വ്യാഴാഴ്‌ച, ജൂൺ 16, 2011

ചക്കിനു വെച്ചത്...കുക്കിനു കൊണ്ടു !


ലാപ്ടോപും ടിഫിന്‍ ബോക്സും എടുത്തു കാബിനിലെ ലൈറ്റും ഓഫ്‌ ചെയ്തു പുറത്തേക്ക് നടക്കുമ്പോഴാണ് പുറകെ നിന്നും ഗോപന്റെ വിളി കേട്ടത്. "എന്താ രാജാ ഇന്ന് നേരത്തെ പോവാണോ? വൈകിട്ടെന്താ പരിപാടി?".  "ഹേയ് ഒന്നുമില്ലടാ. ഇന്നെങ്കിലും ഭാര്യേം മോളും ഉറങ്ങുന്നതിനു മുന്‍പ് വീടെത്തെണം അത്രയേ ഉള്ളൂ". ഗോപന്‍ അമര്‍ത്തിയോന്നു മൂളി.."ഹും..അപ്പോള്‍ നീ ഇന്ന് സുരേഷിന്റെ വെള്ളമടി പാര്‍ട്ടിക്ക് കൂടുന്നില്ലേ?"

ഇല്ലെടാ. ഞാനില്ല .. നിങ്ങള്‍ ആഘോഷിക്കു.. ഗോപന്‍ വിടാനുള്ള ഭാവമില്ല.
നീയില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം?
എടാ ഞാന്‍ സീരിയസ് ആയി പറഞ്ഞതാ.. ഞാനില്ല..എന്നാ നാളെ കാണാം ഗുഡ് നൈറ്റ്..
നീ പോണെങ്കില്‍ പോ..ഞാന്‍ രാവിലെ പറഞ്ഞ കാര്യം മറക്കണ്ട ഗോപന്‍ ഓര്‍മിപ്പിച്ചു.

സത്യം പറഞ്ഞാല്‍ പതിവിലും നേരത്തെ ജോലി തീര്‍ത്തു നേരത്തെ വീട്ടിലേക്കു ഇറങ്ങിയത്‌ ഗോപന്‍ പറഞ്ഞ കാര്യം മനസ്സില്‍ ഓര്‍ത്തു കൊണ്ട് തന്നെയാണ്. ടിവിയില്‍ പരസ്യം കണ്ടപ്പോഴേ ഒന്ന് വാങ്ങി പരീക്ഷിക്കണം എന്ന് തീരുമാനിച്ചതാ. ഇന്നലെ ഗോപന്‍ പിരി കേറ്റി വിട്ടപ്പോള്‍ എന്തായാലും ഇന്ന് വാങ്ങിക്കാം എന്ന് ഉറപ്പിച്ചു. "എടാ ഇതൊക്കെ നമ്മളെ പോലെ ജോലി തിരക്ക് കാരണം ആരോഗ്യത്തില്‍ ശ്രദ്ധിക്കാത്തവര്‍ക്കുള്ള പ്രോഡക്ട്സ് ആണ്. ഞാന്‍ ഉപയോഗിച്ചിട്ടു എനിക്ക് നല്ല മാറ്റം ഉണ്ട്". അവനു മാറ്റം ഉണ്ടെന്നു കരുതി എനിക്കും മാറ്റമുണ്ടാകുമോ? അയാള്‍ ആലോചിച്ചു. ആ... ഒരു വിശ്വാസം അതല്ലേ എല്ലാം !!

കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്ത ശേഷം മൊത്തം അലച്ചിലാണ് , സൈറ്റ് വിസിറ്റ്, പ്രൊജക്റ്റ്‌ വര്‍ക്ക്‌  അങ്ങനെ പോകുന്നു കാര്യങ്ങള്‍. മര്യാദിക്കു ഭക്ഷണം കഴിക്കാനോ റെസ്റ്റ് എടുക്കാനോ  ഒന്നിനും സമയം കിട്ടുന്നില്ല. മോളോട് മിണ്ടിയിട്ടു ദിവസങ്ങളായി. എല്ലാ ജോലിയും തീര്‍ത്തു വീട്ടിലെത്തുമ്പോഴെകും മോള്‍ ഉറങ്ങിയിട്ടുണ്ടാവും..ഇന്നലെ രാധയും പരാതി  പറഞ്ഞിരുന്നു. ചേട്ടനാകെ മാറിപോയി.."പഴയ പോലെ ഒന്നിലും ശ്രദ്ധിക്കുന്നില്ല." അവളുടെ പരാതിയും കൂടി തീര്‍ക്കാന്‍ വേണ്ടിയാ ഇന്ന് നേരത്തെ ഇറങ്ങിയത്‌.

ലിഫ്റ്റ്‌ ബേസ്മെന്റില്‍ ഇടിച്ചു നിന്നപ്പോഴാണ് രാജന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. ലിഫ്റ്റില്‍ നിന്ന് പുറത്തു കടന്നു കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു നേരെ മെഡിക്കല്‍ ഷോപ്പിലേക്ക് വച്ചു പിടിച്ചു. ഒരു ചെറിയ ചമ്മലോടെ ആവശ്യം അറിയിച്ചപ്പോള്‍ മെഡിക്കല്‍ ഷോപ്പിലെ ചേച്ചിയുടെ മുഖത്തൊരു വളിച്ച ചിരി അയാള്‍ കണ്ടു. ആ ചിരി മൈന്‍ഡ് ചെയ്യാതെ കാശും കൊടുത്തു, അവര്‍ തന്ന കവറും എടുത്തു അയാള്‍ പുറത്തേക്ക് നടന്നു. തൊട്ടടുത്തുള്ള കടയില്‍ നിന്ന് അത്യാവശ്യം പച്ചക്കറിയും വാങ്ങി എല്ലാം കൂടി കാറിലെ പുറകിലെ സീറ്റില്‍ വച്ചു.

 കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങമ്പോഴാ അയാള്‍ ആ കാര്യം ഓര്‍ത്തത്‌. മെഡിക്കല്‍ ഷോപ്പിന്റെ കവറും അകത്തുള്ള ബോട്ടിലിന്റെ ലാബെലും കീറിക്കളഞ്ഞേക്കാം. രാധയ്ക്കു ഒരു സസ്പെന്‍സ് ആയിക്കോട്ടെ!! പിന്നെ അമ്മയെങ്ങാനും കണ്ടാല്‍  നൂറു ചോദ്യങ്ങള്‍ ഉണ്ടാവും. മോന്റെ ആരോഗ്യ സ്ഥിതി ഓര്‍ത്തു സങ്കടപെടും. മര്യാദിക്കു ഭക്ഷണം കഴിപ്പിക്കാത്തതില്‍ രാധയോടു ചൂടാകും. അമ്മായിഅമ്മ മരുമകള്‍ പോരിനു താനായിട്ട് ഒരു വിഷയം ഉണ്ടാക്കി കൊടുക്കേണ്ട എന്ന് പിറുപിറുത്തു മെഡിക്കല്‍ ഷോപ്പിന്റെ കവര്‍ അയാള്‍ പുറത്തേക്ക് എറിഞ്ഞു . പിന്നെ ബോട്ടിലിന്റെ ലാബെല്‍ ഇളക്കി മാറ്റി എല്ലാം കൂടി പച്ചക്കറിയുടെ കവറില്‍ ഇട്ടു വണ്ടി പതുക്കെ വീട്ടിലോട്ടു വിട്ടു.

വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്ത് തന്നെ അമ്മയിരിപ്പുണ്ട്. പതിവിലും നേരത്തെ മോന്‍ എത്തിയതിലുള്ള ആശ്ചര്യം അമ്മ  മറച്ചു വച്ചില്ല.
"എന്താഡാ ഇന്ന് നേരത്തെ? അമേരിക്ക അഫ്ഗാനിലേക്ക് വിട്ട മിസൈല്‍ എങ്ങാനും നിന്റെ ഓഫീസില്‍ പതിച്ചോ? വൈകിട്ടത്തെ ന്യൂസ്‌ ഞാനും കണ്ടതാണല്ലോ അതിലൊന്നും പറഞ്ഞില്ലല്ലോ!!"
അമ്മയുടെ ചോദ്യത്തിലുള്ള പരിഹാസം മനസ്സിലായി." ഒന്നുമില്ല അമ്മേ, ചുമ്മാ ഇന്ന്  നേരത്തെ പോരാന്‍ തോന്നി. അമ്മയുടെ കൂടെയൊക്കെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ ഒരാഗ്രഹം!".
ഈ നമ്പരില്‍ എന്തായാലും അമ്മ വീണു. "എന്നാല്‍ മോന്‍ വേഗം കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറ്റി വാ നമുക്ക് എല്ലാര്‍ക്കും ഒരുമിച്ചിരുന്നു കഴിക്കാം ഇന്നു".
"ശരിയമ്മേ.ഇത് കുറച്ചു പച്ചക്കറിയാണ് അകത്തു വെച്ചേര്" എന്ന് പറഞ്ഞു അയാള്‍ പ്ലാസ്റ്റിക്‌ കവര്‍ അമ്മയുടെ കയ്യില്‍ കൊടുത്തു.

ഷൂ അഴിച്ചു വെച്ച് അകത്തേക്ക് നടക്കുമ്പോള്‍ ഭാര്യയെ അവിടെയൊന്നും കാണാത്തത് കൊണ്ട് അയാള്‍ അമ്മയോട് വിളിച്ചു ചോദിച്ചു.
"അമ്മേ രാധയെവിടെ? മോനെ അവള്‍ കുളിക്കുകയാ. അകത്തെ ബാത്ത് റൂമില്‍ ഉണ്ട്".
"ശരിയമ്മേ. അവള്‍ കുളിച്ചു കഴിയട്ടെ എന്നിട്ട് വേണം എനിക്ക് കുളിക്കാന്‍". എന്ന് പറഞ്ഞോണ്ട് അയാള്‍ റിമോട്ട് എടുത്തു ടിവി ഓണ്‍ ചെയ്തു. വാര്‍ത്ത കാണാമെന്നു വെച്ച് ഓണ്‍ ചെയ്തതാ.പരസ്യാണ്, ഇളയച്ഛനു പെണ്ണിനെ ഒപ്പിച്ചു കൊടുക്കുന്ന ബ്രോക്കെര്‍ പയ്യന്റെ പരസ്യം. ഇത്രയും വെറുപ്പിക്കുന്ന ഒരു പരസ്യം. പരസ്യങ്ങളെ ഇഷ്ടപെടുന്ന തനിക്കു പോലും ഇത്രേം വെറുപ്പാണേല്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പിറുപിറുത്തു കൊണ്ട് അയാള്‍ ചാനെല്‍ മാറ്റി.

അധികം വൈകാതെ തന്നെ രാധ കുളി കഴിഞ്ഞു പുറത്തേക്ക് വന്നു. ഈറന്‍ മുടിയില്‍ തോര്‍ത്തു ചുറ്റി നേര്‍ത്ത തൂവെള്ള നിറത്തിലുള്ള നൈറ്റിയും ഇട്ടു ജയഭാരതി സ്റ്റൈലില്‍ മന്ദം മന്ദം നടന്നു വരുന്ന ഭാര്യയെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ ലഡു പൊട്ടി ഒന്നല്ല അഞ്ചാറെണ്ണം; അതും പല വലുപ്പത്തിലും പല നിറത്തിലും!!

അസമയത്ത് റൂമില്‍ ഭര്‍ത്താവിനെ കണ്ടപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി. പിന്നെ ഗ്രഹണി പിടിച്ച പിള്ളാര്‍ ചക്ക കൂട്ടാന്‍ കണ്ടപോലെ ആര്‍ത്തിയോടെയുള്ള അയാളുടെ നോട്ടവും കൂടിയായപ്പോള്‍ അവളൊന്നു ചൂളി.

ആ ചൂളല്‍ മാറ്റാനായി അവള്‍ ചോദിച്ചു. "ഇന്നെന്താ നേരത്തെയാണല്ലോ? "ആനന്ദം.". "എന്തൂട്ട് ?".. "പരമാനന്ദം"...."മനുഷ്യാ നിങ്ങള്‍ക്ക് വട്ടായോ? " ."നിര്‍മലാനന്ദം"....അതിനു മനുഷ്യാ നിങ്ങള്‍ കഴിഞ്ഞ ആഴ്ചയല്ലേ LIC യുടെ പോളിസി എടുത്തത്‌..ഇന്നു വീണ്ടും എടുത്തോണ്ട് വന്നോ ??
ഇത് LIC പോളിസിയും കൊടച്ചക്രോം ഒന്നുമല്ല...ഞാന്‍ അമ്മയുടെ കയ്യില്‍ ഒരു കവര്‍ കൊടുത്തിട്ടുണ്ട്..അതില്‍ നിനക്കൊരു സസ്പെന്‍സ് ഉണ്ട്..അത്രയും പറഞ്ഞു തോര്‍ത്തും എടുത്തു ബാത്ത് റൂമില്‍ കേറി അയാള്‍ കതകടച്ചു.

ദൈവമേ ഇന്നെന്താണാവോ വാങ്ങി വന്നിട്ടുണ്ടാവുക? പരസ്യോം കണ്ടു ദിവസവും എന്തേലും വാങ്ങിച്ചോണ്ട് വരും!  ഇങ്ങേരുടെ പരസ്യ പ്രാന്ത് എന്നാണാവോ തീരുന്നത്!! എന്ന് പിറു പിറുത്തോണ്ട് അവള്‍ അടുക്കളയിലോട്ടു നടന്നു.

