മുസ്ലിം കല്യാണങ്ങളുടെ പാരമ്പര്യവും പെരുമയും ഇപ്പോഴും അത് പോലെ സൂക്ഷിക്കുന്നത് ഒരു പരിധി വരെ ഞങ്ങള്‍ വടക്കന്‍ മലബാറുകാരാണ് . കല്യാണ നിശ്ചയത്തിനു തുടങ്ങുന്ന ചടങ്ങ് തീരുന്നത് കല്യാണ ശേഷമുള്ള സല്‍ക്കാരത്തോടെയാണ്. കല്യാണത്തിന് തന്നെ നൂറു കൂട്ടം ചടങ്ങുകള്‍ ഉണ്ട്. മൈലാഞ്ചി ദിവസം (കല്യാണ തലേന്ന്) രാവിലെ തുടങ്ങുന്ന ചടങ്ങുകള്‍ അവസാനിക്കുന്നത് കല്യാണ ദിവസം രാത്രി മണിയറയില്‍ മണവാട്ടിയെ ആനയിക്കുന്നതോടെയാണ്. ഈ രണ്ടു ദിവസത്തെ ചടങ്ങുകള്‍ എല്ലാം കഴിയുമ്പോഴേക്കും മണവാളനും മണവാട്ടിയും ക്ഷീണിച്ചു അവശരായി പതിനായിരം മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരത്തെ പോലെ 'മൂക്കിന്നും വായിന്നും പത' വരുന്ന അവസ്ഥയില്‍ ആയിട്ടുണ്ടാകും! എന്റെ എളിയ അഭിപ്രായത്തില്‍ ഈ ചടങ്ങുകള്‍ എല്ലാം ട്വന്റി ട്വന്റി മാച്ച് പോലെ മൂന്നാല് മണിക്കൂര്‍ കൊണ്ട് തീര്‍ക്കണം. മാത്രമല്ല പ്ലെയേഴ്സ് ആവശ്യത്തിനു ബ്രൈക് എടുത്തതിനു ശേഷമേ ആദ്യ രാത്രിയിലേക്ക് പ്രവേശിക്കാവൂ. എന്നാലേ ഓപെനിംഗ് വിക്കെറ്റില്‍ തന്നെ നല്ലൊരു പാര്‍ട്ട്നെര്‍ഷിപ് ബില്‍ഡ് അപ് ചെയ്യാന്‍ പറ്റുള്ളൂ.! അല്ലെങ്കില്‍ ഗോള്‍ഡെന്‍ ഡക്ക് ആയിപ്പോകും.!
എന്റെ ട്വന്റി ട്വന്റി കോണ്‍സെപ്ട്ടിനു മുന്‍പേ ഈ കാര്യങ്ങളെ കുറിച്ച് പൂര്‍വികര്‍ ചിന്തിച്ചിട്ടുണ്ടെന്നു തോന്നുന്നു.അത് കൊണ്ടാണല്ലോ മണിയറയിലേക്ക് പ്രവേശിക്കുന്ന മണവാട്ടിയുടെ കയ്യില്‍ കാച്ചിയ പാലും പുഴുങ്ങിയ മുട്ടയും കൊടുത്തു വിടുന്ന ചടങ്ങ് തുടങ്ങി വെച്ചത്. ആദ്യമൊന്നും ഈ ചടങ്ങിന്റെ ഗുട്ടന്‍സ് എനിക്ക് പിടികിട്ടിയിരുന്നില്ല. 'മൂക്കിന്നും വായിന്നും പത' വന്ന മണവാളനും മണവാട്ടിക്കും ഒരു എനര്‍ജി ബൂസ്റ്റെര്‍ ആയിട്ടാണ് പാലും മുട്ടയും കൊടുക്കുന്നത് എന്ന് ഞാനിപ്പോള്‍ സംശയിക്കുന്നു..............!
അതിന്റെ ഹിസ്ടറി എന്തേലും ആവട്ടെ അത് ഞാന്‍ ചെകയുന്നില്ല. നടു റോഡില്‍ മുണ്ടഴിഞ്ഞു നാട്ടാരുടെ മുന്നില്‍ അപമാനിതനായ പോലെ ഈ പാലും മുട്ടയും എന്നെയൊരു ദിവസം അപമാനിച്ചിട്ടുണ്ട്. മോശമല്ലാത്ത രീതിയില്‍ ചമ്മിയെങ്കിലും ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള ഒരു തമാശ മാത്രമായിട്ടേ ഇന്നെനിക്കാ സംഭവം കാണാന്‍ കഴിയുള്ളൂ !!
കോയമ്പത്തൂരിലെ ഡിഗ്രി പഠനം കഴിഞ്ഞു റിസള്‍ട്ടിനായി കാത്തു നില്ക്കുന്ന കാലം. ഒരു പണിയും ഇല്ലാതെ അനിയന്മാരുടെ കൂടെ ക്രിക്കെറ്റ് കളിച്ചും, വേങ്ങോളി പാലത്തില്‍ ഇരുന്നു കനാലിലെ മീനിനെ എണ്ണിയും, ആകാശത്തിലെയും റോഡിലൂടെ നടന്നു പോകുന്ന കിളികളുടെയും സൌന്ദര്യം ആസ്വദിച്ചും സമയം കളയുന്ന നാളുകള്‍. അന്നു പതിവ് പോലെ വേങ്ങോളി പാലത്തിന്റെ കൈ വരിയില്‍ ഇരുന്നു ഭാവിയെ കുറിച്ച് വ്യാകുലപ്പെടുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി. ഭാവിയല്ല; തനി ഭൂതമാണ് പിന്നില്‍ നില്‍ക്കുന്നത്! ആത്മാര്‍ത്ഥ സുഹൃത്ത് ജാഫെര്‍! ഇവന് എപ്പോള്‍ വന്നു! ബൈക്കിന്റെ സൌണ്ട് ഒന്നും കേട്ടിരുന്നില്ലല്ലോ !!
അതിന്റെ ഹിസ്ടറി എന്തേലും ആവട്ടെ അത് ഞാന്‍ ചെകയുന്നില്ല. നടു റോഡില്‍ മുണ്ടഴിഞ്ഞു നാട്ടാരുടെ മുന്നില്‍ അപമാനിതനായ പോലെ ഈ പാലും മുട്ടയും എന്നെയൊരു ദിവസം അപമാനിച്ചിട്ടുണ്ട്. മോശമല്ലാത്ത രീതിയില്‍ ചമ്മിയെങ്കിലും ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള ഒരു തമാശ മാത്രമായിട്ടേ ഇന്നെനിക്കാ സംഭവം കാണാന്‍ കഴിയുള്ളൂ !!
കോയമ്പത്തൂരിലെ ഡിഗ്രി പഠനം കഴിഞ്ഞു റിസള്‍ട്ടിനായി കാത്തു നില്ക്കുന്ന കാലം. ഒരു പണിയും ഇല്ലാതെ അനിയന്മാരുടെ കൂടെ ക്രിക്കെറ്റ് കളിച്ചും, വേങ്ങോളി പാലത്തില്‍ ഇരുന്നു കനാലിലെ മീനിനെ എണ്ണിയും, ആകാശത്തിലെയും റോഡിലൂടെ നടന്നു പോകുന്ന കിളികളുടെയും സൌന്ദര്യം ആസ്വദിച്ചും സമയം കളയുന്ന നാളുകള്‍. അന്നു പതിവ് പോലെ വേങ്ങോളി പാലത്തിന്റെ കൈ വരിയില്‍ ഇരുന്നു ഭാവിയെ കുറിച്ച് വ്യാകുലപ്പെടുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി. ഭാവിയല്ല; തനി ഭൂതമാണ് പിന്നില്‍ നില്‍ക്കുന്നത്! ആത്മാര്‍ത്ഥ സുഹൃത്ത് ജാഫെര്‍! ഇവന് എപ്പോള്‍ വന്നു! ബൈക്കിന്റെ സൌണ്ട് ഒന്നും കേട്ടിരുന്നില്ലല്ലോ !!
