ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

സസ്പെന്‍സ് പൊളിയാത്ത ആദ്യ രാത്രി!!!

കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ മുണ്ട് ഉടുക്കുന്നവരോട് ചെറുപ്പം മുതലേ എനിക്ക് ഭയങ്കര ആരാധനയായിരുന്നു. "എടാ പുല്ലേ, ദാ അഴിച്ചിട്ടിരിക്കുന്ന ഈ മുണ്ടുണ്ടല്ലോ....ഇതെടുത്തു ആണുങ്ങളെ പോലെ അന്തസ്സായി മടക്കിക്കുത്താനും അറിയാം ജോസെഫിന്." എന്ന് പറഞ്ഞു മുണ്ടും മടക്കിക്കുത്തി മമ്മൂക്ക സ്ലോ മോഷനില്‍ നടന്നു വരുന്നത് കാണുമ്പോള്‍ ആവേശം മൂത്ത് ഞാനിപ്പോഴും രോമാഞ്ച കഞ്ചുകന്‍ ആകാറുണ്ട്. മുണ്ടുടുത്ത ആണുങ്ങളെ കാണാന്‍ തന്നെ ഒരു പ്രത്യേക ചന്തവും കുലീനതയും തോന്നാറുണ്ട്. മാത്രമല്ല ഏറ്റവും വേഗത്തില്‍ ഊരാനും ഉടുക്കാനും വിധത്തില്‍ 'ഹൈ സ്പീഡ് പ്ളഗ് ആന്‍ഡ്‌ പ്ളേ' ഫെസിലിറ്റി ഉള്ള ഒരേയൊരു വസ്ത്രവും മുണ്ടാണ്..  ഇതെല്ലാം പോരെങ്കില്‍ ആവശ്യത്തിനു  എയര്‍ സെര്‍ക്കുലേഷനും ഉണ്ടാകും. !!

ദൌര്‍ഭാഗ്യം എന്ന് പറയട്ടെ ചക്ക പോത്ത് പോലെ വളര്‍ന്നിട്ടും നാലാളുടെ മുന്നില്‍ ഇറങ്ങാന്‍ പാകത്തില്‍ മുണ്ടുടുക്കാന്‍ എനിക്കറിയില്ല. അത് കൊണ്ടാണല്ലോ ആറ്റ് നോറ്റുണ്ടായ നിക്കാഹിനു നോര്‍ത്ത് ഇന്ത്യക്കാരുടെ കുര്‍ത്തയും പൈജാമയും ഇടേണ്ടി വന്നത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചു തലേല്‍ തൊപ്പീം വെച്ച് നല്ല നാടന്‍ പുയ്യാപ്ലയായി നിക്കാഹിനു ഇരിക്കാന്‍ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം മുണ്ടുടുക്കാന്‍ നിര്‍ബന്ധിച്ചതാണ്. പക്ഷെ എന്റെ ജീവിതത്തിലെ നാഴിക കല്ലാകാന്‍ പോകുന്ന നിക്കാഹിനു ഒരു പരീക്ഷണം നടത്താനുള്ള ചങ്കുറപ്പ് എനിക്കില്ലായിരുന്നു. കാരണം മുണ്ടുടുത്ത് എന്ന് പുറത്തു പോയിട്ടുണ്ടോ അന്നൊക്കെ ഇമെയില്‍ വിവാദത്തില്‍ കുടുങ്ങിയ സര്‍ക്കാരിനെ പോലെ ഞാന്‍ നാണം കെട്ട് പണ്ടാരമടങ്ങിയിട്ടുണ്ട്.

ഇനി അല്പം ഫ്ലാഷ് ബാക്ക് . സുന്നത്ത് കഴിഞ്ഞു പള്ളീല്‍ കൂടലിനാണ് ഞാന്‍ ആദ്യായിട്ട് മുണ്ട് ഉടുത്തത്. പച്ചക്കരയുള്ള ഒരു കുഞ്ഞി മുണ്ടും ഉടുത്ത് തലയില്‍ ഒരു ഉറുമാലും കെട്ടി പത്രാസില്‍ പള്ളീല്‍ പോയപ്പോള്‍ 'ഞാനും വലിയവനായി' എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അതിനു ശേഷം പതിവ് വേഷമായ നിക്കര്‍ വലിച്ചെറിഞ്ഞ്‌ വീട്ടില്‍ ലുങ്കി ഉടുക്കാന്‍ തുടങ്ങി. താമസം ഉമ്മാമയുടെ കൂടെ തറവാട്ടില്‍ ആയതിനാല്‍ മാമന്‍ ഗള്‍ഫീന്ന് കൊണ്ട് വന്ന ചൈന സില്‍ക്കിന്റെ നല്ല പള പളാന്നുള്ള ലുങ്കിയെ കിട്ടുള്ളൂ ധരിക്കാന്‍..ഈ ലുങ്കികള്‍ എങ്ങനെ ഉടുത്താലും നേരെ നില്‍ക്കില്ല. എപ്പോഴും ഊരി താഴെ പോകും. ഈ ഊരലില്‍ നിന്ന് രക്ഷ നേടാന്‍ ഒരു പരിഹാരം ഞാന്‍ കണ്ടെത്തിയിരുന്നു. സധാരണ പോലെ ലുങ്കിയുടുത്ത് കോന്തല രണ്ടും വലിച്ചു പുറകില്‍ മുറുക്കി കെട്ടുക. രാവിലെ ഒരു കെട്ടു കെട്ടിയാല്‍ രാത്രി ഉറങ്ങുമ്പോള്‍ മാത്രം കെട്ടഴിച്ചാല്‍ മതി. അതിനിടയില്‍ ഒന്നും രണ്ടുമൊക്കെ ലുങ്കി അഴിക്കാതെ അഡ്ജസ്റ്റ് ചെയ്യണം. മിക്കപ്പോഴും ഈ കെട്ടു മുറുകിയിട്ടു അഴിക്കാനക്കാതെ അരിവാള് കൊണ്ട് കോന്തല അറക്കേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഉമ്മാമയുടെ ലുങ്കികള്‍ക്കൊന്നും കോന്തല ഉണ്ടായിരുന്നില്ല !!

അന്ന് പതിവ് പോലെ ലുങ്കിയും മടക്കിക്കുത്തി ചെരുപ്പ് വണ്ടിയും ഉരുട്ടി റോഡിലൂടെ പോകുമ്പോഴാണ് അമ്മദിക്കയുടെ വീടിന്റെ ഉമ്മറത്ത്‌ ഒരാള്‍ക്കൂട്ടത്തെ കണ്ടത്. അടുത്ത് ചെന്നപ്പോഴാണ് ടീവിയില്‍ ഏതോ സിനിമ ഇട്ടിരിക്കുകയാണെന്ന് മനസ്സിലായത്‌. ആ സമയത്ത് ടീവി ഒരപൂര്‍വ വസ്തു ആണ്. ഞങ്ങടെ നാട്ടില്‍ ഒന്നോ രണ്ടോ വീട്ടില്‍ മാത്രമേ ടീവിയുള്ളൂ.    അതിനാല്‍ എവിടെ ടീവി വെച്ചാലും വരിക്ക ചക്കേല്‍ ഈച്ച പൊതിഞ്ഞ പോലെ ആള്‍ക്കൂട്ടം പതിവാണ്.

വണ്ടി അമ്മദിക്കയുടെ വീട്ടു മുറ്റത്ത്‌ പാര്‍ക്ക് ചെയ്തു ഞാനും ടീവിയുടെ ഏറ്റവും മുന്‍പില്‍ പോയിരുന്നു. പതിവില്ലാത്ത വിധം ആള്‍ക്കൂട്ടം വരാനുള്ള ഗുട്ടന്‍സ് അപ്പോഴാണ്‌ പിടി കിട്ടിയത് . വീസിയാറിലാണ് പടം ഓടുന്നത്. നാട്ടിലെ പിള്ളാരെല്ലാരും ചേര്‍ന്ന് VCR വാടകയ്ക്കെടുത്തതാണ്. ഹിന്ദി പടമാണ്. 'ഫൂള്‍ ഓര്‍ ഖാണ്ട' എന്നാണ് പടത്തിന്റെ പേരെന്ന് അടുത്തിരിക്കുന്ന പയ്യന്‍ പറഞ്ഞറിഞ്ഞു.