കുളി കഴിഞ്ഞു പുറത്തിറങ്ങിയ അയാള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് കൊഴിഞ്ഞുപോയ മുടിയുടെ കണക്കെടുക്കുകയായിരുന്നു. അടുക്കളയില്‍ നിന്നും ഭാര്യ പഴയ കോളാമ്പി മൈക്ക് സെറ്റിലെന്ന പോലെ ചെവി പൊട്ടുന്ന സൌണ്ടില്‍ വിളിച്ചു കൂവി. "എനിക്ക് സസ്പെന്‍സ് ആക്കാന്‍ വേണ്ടി നിങ്ങള്‍ എന്തോ സാധനം കൊണ്ട് വന്നൂന്ന് പറഞ്ഞില്ലേ? അതു കടയില്‍  നിന്നും എടുത്തില്ലാന്ന തോന്നുന്നത്! ആ കവറില്‍ പച്ചകറിയും മുത്തച്ഛന്റെ കൊഴമ്പും മാത്രമേ ഉള്ളൂന്നാ അമ്മ പറഞ്ഞതു".

രാധേ നീ ഇങ്ങോട്ട് വന്നേ.

എന്താ ? ഞാന്‍ ഫുഡ്‌ എടുത്തു വെക്കുന്ന തിരക്കിലാ.

നീ എന്തോ മുത്തച്ഛന്റെ കൊഴമ്പിന്റെ കാര്യം പറഞ്ഞല്ലോ?

ആ കവറില്‍ മുത്തച്ഛനുള്ള ധന്വന്തരി കൊഴമ്പുണ്ടായിരുന്നെന്നു അമ്മയാ പറഞ്ഞതു. അമ്മ അതു മുത്തച്ചന് പുരട്ടിയും കൊടുത്തു.

എടീ..പണി പാളിയല്ലോ ..മുത്തച്ഛന്റെ കൊഴമ്പിന്റെ കാര്യം എനിക്ക് ഓര്‍മയില്ലായിരുന്നു.. ഇത് സാധനം വേറെയാ..

പിന്നെ ഇതെന്തു കുന്തമാ?

എടീ നീയല്ലേ പറഞ്ഞത് എനിക്ക് പഴയ പോലെ ഒന്നിനും ഒരു താല്പര്യം ഇല്ലെന്നു. അതോണ്ട് ഒരു കുപ്പി 'ആയൂ കെയര്‍ വാജി തൈലം' വാങ്ങിയതാ!!

എന്റെ ദൈവമേ!! അപ്പ അതാണോ മുത്തച്ഛന്റെ മേത്ത് പുരട്ടിയത്?

എടീ നീ മുത്തച്ഛന്റെ റൂം പുറത്ത്ന്നു പൂട്ടിയേരു. പുള്ളി പുറത്തേക്കിറങ്ങി കുഴപ്പമൊന്നും ഉണ്ടാക്കേണ്ട. പുള്ളിയിപ്പോള്‍ ഒരു ബജാജ് ചേതക് ആണേലും ആയ കാലത്ത് ഒരു റോയല്‍ എന്‍ഫില്‍ഡ് ആണെന്നാ കേട്ടത്!.

തോര്‍ത്തു മാറ്റി ബെഡ് റൂമിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഭാര്യയുടെ അടുത്ത കൂവല്‍.. "ദേ ഇങ്ങോട്ട് വന്നേ..മുത്തച്ഛനെ റൂമില്‍ കാണാനില്ല". രണ്ടുപേരും കൂടി എല്ലാ റൂമുകളും അരിച്ചു പെറുക്കി നോക്കിയിട്ടും മുത്തച്ഛന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. വീട്ടില്‍ ഇത്രേം കോലാഹലങ്ങള്‍ നടന്നിട്ടും പ്രധാന മന്ത്രി സ്റ്റൈലില്‍ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന കണക്കെ സീരിയല്‍ കണ്ടോണ്ടിരിക്കുന്ന അമ്മയെ കണ്ടപ്പോള്‍ രാജന് കലി കേറി.
"അമ്മേ മുത്തച്ഛന്‍ ഇങ്ങോട്ടെങ്ങാനം വന്നിരുന്നോ?"
ടിവി സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ അമ്മ പറഞ്ഞു. "കൊഴമ്പു പുരട്ടിയത് കൊണ്ട് കുളിക്കാനായി പുറത്തെ കുളിമുറിയിലേക്ക്  പോണ കണ്ടു..വെള്ളം കോരിക്കൊടുക്കാന്‍ എന്നെ വിളിച്ചതാ..എനിക്ക് സീരിയല്‍ ഉള്ളോണ്ട് പണിക്കാരി കമലാക്ഷിയെ കൂടെ പറഞ്ഞു വിട്ടിട്ടുണ്ട്. എന്താടാ എന്തേലും പ്രശ്നം ഉണ്ടോ?"
ഹേയ് ഒന്നുമില്ല ..അമ്മ സീരിയല്‍ നിറുത്തേണ്ട എന്ന് പറഞ്ഞു അയാള്‍ പുറകു വശത്തെ കുളിമുറിയുടെ ഭാഗത്തേക്ക് ഓടി.

കുളിമുറിയുടെ അടുത്തെത്തിയപ്പോള്‍ അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്ന കതകു കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ അയാള്‍ അന്തിച്ചു നിന്നു..തൊട്ടു പിറകെ ഓടി കിതച്ചെത്തിയ രാധ അയാളുടെ നില്പ് കണ്ടപ്പോള്‍ ചൂടായി. "മനുഷ്യാ നിങ്ങള്‍ ഇങ്ങനെ നിന്നു സമയം കളയാതെ മുത്തച്ഛനേം കമലാക്ഷിയെയും കണ്ടുപിടിക്കാന്‍ നോക്ക്".
"എടി അവരെങ്ങടും പോയിട്ടില്ല രണ്ടും അകത്തുണ്ട് ..എത്ര വിളിച്ചിട്ടും പുറത്തു വരുന്നില്ല..ഇനി തൈലത്തിന്റെ പവര്‍ തീരും വരെ വെയിറ്റ് ചെയ്യാം.. അല്ലാതെ വേറെ വഴിയില്ല". ഒരു ചെറു ചിരിയോടു അയാള്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ നിസ്സാരമായ മറുപടി കേട്ടപ്പോള്‍ രാധയ്ക്ക് കണ്ട്രോള്‍ നഷ്ടപ്പെട്ടു." കിടന്നു ഇളിക്കാതെ മനുഷ്യാ..ടിവിയിലെ പരസ്യോം കണ്ടു ഓരോ കുന്ത്രാണ്ടം വാങ്ങി വരും..മുത്തച്ചനും കമലാക്ഷിയും അകത്തു....ശ്ശൊ..എനിക്ക് ആലോചിക്കാന്‍ വയ്യ ..പാവം കമലാക്ഷി .."

രാധയുടെ ദേഷ്യം കണ്ടപ്പോള്‍ നേരത്തെ വന്ന ചെറു ചിരി ഒരു പൊട്ടിച്ചിരിയാക്കി മാറ്റി അയാള്‍ പറഞ്ഞു.."എടീ കമലാക്ഷിയുടെ കാര്യം ആലോചിച്ചു നീ വിഷമിക്കേണ്ട ..ഒരു ചെയിഞ്ച് ആര്‍ക്കാ  ഇഷ്ടപ്പെടാത്തത്?"

