായിട്ടെന്തു പറയാന്‍. :)
എല്ലാം മോളിലിരിക്കുന്നവന്‍ മംഗളമാക്കട്ടെ...!

All the very best dude!

ഫൈസല്‍ ബാബു പറഞ്ഞു...

അങ്ങിനെ ഇങ്ങളെ കാര്യത്തിലും ഒരു തീരുമാനമായി ..ഡിസംബര്‍ പത്തു കഴിഞ്ഞാല്‍ ഇങ്ങളെ മനസ്സമാധാനം പോയികിട്ടുമല്ലോ ..ഇപ്പോഴാ ഒരു സമധാനമായത് !!!
"കല്യാണം കഴിഞ്ഞ ആറുമാസം മുണ്ടോളി പറയണത് ഫാര്യയും ..അത് കഴിഞ്ഞ ആറുമാസം ഫാര്യ പറയുന്നത് മുണ്ടോളിയും ,,അത് കഴിഞ്ഞു പിന്നെ രണ്ടാളും കൂടി പറയുന്നത് നാട്ടുകാരും കേള്‍ക്കാത്ത ഒരു നല്ല ജീവിതത്തിനു തുടക്കം കുറിക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ !!എല്ലാ വിധ മംഗള മനോരമ നാന വെള്ളിനക്ഷത്ര ആശസകളും !!!!

Mohammed Kutty.N പറഞ്ഞു...

മംഗളാശംസകള്‍ !

Prabhan Krishnan പറഞ്ഞു...

നെനക്ക് അങ്ങനെ തന്നെ വേണം...!
അനുഭവിക്ക്..!!
അല്ലേലും, വരാനൊള്ളത് വഴീത്തങ്ങൂല്ല മോനേ..!!

എല്ലാ വിധ ആശംസകളും നേരുന്നു..!!
മംഗളം ഭവന്തു.

Unknown പറഞ്ഞു...

ഉം....
ഒരുത്തൻ കൂടി...


ആശംസകൾ...
അല്ലാതെന്തു പറയാൻ?

Arun Kumar Pillai പറഞ്ഞു...

കാലത്തിനനുസരിച്ച് ടെമ്പ്ലേറ്റ് മാറ്റാതെ പറ്റില്ലല്ലോ.............

ഹ ഹ ഹ
പോസ്റ്റ് കലക്കി,
വിവാഹ മംഗളാശംസകൾ

ഷാജി പരപ്പനാടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

മംഗളാശംസകള്‍ !!


ഞമ്മക്ക് വരാന്‍ പറ്റില്ല ..പക്കേങ്കില് പൊരക്കാരെ പഞ്ഞയക്കാം ....................

ഷാജി പരപ്പനാടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ആശംസകള്‍.

റശീദ് പുന്നശ്ശേരി പറഞ്ഞു...

മുണ്ടോളീ ഇന്നലെ കണ്ടപ്പോള്‍ മുഖത്തെന്തൊരു പ്രകാശമായിരുന്നു
കല്ല്യാണം കഴിച്ചു ബെക്കാം വാ . എന്നിട്ട് നമുക്ക് വിശാലമായി ഒന്ന് ഈറ്റ് ആകാം
ഒന്നും പേടിക്കേണ്ട ഞങ്ങളില്ലേ കൂടെ എല്ലാ ചിലവും നിന്റെ വക ,
എന്ത് ഡൌട്ട് വന്നാലും നീ വിളിച്ചോ
ശുഭ യാത്ര മംഗളാശംസകള്‍

Akbar പറഞ്ഞു...

കുടുംബ ജീവിതം ശോഭനമാവട്ടെ.

ആശംസകളോടെ

സസ്നേഹം

Unknown പറഞ്ഞു...

അവസാനം ദുബായികകാരനും അടിപിഴചചു... ഏതായാലും മംഗംളാശംസ.

ശ്രീക്കുട്ടന്‍ പറഞ്ഞു...

സന്തോഷവും ഐശ്വര്യവും സമാധാനവും മറ്റെല്ലാ സൌഭാഗ്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ എക്കാലവും നിറഞ്ഞു വിളയാടട്ടേ..

പിന്നെ കോയിബിരിയാണീം മറ്റുമൊക്കെ നമുക്കിവിടെ സപ്ലൈ ചെയ്യേണ്ടി വരും എന്ന കാര്യം പഹയാ അന്റെ മനസ്സിലു വച്ചോ..

sreenadh പറഞ്ഞു...