എനിക്കന്നും ഹിന്ദി 'തോട തോട മാലൂം' ആയതിനാല്‍ കുറച്ചു നേരം പടം കണ്ടപ്പോഴേക്കും ബോറടിച്ചു തുടങ്ങി. 'ഇതിലും ഭേദം വണ്ടിയോടിച്ചു നാട് ചുറ്റല്‍ ആണെന്ന്' മനസ്സില്‍ പറഞ്ഞു ഞാന്‍ എഴുന്നേറ്റു മുറ്റത്തേക്ക് ഓടി. പിന്നാലെ മാലപ്പടക്കത്തിനു തീ കൊളുത്തിയത് പോലെ ഒരു ശബ്ദം ഞാന്‍ കേട്ടു. ടീവി കണ്ടിരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ഈച്ചയും പൂച്ചയും അടങ്ങുന്ന സകലമാന ചരാചരങ്ങളും എന്നെ നോക്കി നെഞ്ചത്തടിച്ചു ചിരിക്കുന്നതിന്റെ ശബ്ദമാണ് ഞാന്‍ കേട്ടത് എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നില്ല.

ചിരിയുടെ റൂട്ട് കോസ് അറിയാതെ അന്തം വിട്ടു പോയ ഞാന്‍ ഒരു നിമിഷം താഴേക്ക്‌ നോക്കിയപ്പോള്‍ സ്ക്രീന്‍ ഷോട്ട് സഹിതം അതിന്റെ ഉത്തരം കിട്ടി. ടീവിയുടെ മുന്നില്‍ നിന്നും പുറത്തേക്കോടിയപ്പോള്‍ ലുങ്കി അഴിഞ്ഞു താഴെ പോയത് ഞാനറിഞ്ഞിരുന്നില്ല. ഒരിക്കലും അഴിഞ്ഞു പോകില്ല എന്ന് ഞാന്‍ വിശ്വസിച്ച എന്റെ കോന്തലക്കെട്ട് അഴിഞ്ഞിരിക്കുന്നു. 'വിശ്വാസം അതല്ലേ എല്ലാം' എന്ന് പറഞ്ഞ ബാലാലിനെ കൈ കിട്ടിയെങ്കില്‍ വെടി വെച്ച് കൊല്ലണം!!

"അകത്തു പോയി ലുങ്കി എടുക്കണോ? അതോ പിറന്ന പടി വീട്ടിലേക്കോടണോ" എന്ന കന്ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ കളിയാക്കി ചിരിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് എന്നോട് സഹതാപം തോന്നിയ ആരോ ലുങ്കി മുറ്റത്തേക്ക് എറിഞ്ഞു തന്നു. കമാന്ന് ഒരക്ഷരം ഉരിയാടാതെ  ലുങ്കിയെടുത്ത് അരയില്‍ ചുറ്റി വണ്ടിയെടുത്തു കക്ഷത്ത്‌ വെച്ച് ഉള്ള ജീവനും കൊണ്ട് ഞാന്‍ വീട്ടിലേക്കോടി. ഞാനന്നോടിയ വഴിയില്‍ ഇപ്പോഴും പുല്ലു മുളച്ചിട്ടില്ല എന്ന് എല്ലാരും പറയും പോലെ ഞാനും പറയുന്നു. അല്ലേലും താറിട്ട റോഡില്‍ പുല്ലു മുളയ്ക്കില്ലല്ലോ!!

ചെറിയ കുട്ടിയായതിനാല്‍ അന്നത്തെ വസ്ത്രാക്ഷേപം എന്റെ ഇമേജിന് വലിയ ഡയമേജ് ഒന്നും ഉണ്ടാക്കിയില്ല. പക്ഷെ നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന മറ്റൊരു സംഭവം എന്റെ ഇമേജ് ഡയമേജ് ആക്കുക മാത്രമല്ല എന്റെ മുണ്ടുടുക്കാനുള്ള ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണും ഇട്ടു. വടകരയിലെ ഞങ്ങടെ ഇംഗ്ലീഷ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഓണാഘോഷം നടക്കുകയാണ്. ഞാനും കുറച്ചു സുഹൃത്തുക്കളും ആണ് സംഘാടകര്. ഓണമായത് കൊണ്ട് എല്ലാരും പരമ്പരാഗത വേഷത്തില്‍ വരണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. വാപ്പ ഉടുക്കുന്ന മുണ്ടുകളെല്ലാം പോളിസ്റ്റെര്‍ ആയതിനാല്‍ അയല്‍വാസി അനീഷിന്റെ കോട്ടന്‍ മുണ്ട് കടം വാങ്ങിയിട്ടാണ് ഞാന്‍ ഉടുത്തത്. 

"ഞാന്‍ മുണ്ട് ഉടുത്താല്‍ ശരിയാവില്ല ഊരിപ്പോകും" എന്ന് പറഞ്ഞു ഒഴിയാന്‍ നോക്കിയപ്പോള്‍ "ബെല്‍റ്റ്‌ കെട്ടി ടൈറ്റ് ആക്കിയാല്‍ മതി. ഇങ്ങനെയല്ലേ എല്ലാരും മുണ്ടുടുത്ത് പഠിക്കുക" എന്ന് പറഞ്ഞു സുഹൃത്തുക്കളാണ് എനിക്ക് ആത്മ വിശ്വാസം തന്നത്. അല്ലേലും ഇതുപോലെയുള്ള സുഹൃത്ത് തെണ്ടികള്‍ ആണല്ലോ എല്ലാ നായകന്മാരെയും കുഴിയില്‍ ചാടിക്കുന്നത്!! 

ഓണാഘോഷം തകൃതിയായി നടന്നു. അടുത്തത് ഓണ സദ്യയാണ്. സദ്യ ഉണ്ടാക്കിയിരുന്നത് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അടുത്തുള്ള എന്റെയൊരു സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ്. ഉച്ചയായപ്പോള്‍ ഞങ്ങള്‍ സംഘാടകര്‍ എല്ലാരും ചേര്‍ന്ന് ഭക്ഷണം എടുക്കാന്‍ പോയി. 

ചോറും പാത്രവും എടുത്താല്‍ മുണ്ടില്‍ കരിയാകുമെന്നു പറഞ്ഞു അതിന്റെ ഉത്തരവാദിത്വം ഞാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കി. കറികളും മറ്റു വിഭവങ്ങളും ചെറിയ പാത്രങ്ങളില്‍ ആണ് ഉള്ളത് . ഒരാള്‍ക്ക് രണ്ടു കയ്യിലും കൂടി രണ്ടു പാത്രങ്ങള്‍ എടുക്കാം. ഞാന്‍ പായസവും കൂട്ട് കറിയും എടുക്കാമെന്നേറ്റു. മുണ്ട് മടക്കിക്കുത്തി രണ്ടു കയ്യിലും പാത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ഞാന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് നടന്നു. വടകര വില്ല്യാപ്പള്ളി റോഡ്‌ ക്രോസ് ചെയ്തു വേണം ഇന്‍സ്റ്റിട്ട്യൂട്ടില്‍ എത്താന്‍. തിരക്കുള്ള റോഡിലൂടെ നാലഞ്ചു പേര്‍ കഷ്ടപ്പെട്ട് ഭക്ഷണം കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ അലിവു തോന്നിയ ട്രാഫിക് പോലീസുകാരന്‍ വണ്ടികളെല്ലാം നിറുത്തിച്ചു ഞങ്ങള്‍ക്ക് വഴിയൊരുക്കി തന്നു.

"ഞാനാണ് ഓണവും, ഓണ സദ്യയും കണ്ടു പിടിച്ചത് " എന്ന ഭാവത്തില്‍ തലയും ഉയര്‍ത്തിപ്പിടിച്ചു നാട്ടുകാരുടെയും വണ്ടിക്കാരുടെയും മുന്നിലൂടെ പാത്രങ്ങളും പൊക്കിപ്പിടിച്ച് ഞാന്‍ ഗമേല് നടക്കുകയാണ്. പുറകെ എന്റെ സുഹൃത്തുക്കളും. പെട്ടെന്ന് അതിലൊരുത്തന്‍ 'എടാ മുണ്ടോളീ' എന്ന് പരിഭ്രമത്തോടെ വിളിച്ചു.

"എന്താടാ വിളിച്ചു കൂവുന്നത്..പെട്ടെന്ന് റോഡ്‌ ക്രോസ് ചെയ്യാന്‍ നോക്ക്." എനിക്ക് ദേഷ്യം വന്നു.
"മുണ്ടോളി നിന്റെ മുണ്ട്..."

