ഞങ്ങള്‍ കോഴിക്കോട്ടുകാരുടെ ഭക്ഷണ പെരുമ ലോക പ്രശസ്തമാണ്. വിഭവങ്ങളിലെ വൈവിധ്യം കൊണ്ടും , രുചിയുടെ കാര്യത്തില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ കൊണ്ടും ഞങ്ങള്‍ മറ്റു ദേശക്കാരില്‍ നിന്നും വ്യത്യസ്തരാണ്. സാധാരണ ദിവസമായാലും വിശേഷ ദിവസമായാലും ഭക്ഷണത്തിന്റെ കൂടെ നോണ്‍ വെജ് വേണം എന്നത് ഞങ്ങടെ ഒരു ശീലമാണ്! എന്ന് കരുതി എല്ലാ ദിവസവും കോഴിയിറച്ചിയോ പോത്തിറച്ചിയോ കഴിക്കുന്നവരാണ് ഞങ്ങള്‍ എന്ന് തെറ്റിദ്ധരിക്കേണ്ട.
എങ്കിലും പ്രാതലിന്റെ കൂടെ മുട്ടക്കറി ആയിട്ടോ , ഊണിന്റെ കൂടെ പൊരിച്ച മീനായിട്ടോ, വൈകിട്ട് ചായയുടെ കൂടെ കല്ലുമ്മക്കായ പൊരിച്ചതായിട്ടോ, എന്തെങ്കിലും ഒരു നോണ്‍ വെജ് ഞങ്ങള്‍ കഴിച്ചിരിക്കും ! ജാതി മത ഭേദമന്യേ കോഴിക്കോടുകാരുടെ ഒരു പൊതു സ്വഭാവമാണിത്. (of course exceptions are there) ഓണത്തിനും വിഷുവിനും കോഴിക്കോട്ടെ ഫിഷ് മാര്‍ക്കെറ്റിലും, ഇറച്ചി കടകളിലും അനുഭവപ്പെടുന്ന തിരക്ക് ചാനെലുകാര്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പുച്ഛം തോന്നാറുണ്ടെന്നു തെക്കന്‍ കേരളത്തിലെ എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഇരുപത്തിയൊന്നു കൂട്ടം കറികള്‍ ഉണ്ടായാലും, അതിന്റെ കൂടെ ഒരു പൊരിച്ച മീനോ, കോഴിക്കാലോ കടിക്കാന്‍ ഉണ്ടെങ്കില്‍.......... ഹോ !!!!! അതിന്റെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണെന്ന് ആ മണ്ടന്മാര്‍ക്കു അറിയില്ലല്ലോ!!
രാവിലെയുള്ള 'വെറും ചായ' (ബെഡ് കോഫി) യില്‍ നിന്നാണ് ഞങ്ങടെ ഒരു ദിവസം ആരംഭിക്കുന്നത്. 'വെറും ചായ' എന്നാണു പേരെങ്കിലും കൂടെ ഒരു ചെറു കടി പതിവാണ്. ബ്രഡ് വാട്ടിയത്, പഴം വാട്ടിയത് എന്നീ ഹോം മൈഡ് ഐറ്റംസോ, ബിസ്കറ്റ്, റെസ്ക് എന്നീ ബേക്കറി ഐറ്റംസോ എന്തെങ്കിലും ഒന്ന് ഉറപ്പാണ്. പ്രാതലിന്റെ മെയിന്‍ കോഴ്സ് റെഡി ആവണമെങ്കില്‍ മണി പത്താകും. അതു വരെ ഈ 'വെറും ചായ' കൊണ്ട് വിശപ്പ് അഡ്ജസ്റ്റ് ചെയ്തോളണം !!
ഇനി പ്രാതലിന്റെ മെനു നോക്കാം. നൈസ് പത്തിരി, ടയര്‍ പത്തിരി (ഓട്ടു പത്തല്‍), നെയ് പത്തിരി (വടകര ഭാഗത്ത് നെയ് പത്തല്), മടക്കിപ്പത്തിരി (ഗോതമ്പ് പൊറോട്ട) , മസാല പത്തിരി (ഇറച്ചിയോ മീനോ വെച്ചുണ്ടാക്കുന്നത്), അട, വെള്ളയപ്പം, ഇടിയപ്പം, പൂരി, പുട്ട്, കല്ലുമ്മക്കായ പൊരിച്ചത്, ദോശ, ഇഡലി (റേഷന്‍ കടയില്‍ അരി പച്ചരി ആണെങ്കില്‍ മാത്രം). എന്തോരം വെറൈറ്റി ഐറ്റംസ് ആണ് !