കലക്കി. ഏന്തായാലും ഞാൻ കല്യാണത്തിനുണ്ടാവും. All the best.

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

ഒരു നല്ല കുടുംബ ജീവിതം ആശംസിക്കുന്നു.

സീത* പറഞ്ഞു...

അപ്പോ ഒരാളു കൂടെ നന്നായി... ആശംസകൾ ണ്ട് ട്ടോ...

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

നീ ബേജാറാവണ്ടെടാ.. പെണ്ണ് കെട്ടീട്ടും തിരിച്ചിലാന്‍ ഒരു കുലുക്കോം ഇല്ലാണ്ടെ ഇവിടെ ഇരിക്ക്ണത് കണ്ടീലെ? നല്ല ഒരു ദാമ്പത്യജീവിതം ആശംസിക്കുന്നു.. അല്ലാഹു അനുഗ്രഹിക്കട്ടെ..

ഒരു സംശയം... വടകരക്കാര്‍ക്ക് രാവിലെ ചായ കുടിക്കുന്ന ശീലമില്ലേ..? ഏത്? അതെന്നെ...

African Mallu പറഞ്ഞു...

എല്ലാ ആശംസകളും

mayflowers പറഞ്ഞു...

സ്നേഹവും,സമാധാനവും,സന്തോഷവും നിറഞ്ഞൊരു കുടുംബ ജീവിതം ആശംസിക്കുന്നു.
ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

പട്ടേപ്പാടം റാംജി പറഞ്ഞു...

നല്ലൊരു കുടുമ്പജീവിതം ആശംസിക്കുന്നു.

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഇങ്ങനേം ചിരിപ്പിച്ച് കല്ല്യാണം ക്ഷണിയ്ക്കോ ന്റ്റെ കുട്ട്യേ...?
നല്ലോരു മനസ്സുള്ള നല്ല കുട്ടിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു ട്ടൊ..!

ചാണ്ടിച്ചൻ പറഞ്ഞു...

അങ്ങനെ ഒരാള്‍ കൂടി ബൂലോകത്തിനു നഷ്ടമാകുന്നു....
കല്യാണത്തിന് വരാന്‍ കഴിയില്ല....എല്ലാ ഭാവുകങ്ങളും നേരുന്നു...

Lipi Ranju പറഞ്ഞു...

കല്യാണം കഴിക്കില്ലാന്നു ആരോടെങ്കിലും ബെറ്റു വച്ചിരുന്നോ !! അല്ല, ഈ കുമ്പസാരം കണ്ടപ്പോ ഒരു സംശയം, അതാ ചോദിച്ചേ... !
സത്യം പറ, ഇതൊരു ക്ഷണക്കത്താണോ അതോ കല്യാണത്തിന്റെ
അന്ന് ആ ഭാഗത്തേക്ക് വന്നേക്കരുത് എന്നുള്ള ഭീഷണിയാണോ !:))
ഏതായാലും 'ഇത് കുറച്ചു നേരത്തെ ആവാമായിരുന്നല്ലോ' എന്ന് ചിന്തിപ്പിക്കും വിധം നല്ലൊരു വിവാഹ ജീവിതം ആവട്ടെ എന്നാശംസിക്കുന്നു... :)

kochumol(കുങ്കുമം) പറഞ്ഞു...

അപ്പോ മുണ്ടോളി കല്യാണത്തിന് കോഴി ബിരിയാണി ആണല്ലേ ? കല്ല്യാണത്തിനു വരാനുള്ള വിളി സൂപ്പര്‍ ...മട്ടന്‍ ബിരിയാണി ആയിരുന്നേല്‍ ഒരു കൈ നോക്കാമായിരുന്നു ,ഇനി ഇപ്പൊ എന്താചെയ്ക....അതുകൊണ്ട് ചെയ്യാന്‍ പറ്റണ ഒന്നേ ഉള്ളൂ...എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞ സന്തോഷകരമായ ഒരു കുടുംബ ജീവിതം മംഗളമായി ഭവിക്കട്ടെ എന്നാശംസിക്കുന്നു...

Unknown പറഞ്ഞു...

നല്ലൊരു ദാമ്പത്യജീവിതം ആശംസിക്കുന്നു.
നാഥന്‍ നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു .

കാഴ്ചക്കാരന്‍ പറഞ്ഞു...

അങ്ങനെ കല്യാണം വിളിയും ഗൂഗിളിന്റെ ചെലവില് അല്ലെ?
തരക്കേടില്ല......