"എന്താടാ പുറകീന്ന് വിളിച്ചു പേടിപ്പിക്കുന്നത് ? "
"പോടാ പന്നീ...ഇഞ്ഞെന്താ വെള്ളത്തില്‍ നോക്കി സ്വപ്നം കാണ്ന്നാ..ഞാന്‍ വന്നിട്ട് കൊറേ നേരായി."
"ഇനിക്കത് പറയാം..പരീക്ഷ എഴുതിയത് ഞാനല്ലേ. ഞ്ഞല്ലല്ലോ."
"ഞ്ഞ് വെറുതെ ഇങ്ങനെയിരുന്ന് കുന്ടിതപ്പെട്ടു കുണ്ടി തയക്കേണ്ട.....ഞമ്മക്ക് ഒരു സ്ഥലം വരെ പോവാം."
"ഏടിയാ? ഞണ്ണാന്‍ കിട്ടുന്ന എന്തെങ്കിലും ഏര്‍പ്പാടാണെങ്കില്‍ ഞാനും പോരാം."
"ഏട്ടന്റെ മംഗലം പറയാനാ..അഞ്ചാറു പൊരെ പോണം..എങ്ങനെ ആണേലും ജ്യൂസോ ചായയോ കിട്ടും.!"
"എന്നാല്‍ ഞാനും ബെരുന്ന്. ഇഞ്ഞു ഇവിടെ നിക്ക്. ഞാന്‍ ഡ്രസ്സ് മാറ്റി ഇപ്പ ബരാം."
ഞാന്‍ ഡ്രസ്സ് മാറ്റി വന്നതിനുശേഷം രണ്ടാളും കൂടി കല്യാണം ക്ഷണിക്കാന്‍ പുറപ്പെട്ടു. ആദ്യമായി കേറിയത് ഒരു ഗള്‍ഫുകാരന്റെ വീട്ടിലാണ് . കൊട്ടാരം പോലത്തെ വീടും ഇന്റര്‍ ലോക്ക് പതിച്ച വിശാലമായ മുറ്റവും കണ്ടപ്പോള്‍ ചുരുങ്ങിയത് ഒരു ഹോര്‍ലിക്ക്സ് എങ്കിലും ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷെ കിട്ടിയതോ കാടി വെള്ളം പോലെയുള്ള ടാങ്ക് വെള്ളം.
"ഇത് ആവശ്യത്തിനു വീട്ടില്‍ ഉണ്ടല്ലോ.... ഇത് കുടിക്കാന്‍ ഇങ്ങു കടക്കണോ" എന്ന് പിറുപിറുത്തു കൊണ്ട് ടാങ്ക് ഒറ്റ വലിക്കു കുടിച്ചു തീര്‍ത്ത് വലിയ ശബ്ദത്തോടെ ഗ്ലാസ് ഞാന്‍ മേശപ്പുറത്തു വെച്ചു. ഭാഗ്യം കൊണ്ട് എന്റെ നിരാശ പ്രകടനത്തിന് ശേഷം ആ ഗ്ലാസ് പൊട്ടിയില്ല.
ഞങ്ങടെ കഷ്ടകാലത്തിനു അഞ്ചു വീട്ടില്‍ കേറിയപ്പോള്‍ മൂന്നിടത്ത് നിന്നും ടാങ്കും രണ്ടിടത്ത് നിന്നും ലൈം ജ്യൂസുമാണ് കുടിക്കാന്‍ കിട്ടിയത്. മര്യാദിക്ക് വീട്ടില്‍ ഇരുന്നെങ്കില്‍ പതിവ് കട്ടന്‍ ചായേം ഉണ്ടം പൊരിയും കിട്ടിയേനെ. ഇപ്പോള്‍ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല. അഞ്ചാമത്തെ വീട്ടില്‍ നിന്ന് ഇറങ്ങിയതും എന്റെ കണ്ട്രോള് പോയി. എന്റെ ദേഷ്യവും നിരാശയുമെല്ലാം ജാഫെറിന്റെ മേലെ തീര്‍ത്തു.
"ഇഞ്ചെ കുടുംബക്കാര് എല്ലാം വെറും കണ്ട്രികള് ആണല്ലോ!! ഇവരൊന്നും ചായയും പലഹാരവും കഴിക്കില്ലേ ? "
"ഇഞ്ഞോന്നു അടങ്ങടെയ്.......അടുത്തതു ബീരാനിക്കാന്റ പൊരയാ.... ഓര്ക്ക് പശുനേം ആടിനേം കോയിനേം പോറ്റുന്ന പണിയാ. ബല്യ കര്‍ഷകനാ...ആട്ന്നു കാര്യായിട്ട് എന്തേലും തടയും."
"പിന്നെ...ഒന്ന് പോടാപ്പാ..ഗള്ഫുകാര് പോലും ടാങ്കാ തന്നത്..പിന്നല്ലേ പാട്ട കര്ഷകന്!! "
"ഇഞ്ഞു നോക്കിക്കോ....മ്മക്ക് മിനിമം ഒരു ഗ്ലാസ് പാല് എങ്കിലും ആടുന്നു കിട്ടും....ഒറപ്പാ."
"കിട്ടിയാ നല്ലത് " ഞാന്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല.
ബീരാനിക്കാന്റെ വീട്ടിലെ കോണിപ്പടി കേറി ഞങ്ങള്‍ മുറ്റത്തെത്തിയപ്പോള്‍ അവിടെ കുറെ കുട്ടികള്‍ കളിക്കുന്നുണ്ട്. ഒരു സെവന്‍സ് മാച്ചിനുള്ള പിള്ളാരുണ്ട്. പടച്ചോനെ ഇതെല്ലാം ബീരാനിക്കാന്റെ മക്കളാണോ? പശൂനേം ആടിനെയും കൂടാതെ ഇങ്ങേര്‍ക്ക് ഇതിന്റെ കൃഷിയും ഉണ്ടോ !! ഇവിടെ ഐഡിയ 3G പോയിട്ട് BSNL ന്റെ ലാന്‍ഡ് ഫോണ്‍ കണക്ഷന് പോലും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു!!! What a bad idea Beeranji ?
വിരുന്നുകാരെ കണ്ടതും പോലീസുകാരെ കണ്ട KSU സമരക്കാരെ പോലെ പിള്ളാരെല്ലാം വീടിന്റെ പുറകിലേക്ക് ഓടി. ബീരാനിക്കാന്റെ ഭാര്യ ഞങ്ങളെ സ്വീകരിച്ചിരുത്തി. എന്നെ പരിചയം ഇല്ലാത്തതു കൊണ്ട് ജാഫെറിന്റെ മുഖത്ത് നോക്കിയാണ് അവര്‍ വര്‍ത്താനം പറയുന്നത്.
"ബീരാനിക്ക അങ്ങാടീല് പോയതാ...ഇനി ബെരണേല്‍ മോന്തിയാകും."
"ഞാള് എന്റെ ഏട്ടന്റെ മംഗലം പറയാന്‍ വന്നതാ.... ഇങ്ങള് ബീരാനിക്കയോട് പറഞ്ഞാല്‍ മതി."
"അത് ഞാന്‍ പറയാം.....ഇതാര ഇന്ജെ ചങ്ങായിയാ ?"
"ആ....ഇവന് എന്റെ പൊരേന്റെ അടുത്താ....നിക്കാഹിന്റെ വിവരങ്ങള്‍ എല്ലാം കല്യാണ കത്തിലുണ്ട്...എന്ന ഞാള് പോട്ടെ" ജാഫെര്‍ ഉപസംഹരിച്ചു.