ഭര്‍ത്താവിന്റെ തമാശ എരി തീയില്‍ എണ്ണ ഒഴിച്ച പോലെ രാധയുടെ ദേഷ്യം കൂട്ടിയതേയുള്ളൂ.. "മനുഷ്യാ ഇത്രയൊക്കെ ആയിട്ടും നിങ്ങള്‍ക്ക് ഈ പരസ്യ പ്രാന്ത് ഉപേക്ഷിക്കാനായില്ലേ? പവര്‍ കൂട്ടാനും തടി കുറയ്ക്കാനും എന്നൊക്കെ പറഞ്ഞു കണ്ട കൊഴമ്പും തൈലോം വാങ്ങി തേച്ച്‌ ഉള്ള ആരോഗ്യം കളയാതെ നിങ്ങള്‍ നിങ്ങളായിട്ട്‌  ജീവിക്കാന്‍ നോക്ക്..അല്ലെങ്കില്‍ പരസ്യത്തില്‍ പറയും പോലെ ശിഷ്ട കാലം 'കിഴി' വെച്ച്  ജീവിച്ചു തീര്‍ക്കേണ്ടി വരും...

57 അഭിപ്രായങ്ങൾ:

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

"പരസ്യോം കണ്ടു ദിവസവും എന്തേലും വാങ്ങിച്ചോണ്ട് വരും! ഇങ്ങേരുടെ പരസ്യ പ്രാന്ത് എന്നാണാവോ തീരുന്നത്!! എന്ന് പിറു പിറുത്തോണ്ട് അവള്‍ അടുക്കളയിലോട്ടു നടന്നു."

ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സൌന്ദര്യം കൂട്ടാനും ഒക്കെ പരസ്യത്തിന്റെ പുറകെ പോയി ആപ്പിലായവര്‍ക്ക് ഈ പോസ്റ്റ്‌ പണ്ടാരമടക്കുന്നു..

UMA പറഞ്ഞു...

ente shajeer maashe ingalu puliyaanu kettaa.
enikkishtaayi.
nalla bhaashayil kaaryam oppichu.
nannaayeetto.

കൊമ്പന്‍ പറഞ്ഞു...

മര്‍മം ഉള്ള നര്‍മത്തിലൂടെ കുറച്ചു മാസലയും ക്കൂടി ആയപ്പോള്‍ സംഗതി കലക്കി ആരാ ഒരു ചെയ്ഞ്ഞു ആഗ്രഹിക്കാത്തത് അല്ലെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഇതില്‍ ശരിക്കും നര്‍മ്മം ഉണ്ട് .
പക്ഷെ സ്വാഭാവികത ഇടയ്ക്കു നഷ്ടപ്പെട്ട പോലെ തോന്നി.
ഇത്തരം സാധനം കൊണ്ട്വന്നു നേരെ അമ്മക്ക് ആരെങ്കിലും കൊടുക്കുമോ? അതു കൊണ്ട് വന്നു ബെട്രൂമിലെ മേശപ്പുറത്ത് വക്കുകയോ അവിടെ നിന്നും അമ്മ എടുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ കുറച്ചു കൂടി കഥ നന്നാകുമായിരുന്നു.
ഏതായാലും നര്‍മ്മം എഴുതാന്‍ കഴിവുണ്ട് തുടരുക.

Visala Manaskan പറഞ്ഞു...

ugran ezhuththu.

samgathi ichiri 'aviswasaneeyam' aayathu maathrame kuzhappamaayullu!

mayflowers പറഞ്ഞു...

പരസ്യ ഭ്രാന്തന്മാര്‍ക്കൊരടി..

ajith പറഞ്ഞു...

ഇത്രയ്ക്ക് എഫെക്റ്റോ....

നിരീക്ഷകന്‍ പറഞ്ഞു...

മര്‍മ്മം തെറ്റി കൊണ്ട നര്‍മ്മം .........
എങ്ങിനെയും വ്യാഖ്യാനിക്കാം ........
ആശംസകള്‍ ......

പ്രകാശ്‌ പറഞ്ഞു...

"ശ്ശൊ..എനിക്ക് ആലോചിക്കാന്‍ വയ്യ ..പാവം കമലാക്ഷി .."

ഈ ഡയലോഗ് കേട്ടാല്‍ തോന്നുമല്ലോ 'ആയൂ കെയര്‍ വാജി തൈലം' വാങ്ങുന്നത് ആദ്യമായിട്ടല്ല എന്ന്......

ചാണ്ടിച്ചൻ പറഞ്ഞു...

അപ്പോ അവസാനം കമലാക്ഷിയില്‍ പിടിച്ചു അല്ലേ :-)
അമറന്‍ എഴുത്ത്....നമ്മളൊക്കെ ഒരു ടീമാ അല്ലേ :-)
അജിത്തേട്ടാ...എന്താ ഒന്ന് പരീക്ഷിച്ചു നോക്കണോ :-)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

അനഘാ ,

ആദ്യ അഭിപ്രായത്തിനു നന്ദിട്ടോ.

കൊമ്പാ,

കുറച്ചു എരിവും പുളിയും ഇല്ലേല്‍ ഒരു ഗും ഉണ്ടാവില്ലല്ലോ മാഷെ..

ഇസ്മായില്‍ക്കാ,

അഭിപ്രായത്തിനു നന്ദി..അമ്മ പിണങ്ങേണ്ട എന്ന് കരുതിയാണ് പച്ചക്കറി കവര്‍ അമ്മയുടെ കയ്യില്‍ കൊടുത്തത്..പിന്നെ ഭാര്യ കുളിക്കുകയായിരുന്നല്ലോ !! അടുത്തപ്രാവശ്യം കുറച്ചു കൂടി നന്നാക്കാട്ടോ.

വിശാലേട്ടാ,

ചേട്ടന്റെ ലവണ തൈലം വായിച്ചപ്പോഴാ ഈ വാജി തൈലത്തിന്റെ ത്രെഡ് കിട്ടിയത്..പക്ഷെ ആനയുടെയും അത്രയും വരില്ലല്ലോ ആനപിണ്ടം..വായനയ്ക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.

സപ്നാ,

Good to see u also

പുന്നക്കാടാ,

ഇതെന്താ മുനിസിപ്പാലിറ്റി കക്കൂസോ പോസ്റ്റര്‍ ഒട്ടിച്ചു പോകാന്‍ :-)

mayflowers ,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

അജിതെട്ടാ,

ഞാന്‍ ഉപയോഗിച്ച് നോക്കിയിട്ടില്ല..ആവശ്യം വന്നില്ല..ബാച്ചിലര്‍ ആണേ..ഒന്ന് ട്രൈ ചെയ്യുന്നോ?

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഞാന്‍ ,

അഭിപ്രായത്തിനു നന്ദി.