ഇനി പ്രാതലിന്റെ മെനു നോക്കാം. നൈസ് പത്തിരി, ടയര്‍ പത്തിരി (ഓട്ടു പത്തല്‍), നെയ് പത്തിരി (വടകര ഭാഗത്ത് നെയ് പത്തല്), മടക്കിപ്പത്തിരി (ഗോതമ്പ് പൊറോട്ട) , മസാല പത്തിരി (ഇറച്ചിയോ മീനോ വെച്ചുണ്ടാക്കുന്നത്), അട, വെള്ളയപ്പം, ഇടിയപ്പം, പൂരി, പുട്ട്, കല്ലുമ്മക്കായ പൊരിച്ചത്, ദോശ, ഇഡലി (റേഷന്‍ കടയില്‍ അരി പച്ചരി ആണെങ്കില്‍ മാത്രം). എന്തോരം വെറൈറ്റി ഐറ്റംസ് ആണ് !
ഇനി ഇതിന്റെയൊക്കെ കറികള്‍ നോക്കാം! തേങ്ങ വറുത്തരച്ചു വെക്കുന്ന കടല കറിയോ, മരച്ചീനിയിട്ട് വെക്കുന്ന ചെറുപയര് കറിയോ ആണ് പുട്ടിനു ബെസ്റ്റ് കോമ്പിനേഷന്‍. ഇഡലിക്ക് ചട്നിയും ബാക്കി എല്ലാത്തിനും മുട്ട റോസ്റ്റും, തേങ്ങയരച്ചു വെക്കുന്ന മുട്ടക്കറിയും, മീന്‍ കറിയും, ഇറച്ചിക്കറിയും, ഉരുളകിഴങ്ങും മറ്റു പച്ചക്കറികളും ചേര്‍ത്ത് വെക്കുന്ന മസാല കറിയും സ്യൂട്ട് ആകും. കറി എന്തായാലും അച്ചാര്‍ പോലെ തൊട്ടു കൂട്ടാതെ പലഹാരത്തില്‍ ഒഴിച്ച് കൈ കൊണ്ട് കുഴച്ചു വിശാലമായി തിന്നുന്നതാണ് എന്റെ ഒരു സ്റ്റൈല്‍ ! എന്റെ ഉമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഓന് രണ്ടു കഷ്ണം പുട്ട് തിന്നാന്‍ രണ്ടു ലിറ്റര്‍ കറി മാണം..ഓന്‍ ചായക്ക് പകരം കറിയല്ലേ കുടിക്കുന്നേ..."
ഇത്രയും ആമുഖമായി പറയാന്‍ കാരണം എന്റെ കഴിഞ്ഞ പോസ്റ്റ് ആയ ഒരു കല്യാണ ക്ഷണ(ന)ത്തിന്റെ കഥ യില്‍ വിനു ടീച്ചെറിട്ട ഒരു കമന്റ് ആണ്. "വടക്കന്‍ മലബാറുകാരുടെ ഭാഷയും ഭക്ഷണവും ഇച്ചിരി ഒന്നുമല്ല എന്നെ കുഴക്കിയിരിയ്ക്കുന്നത്.. ഒരു കല്ല്യാണവീട്ടിൽ പോയപ്പൊ നേരം വെളുത്ത് കണ്ണ് തുറന്നതും ചായയുടെ കൂട്ടത്തില്‍ മുട്ട പുഴുങ്ങിയതു, കല്ലുമ്മക്കായ് നിറച്ചതും തന്നപ്പൊ, ഇത് ഞാന്‍ ഊണിന്‍റെ കൂടെ കഴിയ്ക്കാം ട്ടൊ എന്നു പറഞ്ഞു പോയി". പരിചയമില്ലാത്ത ഭക്ഷണ രീതി കണ്ടു അമളി പറ്റിയ ടീച്ചറുടെ നിഷ്കളങ്കമായ ഈ കമന്റ് എന്നെ കുറെ ചിരിപ്പിച്ചു. ഒപ്പം നാലഞ്ചു വര്‍ഷം മുന്‍പ് എനിക്ക് പറ്റിയ ഇതേ രീതിയിലുള്ള ഒരബദ്ധം മനസ്സിലേക്ക് വന്നു.