അവന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പേ അപകടം മണത്ത ഞാന്‍ 'ആസ് സൂണ്‍ ആസ് പോസ്സിബിള്‍' താഴേക്ക്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച ഹൃദയ ഭേദകം ആയിരുന്നു. പകുതിയോളം അഴിഞ്ഞ എന്റെ മുണ്ട് മുല്ലപ്പെരിയാര്‍ ഡാം പോലെ എപ്പോള്‍ വേണേലും താഴെ പതിക്കാം എന്ന സ്ഥിതിയില്‍ ആണ്. ഡാം താഴെ പോയാല്‍ അഞ്ചു ജില്ലകളെ പോവുള്ളൂ. അതുപോലെയാണോ മുണ്ട് ? അത് പോയാല്‍ കേന്ദ്രത്തെ മൊത്തം ബാധിക്കില്ലേ !!!

ഊരിപ്പോയതിന്റെ ബാക്കി പാതി കൂടി താഴെ പോകുന്നതിനു മുന്‍പ് അര്‍ജെന്റ്റ് ആക്ഷന്‍ എടുത്തേ പറ്റൂ. പക്ഷെ മുണ്ട് നേരെയാക്കണമെങ്കില്‍ കൈ ഫ്രീ ആകണം. കൈ ഫ്രീ ആകാന്‍ പാത്രങ്ങള്‍ താഴെ വെക്കണം. പാത്രങ്ങള്‍ താഴെ വെക്കാന്‍ കുനിഞ്ഞാല്‍ മുണ്ട് മൊത്തത്തില്‍ അഴിഞ്ഞു വീഴും. ആകെ ഒരു ഡെഡ് ലോക്ക് സിറ്റുവേഷന്‍.!!....

ഇപ്പോള്‍ തന്നെ ജട്ടിയുടെ കളര്‍ നാട്ടുകാര്‍ കാണുന്നുണ്ട്. സൈസും ബ്രാന്‍ഡും ആരേലും വിളിച്ചു പറയുന്നതിന് മുന്‍പ് എന്തേലും ചെയ്യണം. ജഗതിയുടെ കമന്റ്‌ കേട്ട രഞ്ജിനിയെ പോലെ അതി ദയനീയമായി ഞാന്‍ പുറകെ വരുന്ന സുഹൃത്തുക്കളെ നോക്കി സഹായിക്കാന്‍ കണ്ണ് കൊണ്ട് ആക്ഷന്‍ കാട്ടി.  സാധാരണ ഹീറോയുടെ ശിങ്കിടികള്‍ ചെയ്യുമ്പോലെ എന്ത് ചെയ്യണമെന്നറിയാതെ കുന്തം വിഴുങ്ങിയത് മാതിരി അവരും അന്താളിച്ചു നിന്നു. അല്ലേലും ഇങ്ങനെയുള്ള അപകട ഘട്ടങ്ങളില്‍ ഇവന്മാരെ കൊണ്ട് എന്തെങ്കിലും ഉപകാരം കിട്ടാറുണ്ടോ!!!

എന്റെ നിസ്സഹായാവസ്ഥ കണ്ടു മനസ്സലിഞ്ഞ ട്രാഫിക് പോലീസുകാരന്‍ ഓടി വന്നു രംഗം കൂടുതല്‍ വഷളാകുന്നതിനു മുന്‍പ് പാത്രങ്ങള്‍ വാങ്ങി കൈ റിലീസ് ആക്കിത്തന്നു. അഴിഞ്ഞു വീണ മുണ്ട് നേരെയാക്കി പോലീസുകാരന് നന്ദിയും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാന്‍ സ്പോട്ടില്‍ നിന്ന് എസ്കേപ് ആയി.!

ഇനി മേലില്‍ മുണ്ട് ഉടുക്കില്ലാന്നു അന്ന് തീരുമാനിച്ചതാണ്. ആ തീരുമാനത്തിന്റെ പുറത്താണ് നിക്കാഹിന് മുണ്ടിനു പകരം കുര്‍ത്തയാക്കിയത്. അത് കൊണ്ട് എന്തുണ്ടായി?? നാട്ടുകാരുടെ മുന്‍പില്‍ വെച്ച് പുതിയാപ്ലയുടെ മുണ്ടഴിഞ്ഞ് ഫസ്റ്റ് നൈറ്റിനു മുന്‍പേ സസ്പെന്‍സ് പൊളിഞ്ഞില്ല :-) ഇനി ഫസ്റ്റ് നൈറ്റില്‍ എന്ത് നടന്നു എന്നാവും നിങ്ങടെ ചോദ്യം.........അമ്പട മുത്തേ.......അത് തല്‍ക്കാലം സസ്പെന്‍സ് ആയി തന്നെയിരിക്കട്ടെ :-)


സമര്‍പ്പണം:

ദുബായിയില്‍ പോയതിനു ശേഷം എനിക്ക് ജാഡയും അഹങ്കാരവുമാണെന്നും, പരമ്പരാഗത ആചാരങ്ങളോടു പുച്ഛമാണെന്നും, അതു കൊണ്ടാണ് മുണ്ട് ഒഴിവാക്കിയതെന്നും പറഞ്ഞു നടക്കുന്ന നാട്ടിലെ എല്ലാ പരദൂഷണ തെണ്ടികള്‍ക്കും ഈ പോസ്റ്റ്‌ ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു!!!

ഫോട്ടോ കടപ്പാട് ഫേസ് ബുക്ക്‌ പിന്നെ എന്റെ സ്വന്തം വിവാഹ ആല്‍ബം.

97 അഭിപ്രായങ്ങൾ:

റശീദ് പുന്നശ്ശേരി പറഞ്ഞു...

ടിം ടിം
അലാറം ഞാന്‍ അടിച്ചു :)

Ismail Chemmad പറഞ്ഞു...

മുണ്ടോളിയുടെ മുണ്ട് പുരാണം കല്‍ക്കി.
ഈ പോസ്റ്റിനു ആദ്യ രാത്രി എന്ന് പേരിട്ടു ആളെ പറ്റിച്ചു..

ഷാജി പരപ്പനാടൻ പറഞ്ഞു...

നല്ല നര്‍മ്മം..പണ്ട് ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ഗള്‍ഫീന്ന് കൊണ്ട് വന്ന ലുങ്കിയുമുടുത്തു എന്റെ സ്നേഹിതന്‍ ബൌള്‍ ചെയ്യുകയായിരുന്നു, കൈ തിരിച്ചു പന്തെരിയുന്നതിനിടയില്‍ ലുങ്കി കയ്യില്‍ കുടുങ്ങി കയ്യുയര്തിയപ്പോള്‍ ലുങ്കി കയ്യിനോപ്പം മുകളിലേക്ക്.....പിന്നെ പിറന്ന പടി അവന്‍ നിന്ന നില്‍പ്പ്... മുണ്ടോളി ഇതെഴുതിയപ്പം അതോര്‍മ്മയില്‍ വന്നു. ആശംസകള്‍

khaadu.. പറഞ്ഞു...

മുണ്ട് പുരാണം കലകലക്കി....
എന്നാലും ആദ്യ രാത്രിയെന്നും പറഞ്ഞു മെയില്‍ അയച്ചിട്ട്.... കൊലച്ചതിയായിപ്പോയി മാഷേ....
ഞമ്മളെ മാവും പൂക്കും...ട്ടാ....

രമേശ്‌ അരൂര്‍ പറഞ്ഞു...

"രാവിലെ മുണ്ട് കോന്തല മുറുക്കി കെട്ടിയാല്‍ പിന്നെ രാത്രിയെ അഴിക്കൂ "
അതെന്തിനാണ് ?
"ടീ വി കണ്ടു ബോറഡിച്ചു പോകാന്‍ സമയം മുണ്ട് ഊര്‍ന്നു വീണു പിറന്ന പടി നില്കേണ്ടി വന്നു ." ഇതെങ്ങനെ സംഭവിച്ചു .
കര്‍ണ്ണന് കവച കുണ്ഡലങ്ങള്‍ പോലെ മുണ്ടോളിക്ക് ജനിച്ചപ്പോള്‍ ജട്ടിയും ഉണ്ടായിരുന്നോ ? അതോ ആ സംഭവം നടന്ന ദിവസം സംഗതി ഇട്ടിരുന്നില്ലേ ? എങ്കില്‍ അതിടാതെ പുറത്തു പോയതിന്റെ ഉദ്ദേശം എന്താണ് ?
ആദ്യ രാത്രി എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ ബി പി കൂട്ടി ബ്ലോഗില്‍ കയറ്റിയിട്ടു കല്യാണ ദിവസം കട്ടന്‍ ചായ പോലും തരാതെ നിരാശ പ്പെടുത്തിയത് പോലെ നിരാശപ്പെടുത്തിയത് എന്തിനാണ് ??? പറഞ്ഞെ പറ്റൂ ..ഉത്തരം പറഞ്ഞെ പറ്റൂ ..:)

Unknown പറഞ്ഞു...