"ഇന്ജെ ചങ്ങായിനേം കൂട്ടി ആദ്യായി പൊരേല് വന്നിട്ട് അപ്പാട് പോവാ ? എന്തെങ്കിലും കഴിച്ചിട്ട് പോയാല്‍ മതി."
'ബ്ലോഗര്‍മാര്‍ ഇച്ചിച്ചതും നിരക്ഷരന് ബൂലോകം ടീം തെരഞ്ഞെടുത്തതും നിരക്ഷരന്' എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങള്‍. എനിക്ക് ചിരി വന്നെങ്കിലും അത് പ്രകടിപ്പിക്കാതെ ഒന്ന് വെയിറ്റിട്ടു നോക്കി.
"അയ്യോ ...ഒന്നും വേണ്ട....ഞാക്ക് പോയിട്ട് വേറെ പണിയുണ്ട് "
"ഇങ്ങള്ക്ക് തെരക്കായത് കൊണ്ട് ഞാന്‍ കാര്യായിട്ട് ഒന്നും ഉണ്ടാക്കുന്നില്ല. ഇങ്ങള് ഒരു ഗ്ലാസ് പാലെങ്കിലും കുടിച്ചിട്ട് പോയാല്‍ മതി ". എന്ന് പറഞ്ഞു അവര്‍ അകത്തേക്ക് പോയി.
ഞാന്‍ ഒളി കണ്ണിട്ടു ജാഫെറിനെ നോക്കി. അവന് എന്നെ നോക്കി ഒരു ക്ലോസ് അപ്പ് പുഞ്ചിരി പാസ്സാക്കി. അക്നോലോഡ്ജമെന്റ് (Acknowledgment) ആയി ഞാനും ഒരു കോള്‍ഗേറ്റ് പുഞ്ചിരി കൈ മാറി. ഞങ്ങടെ പുഞ്ചിരികള്‍ കൂട്ടിമുട്ടി ഒരു ട്രാഫിക് ജാം ഉണ്ടാകുന്നതിനു മുന്‍പേ കൈയില്‍ രണ്ടു ഗ്ലാസ് പാലുമായി ബീരാനിക്കാന്റെ ഭാര്യ വന്നു. പാല് ഗ്ലാസുകള്‍ ടീപോയിയുടെ മേലെ വെച്ചതിനു ശേഷം അവര്‍ അകത്തേക്ക് പോയി. തിരിച്ചു വന്ന അവരുടെ കയ്യില്‍ ഒരു ചെറിയ പ്ലേറ്റില്‍ മൂന്ന് പുഴുങ്ങിയ മുട്ടയും ഉണ്ടായിരുന്നു. അതും ടീപോയിയുടെ മേലെ വെച്ച് ഞങ്ങളെ നോക്കി പറഞ്ഞു.
"ഇബുട്ത്തെ പയീന്റെ പാലാ....മുട്ടയും ഇബുട്ത്തെ കോയിന്റെതാ......കൊറവൊന്നും ബിജാരിക്കാണ്ട് ങ്ങള് നല്ലോണം തിന്നോ.......ഞാന്‍ അപ്പറം പോകാം" എന്ന് പറഞ്ഞു ഞങ്ങളെ സ്വതന്ത്രരായ് തിന്നാന്‍ വിട്ടു അവര്‍ അകത്തേക്ക് പോയി.
"രണ്ടാളും ഓരോ മുട്ട തിന്നാം. അങ്ങനെയാകുമ്പോള്‍ ഒരു മുട്ട ബാക്കിയുണ്ടാകും. അതാണ് അതിന്റെ ഒരു ഡീസെന്‍സി." എന്ന് ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി മുട്ടയെടുക്കാന്‍ പ്ലേറ്റിലേക്ക് കൈനീട്ടിയതും ജാഫെര്‍ ഒരു മുട്ട വായില്‍ ഇട്ടിരുന്നു. "ഹോ...ഇങ്ങനെയുണ്ടോ ആക്രാന്തം." ഞാന്‍ അവനെയൊന്നു തറപ്പിച്ചു നോക്കി. അവന് അതൊന്നും മൈന്‍ഡ് ചെയ്യാതെ നല്ല ചാമ്പലാണ്. ബാക്കിയുള്ള രണ്ടു മുട്ടയില്‍ ഒന്നെടുത്തു ഞാന്‍ വായിലേക്ക് വെക്കാന്‍ തുടങ്ങിയതും മാളത്തില്‍ നിന്നും എലി തല പുറത്തേക്കു ഇടും പോലെ വാതിലിന്റെ പുറകില്‍ നിന്നും ഒരു കുട്ടിയുടെ തല പുറത്തേക്കു വന്നു. അവന്റെ നോട്ടം എന്റെ കയ്യിലുള്ള മുട്ടയില്‍ ആണ്. ഒരു ഫോര്മാലിറ്റിക്ക് വേണ്ടി 'വേണോ' എന്ന് ഞാന്‍ കൈ കൊണ്ട് ആക്ഷന്‍ കാട്ടിയതും പ്രാപ്പിടിയന്‍ കോഴി കുഞ്ഞിനെ റാഞ്ചിയത് പോലെ എന്റെ കയ്യില്ലുള്ള മുട്ടയും കൊണ്ട് അവന് മുറ്റത്ത് എത്തിയതും ഒരുമിച്ചായിരുന്നു.
ഇനി ഒരു മുട്ടയേ ബാക്കിയുള്ളൂ . അത് കഴിച്ചാല്‍ നാണക്കേടാണ് . ഞാന്‍ മുട്ട വിട്ടു പാലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ജാഫെര്‍ ചിരി പിടിച്ചു നിറുത്താന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഒടുക്കം ചുമയായി മുട്ടയും ചിരിയും പുറത്തേക്കു വന്നു. അതെനിക്കിഷ്ടായി. അങ്ങനെ അവന് മാത്രം സുഖിക്കേണ്ടല്ലോ!!
ഇതിനിടയില്‍ കീ..കീ ..പീ ..പീന്ന് ഹോണ്‍ മുഴക്കി വണ്ടിയോടിച്ചോണ്ട് ഒരു പീക്കിരി ചെക്കന് ഞങ്ങടെ മുന്പില് സഡന്‍ ബ്രൈക്കിട്ടു നിന്നു. ബീരാനിക്കാന്റെ ഏറ്റവും ഇളയ സന്തതിയാണെന്ന് തോന്നുന്നു. അവന്റെ നോട്ടം പ്ലേറ്റിലെ മുട്ടയില്‍ തന്നെ. ഇതെങ്ങാനം അവന് എടുത്താല്‍ നാണക്കേടാണ് . ഒന്ന് പോലും ബാക്കി വെക്കാതെ എല്ലാ മുട്ടയും ഞങ്ങള്‍ തിന്നൂ എന്നല്ലേ ബീരാനിക്കാന്റെ ഭാര്യ കരുതുള്ളൂ!! എന്ത് വിലകൊടുത്തും ഈ മുട്ടയെ സംരക്ഷിക്കണം !! ഞാന്‍ ഒരു കൈ കൊണ്ട് മുട്ട പൊത്തി വെച്ചു മറ്റേ കൈ കൊണ്ട് അവനോടു അകത്തു പോകാന്‍ ആക്ഷന്‍ കാട്ടി. അതൊന്നും ഗൌനിക്കാതെ എന്റെ സംരക്ഷണ വലയം ഭേദിച്ചു മുട്ട കൈക്കലാക്കാന്‍ അവന് ഒരു വിഫല ശ്രമം നടത്തി നോക്കി.