നാമൂസ് പറഞ്ഞു...

നാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥന.

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

മംഗളാശംസകൾ..!!!

(ശ്രീജിത് കൊണ്ടോട്ടി എന്തോ പറഞ്ഞ് തന്നിട്ടുണ്ടല്ലോ; അതു മറക്കണ്ട..)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

പോസ്റ്റ്‌ വായിച്ചു എനിക്ക് വിവാഹാശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Nikhilponnara പറഞ്ഞു...

ദുബൈക്കാരന് എല്ലാവിധ ആശംശകളും നേര്‍ന്നു കൊള്ളുന്നു....

അജ്ഞാതന്‍ പറഞ്ഞു...

ദുബൈക്കാരന് എല്ലാവിധ ആശംശകളും നേര്‍ന്നു കൊള്ളുന്നു....

ഉഗാണ്ട രണ്ടാമന്‍ പറഞ്ഞു...

മംഗളാശംസകള്‍ !!!

sunil vettom പറഞ്ഞു...

എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ .....!!!

Sadique M Koya പറഞ്ഞു...

എല്ലവിത ആശംസകളും നേരുന്നു, ഞാനൊരു കൊയിലാണ്ടിക്കാരനാണ് ഒരു ടിക്കെറ്റ് തരുകയാണെങ്കില്‍ ഞാന്‍ ഫ്രീ ആയിട്ട് വന്നു പങ്കെടുത്തു സന്തോഷമാക്കിതരാം, എന്ത് പറയുന്നു

Jenith Kachappilly പറഞ്ഞു...

Dhairyamaayi munnottu pokoo... Ella vidha mangalasamsakalum!! :)

Regards
http://jenithakavisheshangal.blogspot.com/
(Puthiya oru post ittittundu tto)

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

ഹ ഹ ..ദുബായിക്കാരന്‍ ബ്ലോഗ്‌ തുടങ്ങിയിട്ട് ആറു മാസം ആയപ്പോഴേക്കും കല്യാണം ആയോ ..ഞാന്‍ ഒരു വര്‍ഷം ആയിട്ടും എന്റെ കല്യാണം കഴിഞ്ഞില്ല :( എന്നാലും എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

കല്യാണം കഴിഞ്ഞുള്ള ആറു മാസത്തിന് എത്ര മാസമാകും?

suma rajeev പറഞ്ഞു...

എല്ലാ ബ്ലോഗര്‍മാരും കല്യാണ വീട്ടില്‍ ഡീസെന്റ്‌ ആയി നില്‍ക്കണം. ബ്ലോഗിലും ഗ്രൂപ്പിലും ചെയ്യുമ്പോലെ പരസ്പരം തല്ലു കൂടി എന്റെ നാട്ടുകാര്‍ക്ക് പണിയുണ്ടാക്കരുത്. എന്റെ നാട്ടുകാരെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? സ്നേഹിച്ചാല്‍ നക്കി കൊല്ലും..അല്ലെങ്കില്‍ സ്റ്റീല്‍ ബോംബ്‌ എറിഞ്ഞു കൊല്ലുന്ന ടീമാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...

NERATHE PARANJATHU NANNAYI..:)..CONGRATUALTIONS..:)

khaadu.. പറഞ്ഞു...

സന്തോഷത്തോടെ ഒരുമിച്ചു ഒരുപാട് കാലം കഴിയാന്‍ പടച്ചവന്‍ അനുഗ്രഹിക്കട്ടെ...

പ്രാര്‍ത്ഥിക്കുന്നു...


കല്യാണക്കുറി പോസ്റ്റ്‌ കലക്കി ....ട്ടാ..

ARIVU പറഞ്ഞു...

മംഗളാശംസകള്‍...

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

വിവാഹ മംഗളാശംസകള്‍

Vp Ahmed പറഞ്ഞു...

ഇവിടെ എത്താന്‍ വൈകിയതില്‍ വളരെ ദുഖമുണ്ട്. നല്ലൊരു കുടുംബ ജീവിതം നല്‍കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. ആശംസകള്‍.

Naveen പറഞ്ഞു...

ഇപ്പോളാണ് കണ്ടത്...ഈ പോസ്റ്റ്‌...
എന്റെ ആശംസകള്‍......

Unknown പറഞ്ഞു...

'ങ്ങളേടിയാ,ങ്ങള് എന്താക്ക്ന്നാ,ങ്ങള് എപ്പാ വരുന്നേ, ങ്ങളോടി ആരാ ഉള്ളേ'

ഇതൊക്കെ ചോയിച്ച് തൊടങ്ങ്യോ ?