ഞാങ്കണ്ട്...വള്ളിട്രൌസര്‍...,, മുണ്ടോളി കൂയ്‌.!!,

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

മുണ്ട്"ഓളി പുരാണം കലക്കി ............................

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഇത് ശരിയായില്ല ,പണ്ട് ആദ്യാരാത്രി പറഞ്ഞു തരാന്ന് പറഞ്ഞു പിരി കേറ്റി പാല്‍ കൊണ്ട് വന്നതും അടുത്തിരുന്നതും കിന്നാരം പറഞ്ഞതും ഒക്കെ പറഞ്ഞു ശേഷം ലൈറ്റ് അണച്ച് എന്ന് പറഞ്ഞിട്ട് ഞങ്ങളുടെ സ്കൂളിലെ ഒരു സ്റ്റാഫ്‌ (പെണ്ണ് )പിന്നെ മൌനം പാലിച്ചു ,എന്നിട്ട് എന്ന് ആക്മ്ക്ഷയോടെ അടുത്ത് കൂടിയ ഞങ്ങളോടെ അവള്‍ പറഞ്ഞു "ലൈറ്റ് അണച്ച ഉടനെ ഞാന്‍ ഉറങ്ങിപ്പോയി "അത് പോലെ ഞങ്ങളെയെല്ലാം പറ്റിക്കാം എന്ന് വെച്ച് അല്ലെ ?ആശംസകള്‍ ,പോസ്റ്റിനും ഭാവിജീവിതത്തിനും ...

Unknown പറഞ്ഞു...

ആസ്വദിച്ചു വായിച്ചു...വളരെ രസകരമായി എഴുതി..ആശംസകള്‍..അങ്ങനെയാണല്ലേ ഈ പേര് വന്നത്..

sreenadh പറഞ്ഞു...

മുണ്ടോളി പുരാണം കലക്കി. അതുപോലെ തന്നെ രമേശ് അരൂരിന്‍റെ അഭിപ്രായവും.... :)

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

രസകരമായിട്ടുണ്ട് പോസ്റ്റ്‌.. റാംജിറാവു സ്പീക്കിംഗ് സിനിമയില്‍ ഇന്നസെന്റിനോട് മുകേഷ്‌ പറയുന്നതാണ് ഓര്‍മ്മവന്നത്."മുണ്ടോളി മുണ്ട് മുണ്ട്.. :)

K@nn(())raan*خلي ولي പറഞ്ഞു...

>> നാട്ടിലെ എല്ലാ പരദൂഷണ തെണ്ടികള്‍ക്കും ഈ പോസ്റ്റ്‌ ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു! <<

ബ്ലോഗിലെ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ കണ്ണൂരാന്‍ പെട്ടുപോയേനെ !

മുണ്ടോളീ, മുണ്ടിനെപ്പറ്റി ഇനി മുണ്ടിയാല്‍ തന്റെ മണ്ട ഞാന്‍ തോണ്ടും!

ഹഹഹാ!!

ashraf meleveetil പറഞ്ഞു...

ചതി....!!
അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കുന്ന ഏര്‍പ്പാടായിപ്പോയി ഇത്...
പുതിയ ജെനറേഷനെങ്ങിനെ ആദ്യരാത്രി കൈകാര്യം ചെയ്യുന്നു എന്നറിയാനും (അതാണ്‌ ഗവേഷണ വിഷയം)പണ്ട് മുണ്ടഴിച്ച ഞങ്ങളുടെതുമായി ഒന്ന് കമ്പയര്‍ ചെയ്തു നോക്കാനുമാണ് ആദ്യമായി ഇത്രേടം വരെ വന്നത്....
കാശ് കൊടുക്കാത്ത എടപാടായതിനാല്‍
ഉപഭോക്തൃ നിയമത്തിന്‍റെ പരിധിയില്‍ പെടുതാനാവാത്ത ഈ വഞ്ചനയെ സമൃദ്ധമായ ഒരു "മുണ്ടന്‍ ഹാസ്യവിരുന്നൂ"ട്ടിയതിന്‍റെ പേരില്‍ മാത്രം പൊറുക്കുന്നു.....

( മുണ്ട് നല്‍കുന്ന ഫ്രീഡം ലിംഗഭേദമില്ലാതെ വേണ്ടുവോളം ആസ്വദിച്ച പഴയ കാല 'സ്വപ്നാടനക്കാരെ നിങ്ങള്‍ സ്മരിക്കപ്പെടുന്നു......)

Elayoden പറഞ്ഞു...

മുണ്ടോളിയുടെ മുണ്ട് പുരാണത്തിനു ആശംസകള്‍..മുണ്ടുക്കാനും ബ്ലോഗാനും നല്ലാതാന്നു മനസ്സിലായില്ലേ..

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

പറ്റിച്ചു ..ല്ലേ.. കള്ളന്‍ ;)

പോസ്റ്റ്‌ കുറെ ചിരിപ്പിച്ചൂട്ടോ!

Mohiyudheen MP പറഞ്ഞു...

മുണ്ട് പുരാണം നന്നായി... വല്ല നീലയുമുണ്ടൊ എന്ന് പ്രതീക്ഷിച്ച് വന്നതാണ്. ആശംസകൾ

Mohammed Kutty.N പറഞ്ഞു...

എനിക്കാ ഉപമകള്‍ ശ്ശ്യ ബോധിച്ചു ട്ടോ...ഉപമകള്‍ എഴുത്തിന്റെ 'അലങ്കാരം'കൂട്ടി.അഭിനന്ദനങ്ങള്‍ !

Unknown പറഞ്ഞു...

മുണ്ടോളി .. ഇങ്ങലോട് ഞാന്‍ മുണ്ടൂല ...
മാണ്ട ...മാണ്ട ....മുണ്ട് മാണ്ട .... ആദ്യ രാത്രി മതി. . എന്ന് എത്രെ വട്ടം പറഞ്ഞതാ ...!!
കല്യാണം കഴിക്കാന്‍ പോകുന്ന ഞങ്ങള്‍ക്ക് ഊര്‍ജ്ജം പകരേണ്ട ഇങ്ങള്‍ തന്നെ ഇത് ചെയ്തല്ലോ :(
നന്നായി മുണ്ടോളി , ഇങ്ങളെ മുണ്ട് അഴിഞ്ഞത് നന്നായി !!
ഒരു സ്വകാര്യം (ഇന്ക്കും മുണ്ട് ഉടക്കാന്‍ അറീല , സത്യം)
ബേറെ ഒരു സത്യം (പോസ്റ്റ്‌ ഞമ്മക് ഇഷ്ടായി)

മണ്ടൂസന്‍ പറഞ്ഞു...

ദുബായീ പോയി വന്നപ്പഴേക്കും ഭയങ്കര കോമഡിയായിപ്പോയല്ലോ. മുണ്ട് പുരാണം സൂപ്പർ എന്നല്ല മഹാ സംഭവം തന്നെ ആയിട്ടുണ്ട്.
എനിക്കിഷ്ടപ്പെട്ട ഡയലൊഗുകൾ,
-മുണ്ടുടുത്ത് എന്ന് പുറത്തു പോയിട്ടുണ്ടോ അന്നൊക്കെ ഇമെയില്‍ വിവാദത്തില്‍ കുടുങ്ങിയ സര്‍ക്കാരിനെ പോലെ ഞാന്‍ നാണം കെട്ട് പണ്ടാരമടങ്ങിയിട്ടുണ്ട്.-
-ഡാം താഴെ പോയാല്‍ അഞ്ചു ജില്ലകളെ പോവുള്ളൂ. അതുപോലെയാണോ മുണ്ട് ? അത് പോയാല്‍ കേന്ദ്രത്തെ മൊത്തം ബാധിക്കില്ലേ- ഇവ രണ്ടുമാണ് എന്നെ വല്ലാതാകർഷിച്ച ഡയലൊഗുകൾ. ആശംസകൾ.

വേണുഗോപാല്‍ പറഞ്ഞു...