എന്റെടുത്ത് ഒരുണ്ടയും നടക്കില്ല എന്ന് മനസ്സിലാക്കിയ അവന് അവസാന അടവ് എന്ന നിലയില്‍ കീ കൊടുത്ത പാവയെ പോലെ നിലവിളിക്കാന്‍ തുടങ്ങി. ഇത് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. എന്നിട്ടും മുട്ടയിലുള്ള പിടി ഞാന്‍ വിട്ടില്ല. അവനും അഭിമാനിയാ !!! അവനും പിടി വിട്ടില്ല !! കുട്ടിയുടെ കരച്ചില് കേട്ട് ബീരാനിക്കാന്റെ ഭാര്യ ഓടി വന്നു. പ്ലേറ്റില്‍ നിന്ന് മുട്ടയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ഞാന്‍ തടയുന്ന ഭീകര കാഴ്ചയാണ് അവര്‍ കണ്ടത്. അവരുടെ മാതൃഹൃദയം തുടിച്ചെങ്കിലും വിരുന്നുകാരെ വെറുപ്പിക്കേണ്ട എന്ന് കരുതി ചിരിച്ചോണ്ട് അവര്‍ എന്നോട് പറഞ്ഞു.
"അതാ ചെറിയോന് എടുത്തോട്ടെ .....അല്ലേല്‍ ഓന് കരച്ചില് നിറുത്തൂല. "
സൈക്കിളില്‍ നിന്നും വീണ ഒരു ചിരി മുഖത്ത് വരുത്തി ഞാന്‍ മുട്ടയില്‍ നിന്നുമുള്ള പിടി വിട്ടു. കിട്ടിയ തക്കത്തിന് മുട്ടയും എടുത്തു ആ ചെക്കന് സ്ഥലം വിട്ടു. അധിക നേരം അവിടെ ചമ്മാന്‍ നില്‍ക്കാതെ ഞങ്ങള്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ ഒരുങ്ങി.
"ഞാനിപ്പ ബരാം" എന്ന് പറഞ്ഞു ബീരാനിക്കാന്റെ ഭാര്യ അകത്തു പോയി കയ്യില്‍ എന്തോ ഒരു പൊതിയുമായി തിരിച്ചു വന്നു. എന്നിട്ട് ആ പൊതി എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു
"മോന് നാടന്‍ മുട്ടയ്ക്ക് ഇത്ര ബീര്യം ഉണ്ടേല്‍ പൊരേല് പോയി ഉമ്മാനോട് പുയുങ്ങി തരാന്‍ പറ. ഇതില്‍ പത്തു മുട്ടയുണ്ട് "
ഇത് കേട്ടതും എന്റെ മുഖത്തെ രക്തയോട്ടം നിലച്ചു. ഞാനത്രയും കാലം ഫെയര്‍ ആന്‍ഡ് ലൌലി തേച്ചു വെളുപ്പിച്ച എന്റെ മുഖം ഒന്നൂടെ ഇരുണ്ടു.........ഒരക്ഷരം ഉരിയാടാതെ ആ പൊതിയും എടുത്തു സ്റ്റെപ് ഇറങ്ങി ഞാന്‍ റോഡിലേക്ക് നടന്നു..... പുറകെ പൊട്ടിച്ചിരിച്ചു കൊണ്ട് ജാഫെറും........!!
79 അഭിപ്രായങ്ങൾ:
സുപ്രഭാതം ദുബായിക്കാരാ...
വായിച്ചേച്ചും ഇപ്പൊ വരാമേ...!
ഇത് കേട്ടതും എന്റെ മുഖത്തെ രക്തയോട്ടം നിലച്ചു. ഞാനത്രയും കാലം ഫെയര്‍ ആന്‍ഡ് ലൌലി തേച്ചു വെളുപ്പിച്ച എന്റെ മുഖം ഒന്നൂടെ ഇരുണ്ടു.........ഒരക്ഷരം ഉരിയാടാതെ ആ പൊതിയും എടുത്തു സ്റ്റെപ് ഇറങ്ങി ഞാന്‍ റോഡിലേക്ക് നടന്നു..... പുറകെ പൊട്ടിച്ചിരിച്ചു കൊണ്ട് ജാഫെറും....
ഇത് വായിച്ചതും ചിരി അടക്കാന്‍ ഞാന്‍ പാടുപെട്ടു .............ഇനി മുതല്‍ ബൂലോകത്ത് മുണ്ടോളി
അറിയപ്പെടുക "മുട്ട മുണ്ടോളി" എന്നായിരുക്കും ... തീര്‍ച്ച !!!
"മുണ്ടോളിയുടെ അക്കിടികള്‍ " എന്ന കിതാബ് ഉടന്‍ ഇറങ്ങുമല്ലോ അല്ലേ...?
തിരക്ക് കൂട്ടേണ്ട. വാരാനുള്ളതും ചേര്‍ത്ത് മതി.
എന്നാലും ആ ചെക്കന് കൊടുത്താല്‍ പോരായിരുന്നോ ...
നല്ല രസികന്‍ പോസ്റ്റ്
വടക്കന്‍ മലബാറുകാരുടെ ഭാഷയും ഭക്ഷണവും ഇച്ചിരി ഒന്നുമല്ല എന്നെ കുഴക്കിയിരിയ്ക്കുന്നത്..
ഒരു കല്ല്യാണവീട്ടിൽ പോയപ്പൊ നേരം വെളുത്ത് കണ്ണ് തുറന്നതും ചായയുടെ കൂട്ടത്തില്‍ മുട്ട പുഴുങ്ങിയതു, കല്ലുമ്മക്കായ് നിറച്ചതും തന്നപ്പൊ, ഇത് ഞാന്‍ ഊണിന്റെ കൂടെ കഴിയ്ക്കാം ട്ടൊ എന്നു പറഞ്ഞു പോയി..
അതിന് കിട്ടിയ “വട” ചില്ലറയൊന്നുമല്ല...ഹൊ..!
കല്ല്യ്യാണ വിശേഷങ്ങള്‍ ഇച്ചിരി ഇച്ചിരി ആയി ഇങ്ങു പോരട്ടെ...ചിരിച്ചിട്ട് ന്റ്റെ കണ്ണ് നിറയുന്നൂ..!
"മണവാളനും മണവാട്ടിക്കും ഒരു എനര്‍ജി ബൂസ്റ്റെര്‍ ആയിട്ടാണ് പാലും മുട്ടയും കൊടുക്കുന്നത് എന്ന് ഞാനിപ്പോള്‍ സംശയിക്കുന്നു.............."
പാല് കൊടുക്കുന്നുനത് സില്മേല് കണ്ടിട്ടുണ്ട് .. ഈ മുട്ട എവിടെയാണാവോ കൊടുക്കുന്നത് ?????
-------------------
'ബ്ലോഗര്‍മാര്‍ ഇച്ചിച്ചതും നിരക്ഷരന് ബൂലോകം ടീം തെരഞ്ഞെടുത്തതും നിരക്ഷരന്'
ഹ ഹ ഹ ... ഇതാണ് ഉപമ ഉപമ പമ ..പൈമ പൈമ ....പൈമ കേള്‍ക്കുന്നുണ്ടോ ?? .... ചിരിച്ചു ചിരിച്ചു ബ്ലോഗ് നിര്‍ത്തിയത് പിന്നേം തുടങ്ങും !!
-------------------
ജബ്ബര്‍ക്ക പറഞ്ഞ പോലെ "മുട്ട മുണ്ടോളി" അല്ല , "മുട്ടണ്ടോളി" ആയികൊട്ടെ ല്ലേ ജബ്ബര്‍ക്കാ ??