ഒരു സുഹൃത്തിന്റെ ചേട്ടന്റെ കല്യാണത്തിന് പങ്കെടുക്കാനായി എനിക്ക് തിരുവനന്തപുരം പോവേണ്ടി വന്നു. വടകരക്കാരനായ എനിക്ക് മുഹൂര്‍ത്തത്തിനു മുന്‍പ് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം തലേന്ന് പുറപ്പെട്ട് ഞങ്ങടെ കോമണ്‍ ഫ്രെണ്ടായ സനലിന്റെ വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു. കല്യാണത്തിന്റെ തലേന്ന് രാവിലെ തന്നെ ട്രെയിനില്‍ ഞാന്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വീട്ടിന്നു അതിരാവിലെ ഇറങ്ങിയത് കൊണ്ടും, വിശപ്പിന്റെ അസുഖമുള്ളതിനാലും താനൂര്‍ എത്തിയപ്പോഴേ എന്റെ 'പള്ളയില്‍' നിന്ന് ബാങ്ക് വിളി തുടങ്ങി. വണ്ടി ഷൊര്‍ണൂര്‍ എത്തിയപ്പോള്‍ ദോശയും ചട്നിയും കഴിച്ചു പള്ളയുടെ പ്രശ്നം പരിഹരിച്ചു.
അരമണിക്കൂര്‍ കഴിഞ്ഞതും വയറ്റില്‍ എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ദോശയും ചട്നിയും കൂടി വയറ്റില്‍ കിടന്നു ഗുസ്തി പിടിക്കുകയാണ്. ടിക്കെറ്റ് ഇല്ലാത്തപ്പോള്‍ TTR കാണാതെ ഒളിച്ചിരിക്കാന്‍ അല്ലാതെ , കാര്യം സാധിക്കാന്‍ ട്രെയിനിലെ ടോയിലെറ്റില്‍ ഞാന്‍ കയറാറില്ല. പക്ഷെ ഇപ്പോള്‍ സിറ്റുവേഷന്‍ വളരെ ക്രിട്ടിക്കല്‍ ആണ് ! സൊ നത്തിംഗ് ടു തിങ്ക് .........അറ്റാക്ക് ....!
ലോഡെല്ലാം ഇറക്കി വെച്ച ആശ്വാസത്തോടെ സീറ്റില്‍ വന്നിരുന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും വയറ്റീന്നു ശിങ്കാരി മേളം തുടങ്ങി. പിന്നെ 'ഫോര്‍ ലൂപ്പില്‍' ഇട്ടതു പോലെ കന്റിനിയൂസ് ആയി ടോയിലെറ്റിലോട്ടു ഒരു 'പോക്ക് വരവ്' തന്നെയായിരുന്നു. അവസാനം നമ്മുടെ സര്‍ക്കാര്‍ ഖജനാവ് പോലെ വയര്‍ കാലി ആയപ്പോള്‍ ലൂസ് മോഷന്‍ ' നോ മോഷന്‍' ആയി.
മഹത്തായ ഇന്ത്യന്‍ റെയില്‍വേയുടെ ഫുഡ് കഴിച്ചു വീണ്ടും വയര്‍ ചീത്തയാക്കേണ്ട എന്ന് കരുതി തിരുവനന്തപുരം വരെ ജ്യൂസ് മാത്രം കുടിച്ചു 'ഹസാരെ മോഡല്‍ നീരാഹാരം' കിടക്കാന്‍ തീരുമാനിച്ചു. അല്പം വിശന്നിരുന്നാലും സനലിന്റെ വീട്ടില്‍ എത്തിയിട്ട് ലാവിഷ് ആയി ഫുഡ് അടിക്കാം എന്നൊരു ഗൂഡ ലക്‌ഷ്യം ഈ തീരുമാനത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നു!
'ആസ് യൂഷ്വല്‍' മൂന്നു മണിക്കൂര്‍ ലേറ്റ് ആയിട്ടാണ് ട്രെയിന്‍ ഓടുന്നതെന്ന് എറണാകുളം എത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇതെപ്പോള്‍ Trivandrum എത്തുമെന്ന് അടുത്തിരിക്കുന്ന ചേട്ടനോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം 'എപ്പ എത്തൂന്നു റെയില്‍വേക്ക് തന്നെ ബോധ്യമുണ്ടാവില്ല...പിന്നെയല്ലേ എനിക്ക്!! എത്തിയാല്‍ എത്തി! അത്ര തന്നെ' എന്നായിരുന്നു. അപ്പോള്‍ തന്നെ ഞാനത് സനലിനെ വിളിച്ചു പറയുകയും ചെയ്തു.
"എടാ ഞാന്‍ എറണാകുളം എത്തിയെ ഉള്ളൂ .......ട്രെയിനിന്റെ വരവ് കണ്ടിട്ട് നിന്റെ വീട്ടില്‍ എത്താന്‍ പാതിരയാകുമെന്നാ തോന്നുന്നെ......ഭക്ഷണത്തിന് വേണ്ടി എന്നെ വെയിറ്റ് ചെയ്യേണ്ട എന്ന് നിന്റെ വീട്ടുകാരോട് പറയ് ഞാന്‍ വന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം".