ആദ്യരാത്രി എന്ന് പറഞ്ഞു ഇന്നലെ പാതി രാത്രി വിളിച്ചപ്പോള്‍ ഞാന്‍ കണക്ക് കൂട്ടി ....മുണ്ടോളി പണി തരികയാണെന്നു.......

ആയതിനാല്‍ കാലത്ത് നേരത്തെ പോകാം എന്ന് വെച്ചു ...പതിവ് പോലെ തന്നെ ഉസാറായി...സജീര്‍

ഈ സാധനം ആദ്യ കുറച്ചു കാലം എനിക്കും പണി തന്നിട്ടുണ്ട് ... അടുത്തുള്ള ഒരു സുഹൃത്തിന്റെ കല്യാണം കൂടാന്‍ ഒരിക്കല്‍ ഡബിള്‍ ഉടുത്തു ഇറങ്ങിയ എന്നെ പാതി വഴിയായപോഴേക്കും അവന്‍ മൂന്ന് വട്ടം പരീക്ഷിച്ചു ...നിവര്‍ത്തിയില്ലാതെ വഴിയില്‍ കിടന്ന ചൂടി കയര്‍ എടുത്തു വരിഞ്ഞു മുറുക്കി അരയില്‍ കെട്ടി അതിനു മുകളില്‍ ഷര്‍ട്ട്‌ വലിച്ചിട്ടാണ് അന്ന് കല്യാണം കൂടിയത് ..ഇത് വായിക്കുമ്പോള്‍ ഞാന്‍ അത് ആലോചിക്കുകയായിരുന്നു .... നന്നായി പറഞ്ഞു ...ആശംസകള്‍

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

തിരിച്ച് വരവ് അസ്സലായി ട്ടോ.
മുണ്ടും മുണ്ടോളിയും വായിച്ച് നന്നായി ചിരിച്ചു.
മുണ്ടുടുപ്പിക്കല്‍ പോലീസ്കാരും മുണ്ട് പറിക്കല്‍ രാഷ്ട്രീയക്കാരും ആണിപ്പോള്‍ അല്ലേ.

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

കലക്കി. മുമ്പ് കൊണ്ടോട്ടി ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ കോളേജ് കുട്ടികള്‍ തിക്കി കയറുന്നതിനിടെ ഇറങ്ങി വന്ന ഒരു ഉമ്മാന്റെ വെള്ള കാച്ചി ഇറങ്ങാന്‍ നേരം വൈകിയ ഒരു കാഴ്ച ഓര്‍മയില്‍ വന്നു.

Akbar പറഞ്ഞു...

ഈ മുണ്ട് പുരാണത്തിനു ആശംസകള്‍.

Sameer Thikkodi പറഞ്ഞു...

നല്ല ഒരു 'സദ്യ' വിളംബുന്നു എന്ന തലക്കെട്ട് കണ്ടപ്പോൾ ഓടിക്കിതച്ചു വന്നതാ... വന്നിരുന്നപ്പോൾ ബിരിയാണിവടയും രസവും.... (പറ്റിച്ചു അല്ലേ..)

മുണ്ടുപുരാണം കലക്കി...

റോസാപ്പൂക്കള്‍ പറഞ്ഞു...

ഓണത്തിന്റന്നു ബെല്‍റ്റിട്ടില്ലായിരുന്നോ..?
എന്തായാലും സസ്പെന്‍സ് പൊളിയാതെ സൂക്ഷിച്ചല്ലോ സന്തോഷം.

Jefu Jailaf പറഞ്ഞു...

പരസ്യം കണ്ടു ഒരുപാടു മോഹിച്ചു വന്നതാ. ഇതിപ്പോ ഒരു മാതിരി ഞന്‍ഞ പിന്‍ഞ പരിപാടിയായല്ലെടെയ്.. എന്താലയാലും പോസ്റ്റ്‌ അടിപൊളി. കല്യാണശേഷം ഇത്രയും കലക്കനായി എഴുതാന്‍ കഴിഞ്ഞതില്‍ പൊണ്ടാട്ടിയുടെ പങ്കു വിശദമാക്കണം.

സന്യാസി പറഞ്ഞു...

കാമം ,ക്രോധം ,മോഹം ,ലോഭം ,,മനുഷ്യരെ ചുമ്മാതെ ഇങ്ങനെ വഞ്ചിക്കരുത് മകനെ മുണ്ടുരാ ..

Naushu പറഞ്ഞു...

മുണ്ട് പുരാണം കലക്കി..... ആദ്യ രാത്രി ഉടനെയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു....

കൊമ്പന്‍ പറഞ്ഞു...

ചതി ഇത് മുണ്ടോളി ചെയ്ത കൊടും ആദ്യം രാത്രിയുടെ കളര്‍ ഫുള്‍ ഫോട്ടോ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു വന്ന ഞമ്മക്ക് ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് തരാത്തത്
ഫോട്ടം ഇല്ലെങ്കില്‍ മസാല പുരാണം കേള്‍കാം എന്ന് കരുതിയ ഞമ്മളെ വീണ്ടും ചതിച്ചു മുണ്ട് പുരാണം പറഞ്ഞു ചതിയാണിത് കൊടും ചതി ഫൂലോകം ഇതിനെതിരെ ആസ്കെന്‍ എടുത്തില്ലെങ്കില്‍ മുണ്ടോളിയുടെ ബ്ലോഗ്‌ പടിക്കല്‍ ഞങ്ങള്‍ നിരാഹാരം ഇരിക്കും
നല്ലനര്‍മം രസായിട്ട് വായിച്ചു മുണ്ടോളി അഭിനന്ദനം
പക്ഷെ ഒരു മലയാളി ആണെങ്കില്‍ മുണ്ടുടുക്കാന്‍ പഠിക്കണം
പഠിച്ചാല്‍ മാത്രം പോരാ അത് മടക്കി കുത്താനും അറിയണം

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആദ്യ രാത്രി ആണ് പോലും ആദ്യ രത്രി
ഞ്ഞങ്ങളെ പറ്റിച്ചതിന് വേറെ ഒരു ആദ്യ രാത്രിയുടെ പോസ്റ്റ് ഇടണം ഹും

Pheonix പറഞ്ഞു...

ഞാനന്നോടിയ വഴിയില്‍ ഇപ്പോഴും പുല്ലു മുളച്ചിട്ടില്ല എന്ന് എല്ലാരും പറയും പോലെ ഞാനും പറയുന്നു. അല്ലേലും താറിട്ട റോഡില്‍ പുല്ലു മുളയ്ക്കില്ലല്ലോ!!
Specially I like these lines.

പത്രക്കാരന്‍ പറഞ്ഞു...

മര്യാദക്ക് ഉണ്ടോണ്ടിരുന്ന എന്നെ വിളിച്ചിട്ട് ചോറില്ലെന്നോ?
ആരോ കണ്ടറിഞ്ഞിട്ട പേരാ "മുണ്ടോളി "
മുണ്ടൂരി കഥകല്‍ രസകരമായി(ഫോട്ടോ കൂടി വേണ്ടതായിരുന്നു)

വിധു ചോപ്ര പറഞ്ഞു...

ഷജീർ മുണ്ടൂരി എന്ന് പേർ മാറ്റിയാലോ മാഷേ? ലേശം തിരക്കിലാ. മുൻപത്തെ പോസ്റ്റ് വായിക്കാനൊത്തില്ല. അതു വായിച്ചിട്ടൊന്നുകൂടി ഇങ്ങോട്ട് വരാം. ആശംസകൾ

sarath പറഞ്ഞു...

ഹ ഹ ഹ അടിപൊളി... മുണ്ടാഴിയുംപോ മുണ്ടാട്ടം മുട്ടിപോകുന്ന അവസ്ഥ ആണ്

anamika പറഞ്ഞു...

എന്തൊക്കെ പ്രതീക്ഷകളോടെയാണ് വന്നത്....
ഇപ്പൊ ഫസ്റ്റ് നൈറ്റ് ആവും.. ഇപ്പൊ ഫസ്റ്റ് നൈറ്റ് ആവും എന്ന് കരുതി
അവസാനം വരെ കാത്തിരുന്നു...
എല്ലാം വെറുതെ...
അതിനിടയ്ക്ക് ഒരുപാടു ചിരിച്ചു...
ഉപമകള്‍ അടിപൊളി ആയിരുന്നു..

Yasmin NK പറഞ്ഞു...