ഈ രണ്ടു ദിവസത്തെ ചടങ്ങുകള്‍ എല്ലാം കഴിയുമ്പോഴേക്കും മണവാളനും മണവാട്ടിയും ക്ഷീണിച്ചു അവശരായി പതിനായിരം മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരത്തെ പോലെ 'മൂക്കിന്നും വായിന്നും പത' വരുന്ന അവസ്ഥയില്‍ ആയിട്ടുണ്ടാകും! എന്റെ എളിയ അഭിപ്രായത്തില്‍ ഈ ചടങ്ങുകള്‍ എല്ലാം ട്വന്റി ട്വന്റി മാച്ച് പോലെ മൂന്നാല് മണിക്കൂര്‍ കൊണ്ട് തീര്‍ക്കണം. മാത്രമല്ല പ്ലെയേഴ്സ് ആവശ്യത്തിനു ബ്രൈക് എടുത്തതിനു ശേഷമേ ആദ്യ രാത്രിയിലേക്ക് പ്രവേശിക്കാവൂ. എന്നാലേ ഓപെനിംഗ് വിക്കെറ്റില്‍ തന്നെ നല്ലൊരു പാര്‍ട്ട്നെര്‍ഷിപ് ബില്‍ഡ് അപ് ചെയ്യാന്‍ പറ്റുള്ളൂ.! അല്ലെങ്കില്‍ ഗോള്‍ഡെന്‍ ഡക്ക് ആയിപ്പോകും.!
ഇങ്ങനെ തുടങ്ങ്യാ പിന്നെങ്ങനെ അത് വായിച്ച് മുഴുമിപ്പിക്കാതിരിക്കും ന്റെ ദുബായിക്കാരാ ? ആ പിള്ളേർ എങ്ങനാ ഓടിയൊളിച്ചേ ന്നാ പറഞ്ഞേ, 'പോലീസിനെ കണ്ട കെ.എസ്. യൂ ക്കാരെപ്പോലെയോ ?' കൊള്ളാം മഹാനുഭാവാ കൊള്ളാം. ഇത് വായിക്കുന്ന വല്ല തല തെറിച്ച പാർട്ടിക്കാരു മുണ്ടോളിയെ പെരുമാറിയാൽ ഞങ്ങൾക്ക് നല്ലൊരു ബ്ലോഗ്ഗറെ നഷ്ടപ്പെടുവല്ലോ ദൈവേ. സംഭവായണ്ണൂ ട്ടോ. മുണ്ടോളീ, മുണ്ടോളിടെ മുണ്ടൂരിയടി സൂപ്പർ. ആശംസകൾ.
മുണ്ടോളി യുടെ മുണ്ട്, മുട്ട, എപിസോടുകള്‍ കഴിഞ്ഞു ഇനി മുത്താറി, മുന്തിരി, മുരിങ്ങക്ക,... എന്നിവയിലേക്ക് നീങ്ങുന്നതും കാത്തിരിക്കാം.....
പക്ഷെ കഥ പൂര്‍ണമല്ല... ആ പത്തു മുട്ട എന്ത് ചെയ്തു ? വഴിയില്‍ വിറ്റോ, ബിരിയാണി കഴിക്കാന്‍ ?, അതോ വിരിയിച്ചു കോഴി ഫാം തുടങ്ങിയോ ? അതുമല്ല ഒറ്റ ഇരുപ്പില്‍ പുഴുങ്ങി തിന്നോ ?
രസച്ചരട് മുറിയാതെ സൂക്ഷിക്കുകയും പൊട്ടിച്ചിരിയോളമെത്തിക്കുകയും ചെയ്തു. അഭിനന്ദങ്ങൾ. ആശംസകൾ.
നല്ല രസമായി എഴുതിയ മുണ്ടോളീ ആശംസകള്‍...പണ്ട് കല്യാണം വിളിക്കാന്‍ കൂട്ടുകാരോട് കൂടെ കുറെ പൊയട്ടുണ്ട്...മുട്ട മുണ്ടോളീ?,,,മുണ്ട് മുണ്ടോളീ..ഇനി എന്ത് മുണ്ടോളീ ?
മുമ്പ് പറഞ്ഞു കേട്ട കഥ ഇഞ്ഞ് പറഞ്ഞപ്പോ പെരുത്ത് ജോറായിനു ചെങ്ങായീ ...ആശംസകള്‍
ഇനി ‘മണ്ടൻ മുണ്ടോളിക്കഥകൾ‘ എന്നൊരു എപ്പിസോഡെറെക്കിക്കൊള്ളുക കേട്ടൊ ഭായ്
ഹ..ഹാ..... എനിക്ക് വയ്യ്യേ ഇനിയും ചിരിയ്ക്കാന്‍ ...
നന്നായിട്ടുണ്ട്.
ഹഹഹ .....കൊള്ളാം മുണ്ടോളി ..പിന്നേ ഈ മുട്ട കൊടുക്കുന്നത് ഞാനും ആദ്യായാ കേക്കണത് ട്ടോ ...ഇങ്ങോട്ടൊന്നും മുട്ട കൊടുക്കൂല്ല ..
ജബ്ബര്‍ക്ക പറഞ്ഞ പോലെ "മുട്ട മുണ്ടോളി" അല്ല , "മുട്ടണ്ടോളി" ആയികൊട്ടെ ല്ലേ ജബ്ബര്‍ക്കാ..ന്നു യൂനുവും ആക്കി പക്ഷെ ഇടയ്ക്കു ഒരു മുണ്ടും കൂടെ ഉണ്ട് അത് കൊണ്ട് "മുട്ടണ്ടുണ്ടോളി"ന്നായാലോ..
ബീരാനിക്കാന്റെ വീട്ടിലെ കോണിപ്പടി കേറി ഞങ്ങള്‍ മുറ്റത്തെത്തിയപ്പോള്‍ അവിടെ കുറെ കുട്ടികള്‍ കളിക്കുന്നുണ്ട്. ഒരു സെവന്‍സ് മാച്ചിനുള്ള പിള്ളാരുണ്ട്. പടച്ചോനെ ഇതെല്ലാം ബീരാനിക്കാന്റെ മക്കളാണോ? പശൂനേം ആടിനെയും കൂടാതെ ഇങ്ങേര്‍ക്ക് ഇതിന്റെ കൃഷിയും ഉണ്ടോ !! ഇവിടെ ഐഡിയ 3G പോയിട്ട് BSNL ന്റെ ലാന്‍ഡ് ഫോണ്‍ കണക്ഷന് പോലും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു!!! What a bad idea Beeranji ?
മുട്ട മുണ്ടോളി .. കലക്കി
ന്നാലും അവര്‍ ഒരു ഫോര്മാലിറ്റിക്ക് കെട്ടി പൊതിഞ്ഞു തന്ന മുട്ട ഒരു ഉളുപ്പും ഇല്ലാതെ കുടിയില്‍ കൊണ്ട് പോവാ ... ഛെ
നന്നായി എഴുതി .. ആശംസകള്‍
വായിച്ച് ചിരിച്ചു. ഞാന്‍ അവസ്ഥകളൊക്കെയൊന്ന് സങ്കല്പിച്ച് നോക്കുകയും ചെയ്തു.
എന്തായാലും ഒരു മുട്ട ബാക്കി വയ്പ്പിച്ചു മാനം സംരക്ഷിക്കാന്‍ ഇത്ര ആത്മാര്‍ഥമായി ശ്രമിക്കെണ്ടിയിരുന്നില്ല.മുട്ട കയ്യില്‍ വാങ്ങി ഇറങ്ങി എന്ന് പറഞ്ഞെങ്കിലും ആ മുട്ട പൊട്ടിച്ചു തല വഴി ഒഴിച്ച പോലെയാണ് വായിക്കുന്നവര്‍ക്ക് തോന്നുക.
ക്ഷണം ശരിക്കും ക്ഷണനം ആയി അല്ലെ?
നര്‍മ്മം നന്നായിട്ടുണ്ട്
കൊള്ളാം ............