പ്രവീണ്‍,

അങ്ങനെ തോന്നിയോ? വാജി തൈലം ഉപയോഗിച്ചില്ലേലും അണ്ണാനെ മരം കേറ്റം പഠിപ്പിക്കണോ :-)

ചാണ്ടിച്ചോ,

രമണിയും, സരളയും ഒക്കെ നോക്കി..പിന്നെയാ മനസ്സിലായത്‌ ഇവരൊക്കെ അയല്‍പക്കത്തെ വീടുകളില്‍ ഉണ്ടെന്നു. തിരിച്ചു നാട്ടിലോട്ടു പോവാനുള്ളതാണേ.അതോണ്ട് അവസാനം കമലാക്ഷിയില്‍ പിടിച്ചു..നമ്മള്‍ ഒരു ടീം തന്നെയാ.. ഇതുപോലത്തെ കുറെ ഐറ്റംസ് ഉണ്ട്..ഒന്ന് എഴുത്ത് തെളിഞ്ഞിട്ടു പതുക്കെ ഓരോന്നോരോന്നു എടുക്കാം ..
അജിതെട്ടനോട് ഇതേ ചോദ്യം ഞാനും ചോദിച്ചിട്ടുണ്ട് :-)

- സോണി - പറഞ്ഞു...

ചക്കിനു വച്ചത് കുക്കിന് കൊണ്ടല്ലേ? (സ്വന്തം ഭാര്യയെ ചക്കെന്നു വിളിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.)

പരസ്യം, മേമ്പൊടി, മസാല, വാജി, കമലാക്ഷി... കൊള്ളാം, കൊള്ളാം.

ajith പറഞ്ഞു...

@@ചാണ്ടിച്ചന്‍ പറഞ്ഞു...
അപ്പോ അവസാനം കമലാക്ഷിയില്‍ പിടിച്ചു അല്ലേ :-)
അമറന്‍ എഴുത്ത്....നമ്മളൊക്കെ ഒരു ടീമാ അല്ലേ :-)
അജിത്തേട്ടാ...എന്താ ഒന്ന് പരീക്ഷിച്ചു നോക്കണോ :-

ചാണ്ടിച്ചാ, പരീക്ഷിച്ചു നോക്കാനല്ല ബഹറിനില്‍ ഒരു ഡീലര്‍ഷിപ്പിനുള്ള സ്കോപ്പുണ്ടോ എന്നാണ് നോട്ടം

ഫൈസല്‍ ബാബു പറഞ്ഞു...

എന്താഡാ ഇന്ന് നേരത്തെ? അമേരിക്ക അഫ്ഗാനിലേക്ക് വിട്ട മിസൈല്‍ എങ്ങാനും നിന്റെ ഓഫീസില്‍ പതിച്ചോ? വൈകിട്ടത്തെ ന്യൂസ്‌ ഞാനും കണ്ടതാണല്ലോ അതിലൊന്നും പറഞ്ഞില്ലല്ലോ.....അമേരിക്ക വിട്ടാല്‍ അത് അതു എത്തേണ്ടിടത്ത് എത്തും..ഇന്ത്യയുടെ കാര്യമാണെങ്കില്‍ ഒന്നാലോചിക്കണം ...നന്നായോട്ടോ ...

Lipi Ranju പറഞ്ഞു...

ചക്കിനു വെച്ചത്...കുക്കിനു കൊണ്ടു.. :)

Thommy പറഞ്ഞു...

Enjoyed....good style

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ഉം, ചക്കിനു വച്ചത് കുക്കിനു കൊണ്ടു, നര്‍മം കൊള്ളാം, ഇസ്മായില്‍ പറഞ്ഞ അസ്വഭാവീകത ശ്രദ്ധിക്കുമല്ലോ...
തുടര്‍ന്നും ധാരാളം എഴുതു,നന്മകള്‍ നേര്‍ന്നു കൊണ്ട്‌....

അസീസ്‌ പറഞ്ഞു...

കൊള്ളാം ദുബായിക്കാരാ....

നര്‍മ്മം ഇഷ്ടമായി..........

ചെറുത്* പറഞ്ഞു...

അയ്യേ.........വഷളന്‍‍
മുത്തച്ഛനേം പണിക്കാരിയേം ഒരുമിച്ച് കുളിമുറീയിലാക്കീട്ട് കെട്ട്യോനും കെട്ട്യോളും കൂടി പുറത്ത് നിന്ന് ചിരിക്കുന്നോ!!?

പുള്ളിയിപ്പോള്‍ ഒരു ബജാജ് ചേതക് ആണേലും ആയ കാലത്ത് ഒരു റോയല്‍ എന്‍ഫില്‍ഡ് ആയിരുന്നെന്നാ കേട്ടത്!.
ഹ്ഹ്ഹ്ഹ് ഇഷ്ടപെട്ടു നര്‍മ്മം :)

ബൈജുവചനത്തിന്‍‍റെ തേങ്ങാകൊല ഷാമ്പൂ വായിച്ചിട്ടാ ഇവ്ടെ വന്നത്. ഇവ്ടേം പരസ്യത്തിനിട്ട് തന്നെ രസകരമായി താങ്ങി ;)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

സോണി ,
അഭിപ്രായത്തിനു നന്ദി. പിന്നെ ഭാര്യയെ ചക്കെന്നു വിളിച്ചതിലുള്ള പ്രതിഷേധം മാനിച്ചു ചരക്കെന്നു മാറ്റി വിളിച്ചാലോ :-)

അജിതെട്ട,

ഡീലര്‍ഷിപ്പോക്കെ എടുത്തു ബഹറിനില്‍ തന്നെ കൂടാനുള്ള പരിപാടിയാണോ? നാട്ടില്‍ പോകണ്ടേ?

ഫൈസല്‍ ബാബു,

ഇന്ത്യ അത്ര മോശം ഒന്നുമല്ലാട്ടോ :-) അഭിപ്രായത്തിനു നന്ദി.

ലിപി രഞ്ജു,

നന്ദി.

തൊമ്മി,

താങ്ക്സ് .

കുഞ്ഞൂസ് ,

അഭിപ്രായത്തിനു നന്ദി. അസ്വഭാവീകത ഒഴിവാക്കാന്‍ ശ്രമിക്കാം..തുടങ്ങിയതല്ലേ ഉള്ളൂ അതിന്റെ കുഴപ്പമാ. എഴുതി തെളിയുമ്പോള്‍ നേരെയാകും എന്ന് കരുതാം.

അസീസ്ക്ക,

അഭിപ്രായത്തിനു നന്ദി.

ചെറുതേ,

മുത്തച്ഛനേം പണിക്കാരിയേം ഒരുമിച്ച് കുളിമുറീയിലാക്കീട്ട് കെട്ട്യോനും കെട്ട്യോളും കൂടി പുറത്ത് നിന്ന് ചിരിക്കുന്നോ? ആരായാലും ചിരിച്ചുപോകില്ലേ മാഷെ?
പരസ്യത്തിന്റെ തൊല്ല താങ്ങ മുടിയില്ലപ്പാ..അഭിപ്രായത്തിനു നന്ദി.

പട്ടേപ്പാടം റാംജി പറഞ്ഞു...