അപ്പൊ മുണ്ടൊളിക്ക് മുണ്ടുടുക്കാന്‍ അറിയില്ല.കൊള്ളാം.

വെറുതെ...വെറും വെറുതെ ! പറഞ്ഞു...

കൊള്ളാം.. മുണ്ട് പുരാണം നന്നായി.

പട്ടേപ്പാടം റാംജി പറഞ്ഞു...

മുണ്ടുപുരാണം സരസമായി പറഞ്ഞു.

Pradeep Kumar പറഞ്ഞു...

മുണ്ടുടുക്കാന്‍ അറിയാത്തതുകൊണ്ടാണോ നിങ്ങളെ മുണ്ടോളി എന്നു വിളിക്കുന്നത്....

Njanentelokam പറഞ്ഞു...

"മുണ്ട് ഒരു 'ഇടക്കാലാശ്വാസ'മാണ്.
അതിനെ കുറ്റം പറഞ്ഞത് ശരിയായില്ല.
ജീവിതത്തെ സാരമായി കാണുന്നപോലെ കുടുംബ ജീവിതത്തെയും സരസമായി കാണുക.ആശംസകള്‍

ആചാര്യന്‍ പറഞ്ഞു...

ഡാ മുണ്ട് ഒളീ......ഹ്മ്മ ഒരു കല്യാനത്തിന്നും മുണ്ട് ഉടുക്കാത്തത് നന്നായി ഇല്ലെങ്കില്‍ പണ്ടത്തെ ചങ്ങായിമാര്‍ അത് വലിചൂരും കേട്ടാ ത്രക്കല്ലേ നിന്റെ കളികള്‍ ...

Absar Mohamed : അബസ്വരങ്ങള്‍ പറഞ്ഞു...

മുണ്ടോളിയുടെ മുണ്ട് കഥ നന്നായി....

"ഉടുതുണി... അതെല്ലേ എല്ലാം..."

"ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" എന്ന വാചകം കൂടി പോസ്റ്റില്‍ ഒന്ന് കയറ്റി വിടെണ്ടാതായിരുന്നു....:)

ente lokam പറഞ്ഞു...

Welcome back..
നന്നായിട്ടുണ്ട് മുണ്ട് പുരാണം .
പുതിയ പഞ്ചുകള്‍ ആസ്വദിച്ചു കേട്ടോ..
അപ്പൊ പാന്റില്‍ ബെല്‍റ്റും കെട്ടി ഇങ്ങോട്ട്
വിട്ട പോണ്ടാട്ടിയെ ഇനി മറക്കണ്ട...ഇതെന്റെ
പതിവ് ആണെന്നും പറഞ്ഞു ഇനി
പാന്റ്സിന്റെ ബെല്‍റ്റ്‌ എങ്ങാന്‍ നാട്ടില്‍
ചെല്ലുന്നതിനു മുമ്പ് ഊരിയാല്‍
വിവരം അറിയും..അത് വിഷയം വേറെ..ജാഗ്രത...
എല്ലാ ആശംസകളും മുണ്ടോളി....

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ശ്ശൊ..നിയ്ക്ക് വയ്യ ഈ കുട്ടിയെ കൊണ്ട്..
നല്ലൊരു ചിരി കിട്ടിയ സന്തോഷത്തിലാ എല്ലാവരും...കൂടെ ഞാനും കൂടി ട്ടൊ..ആശംസകള്‍...!

അജ്ഞാതന്‍ പറഞ്ഞു...

ഒറക്കിന്ന് ഒണര്‍ത്തീട്ട് ചോറില്ല പറഞ്ഞ് മാതിരിയായല്ലോ?. ഇത് കൊര്‍ച്ച് കടന്ന് കജ്ജയിപ്പോയി. എന്തൊക്കെ പ്രതീക്ഷിച്ചു. തലക്കെട്ട് കണ്ടപ്പോള്‍ വാതിലൊക്കെ അടച്ചിട്ട് സ്വസ്തമായി വായിക്കന്ന് കെരുതി വന്നതാ. ഇപ്പൊ ഞാന്‍ പോവാ. പിന്നെ ബരാം

Hashiq പറഞ്ഞു...

മുണ്ടാട്ടം മുട്ടിയിരിക്കാതെ മുണ്ടൂരി അടിക്ക് മുണ്ടോളിയെ !! അടൂര്‍ ഗോപാലകൃഷ്ണന്റെ പടത്തിന്റെ പോസ്റ്ററിന് മുകളില്‍പോലും ചുമ്മാ മിസ്‌. ഷക്കീലേടെ പടം വെച്ച് ആളെ കൂട്ടിയിരുന്ന തീയറ്ററുകാരെപോലെ, എന്ത് പോസ്റ്റിട്ടാലും ആദ്യരാത്രി എന്ന് പേര് വെയ്ക്കുന്ന ബ്ലോഗ്ഗര്‍മാരെ വിലക്കാന്‍ അഗ്രിഗേറ്റര്‍ മുതലാളിമാര്‍ തയാറാവണം :-)

പോസ്റ്റ്‌ കലക്കി. കുറെ ചിരിച്ചു.

ഫൈസല്‍ ബാബു പറഞ്ഞു...

----------------------------
അല്ലേലും എന്നെ പറഞ്ഞാല്‍ മതി ,,ആ ന്യൂസ്‌ ലെറ്റര്‍ കിട്ടയപ്പോള്‍ തന്നെ ഇതില്‍ പീസൊന്നും ഉണ്ടാകില്ല എന്ന് പലതവണ മനസ്സ് പറഞ്ഞിട്ടും ഇല്ലാത്ത സമയമുണ്ടാക്കി വായിച്ചതിനുള്ള ശിക്ഷ ..
എന്തൊക്ക പ്രതീക്ഷകള്‍ ആയിരുന്നു ..അവസാനം പവനായി ഡെഡ് ആയി ...

"എടെ പ്രോത്സാഹന സമ്മാനം ഒന്നും ഇല്ല ടെ ?"
---------------------------
മ്യാവൂ
കോടീശ്വരന്‍ ആവാനുള്ള സുരേഷ് ഗോപിയുടെ ഏഴാമത്തെ ചോദ്ദ്യം ഇനി ഇതാകുമോ ?
മുണ്ടോളി മുണ്ട് ഉടുക്കാത്ത തിനു കാരണം
എ :അറിയാത്തത് കൊണ്ട്
ബി :അറിയാം പക്ഷെ നില്‍ക്കാത്തതു കൊണ്ട്
സി :നില്‍ക്കും പക്ഷെ പേടി കൊണ്ട്
ഓര്‍ക്കുക ഒരു ചോദ്യം മതി ജീവിതം മാറ്റിമറിക്കാന്‍..ജസ്റ്റ്‌ നവംബര്‍ ദാറ്റ്‌ !!

Biju Davis പറഞ്ഞു...

പ്രൈവറ്റ് ബസ്സിൽ കോളജ് സമയത്തെ തിക്കുതിരക്കിൽ പരിസരം മറന്ന കൃഷ്ണപ്പൻ ഇളകിയാടി. ശോഭയും, രാധയും, എൽസിയും, ഖദീജയുമെല്ലാം നന്നേ വിഷമിച്ചു. വടക്കേ സ്റ്റാൻഡ് എത്തിയപ്പോൾ എൽസിയും, ശോഭയും ഇറങ്ങിപ്പോയി. കൃഷ്ണപ്പനു എന്നിട്ടും കലിയടങ്ങിയില്ല. ഇല്ലാത്ത തിരക്കുണ്ടാക്കി ഗിയർ ബോക്സിനോട് ചേർന്നു നിന്നു... ‘നിന്റെ മുണ്ട് അതാ ശോഭയുടെ ഹെയർപിന്നിൽ കുടുങ്ങി കോളേജിലേയ്ക്ക് പോകുന്നു’ എന്നു കണ്ട്രാവി പറയുന്ന വരെ. “സഹോദരീ, ആ മുണ്ടിങ്ങു തരൂ...” എന്ന സ്റ്റൈലിൽ കൃഷ്ണപ്പൻ പിറകെ.

മുണ്ടോളി ഈ സംഭവം ഓർമ്മ വന്നു.

അഭിനന്ദനങ്ങൾ!

ലുട്ടുമോന്‍ പറഞ്ഞു...

ഡാം താഴെ പോയാല്‍ അഞ്ചു ജില്ലകളെ പോവുള്ളൂ. അതുപോലെയാണോ മുണ്ട് ? അത് പോയാല്‍ കേന്ദ്രത്തെ മൊത്തം ബാധിക്കില്ലേ !!!