മുണ്ടോളീ....വളരെ രസകരം....തുടക്കം മുതൽ അവസാനം വരെ നർമ്മത്തിന്റെ ചരട് പൊട്ടാതെ മനോഹരമായി അവതരിപ്പിച്ചു...കഥാകൃത്തിന്റെ എല്ലാ ഭാവങ്ങളും ഓരോ വരിയിൽ നിന്നും വായിച്ചെടുക്കുവാൻ പറ്റുന്നു എന്നതാണ് താങ്കളുടെ എഴുത്തിന്റെ മേന്മ... ആശംസകൾ
ചീറി... എന്നാലും ആ കുട്ടിനോട് ചെയ്തത് ബല്ലാത്ത തെണ്ടിത്തരമായിപ്പോയി.
മറ്റേ സസ്പെന്‍സ് ഇത് വരെ പറഞ്ഞില്ല കേട്ടോ.. . ഇവിടെ വന്നുഒന്ന് ചൊറിഞ്ഞു പോണേ..
അതാ പറഞ്ഞത് ഈ ഗള്‍ഫുകാരുടെ വീട്ടിലോന്നും പോയിട്ട് ഒരു കാര്യവുമില്ലെന്ന്. പോകുന്നെങ്കില്‍ ചെറുകിട കര്‍ഷകരുടെ വീട്ടില്‍ തന്നെ പോകണം.
മുതല്‍ ബൂലോകത്ത് മുണ്ടോളി
അറിയപ്പെടുക "മുട്ട മുണ്ടോളി" എന്നായിരുക്കും ... - ജബ്ബാര്‍ ഭായ് പറഞ്ഞത് നൂറ്റൊന്നു വട്ടം ആവര്‍ത്തിച്ച് ചിരിയടക്കി ഞാന്‍ പോവുന്നു......
ഇത് പോലെയുള്ള ചിരിപ്പിക്കുന്ന പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
"മോന് നാടന്‍ മുട്ടയ്ക്ക് ഇത്ര ബീര്യം ഉണ്ടേല്‍ പൊരേല് പോയി ഉമ്മാനോട് പുയുങ്ങി തരാന്‍ പറ. ഇതില്‍ പത്തു മുട്ടയുണ്ട് "
ന്റെ ശജീറിക്കാ......
ഇങ്ങളു വടിയാവണതിലു കട്ടപ്പുലിയാലേ..നതിനെ രസികൻ പോസ്റ്റാക്കുന്നതിൽ അതിനേക്കാളും പുലി....
പന്നീങ്കൾ(ചിലരുടെ പോസ്റ്റ്സ്)കൂട്ടമായ് വരു....
സിങ്കം സിങ്കിളായ്(മാസത്തിലൊന്ന്.കൊല്ലത്തിൽ രണ്ട് എന്നിങ്ങനെ) വരു....
ങ്ങന്റെ പോസ്റ്റിനു ഒരു കൊയ്പ്പമുണ്ട് കോയ.. ഞമ്മളിങ്ങനെ കൂടെ പോരും ങ്ങടെ കൂടെ.. ജ്ജ് മൊട്ട പൊത്തിയപ്പോ മ്മന്റെ കയ്യും അറിയാണ്ട് നീണ്ടു അത് പൊത്തി പിടിക്കാന്‍..
ശരിക്കും ഞാനും മുട്ടണ്ടോളി ഇക്കെന്റ്റെ കൂടെ ഉണ്ടാരുന്ന പോലെ തോന്നി.. ചിരിപ്പിച്ചു കോയ..
പ്ലെയേഴ്സ് ആവശ്യത്തിനു ബ്രൈക് എടുത്തതിനു ശേഷമേ ആദ്യ രാത്രിയിലേക്ക് പ്രവേശിക്കാവൂ. എന്നാലേ ഓപെനിംഗ് വിക്കെറ്റില്‍ തന്നെ നല്ലൊരു പാര്‍ട്ട്നെര്‍ഷിപ് ബില്‍ഡ് അപ് ചെയ്യാന്‍ പറ്റുള്ളൂ.! അല്ലെങ്കില്‍ ഗോള്‍ഡെന്‍ ഡക്ക് ആയിപ്പോകും.!
അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയതാണോ?? പോസ്റ്റ് രസായി. വിശാല മനസ്കനും ഇത് പോലെ മുട്ടപ്രിയൻ ആയിരുന്നു. ഒരു പോസ്റ്റുണ്ട് ഇതേ പോലെ.
നമ്മുടെ നാട്ടുമ്പുറങ്ങളില്‍ കേട്ട് പരിചയമുള്ള കഥ..നല്ല നര്‍മ്മരസത്തോടെ തന്നെ അവതരിപ്പിച്ചു, മുണ്ടോളീ കലക്കീ ട്ടോ
സൂപ്പറായി കോയാ അന്റെ മുട്ട പുരാണം ..
ആലോചിച്ചു ചിരിച്ചു.
വിശാലന്റെ ഒരു പഴയ മുട്ട പോസ്റ്റ് ഇത് വായിച്ചപ്പോള്‍ ഓര്‍മയില്‍ എത്തി
ഇങ്ങള് കലക്കീലോ
ബ്ലോഗര്‍മാര്‍ ഇച്ചിച്ചതും നിരക്ഷരന് ബൂലോകം ടീം തെരഞ്ഞെടുത്തതും നിരക്ഷരന്'
ഇത് ഞമ്മക്ക് പെരുത്ത് ഇഷ്ടായി
ഇതാണ് ഉപമ
ഇതാവണം ഉപമ
ഇനി സത്യം പറ
ആ മുട്ട നിങ്ങള്‍ വീട്ടില്‍ കൊണ്ടു പോകാന്‍ വേണ്ടി അല്ലെ... ആ കൊച്ചിന് കൊടുക്കാതിരുന്നത്...
ഈ പോസ്റ്റിനു കമന്റുകള്‍ അല്ല തരേണ്ടത്
മുട്ടകളാണ്
ഇങ്ങടെ മുട്ട കൊതി ഇങ്ങനെ എങ്കിലും മാറട്ടെ
രസായീട്ടൊ മുട്ടപോസ്റ്റ്. വരികളിലെ നർമ്മം ബഹു കേമം..
മോനേ.......മനസ്സിൽ(നർമ്മ) മുട്ട പൊട്ടീ............
ആശംസകൾ.
ഞങ്ങള്‍ മലപ്പുറത്തുകാര്‍ 'താനൂര്ക്ക് ചക്ക ത്ന്നാന്‍ പോയ പോലെ' എന്ന് പറയുന്ന മാതിരി ആയല്ലോ ന്റെ മുണ്ടോ(ട്ടോ)ളീ..
സങ്ങതി കലക്കീറ്റ്ണ്ട്..
അമ്പടാ ...... അപ്പൊ ഈ കഥയിലെ നായകന് നീ ആയിരുന്നു അല്ലെ ?? !!!!
കലക്കി മോനേ,കലക്കി.നീ ഒരു ജൂനിയര്‍ ബേപ്പൂര്‍ സുല്‍ത്താന്‍ തന്നെ.മുണ്ടോളി സുല്‍ത്താന്‍....
നര്‍മ്മം ഉജ്ജ്വലം.. ചിരിച്ച് ചിരിച്ച് ഇവിടെ കിടന്നുറങ്ങിയിരുന്നവരെയെല്ലാം ഞാനുണര്‍ത്തി.. ഈ പാതിരാത്രി ബ്ലോഗ് വായിക്കാനിരുന്ന എന്നെ പറഞ്ഞാല്‍മതി.
പുട്ടില്‍ തേങ്ങ ഇടുമ്പോലെ ഇടക്കിടക്ക് വരുന്ന കിടിലന്‍ ഉപമകള്‍, ഉള്‍പുളകം കൊള്ളിക്കുന്ന ഉള്പ്രേക്ഷകള് ഇതെല്ലാമാണ് മുണ്ടോളി ഈ പോസ്റ്റിന്റെ അലങ്കാരങ്ങള്‍. ഞാന്‍ പുകഴ്ത്തുകയാണ് എന്ന് കരുതേണ്ട. നര്‍മ്മം നന്നായി അവതരിപ്പിച്ചു. ചിരിച്ച് ചിരിച്ച്.... :-)))
മുട്ട കഥ ഏറെ ഇഷ്ട്ടായി ന്റെ മുട്ട മാന്‍ ...ഒരുപാട് ചിരിച്ചു ..നന്ദി ..