ആയൂ കെയര്‍ വാജി തൈലം
ഇങ്ങിനെയും ഒരു തൈലമോ.
അവസാനഭാഗത്ത് ഉരുളക്ക് ഉപ്പേരി പോലെ നല്ല അവതരണം ആയിരുന്നു. ആദ്യഭാഗത്ത് എന്തോ ഒരു കുറവ്‌ പോലെ വായനയില്‍ തോന്നി. നര്‍മ്മം നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.

- സോണി - പറഞ്ഞു...

വിളിച്ചോ, വിളിച്ചോ, സ്വന്തമായി ഭാര്യ ആവുമ്പോള്‍ പരാതിയില്ലേല്‍ എന്തുവേണമെങ്കിലും വിളിച്ചോ.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

റാംജി ചേട്ടാ,

അഭിപ്രായത്തിനു നന്ദി..കുറവുകള നികത്താന്‍ ശ്രമിക്കുന്നതാണ്..

സോണി ,

ഞാന്‍ ബാച്ചിലര്‍ അണ്‌ട്ടോ..ഇത് രാജന്റെ ഭാര്യയല്ലേ..അതോണ്ട് ചരക്കുന്നോ മോതലെന്നോ എന്ത് വേണേലും വിളിക്കാലോ :-) ഹി ഹി ..

A പറഞ്ഞു...

കഥയില്‍ ചോദ്യമില്ല. ചിരിപ്പിക്കുന്ന നര്‍മ്മവും ചിന്തിപ്പിക്കുന്ന മര്‍മ്മവും. ഓരോ പരസ്യങ്ങള്‍ കാണുമ്പോള്‍ ചിലപ്പോള്‍ കാണുന്നവര്‍ക്കും വട്ടാവും. "പഠനം ദുബായില്‍ തന്നെ, പിന്നെ ജോലിയുടെ കാര്യം പറയണോ, അതുറപ്പാ.. " എന്ന ഒരെണ്ണമില്ലേ. മലയാളം ചനലുകള്‍ മലയാളിയെ കൊന്നു കൊല വിളിച്ചു നിര്‍ഭയം നിരന്തരം മുന്നേറുന്നു.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നര്‍മ്മം വായിച്ചാല്‍ ചിരിക്കണം .
അത് ഇവിടെ കിട്ടി.
അതുകൊണ്ട് തന്നെ പോസ്റ്റ്‌ ഇഷ്ടായി
ആശംസകള്‍

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

സലാം,

കഥയില്‍ ചോദ്യമില്ല എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ എനിക്കാശ്വാസമായി.... ഒരാളെങ്കിലും ഈ പോസ്റ്റിന്റെ ശരിയായ ഉദ്ദേശം മനസ്സിലാക്കിയല്ലോ..പിന്നെ താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. ചില പരസ്യം കാണുമ്പോള്‍ വട്ടാകും.."പഠനം ദുബായില്‍ തന്നെ, പിന്നെ ജോലിയുടെ കാര്യം പറയണോ, അതുറപ്പാ"..പിന്നെ ഇവിടെ എടുത്തു വച്ചിരിക്കയല്ലേ ജോലി? MCA യും MBA യും പഠിച്ചോര്‍ ഇവിടെ ജോലി ഇല്ലാതെ തെണ്ടുകയാണ്..അപ്പോഴല്ലേ കാറ്റെരിംഗ് ഡിപ്ലോമ!! ഇവിടെ കഫ്ടീറിയയില്‍ പോലും പണി കിട്ടില്ല ആ ഡിപ്ലോമയും കൊണ്ടിങ്ങു വന്നാല്‍.

ചെറുവാടി,

ഈ എളിയവന്റെ പോസ്റ്റ്‌ വായിക്കാന്‍ എത്തിയതിലും അഭിപ്രായം പറഞ്ഞതിലും വളരെ നന്ദി.

sarath പറഞ്ഞു...

Hahaha kalakki

ഒറ്റയാന്‍ പറഞ്ഞു...

നല്ല ഭംഗിയായി അവതരിപ്പിച്ചു.
അതിഭാവുകത്വം ഇല്ലാതെ നര്‍മ്മം അവതരിപ്പിക്കാന്‍ കഴിയുന്നത്‌ ഒരു കഴിവു തന്നെയാണ്‌.

എല്ലാ വിധ ആശംസകളും നേരുന്നു.

kaattu kurinji പറഞ്ഞു...

Entammoo!!! kidilan dubaikkaraa..raavile radio asia yil parasyam kelkkaam..."bhaarya urangeeetu veeettilethaan kaathirikkunna bharthaavine patti"..ethayaalum chirippichu...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ശരത്,

അഭിപ്രായത്തിനു നന്ദി.

ഒറ്റയാന്‍,

അഭിപ്രായത്തിനും ആശംസയ്ക്കും വളരെ നന്ദി.

കാട്ടുകുറിഞ്ഞി,

ഈ ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി. ടിവിയിലും റേഡിയോവിലും എല്ലാം ഇമ്മാതിരി ഐറ്റംസ്ന്റെ പരസ്യം തന്നെയാ..ഇതൊന്നും ഇല്ലാത്തപ്പോള്‍ ആരും കല്യാണം കഴിക്കാത്തത് പോലെ!!

Unknown പറഞ്ഞു...

ഹ ഹ ഹ !

ഉഗ്രൻ പോസ്റ്റ്,

അൽപ്പം കുറുക്കിയെഴുതിയിരുന്നേൽ കൂടുതൽ രസകരമായേനെ!

ആശംസകൾ...

ente lokam പറഞ്ഞു...

കൊള്ളാം,നര്‍മം നന്നായിട്ടുണ്ട് ..

ഓഫീസില്‍ നിന്നു നേരത്തെ വരുമ്പോള്‍ അമ്മയെ കൊണ്ടു ചോദിപ്പിക്കുന്ന ചോദ്യം ഒരു നോട്ടം മാത്രം ആകി നായകന്‍റെ
aalmagatham ആക്കിയാല്‍ കുറേക്കൂടി ആ ഭാഗം interesting ആയേനെ .

തണല്‍ പറഞ്ഞ നിര്‍ദേശവും ശ്രദ്ദിക്കുക ..

ആശംസകള്‍ ...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ബൈജു,

ഈ വരവിനും അഭിപ്രായത്തിനും നന്ദി. താങ്കള്‍ പറഞ്ഞത് ശരിയാണ്.കുറുക്കി എഴുതാന്‍ പഠിക്കണം..വാജി തൈലവും, 'ചെയിഞ്ച് ആരാ ഇഷ്ടപെടാത്തത്' എന്നുള്ള പരസ്യ കാപ്ഷനും ആണ് ഇതിന്റെ ത്രെഡ്..;പിന്നെ വലിച്ചു നീട്ടി..നീട്ടല്‍ കുറച്ചു കൂടി പോയി..നെക്സ്റ്റ് ടൈം ശരിയാക്കാം..