ഒടുക്കം ലാലു പ്രസാദിന്റെ കടാക്ഷം കൊണ്ട് വേറെ കുഴപ്പം ഒന്നുമില്ലാതെ ട്രെയിന്‍ Trivandrum എത്തി. സ്റ്റേഷനില്‍ നിന്നും ഓട്ടോ പിടിച്ചു സനലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഉമ്മറത്ത് തന്നെ അവന്‍ എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ബാക്കിയെല്ലാരും എവിടെ എന്ന് ഞാന്‍ ചോദിക്കുന്നതിനു മുന്‍പേ അവന്‍ പറഞ്ഞു തുടങ്ങി. " നീ വരാന്‍ ലേറ്റ് ആകും എന്ന് വിളിച്ചു പറഞ്ഞോണ്ട് എല്ലാരും ഭക്ഷണം കഴിച്ചു കിടന്നു.....നിനക്ക് സുഖമില്ലേ ? മുഖത്ത് എന്താ ഒരു ക്ഷീണം".
ഇതിലും വലിയ അസുഖം എന്ത് വരാനാ!! "എനിക്ക് ദേഷ്യവും, നിരാശയും,നീരസവും, സങ്കടവും എല്ലാം കൂടി ഒരുമിച്ചു വന്നെങ്കിലും ആത്മസംയമനം പാലിച്ചു ഞാന്‍ പറഞ്ഞു "ഹേയ് ഒന്നുമില്ലെടാ....കുറെ നേരം ട്രെയിനില്‍ ഇരുന്നതല്ലേ....അതിന്റെതാ......ഒന്ന് കിടന്നാല്‍ ശരിയാകും".
എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പറ്റിയിട്ടുണ്ട്!! ഒന്നുകില്‍ ഞാന്‍ ഫോണില്‍ പറഞ്ഞത് അവനു മനസ്സിലായിട്ടില്ല അല്ലെങ്കില്‍ റയില്‍വേ സ്റ്റേഷനിലെ സൌണ്ട് കാരണം പറഞ്ഞത് മുഴുവന്‍ കേട്ട് കാണില്ല. ഇനിയിപ്പോള്‍ ഒന്നും കഴിച്ചില്ലാന്നു പറഞ്ഞാല്‍ അവനു ബുദ്ധിമുട്ടാകും. വീട്ടുകാരെ ഉണര്‍ത്തണം..ഫുഡ് ഒന്നുമില്ലേല്‍ ഉണ്ടാക്കണം. 'ഫോളോവെര്‍ ഗാട്ജെറ്റ് പോയ ബ്ലോഗറെ, ഗൂഗിള്‍ ബ്ലോക്ക് ചെയ്തത് പോലെയായി' എന്റെ കാര്യം! വിശപ്പാണേല്‍ 'ഹൈ കമാന്റില്‍' എത്തി നില്‍ക്കുകയാണ്! "തല്‍ക്കാലം ഒന്നും മിണ്ടാതെ കിടക്കാം. എല്ലാം കൂടി രാവിലെ ഒരു ഗംഭീര തട്ട് തട്ടാം! " എന്ന് തീരുമാനിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു.
പിറ്റേന്ന് രാവിലെ എണീറ്റ് കുളിയും തേവാരവും എല്ലാം കഴിഞ്ഞതിനു ശേഷം വീട്ടുകാരെ ഓരോരുത്തരെയായി സനല്‍ എനിക്ക് പരിചയപ്പെടുത്തി തന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അവന്റെ അച്ഛന്‍ പുള്ളിയുടെ ജനറല്‍ നോളെജ് കാണിക്കാന്‍ വേണ്ടി എന്നെയിരുത്തി വധിക്കാന്‍ തുടങ്ങി. അമേരിക്കയും സദ്ദാമും ബുഷും ആന്റണിയും ഉള്‍പ്പടെ എല്ലാ നേതാക്കന്മാരെ കുറിച്ചും പുള്ളി കത്തിക്കയറുകയാണ്. മനുഷ്യന്റെ വയറു കത്തുമ്പോഴാ അങ്ങേരുടെ ഒരു ബീഡി കത്തിക്കല്‍!!!!.!! !!!
പുള്ളി പറയുന്നതിന് എല്ലാത്തിനും ഞാന്‍ മൂളുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ മുഴുവന്‍ ഡൈനിങ്ങ് ഹാളിലാണ്. അഞ്ചാം മന്ത്രിസ്ഥാനം കാത്തിരുന്ന ലീഗുകരെ പോലെ കുറെ നേരമായി ഞാന്‍ അങ്ങോട്ട് നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്. ഇത്ര നേരമായിട്ടും അവിടേക്ക് 'കുച്ച് നഹി ആയാ'. ആകെ വന്നത് കിച്ചണില്‍ നിന്നും എന്തോ എണ്ണയില്‍ പൊരിക്കുന്ന ശ് ...ശ് ....ശബ്ദം മാത്രം. രാവിലെ തന്നെ ചിക്കെന്‍ പൊരിക്കുകയാണെന്ന് തോന്നുന്നു. എന്റെ മനസ്സില്‍ 'ലഡുവും ലിലേബിയും' എല്ലാം ഒരുമിച്ചു പൊട്ടി.