മുണ്ട് പുരാണം കലകലക്കി....

kochumol(കുങ്കുമം) പറഞ്ഞു...

ഹ ഹ ഹ ..ഞാന്‍ ചിരിച്ചത് കമന്റ്‌ വായിച്ചിട്ടാ ട്ടോ ..ആദ്യരാത്രി എന്ന് പറഞ്ഞപ്പോ എല്ലാരും ഓടി ..ഇവിടെ വന്നപ്പോള്‍ മോഹന്‍ലാലിന്‍റെ സ്പടികം സ്റ്റൈല്‍ ..കലക്കി.. മുണ്ട് ഊരി അടിച്ചില്ലെന്നെ ഉള്ളൂ ..സംഭവം കലക്കി ട്ടോ ..!!

പിന്നെ ഇനിയേലും മുണ്ട്ക്കെ ഉടുക്കാന്‍ പഠിച്ചോള്ളൂ ട്ടോ ...!!
ഒരു ചരട് ഒക്കെ വാങ്ങി വക്ക് ...!
കുറെ കഴിയുമ്പോള്‍ ശീലായിക്കോളും ..!
രേമെശേട്ടന്റെ ചോദ്യത്തിനുള്ള മറുപടി നിക്കൂടെ അറിയണമെന്നുണ്ട് ട്ടോ ..?

ചാണ്ടിച്ചൻ പറഞ്ഞു...

മുണ്ടോളിയോടു ഞാന്‍ "മുണ്ടി"ല്ല......
ഫാസ്റ്റ് നൈറ്റിന്റെ കാര്യം കൂടി പറയൂ....എന്നാലെ "മുണ്ടൂ" :-)

നാമൂസ് പറഞ്ഞു...

രസിച്ചു വായിച്ചു.
രസനീയത തന്നെയാണു എഴുത്തിന്റെ വിജയവും.
ആശംസകള്‍ .!

GIRISH KALLERI പറഞ്ഞു...

മുണ്ടിന്റെ കഥ പറയാന്‍ എന്തിനാ ആദ്യ രാത്രി ദുബായിക്കരാ .................എന്തായാലും കിടിലന്‍ ................

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

എല്ലാരോടും എനിക്കൊന്നെ പറയാനുള്ളൂ ഫിലിപ്പൈനി പെണ്ണുങ്ങള്‍ KFC കണ്ടപോലെ ആദ്യ രാത്രി എന്ന് കേട്ടാല്‍ ഇത്രേം ആക്രാന്തം പാടില്ല മക്കളെ.....നിങ്ങള്‍ക്കൊക്കെയുള്ള ഒരു പാഠം ആയിരിക്കട്ടെ ഇത്. പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാര്‍ക്കും നന്ദി.

പുസ്തകപുഴു പറഞ്ഞു...

അനുഭവം ഗുരു

Musthu Kuttippuram പറഞ്ഞു...

മച്ചൂ,,,കിടിലന്‍,,, ഞമ്മളാദ്യായിട്ടാണിവിടെ,,, നല്ല രസായി അവതരിപ്പിച്ചു,,, മുണ്ട് ഞമ്മക്കും ഒരു കീറാമുട്ടിയാണ്,,,,എത്ര ഉടുത്താലും നില്‍ക്കില്ല,,, അതുകൊണ്ട് മുണ്ടുടുത്ത് ഞാനധികം പുറത്ത് പോകാറില്ല,,, ഏതായാലും നിക്കാഹിന് മുണ്ടുടുത്ത്,, ആദ്യരാത്രിക്കു മുന്‍പ് സസ്പെന്‍സ് പൊളിയാത്തതു നന്നായി,,,, എല്ലാവിധ ഭാവുകങ്ങളും,,,

പൈമ പറഞ്ഞു...

സ്കൂളിൽ പടിക്കുംബൊൾ നാടകത്തിൽ അഭിയനയിച്ചപ്പൊൾ..ഇതു പൊലൊരു മുണ്ട് എന്റെ പത്മശ്രീ ഇല്ലാതാക്കി അന്നു മൊതലു..ഈ പണ്ടാരം ഞാനും അങ്ങ് ഇല്ലാതാക്കി..വേണ്ടാ എനിക്കു കേക്കാണ്ടാ..ഓന്റെ കധാ.നന്നായിട്ടുണ്ട്..ട്ടൊ അങ്ങനാണൊ ഈ മുണ്ടൊളി എന്ന പേരു കിട്ടിയത്

ഷാജി എല്ലൂരാന്‍ പറഞ്ഞു...

മുണ്ടോളി,ബാക്ക്ഗ്രൌണ്ട് ഫോട്ടോ കാരണമാണെന്ന് തോന്നുന്നു, പേജ് ലോഡ്‌ ചെയ്യാന്‍ അമാന്തം.

Prabhan Krishnan പറഞ്ഞു...

ഹും..!ഇങ്ങളിപ്പോഴും 'സ്വതന്ത്രനാ'യിട്ടാ നടപ്പ് ല്ലേ..?
എന്താഡോ..നന്നാവാത്തത്..!!

majeed alloor പറഞ്ഞു...

മുണ്ടേ വിട.. മൂണ്ടോളീ വിട.. എന്നെന്നേക്കും വിട..!!

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

മുണ്ടോ ളീ.....കൂയ്‌ ....മുണ്ടോളിക്ക് മുണ്ട് ഉടുക്കാന്‍ അറിയില്ലേ :))) എഴുത്ത് നന്നയി കേട്ടോ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പ്പീലി

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഇതു ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായി...അരിയെത്രയെന്നു ചോദിക്കുമ്പം പയറഞ്ഞാഴി എന്നു പറയുന്നത് പോലെ..ആദ്യരാത്രി വിശേഷമെന്നൊക്കെ നെടുങ്കന്‍ ഡയലോഗ്സ് കാച്ചീട്ട് അവന്റെ ഒടുക്കത്തെ ഒരു അഴിഞ്ഞുപോയ മുണ്ട് ട്രാഫിക്ക് പോലീസ്...പത്രം....ക്ഷമയ്ക്ക് ഒരതിരുണ്ട്..കള്ള ബഡ്ക്കൂസേ...

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

അന്ന് പോസ്റ്റിയ ദെവ്സം തന്നെ വായിച്ചതാ...ഫോണീന്നാര്‍ന്നൊണ്ട് കമന്റാന്‍ പറ്റിയിരുന്നില്ല...
ഇപ്പൊഴാ പിന്നെ ഓര്‍ത്തേ....

എന്നാലും....എന്റെ മുണ്ടേ....
എല്ല്ലാം കളഞ്ഞല്ലോ നീ... :P

jayanEvoor പറഞ്ഞു...

ഹ!!
കൊള്ളാം.
മുടുക്കൻ!

ഒരു യാത്രികന്‍ പറഞ്ഞു...

രസായീട്ടാ.......സസ്നേഹം

African Mallu പറഞ്ഞു...

നര്‍മ്മം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു .പണ്ടൊരിക്കെ സ്കൂളില്‍ നാടകത്തില്‍ അഭിനയിച്ചോണ്ടിരുന്നപ്പോള്‍ ഒരു സുഹൃത്തിന്റെ മുണ്ട് ഊരിപ്പോയ സംഭവം ഓര്‍മിപ്പിച്ചു

- സോണി - പറഞ്ഞു...

ഇന്നായിരുന്നെങ്കില്‍ ഇത്ര പ്രശ്നം വരില്ലായിരുന്നു,
ഇത് low waste ന്‍റെ കാലമാണേ...

Mizhiyoram പറഞ്ഞു...

ആളെ വെറുതെ മോഹിപ്പിച്ചു.
എന്നാലും, നന്നായി പറഞ്ഞു.
ആശംസകള്‍

ഇസ്മയില്‍ അത്തോളി പറഞ്ഞു...

തലക്കെട്ട്‌ വായിച്ചു വിചാരിച്ചു ,ഇയാളിതെന്തിനുള്ള പുറപ്പാടാണെന്ന്.........പിന്നെ മനസ്സിലായി,നമ്മളെ പറഞ്ഞു പറ്റിക്കാനുള്ള പരിപാടി ആണെന്ന് ...ഒടുവില്‍ മനസ്സിലായി അതൊന്നുമല്ല, നല്ലൊരു പോസ്റ്റ്‌ ആണെന്ന് .......ആശംസകള്‍ .........