വിന്സേന്റെട്ടാ,

ഈ വരവിനും അഭിപ്രായത്തിനും നന്ദി..അവിടെ ഇവിടെയൊക്കെ ആയിട്ടുള്ള അസ്വാഭാവികത എനിക്ക് മനസ്സിലായി..തുടക്കകാരന്‍ ആയതുകൊണ്ടുള്ള പ്രശ്നങ്ങള്‍ ആണ്..ഇനിയുള്ള പോസ്റ്റുകളില്‍ ശ്രദ്ധിക്കാം..

അണ്ണാറക്കണ്ണന്‍ പറഞ്ഞു...

അത് കലക്കി...
ചങ്ങായീ...ഇതിനു സമാനമായൊരു കഥ മനസിലേക്കോടിയെത്തി...
അതിവിടെ പോസ്റ്റാക്കാന്‍ പറ്റുമോ ആവോ...?

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

അണ്ണാറകണ്ണാ ,
അഭിപ്രായത്തിന് നന്ദി ...ധൈര്യമായി പോസ്റ്റിക്കോളൂ മാഷെ..

അനശ്വര പറഞ്ഞു...

“ശരിയമ്മേ.ഇത് കുറച്ചു പച്ചക്കറിയാണ് അകത്തു വെച്ചേര്” എന്ന് പറഞ്ഞു അയാള്‍ പ്ലാസ്റ്റിക്‌ കവര്‍.....
“ശരിയമ്മേ. അവള്‍ കുളിച്ചു കഴിയട്ടെ എന്നിട്ട് വേണം എനിക്ക് കുളിക്കാന്‍”. എന്ന് പറഞ്ഞോണ്ട് ....

അടുത്തടുത്തുള്ള സംഭാഷണങ്ങൾക്ക് ഒരേ പദം ആവർത്തിക്കാത്തതാണ്‌ നല്ലതെന്ന് തോന്നി..

Jazmikkutty പറഞ്ഞു...

പരസ്യ കമ്പനികള്‍ കൊടുക്കുന്ന പരസ്യമെങ്കിലും നന്നാക്കാന്‍ ശ്രമിച്ചെങ്കില്‍ എന്ന് തോന്നാറുണ്ട്.. എല്‍ ഐ സി പോളിസി എടുക്കാന്‍ അമ്മാവനെ പഠിപ്പിക്കുന്ന കൊച്ച്‌..
ഈ പരസ്യം കാണുമ്പോള്‍ ടീവി ഓഫാക്കി പോകാന്‍ തോന്നും..നല്ല പോസ്റ്റ്‌ ഗഡീ.. :)

Sameera Mohan പറഞ്ഞു...

നര്‍മ്മ മസാല ഹി ഹി................

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

കലക്കിഷ്ടാ....
മുൻപ് നമ്മടെ കൊടകരപുരാണത്തിലാന്ന് തോന്നണ് ന്മ്മാതിരി ഒന്ന് വായിച്ച് ചിരിച്ചേ...
ഇനീം പോരട്ടും...
"കിഴി പിടിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ.... ന്നൊരെണ്ണം ഇണ്ടാക്യാലോ...."

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

നര്‍മ്മം കൊള്ളാം..രസിച്ചു. പോസ്റ്റിടുമ്പോള്‍ മെയിലയക്കാന്‍ മറക്കരുത്

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

അനശ്വര,

ആവര്‍ത്തനം ഒഴിവാക്കാമായിരുന്നു എന്നുള്ള നിര്‍ദേശം തീര്‍ച്ചയായും പരിഗണിക്കാം..ഈ സ്നേഹവരവിനും അഭിപ്രായത്തിനും നന്ദി.

Jazmikkutty ,

ഈ എല്‍ ഐ സി ക്കാരെ കൊണ്ട് തോറ്റു അല്ലെ..പതിവുപോലെ വന്നു അഭിപ്രായം അറിയിച്ചതില്‍ നന്ദി

സമീറ ,

ഈ സ്നേഹവരവിനും അഭിപ്രായത്തിനും നന്ദി.

റാഷിദ്‌,

“Muzli Power Extra” ഞമ്മന്റെ ആള്‍ക്കാര്‍ക്ക് മാത്രമാണോ അതോ എല്ലാര്‍ക്കും പറ്റുമോ? പേരില്‍ ഒരു കണ്‍ഫൂഷന്‍ ..ഈ സ്നേഹവരവിനും അഭിപ്രായത്തിനും നന്ദി.

രഞ്ജിത്ത്,

ഈ സ്നേഹവരവിനും അഭിപ്രായത്തിനും നന്ദി. കൊടകര പുരാണത്തില്‍ തന്നെയാണത്..ലവണ തൈലത്തിന്റെ കഥ..ആ പോസ്റ്റ്‌ തന്നെയാ എന്റെയും പ്രചോദനം..

അജ്ഞാതന്‍ പറഞ്ഞു...

കുറിക്കു കൊള്ളുന്ന ഹാസ്യം....വളരെ നന്നായിരിക്കുന്നു.......ആശംസകള്‍.......

anupama പറഞ്ഞു...

പ്രിയപ്പെട്ട ഷജീര്‍,
മനോഹരമായ ഈ സായാഹ്നത്തില്‍ ഈ നര്‍മം നിറഞ്ഞ പോസ്റ്റ്‌ ശരിക്കും ഇഷ്ടപ്പെട്ടു!രസകരമായി എഴുതിട്ടോ!
താത്തകുട്ടി എന്ത് പറയുന്നു?സുഖമല്ലേ?താങ്കളുടെ പോസ്റ്റ്‌ വായിക്കാറുണ്ടോ?
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു, മലയാളത്തില്‍
സസ്നേഹം,
അനു

Yasmin NK പറഞ്ഞു...

നര്‍മ്മം എന്നു പറയുന്നതിനു അശ്ലീലം എന്നൊരു അര്‍ത്ഥം കൂടിയുണ്ടോ..?ഈയിടെ ഇറങ്ങുന്ന പല സിനിമകളിലും കാണാം ഇത് പോലെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍.എല്ലാവരും കൂടെ ഇരുന്ന് കാണാന്‍ പോലും പേടിയാണു. ബൂലോകത്തും ഈ അസുഖം പടര്‍ന്നോ..?പല ബ്ലോഗുകളിലും കാണുന്നു ഈ പ്രവണത.എനിക്ക് പറയാന്‍ സ്വാതന്ത്ര്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്ന ബ്ലോഗുകളില്‍ ഞാനിത് പറയാറുണ്ട്. ഇഷ്ടായില്ലേല്‍ ക്ഷമിക്കുമല്ലോ..?
സ്നേഹത്തോടേ..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

മീര,

ഈ വരവിനും അഭിപ്രായത്തിനും നന്ദി.

അനൂ,

ഞമ്മന്റെ തമാശ പോസ്റ്റ്‌ ഇഷ്ടായെന്നറിഞ്ഞതില്‍ വളരെ സന്തോഷം..താത്തകുട്ടി സുഖായിട്ടിരിക്കുന്നു..അവളും പോസ്റ്റ്‌ വായിക്കാരുണ്ട്‌..ഒരു നല്ല ദിവസം ആശംസിക്കുന്നു..