പൊളപ്പൻ ..കിടിലൻ.. ചിരിച്ച് ചിർച്ച് ഒരു ബാത്തായി...
ശജീരെ കലക്കി.... ശജീരിനു മൂന്നാല് ഓസ്ട്രല്യന്‍ മുട്ട ഞാന്‍ parcel ആയി അയക്കുന്നുണ്ട്.... എന്നാലും ഒരു പറ്റേ.... ഇങ്ങനേം പറ്റുമോ .......ഹി ഹി he
ഉം..പാവം മുട്ട തിന്നതുമില്ല നാണക്കേട് കൂടെ പോരുകയും ചയ്തു.
ഇതാണ് പറേണതു വരാനുള്ളത് വഴീല് തങ്ങൂല്ലാന്നു.അത് മുട്ടയായും പാമ്പായും സോറി പാലായും കൂടെ വരൂന്ന്
രസായിട്ടുണ്ട് മുണ്ടോളി.... :)
കുറെ ചിരിച്ചു....
വായിച്ച് ചിരിച്ചു
മുണ്ടോളി ആദ്യം ആദ്യരാത്രിയെ പറ്റി പറഞ്ഞത് കണ്ടു ഒരു ശക്കു ഫിലിം കാണാന്‍ കയറുന്ന പ്പോലെ തലയില്‍ മുണ്ടിട്ടാ ഞാന്‍ ഇവിടെ കയറിയത് സകല പ്രതീക്ഷയും പോയി ഇതിപ്പോ വെറും "മു ട്ട" കഥ ആയി അക്കിടിത്തരങ്ങള് സൂപ്പെര് ആയി
പ്രിയപ്പെട്ട ഷജീര്‍,
വിവാഹ മംഗളാശംസകള്‍ !
ആദ്യരാത്രിയില്‍ പുഴുങ്ങിയ മുട്ട കൊടുക്കുന്നത് എവിടെയും കേട്ടില്ലല്ലോ. :)
രസിച്ചു വായിച്ചു....! ആ ബീരാന്റെ ബീടര്‍ക്ക് കൊടുക്കു കയ്യ്!
ഇങ്ങിനെയും ഒക്കെ സംഭവിക്കാം,അല്ലെ?
രസച്ചരടില്‍ ഭൂലോകത്തെ സമകാലീന സംഭവങ്ങള്‍ ചേര്‍ത്തത് കൊള്ളാം
ഇച്ചിച്ചതും ....അക്ഷരത്തെറ്റ് തിരുത്തുമല്ലോ.
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
മുട്ടപുരാണം അസ്സലായി മാഷെ...കുറെ സ്ഥലത്ത് നന്നായി ചിരിപ്പിച്ചു..
ചെങ്ങന്നൂര്‍ /തിരുവല്ല ഭാഗത്ത് ഏതു വീട്ടില്‍ ചെന്നാലും ഈ കാടിവെള്ളം ( ടാങ്ക് ) കലക്കി തരല് തന്നെ ആണെന്ന് ഇത് വായിച്ചപ്പോ ഓര്‍ത്തു !
വായിച്ചു, കുഴപ്പമില്ലാതെ പറാഞ്ഞ് കെട്ടോ ഭായ്
ഷജീർ, സംഭവം രസകരമായി എഴുതി. ആദ്യപോസ്റ്റുകളിൽ നിന്ന് ഒരുപാട് സാഹിത്യപരമായി മെച്ചപ്പെട്ടു.
അവർ കോഴിമുട്ടയ്ക്ക് പകരം വല്ല ചക്കചുളയുമാണു തന്നിരുന്നതെങ്കിൽ,... എന്ന് ഓർത്ത് പോയി.
അഭിനന്ദനങ്ങൾ!
നാടന്‍ വിശേഷങ്ങള്‍ ഓരോന്ന് ഓരോന്ന് പറയാന്‍ തീരുമാനിച്ചു അല്ലേ ...
നല്ല അവതരണം കുറച്ചു കൂടി പ്രാദേശിക ഭാഷ ചേര്‍ക്കാമായിരുന്നു
നന്നായി എഴുതീട്ടോ... പ്രത്യേകിച്ച് ആദ്യ ഭാഗത്തെ ഉപമകള്‍...
തുടരുക....
ഹഹഹ്ഹ ഈ മുണ്ടോളിയുടെ ഒരു കാര്യം
what a acha comedy mundolijee?
ഏഴുത്തു നന്നായി. :)
എന്തായാലും ഓസിന് 10 നാടൻ മുട്ട കിട്ടിയില്ലെ..പിന്നെന്താ..
ആദ്യമായാണ് ഇവിടെ,
സംഗതി രസിച്ചൂട്ടോ.........ഇനിയും ഇവിടൊക്കെത്തന്നെ കാണും.
ഫോളോ ചെയ്യുന്നു.
അനുഭവം പാളിച്ചകൾ എന്നാണോ? :D മുട്ടപോസ്റ്റ് കലക്കി.
അയ്യോന്റെ ദുബായിക്കാരാ...,
വല്ലാതെ ചിരിപ്പിച്ചു കളഞ്ഞല്ലോ..
മാന്യത ചില സ്ഥലങ്ങളിലെങ്കിലും ആപത്താണെന്ന് മനസ്സിലായില്ലേ?ആ ജബ്ബാര്‍ തിന്ന പോലെ വേഗമങ്ങ് കഴിച്ചൂടായിരുന്നോ?
സാരമില്ല,കുറച്ചു മാനം പോയെങ്കിലും ഒന്നിന് പകരം പത്തടിച്ചല്ലോ!
ഹഹഹഹഹഹ.....ഇത്തിരി ഐസായെങ്കിലും പത്തെണ്ണം കിട്ടിയില്ലേ.....ആശംസകള്‍
ജാഫര്‍ കാരണം പത്തു മുട്ട കിട്ടീലേ ?നന്നായി ദുബായിക്കാരാ,,,ചിരിച്ചു ചിരിച്ചു ...
ഐസായെങ്കിലും......പത്തു മുട്ട കിട്ടീലേ....ആശംസകള്‍
മുണ്ടോളീ...
സംഗതി രസായിരിക്ക്ണ്....
പക്കേങ്കില്....
ഇതുപോലൊരെണ്ണം ഇമ്മടെ വിശാലേട്ടന്റെ
ബ്ലോഗില്‍ കുറെ കാലം മുമ്പ് ഞമ്മളു ബായിച്ച്ക്ക്ണ്....
റിയാസിക്ക, വിശാലേട്ടന്റെ പോസ്റ്റിന്റെ കാര്യം വേറെ ആരോ സൂചിപ്പിച്ചിരുന്നു. ഈയടുത്ത് ബ്ലോഗില്‍ വന്ന ഞാന്‍ ആ പോസ്റ്റ് വായിച്ചിരുന്നില്ല. മാത്രമല്ല ഇത്രയു ഫേമസ് ആയ ഒരു ബ്ലോഗരുടെ പോസ്റ്റ് കോപ്പി അടിച്ചാല്‍ പിടിക്കപ്പെടും എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം എങ്കിലും എനിക്കില്ലേ ! രണ്ടു പോസ്റ്റുകളിലും എന്തെങ്കിലും സാമ്യത വന്നെങ്കില്‍ വളരെ അവിചാരിതമായി സംഭവിച്ചതാകാം. ഒരേ അനുഭവം തന്നെ പലര്‍ക്കും ഉണ്ടാകാറുണ്ട് എന്ന് കേട്ടിട്ടുണ്ട് .ചിലപ്പോള്‍ അങ്ങനെ സംഭവിച്ചതാകാം.