A പറഞ്ഞു...

മുണ്ടായാലും പാന്റായാലും മുണ്ടോളിക്കഥകള്‍ ഏറെ ചിരിപ്പിക്കുന്നുണ്ട്.

ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

നന്നായിരിക്കുന്നു മുണ്ടു പുരാണം.പിന്നെ ആളെപറ്റിക്കുന്ന ഒരു പേരും.

വെറുതെ...വെറും വെറുതെ ! പറഞ്ഞു...

ദുബായിക്കാരാ , കൊള്ളാം ട്ടോ !

വാല്യക്കാരന്‍.. പറഞ്ഞു...

പകുതിയോളം അഴിഞ്ഞ എന്റെ മുണ്ട് മുല്ലപ്പെരിയാര്‍ ഡാം പോലെ എപ്പോള്‍ വേണേലും താഴെ പതിക്കാം എന്ന സ്ഥിതിയില്‍ ആണ്. ഡാം താഴെ പോയാല്‍ അഞ്ചു ജില്ലകളെ പോവുള്ളൂ. അതുപോലെയാണോ മുണ്ട് ? അത് പോയാല്‍ കേന്ദ്രത്തെ മൊത്തം ബാധിക്കില്ലേ !!!


ന്റെ പൊന്നേ...
ഈ ഭാഗം കലകലക്കി..
എന്തായാലും ആദ്യ രാത്രി എന്ന് കേട്ടപ്പോ കേറി നോക്കിയതാ...പറ്റിച്ചു..ദുഷ്ടന്‍..

അനശ്വര പറഞ്ഞു...

ഒത്തിരി ചിരിപ്പിച്ചു പോസ്റ്റ്. പേരിട്ട് പറ്റിക്കാന്‍ അറിയാല്ലെ? പോസ്റ്റിന്റെ പേരിന്റെ അര്‍ത്ഥം പോസ്റ്റ് മുഴുവന്‍ വായിച്ചാലേ പിടി കിട്ടൂ..ഹ്ഹ്ഹ്..എന്നാലും ദുബായിക്കാരാ,ഈ ചതി..ഇതല്‍പ്പം കൂടിപ്പോയില്ലെ..?

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

മുണ്ട് പുരാണാത്തിന് ആദ്യരാത്രീന്ന അവിടൊക്കെ പറേണത്...???

അജ്ഞാതന്‍ പറഞ്ഞു...

മുണ്ടോളിയുടെ മുണ്ട് പുരാണം വളരെ നന്നായിരിക്കുന്നു......
ആശംസകള്‍....

മേരി പെണ്ണ് പറഞ്ഞു...

ഹ ഹ ഹ .. മുണ്ട് പുരാണം കലക്കി ..

സ്വന്തം സുഹൃത്ത് പറഞ്ഞു...

ഫോണിലുടെ നേരത്തെ വായിച്ചിരുന്നു.. കൂടുതല്‍ ഒന്നും പറയാനില്ല.. പതിവ് പോലെ നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ ഈ സസ്പെന്‍സും നന്നായിരിക്കുന്നു...

mayflowers പറഞ്ഞു...

എക്സ്ക്യുസ് മി,മുണ്ട് ഏതായിരുന്നു?രാംരാജോ?അതോ എം സി ആറോ?

Jinto Perumpadavom പറഞ്ഞു...

ഞാന്‍ ദുബായ് യില്‍ ആദ്യം ആയിട്ടാ ........ഇ മുണ്ട് പുരാണം എനിക്ക് ഇഷ്ടപ്പെട്ടു . ഇനി മുണ്ട് ഉടുക്കണ്ട ........വെറുതെ നാണക്കേട .....!

Basheer Karuvakkod പറഞ്ഞു...

മുണ്ട് പുരാണം കല്‍ക്കി.

modhesh പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റിയാസ് തളിക്കുളം പറഞ്ഞു...

നാട്ടുകാര്‍ അറിഞ്ഞിട്ട പേരാണോ " മുണ്ടോളി " എന്ന്....

Artof Wave പറഞ്ഞു...

വളരെ രസകരമായി എഴുതിയ ഈ പോസ്റ്റ് നേരത്തെ തന്നെ ഞാന്‍ വായിച്ചിരുന്നു, നന്നായി എഴുതി
ആശംസകള്‍, നേരത്തെ അറിഞ്ഞിരുണങ്കില്‍ നാട്ടുകാരന്റെ കല്ല്യാണത്തിന് ഞാനും വരുമായിരുന്നു .....

Vishnu N V പറഞ്ഞു...

ഹ ഹ ഹ

kanakkoor പറഞ്ഞു...

ഈ മുണ്ട് കണ്ടുപിടിച്ചത് തന്നെ ഉരിഞ്ഞു പോകുവാന്‍ വേണ്ടി ആണെന്ന് അറിയില്ലേ ദുബായ് ക്കാരന്..
കൊള്ളാം. നല്ല പോസ്റ്റ്‌

വയ്സ്രേലി പറഞ്ഞു...

:))))

തകർത്തു!!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

എന്റെ ഈ പോസ്റ്റ്‌ വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി !

അജ്ഞാതന്‍ പറഞ്ഞു...

ഈ മുണ്ട് പുരാണം കാണാതെ പോയല്ലോ! വായിച്ച് ചിരിച്ചു, നല്ലോണം ചിരിച്ചു. കക്കൂസ് കഥകളും നര്‍മ്മവും അതിന്റെ വ്യാഖ്യാനവുമൊക്കെ പൊടിപൊടിച്ചു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ നല്ല ഒന്നാന്തരം നര്‍മ്മം ഇതാ ഇവിടെ എന്നു വിളിച്ചു പറയട്ടെ. കമന്റുകളില്‍ പ്രഭന്‍ ക്റ്ഷ്ണന്റെ കുഞ്ഞു കമന്റ് വായിച്ചും ചിരിച്ചു.

SUNIL . PS പറഞ്ഞു...

സുഹൃത്തേ മുണ്ട് പുരാണം കലക്കി

ശ്രീ പറഞ്ഞു...

ee postum super.
ee upamikkaan keman entarivil ippo veraarum illa ketto.

Unknown പറഞ്ഞു...

'ഡാം താഴെ പോയാല്‍ അഞ്ചു ജില്ലകളെ പോവുള്ളൂ. അതുപോലെയാണോ മുണ്ട് ? അത് പോയാല്‍ കേന്ദ്രത്തെ മൊത്തം ബാധിക്കില്ലേ !!!'

ഇഷ്ടപ്പെട്ടു.. ഒരു പാട്..

Kannur Passenger പറഞ്ഞു...

ഇതും പറ്റീര് തന്നെ.. :D കലക്കി..
http://kannurpassenger.blogspot.in/2012/03/blog-post_28.html

Shahida Abdul Jaleel പറഞ്ഞു...

ഞാന്‍ ദുബായ് യില്‍ ആദ്യം ആയിട്ടാ. പകുതിയോളം അഴിഞ്ഞ എന്റെ മുണ്ട് മുല്ലപ്പെരിയാര്‍ ഡാം പോലെ എപ്പോള്‍ വേണേലും താഴെ പതിക്കാം എന്ന സ്ഥിതിയില്‍ ആണ്. ഡാം താഴെ പോയാല്‍ അഞ്ചു ജില്ലകളെ പോവുള്ളൂ. അതുപോലെയാണോ മുണ്ട് ? അത് പോയാല്‍ കേന്ദ്രത്തെ മൊത്തം ബാധിക്കില്ലേ ...

ഈ മുണ്ട് കണ്ടുപിടിച്ചത് തന്നെ ഉരിഞ്ഞു പോകുവാന്‍ വേണ്ടി ആണെന്ന് അറിയില്ലേ ദുബായ് ക്കാരന്..

Joselet Joseph പറഞ്ഞു...

എന്നാലും നിക്കാഹിന് വന്നവര്‍ക്ക് നല്ലൊരു കണിയോരുക്കാനുള്ള അവസരം നീ നഷ്ടപ്പെടുത്തിയല്ലോ മുണ്ടൂരാന്‍ മുണ്ടോളി!!

Siraj Ibrahim പറഞ്ഞു...

കിടുക്കന്‍ :)

വിനോദ് കുട്ടത്ത് പറഞ്ഞു...

മുണ്ടൂരാതെ മുണ്ടൂരിപ്പോയ മുണ്ടോളി...... അനുമോദനങ്ങള്‍.,. കലക്കി...കളറടിച്ചു......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