വരാനുള്ളത് ബ്ലോഗില്‍ തങ്ങൂ ലാ !

എല്ലാ വിധ "ആശ്വാസങ്ങളും " നേരുന്നു

അനശ്വര പറഞ്ഞു...

ആദ്യത്തെ മാപ്പ് പറച്ചിലൊക്കെ കണ്ടപ്പൊ ശരിക്കും ഞാന്‍ ബ്ലോഗ് പൂട്ടിപ്പോവ്വാണ്‌ എന്ന് തന്നെ കരുതി ട്ടൊ. ..ഏതായാലും വളരെ വ്യത്യസ്തമായ ഒരു വിവാഹ അറിയിപ്പ്..! നര്‍മ്മം കല്ലക്കി..
കല്യാണം അറിയിക്കേം ചെയ്തു...അറിയാതെ പോലും ആരും വരേം ഇല്ല...അത് ഈ പോസ്റ്റിലൂടെ നേടിയെടുത്തുകാണും...
വൈകിയെങ്കിലും എന്റെയും വിവാഹ മംഗളആശംസകള്‍...!!

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL..............

Anil cheleri kumaran പറഞ്ഞു...

ഈ കാർഡ് കാണാൻ കൊറേ വൈകിയല്ലോ.. നല്ലൊരു ബെയ്പ്പ് അല്ലേ മിസ്സായത്.. :(

ബ്ലോഗുലാം പറഞ്ഞു...

......ഈ കോയി ബിരിയാണി കൊള്ളാലോ .....

അജ്ഞാതന്‍ പറഞ്ഞു...

kollammm
nalla post

Click Here to Enter a Magical World

Mohiyudheen MP പറഞ്ഞു...

മംഗളാശംസകള്‍...

മണ്ടൂസന്‍ പറഞ്ഞു...

അപ്പോ ഞാൻ കല്ല്യാണത്തിനു വന്നില്ല, എന്നെ ആരും വിളിച്ചില്ല. ഞാനിപ്പഴാ ഈ പോസ്റ്റ് കണ്ടേ. എന്തായാലും സങ്കടമൊന്നുമില്ല ഞാൻ ചിക്കൻ നിറുത്താനുള്ള ശ്രമത്തിലാ. കിട്ടാത്ത ചിക്കൻ നിർത്തും എന്നൊരു ചൊല്ലോർമ്മയില്ലേ? എന്തായാലും ആശംസകൾ അഭിവാദ്യങ്ങൾ. വിവഹപൂർവ്വ രാത്രികളിലെ മധുരങ്ങൾക്ക് മംഗളാശംസകൾ.

ചെറുത്* പറഞ്ഞു...

ഈ.............യ്യൊ!!
ഇതൊക്കെ യെപ്പാ....

ഹും! കല്യാണം മിസ്സായി, ഇനീപ്പൊ കൊച്ചിന്‍‌റെ പേരിടീലിന് വെരാം. ബിളിക്കാന്‍ മറക്കല്ലെ പഹയാ! ങ്‌ഹാ

അപ്പൊ ഇച്ചിരി വൈകിയ ആശംസോള്ട്ടാ :)

Njanentelokam പറഞ്ഞു...

അപ്പോള്‍ ഇതിനിടയില്‍ കന്യകന്‍ത്വം നഷ്ടായി അല്ലെ?
നാരദന്‍ മറ്റു ലോകങ്ങളില്‍ സഞ്ചാരം ആയിരുന്നു.
അറിഞ്ഞില്ല.
നന്മ നിറഞ്ഞ മനസ്സിനും കുടുംബത്തിനും ആശംസകള്‍

anamika പറഞ്ഞു...

വൈകിപോയല്ലോ.. ഒരു കോയി ബിരിയാണി മിസ്സ്‌ ചെയ്തു

ഫാരി സുല്‍ത്താന പറഞ്ഞു...

മംഗളാശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇന്നാണ് എല്ലാം വായിച്ചത് കേട്ടൊ ഭായ്
ലേറ്റായാലും ലെറ്റ്സ്റ്റായിട്ട്
ദേ..പിടിച്ചോ
‘മംഗളം ഭവതു:‘..!

ആഷിക്ക് തിരൂര്‍ പറഞ്ഞു...

‘മംഗളം ഭവതു:‘..!നന്മ നിറഞ്ഞ മനസ്സിനും കുടുംബത്തിനും ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