അധികം താമസിയാതെ തന്നെ 'ഫുഡ് റെഡി ആയി. നമുക്ക് കഴിക്കാം' എന്ന് പറഞ്ഞു സനല്‍ എന്നെ ഡൈനിങ്ങ് റൂമിലോട്ട് ആനയിച്ചു. സനലും അവന്റെ അച്ഛനും എന്റെ കൂടെ കഴിക്കാന്‍ ഇരുന്നു. ആദ്യം തന്നെ ടാബിളില്‍ വച്ചിരിക്കുന്ന ഐറ്റംസിലൂടെ ഞാനൊന്ന് കണ്ണോടിച്ചു നോക്കി. നാലഞ്ചു കുറ്റി പുട്ടും അഞ്ചാറു പപ്പടവും ഒരു ചെറിയ പ്ലേറ്റില്‍ കുറച്ചു ചെറു പയര്‍ പുഴുങ്ങിയതും !! ആരേലും കറി കൊണ്ട് വെക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് സനലിന്റെ അച്ഛന്‍ പപ്പടവും ചെറുപയറും കൂട്ടി പുട്ട് കഴിച്ചു തുടങ്ങി.
അന്തം വിട്ടു കുന്തം വിഴുങ്ങിയവനെ പോലെ പുട്ടിലും ചെറുപയരിലും മാറി മാറി നോക്കുന്ന എന്നെ സന്തോഷിപ്പിക്കാനായി സനലിന്റെ പ്രഖ്യാപനം വന്നു. "എടാ....പുട്ടും പയറും നീ വന്നത് കൊണ്ട് സ്പെഷലാ....നല്ലോണം തട്ടിക്കോ....സാധാരണ ഇവിടെ ഇഡലിയും ഉപ്പുമാവുമൊക്കെയാ!!! ". എന്റെ വീട്ടില്‍ അതിഥികള്‍ക്ക് കൊടുക്കുന്ന ഭക്ഷണം ഓര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു.
ഭാഷ ദേശങ്ങള്‍ക്കനുസൃതമായി ഭക്ഷണ ശൈലിയിലും അതിഥി സല്‍ക്കാരത്തിലും മാറ്റം ഉണ്ടാകാം എന്ന തിരിച്ചറിവും, സനലിന്റെ വീട്ടുകാരുടെ നിര്‍ലോഭമായ സ്നേഹവും ഓര്‍ത്തു നേരത്തെ വന്ന ആ ചിരി ഞാന്‍ ഉള്ളിലൊതുക്കി. "രണ്ടു കഷ്ണം പുട്ട് തിന്നാന്‍ രണ്ടു ലിറ്റര്‍ കറി മാണം" എന്ന കോഴിക്കോടന്‍ സിദ്ധാന്തം മറന്നു കൊണ്ട് ഞാന്‍ അവരുടെ കൂടെ കഴിച്ചു തുടങ്ങി. അല്ലെങ്കിലും വിശന്നു കൊടല് കരിയുന്നവന് എന്ത് സിദ്ധാന്തം... എന്ത് വേദാന്തം !!
അങ്ങനെ എന്റെ ജീവിതത്തില്‍ ആദ്യമായി കറിയില്ലാതെ വെറും പപ്പടവും പുഴുങ്ങിയ ചെറുപയറും കൂട്ടി മൂന്നു കഷ്ണം പുട്ട് തിന്നു. സോറി... തിന്നു എന്ന് പറയുന്നതിനേക്കാളും വായിലോട്ട് കുത്തിക്കേറ്റി എന്ന് പറയുന്നതാവും ശരി ! ആദ്യം ഒരു ചെറിയ അസ്വസ്ഥത തോന്നിയെങ്കിലും രണ്ടു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ തല്‍ക്കാലത്തേക്ക് എല്ലാം നേരെയായി !!
ബ്രേക് ഫാസ്റ്റ് കഴിഞ്ഞു എല്ലാരോടും യാത്ര പറഞ്ഞു കല്യാണ മണ്ഡപത്തിലേക്ക് പോയി. കല്യാണത്തില്‍ പങ്കെടുത്ത് അവിടുന്ന് മൂന്ന് കൂട്ടം പായസവും കൂട്ടി നല്ലൊരു സദ്യയും ഉണ്ട് വൈകിട്ടത്തെ ട്രെയിനില്‍ തിരിച്ചു നാട്ടിലേക്കു വന്നു. തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ച് എന്റെ വയറിനു ഒരു കുഴപ്പവും സംഭവിച്ചില്ല എന്ന് മാത്രമല്ല ടോയിലെറ്റിന്റെ ഏരിയയിലേക്ക് കൂടി പോവേണ്ടി വന്നില്ല ; അന്ന് മാത്രമല്ല പിന്നീടങ്ങോട്ടുള്ള രണ്ടു ദിവസം കൂടി !!