മുല്ലാ ,

വിലയേറിയ അഭിപ്രായത്തിന് നന്ദി..നര്‍മ്മത്തിനു അശ്ലീലവുമായി യാതൊരു ബന്ധവും ഇല്ലാട്ടോ..പിന്നെ ഈ പ്രോഡക്റ്റ്ന്റെ സ്വഭാവം അങ്ങനെ ആയതു കൊണ്ടാണ് അല്പം അശ്ലീലം ചേര്‍ക്കേണ്ടി വന്നത്.ടീവിയില്‍ വരുന്ന പരസ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതൊന്നും അശ്ലീലമേയല്ലട്ടോ ..ഞാന്‍ ന്യായീകരികുന്നതല്ല..ചെറുതാണേലും വലുതാണേലും അശ്ലീലം, അശ്ലീലം അല്ലാതാവില്ല എന്നറിയാം.. സത്യസന്ധമായ അഭിപ്രായം പറഞ്ഞത്കൊണ്ട് ഇഷ്ടക്കുറവു ഒന്നുമില്ലാട്ടോ..അപ്പോള്‍ വീണ്ടും വരാന്‍ മറക്കരുത് !

കെ.എം. റഷീദ് പറഞ്ഞു...

പരസ്യത്തെ പ്പറ്റി മാത്രം പറയരുത്
അതില്ലാതെ മലയാളിക്ക് ജീവിക്കാന്‍ പറ്റുമോ
നല്ല അവതരണം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പരസ്യം തന്നെയല്ലെ എല്ലാത്തിന്റേയും രഹസ്യം അല്ലേ ഭായ്

K@nn(())raan*خلي ولي പറഞ്ഞു...

മികച്ച താങ്ങിനുള്ള അവാര്‍ഡ്‌ ഭായിക്ക് തന്നെ. പരസ്യമില്ലെന്കില്‍ പിന്നെന്തു ജീവിതം എന്ന അവസ്ഥയിലാ മല്ലൂസ്.

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

പരസ്യങ്ങല്‍ക്കിട്ടൊരു കൊട്ട്...അടിപൊളി മാഷെ..

CIFEയില്‍ പഠിച്ചാല്‍ എല്ലാം നടക്കും എന്നും പറഞ്ഞു ഒരെണ്ണം ഉണ്ട്...അമ്മോ..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

റഷീദ്ക്ക,

ഈ വരവിനും അഭിപ്രായത്തിനും നന്ദി.അതെ മലയാളികളുടെ ജീവിതം പരസ്യമയം അല്ലെ!!

മുരളി ചേട്ടാ,

എല്ലാ പോസ്റ്റുകളും വായിച്ചു അഭിപ്രായം പറഞ്ഞതില്‍ അതിയായ നന്ദിയുണ്ട്...ചേട്ടന്‍ പറഞ്ഞപോലെ പരസ്യം അതല്ലേ എല്ലാം :-)

കണ്ണൂരാനെ ,
ഈ വരവിനും അഭിപ്രായത്തിനും നന്ദി..താങ്കളെപോലെ സീനിയര്‍ ആയ ഒരാള്‍ ഈ എളിയവന്റെ പോസ്റ്റ്‌ വായിച്ചു അഭിപ്രായം പറയുമ്പോള്‍ എന്നെപ്പോലെ തുടക്കകാരന് അതുണ്ടാക്കുന്ന ആത്മവിശ്വാസം എത്രയാണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. താങ്ങിനുള്ള അവാര്‍ഡ്‌ സന്തോഷത്തോടെ സ്വീകരിക്കുന്നു.

Villagemaan ,

മാഷെ അഭിപ്രായത്തിനു നന്ദി..ഈ കാറ്റെരിംഗ് പഠിച്ചോര്‍ക്കും, ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചോര്‍ക്കും, ഫയര്‍ ആന്‍ഡ്‌ സേഫ്ടി പഠിച്ചോര്‍ക്കും ഒക്കെ ജോലി കൊടുക്കുന്ന ദുബായിലെ കമ്പനി ഏതാണാവോ ? മഷി ഇട്ടു നോക്കിയിട്ടുപോലും എനിക്ക് ഒന്നും കണ്ടു പിടിക്കാന്‍ പറ്റിയില്ല :-)

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

oru change arkka ishttamallathathu, allenkil thanne an idea can chane your life ennalle.........

African Mallu പറഞ്ഞു...

നര്‍മ്മം നന്നായി .എന്തൊക്കെ പറഞ്ഞാലും ഈ പോസ്റ്റും ഒരു പരസ്യം തന്നെ . മുത്തച്ഛന്റെ അനുഭവം കേട്ടിട്ട് കുറെ പേര് ഇന്ന് തന്നെ വാജി തൈലം മേടിക്കും :-)

വാല്യക്കാരന്‍.. പറഞ്ഞു...

അയ്യോ...ഹി ഹി ഹീ ....
നര്‍മ്മം കൊണ്ടു.

കിഴി കിഴി..

പോസ്റ്റ്‌ കാണാന്‍ കൊറച്ചു വൈകിയതില്‍ ക്ഷമിക്കണേ..
വേരുതെയെതിനാ ആ ലേബല്‍ കീറി പ്രശ്നണ്ടാക്കാന്‍ പോയത്..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ ജയരാജ്‌ ,

നന്ദി. "an idea can chane your life " എന്ന് പഴയതാ ഇപ്പോള്‍ "an idea can chane your wife " എന്നാ.

@ AFRICAN MALLU

ഈ വരവിനും അഭിപ്രായത്തിനും നന്ദി. ആയൂ കയര്‍ ഉടമകള്‍ എനിക്ക് കൈക്കൂലി തന്നതാ അവരുടെ പ്രോഡക്റ്റ് ബൂസ്റ്റ്‌ ചെയ്യാന്‍ :-)

@ വാല്യക്കാര,

അഭിപ്രായത്തിന് നന്ദി.പോസ്റ്റ്‌ കാണാന്‍ കൊറച്ചു വൈകിയതൊണ്ട് ഞാന്‍ ക്ഷമിക്കുന്നു..ഇതിലും കൂടുതല്‍ വൈകിയെങ്കില്‍ എന്റെ സ്വഭാവം മാറിയേനെ.

@ നീത ,

ഈ വരവിനും അഭിപ്രായത്തിനും നന്ദി. junctionkerala.com യില്‍ ആഡ് ചെയ്തിട്ടുണ്ട് ട്ടോ .

Unknown പറഞ്ഞു...

ബാക്കിയെവിടെ? നല്ല ഒരു സിറ്റുവേഷന്ല്‍ വെച്ച് നിര്‍ത്തിയല്ലേ....എന്തായാലും കലക്കീട്ടുണ്ട്..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ ഏകാലവ്യാ

ഈ സ്നേഹവരവിനു നന്ദി..ഇതിനു തന്നെ നീളം കൂടുതല്‍ അണെന്ന പലരും പറഞ്ഞത് :-)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