മുട്ട കഥ അസ്സലായി അവതരിപ്പിച്ചു ട്ടോ... സൈക്കിളീന്ന് വീണ ചിരി വായിച്ചു ചിരിച്ചു മണ്ണ് കപ്പി... :)
ദുബായിക്കാരാ .. ചിരിപ്പിച്ചു കൊന്നു കളഞ്ഞല്ലോ ... ഒത്തിരി നന്ദി .. വീണ്ടും വരാം ..സസ്നേഹം ..
മുണ്ടോളീ...ഞാന്‍ കോപ്പിയടി എന്നല്ല ഉദ്ദേശിച്ചത് ട്ടോ....
ഓരോ വരിയിലും ചിരിയിലോളിപ്പിച്ചു വെക്കുന്ന ഈയോരെഴുത്തു രീതി പ്രശംസനീയം.. ആശംസകള്‍..!
ഇത് കിടിലന്‍ ...അവസ്സാന വരികളില്‍ ശെരിക്കും ചിരിപ്പിച്ചു ,,
ആ മുട്ട വല്ലതും കൂടോത്രം ചെയ്തായിരിക്കും ചിലപ്പോള്‍ ആ ഇത്ത തന്നത് കല്യാണ രാമനില്‍ ദിലീപ് കുഞ്ചാക്കോബോബന്റെ ബാഗില്‍ മുട്ട വെച്ചത് പോലെ ."
മംഗലം വിളിക്കാന്‍ പോകുമ്പോള്‍ ഇനിയെങ്കിലും വയര്‍ നിറച്ചു പോകാണം എന്ന ഗുണപാഠം !!!!"
ചിരിച്ചേ...നല്ലോണം ചിരിച്ചേ... സമാന സംഭവങ്ങള്‍ രണ്ടെണ്ണം അനുഭവത്തിലുണ്ട്. ഓര്‍ത്ത് ചിരിച്ചു പോയി. ബൂലോഗത്തെ തമാശക്കാരന്‍ പട്ടം ഇനി ദുബായിക്കാരന് സ്വന്തം.
njan varaan kure vaikiyallo.
oru post vaayichitt kannu niraye chirikkunnath ithu aadyaayaanu.
nalla post aane.
നൈസേ.............ഞാന്‍ ലൈകീ
എന്റെ എളിയ അഭിപ്രായത്തില്‍ ഈ ചടങ്ങുകള്‍ എല്ലാം ട്വന്റി ട്വന്റി മാച്ച് പോലെ മൂന്നാല് മണിക്കൂര്‍ കൊണ്ട് തീര്‍ക്കണം. മാത്രമല്ല പ്ലെയേഴ്സ് ആവശ്യത്തിനു ബ്രൈക് എടുത്തതിനു ശേഷമേ ആദ്യ രാത്രിയിലേക്ക് പ്രവേശിക്കാവൂ. എന്നാലേ ഓപെനിംഗ് വിക്കെറ്റില്‍ തന്നെ നല്ലൊരു പാര്‍ട്ട്നെര്‍ഷിപ് ബില്‍ഡ് അപ് ചെയ്യാന്‍ പറ്റുള്ളൂ.! അല്ലെങ്കില്‍ ഗോള്‍ഡെന്‍ ഡക്ക് ആയിപ്പോകും.! ഇതിഷ്ടായി തേവരേ...
ഹഹഹഹ...ദുഫായിക്കാര..വീട്ടില്‍ പോയി ബീരാന്‍ക്കയുടെ ഭാര്യ തന്ന പത്തു മുട്ടയും പുഴുങ്ങി ഒറ്റ ഇരിപ്പിന് അടിച്ചു കാണും അല്ലേ..അന്റെ ഒക്കെ ഒരു ഭാഗ്യം..ഹിഹിഹി..അനിയാ..നന്നായി അവതരിപ്പിച്ചു..ആശംസകള്‍ നേരുന്നു..
www.ettavattam.blogspot.com
നാട്ടിന്‍പുറത്തെ രംഗങ്ങള്‍ നൊസ്റ്റാള്ജിയായി മനസ്സിലേക്ക് കയറിവന്നു ഈ എഴുത്തിലൂടെ.എഴുത്തിലെ നര്‍മ്മരസവും കൊള്ളാം.
ഒറ്റയ്ക്കിരുന്നു ഞാന്‍ ചിരിക്കുന്നത് കണ്ടിട്ട് ആരെങ്കിലും എന്നെ ഹോസ്പിറ്റലില്‍ കൊണ്ടു പോകുമോ യെന്തോ....
കൊളളാം...ഇനിയും പോരട്ടെ..
ഹ ഹ ഹ ഹ അത് കലക്കി. മാനം പോയാലും പത്തു നാടന്‍ മുട്ട കിട്ടിയില്ലേ. ചെക്കന്റെ കയ്യില്‍ നിന്നും ആ മുട്ട സംരക്ഷിക്കാന്‍ പൊത്തി പിടിച്ചതും മറ്റും ആ സ്ത്രീ കണ്ടതും "മോന് നാടന്‍ മുട്ടയ്ക്ക് ഇത്ര ബീര്യം ഉണ്ടേല്‍ പൊരേല് പോയി ഉമ്മാനോട് പുയുങ്ങി തരാന്‍ പറ. ഇതില്‍ പത്തു മുട്ടയുണ്ട് " എന്ന അവരുടെ ഡയലോഗും ഒന്ന് വിഷ്വല്‍ ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും പൊട്ടിച്ചിരിച്ചു പോയി.
ഇതാണ് നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞുള്ള എഴുത്ത്. വായിക്കാന്‍ വൈകി. എങ്കിലും പറയാതെ പോകാനാവുന്നില്ല്ല. അഭിനന്ദനങ്ങള്‍.
മാനം പോയാലും പത്തു നാടന്‍ മുട്ട കിട്ടിയില്ലേ .ഇത് പോലെയുള്ള ചിരിപ്പിക്കുന്ന പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങള്‍.
വായിച്ചു. ചിരി അടക്കാന്‍ വയ്യ.. വളരെ നന്നായിട്ടുണ്ട്.
ഈ പുട്ടും ചെറുപയറും എന്നെയും പറ്റിച്ചിട്ടുണ്ട്. അത് വല്ലാത്തൊരു പറ്റായിരുന്നു. നോമ്പിനു അത്താഴത്തിനു അടുത്ത വീട്ടിന്നു ഫുഡ് തരാമെന്ന് പറഞ്ഞപ്പോ ഭയങ്കര സന്തോഷത്തോടെ രാവിലെ 4 മണിക്ക് തന്നെ എണീറ്റ് ഇരുന്നതാ.. വന്നത് ഈ പറഞ്ഞ സാധനം. നോമ്പ് ഒരു ഉച്ച ഉച്ചെകാല് ആയപ്പോഴേക്ക് ഗ്യാസ് കയറി പണ്ടാരമടങ്ങി .. എന്റെ പടച്ചോനേ ... ആ നോമ്പ് ഞാന്‍ ഒരിക്കലും മറക്കൂലാ
ഒന്നൂടെ വായിച്ചു, ഒന്നൂടെ ചിരിച്ചു.. എന്നാ പിന്നെ ഒന്നൂടെ കമന്റ് ചെയ്തേക്കാം എന്ന് കരുതി.. എന്നാലും എന്റെ മുട്ടോളീ...
മുണ്ടോളീ നന്നായിട്ടുണ്ട്. കേട്ട ഒരു തമാശ ആണേലും ഇതിങ്ങനെ വായിക്കാനാ ചേല്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