തിരുവനന്തപുരം പോയി വന്നതിനു ശേഷം വയറ് സ്തംഭിക്കാന്‍ കാരണമെന്താന്നു ഉമ്മ തിരക്കിയപ്പോള്‍ കാര്യങ്ങള്‍ എല്ലാമറിയുന്ന അനിയനാണ് മറുപടി പറഞ്ഞത് !!!
"തിരോന്തരത്തെ ചങ്ങായീന്റെ പൊരേന്നു വെശപ്പ് മൂത്ത് പുട്ടിന്റെ കൂടെ, പുട്ടും കുറ്റീന്റെ അരിപ്പയും (ചില്ലു) വിഴുങ്ങിയിട്ട് ഇക്കാന്റെ വയര്‍ ബ്ലോക്ക് ആയതാ !! ചെലപ്പോള്‍ ഒരു ഓപ്പറേഷന്‍ വേണ്ടി വരും ഉമ്മാ...." ഇത് കേട്ടതും അനിയത്തിയും, ഉമ്മയും, ഇളയ അനിയനും, എല്ലാരും കൂടി ഒരു കൂട്ടച്ചിരി ആയിരുന്നു........അവരുടെ കൂടെ ചേര്‍ന്ന് ചിരിക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ ആ ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു!!!
-------------------------------------------------------ശുഭം----------------------------------------------------------------
പതിവ് പോലെ ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിളിനോട്.
81 അഭിപ്രായങ്ങൾ:
എല്ലാര്‍ക്കും വിഷു ആശംസകള്‍ !!
ഇറച്ചിയും പൂളയും ഉണ്ടാവാറില്ലേ കോഴിക്കോട്???
നാട്ടില്‍ നിന്ന് പോന്നാലാണ് നമ്മുടെ പുട്ടിന്‍റെയും അരിപ്പത്തിരിയുടെയും ഒക്കെ വില മനസ്സിലാവുക അല്ലേ.. ഇതൊക്കെ കഴിച്ചിട്ട് എത്ര കാലമായി..
തിരോന്തരത്ത് നിന്ന് വന്നതിനു ശേഷം വയര്‍ സിന്‍റാക്സ് എറര്‍ വന്നത് പോലെ സ്തംഭിച്ചു പോയി അല്ലേ..
മുണ്ടോളിക്ക് പറ്റെന്നു പറഞ്ഞാമതി... അബദ്ടം എന്ന് പറയേണ്ട...സംഗതി കൊള്ളാം... കോയിക്കല് കിട്ടിയില്ല....
ഈ അവസ്ഥ ഒരു പാടു പ്രാവശ്യം എനിക്കും പട്ടീട്ടുണ്ട്.... ഇപ്പോഴും പട്ടികൊണ്ടിരിക്കുന്നു.. ഇത് തിരുവന്താപുരത്തിന്റെ പ്രശ്നം മാത്രമല്ല.. ഞാനിപ്പോ ലോകത്തിന്റെ അങ്ങേ മൂലെലുള്ള ആള്‍ക്കാരുടെ ഇടയില്‍ പെട്ട് പന്ജരായി പോകാറുണ്ട്...
ഇനിയിപ്പോള്‍ ഒന്നും കഴിച്ചില്ലാന്നു പറഞ്ഞാല്‍ അവനു ബുദ്ധിമുട്ടാകും. വീട്ടുകാരെ ഉണര്‍ത്തണം..ഫുഡ് ഒന്നുമില്ലേല്‍ ഉണ്ടാക്കണം. 'ഫോളോവെര്‍ ഗാട്ജെറ്റ് പോയ ബ്ലോഗറെ, ഗൂഗിള്‍ ബ്ലോക്ക് ചെയ്തത് പോലെയായി' എന്റെ കാര്യം! വിശപ്പാണേല്‍ 'ഹൈ കമ്മാന്റില്‍' എത്തി നില്‍ക്കുകയാണ്! "തല്‍ക്കാലം ഒന്നും മിണ്ടാതെ കിടക്കാം. എല്ലാം കൂടി രാവിലെ ഒരു ഘംഭീര തട്ട് തട്ടാം! " എന്ന് തീരുമാനിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു.
"തിരോന്തരത്തെ ചങ്ങായീന്റെ പൊരേന്നു വെശപ്പ് മൂത്ത് പുട്ടിന്റെ കൂടെ, പുട്ടും കുറ്റീന്റെ അരിപ്പയും (ചില്ലു) വിഴുങ്ങിയിട്ട് ഇക്കാന്റെ വയര്‍ ബ്ലോക്ക് ആയതാ !! ചെലപ്പോള്‍ ഒരു ഓപ്പറേഷന്‍ വേണ്ടി വരും ഉമ്മാ...." ഇത് കേട്ടതും അനിയത്തിയും, ഉമ്മയും, ഇളയ അനിയനും, എല്ലാരും കൂടി ഒരു കൂട്ടച്ചിരി ആയിരുന്നു........അവരുടെ കൂടെ ചേര്‍ന്ന് ചിരിക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ ആ ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു!!!
ഇതാ മ്മടെ ദുബായിക്കാരൻ പുതിയ നമ്പറുകളുമായി എത്തിയിരിക്കുന്നൂ. ഷജീറിക്കാ ആ ദുബായിക്കാരൻ ടച്ചുണ്ട്. ഭയങ്കര ഇഷ്ടായി. വിഷുദിനാശംസകൾ.
ആ വയറ് എന്തൊക്കെ കണ്ടു..... ഇനി എന്തൊക്കെ കാണാനിരുക്കുന്നൂ.....
എന്നാലും രണ്ടു കുറ്റി പുട്ട് ഒറ്റ ഇരിപ്പില്‍ തട്ടിയിട്ടു മൂന്ന് കഷണം കഴിച്ചെന്നു പറയുന്ന ആ വിനയം... അതൊന്നു വേറെ തന്നെ....
സനലിന്റെ വീട്ടുകാര്‍ ഈ പോസ്റ്റ് കാണാതിരിക്കട്ടെ....
ഹഹഹഹ
ഞാനും ഒരു കല്ല്യാണം കൂടാൻ തിരുവന്തോരം പുവ്വാർ എന്ന സ്ഥലത്ത് പോയിട്ടുണ്ട്, അവിടെ ചെന്നപ്പൊ ഞാൻ ഫുഡ് കൊണ്ട് കുടുങ്ങുകയായിരുന്നു, തലേന്ന് തോട്ട് പായസം, കല്ല്യാണത്തിന്റെ അന്ന് മൂന്ന് തരം പായസം, അതും കഴിഞ്ഞ് പെണ്ണിനെ ചെക്കന്റെ വിട്ടിലോട്ട്, എന്നേയും അവൻ വണ്ടിയിൽ കേറ്റി, അവിടേയും പായസം,ചോറും, പിന്നെ ഞാൻ രണ്ടു ദിവസം ഒന്നും തിന്നിട്ടില്ല......
നിന്നക്ക് ഇത് തന്നെ വേണം ഹിഹിഹി
അപ്പങ്ങള്‍ പലവിതം കൊടുത്തമ്മായി...
മടമടക്കു പത്തിരും കോയി പത്തീരും കോയിപ്പുടീയും...അലങ്കാരെ കിടന്നമേല്‍ കൊടുത്തമൂലം...
അപ്പങ്ങളുടെ ലിസ്റ്റ് കണ്ടപ്പോള്‍ കോളേജില്‍ പാടിയ ഒപ്പനപ്പാട്ട് ഓര്‍മവന്നു...
ഇങ്ങനെ അനുഭവങ്ങൾ ഉണ്ടായിട്ടും തീറ്റക്കര്യത്തിൽ ഇപ്പൊഴും കുറവൊന്നും ഇല്ലല്ലൊ അല്ലെ. എന്തായലും ഉപമകൾ കലക്കീട്ടൊ ഷജീറെ.
ഹ ഹ ..ഷജീറേ..തീറ്റിക്കഥ രസകരമായി പറഞ്ഞു ,,ഇത് പോലൊന്ന് കോട്ടയം ആയം കുടി എന്ന സ്ഥലത്ത് മംഗളം കലാസാഹിത്യ വേദി സംഘടിപ്പിച്ച ഒരു കവിയരങ്ങിനു പോയപ്പോള്‍ എനിക്കും അനുഭവിക്കേണ്ടി വന്നു .എന്റെ സഹപാഠിയുടെ വീട്ടില്‍ ആയിരുന്നു രാത്രി ഉറക്കം .പിറ്റേന്ന് എനിക്ക് നാട്ടിലേക്ക് മടങ്ങണം .എഴുനേറ്റു പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു ..പതിവ് പോലെ പുട്ടോ അപ്പമോ അല്ലെങ്കില്‍ ചക്ക പുഴുക്കോ എന്തെങ്കിലും പ്രതീക്ഷിച്ചു ഞാന്‍ ഇരുന്നു ..വന്നതോ ഒരു കുഞ്ഞു പ്ലേറ്റില്‍ ചക്ക വറുത്തതും ചായയും ..ഒന്നും മിണ്ടാതെ കഴിച്ചു പെട്ടെന്ന് പോന്നു ..ബ്രേക്ക് ഫാസ്റ്റിനു ഇതാണ് സ്ഥിതി എങ്കില്‍ ഉച്ചഭക്ഷണം എന്തായിരിക്കും എന്നോര്‍ത്തപ്പോള്‍ എന്റെ കണ്ണില്‍ നിന്ന് വെള്ളം വന്നുപോയി ..:)
എന്നാലുമെന്റെ മുണ്ടോളീ, അപോ ഇത് പണ്ടേ തുടങ്ങിയതാ അല്ലെ? ആനേന്റെ വയറും, പശുന്റെ വായും വെച്ചോണ്ട് ഇങ്ങളങ്ങു തിരോന്തരം വരെ എത്തി അല്ലെ?
തെക്കുവടക്ക് ഭക്ഷണരീതികള്‍ കൊണ്ട് ബുദ്ധിമുട്ടിയിട്ടുണ്ട് പലപ്പോഴും. കുറച്ചുനാള്‍ കണ്ണൂര് ഒരു വീട്ടില്‍ താമസിച്ചിരുന്നു. അപ്പോള്‍ രാവിലെ ചായയോടൊപ്പം കടിയൊക്കെ കഴിച്ചുശീലമായതുകൊണ്ട് പിന്നീട് രാവിലെ എഴുന്നേല്‍ക്കുന്നതെ എന്തെങ്കിലും കഴിച്ചില്ലെങ്കില്‍ വല്ലാതെ വിശപ്പ് തോന്നുമായിരുന്നു. തെക്കും വടക്കും പോയി ജീവിച്ചവര്‍ക്ക് മിക്കവര്‍ക്കും ഇതുപോലെ എന്തെങ്കിലുമൊക്കെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും എന്നുതോന്നുന്നു.
"തിരോന്തരത്തെ ചങ്ങായീന്റെ പൊരേന്നു വെശപ്പ് മൂത്ത് പുട്ടിന്റെ കൂടെ, പുട്ടും കുറ്റീന്റെ അരിപ്പയും (ചില്ലു) വിഴുങ്ങിയിട്ട് ഇക്കാന്റെ വയര്‍ ബ്ലോക്ക് ആയതാ !! ചെലപ്പോള്‍ ഒരു ഓപ്പറേഷന്‍ വേണ്ടി വരും ഉമ്മാ...."
ആ ചിരിയില്‍ ഞാനും.....
വിഷു ആശംസകള്‍
ഒരു ഓപ്പറേഷൻ തന്നെ വേണ്ടി വരും...
രസിപ്പിച്ചു... :)
ഷജീറെ, ഇനിയെങ്കിലും സൂക്ഷിച്ചോളൂ, തിരന്തോരത്ത് മാത്രല്ല കോട്ടയത്തും ചിലപ്പോ പണികിട്ടും, രമേഷിന് ആയാംകുടിയില്‍ നിന്ന് കിട്ടിയത് പോലെ. (നിരാഹാരം ഒരു ശീലമാക്കൂ)
അവസാന പേരഗ്രാഫ് ഏറെ ചിരിപ്പിച്ചു.
രസകരമായ എഴുത്ത് ...
ആശംസകള്‍ ശജീര്‍ ..
ഭക്ഷണവിശേഷങ്ങള്‍ വളരെ നന്നായി..വിശാലമായിത്തന്നെ അവതരിപ്പിച്ചു.
ആദ്യം മുതല്‍ വായിക്കാനുള്ള സുഖം ആയിരുന്നു ഏറ്റവും ഉഷാര്‍. പിന്നെ പുട്ടില്‍ ധാരാളം പയറു കറി ഒഴിക്കാതെ ആവശ്യത്തിന് മാത്രം ചേര്‍ത്തത് പോലുള്ള നര്‍മ്മം മനോഹരമായി. ആനുകാലികമായ ഉപമകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ മാത്രം ചേര്‍ത്ത് പൊലിപ്പിച്ചതും നന്നായി.
ആകെ മൊത്തം ഇഷ്ടായി.
വിഷു ആശംസകള്‍.
സദ്യയുടെ ഒപ്പം മുണ്ടോളി നർമ്മവും വിളംബിയിരിക്കുന്നു..തൊട്ട് കൂട്ടാൻ ഉപമയും...നന്നായിരിക്കുന്നു ....
പൊതുവേ ഭക്ഷണ കാര്യത്തില്‍ പുറകിലായ എനിക്ക് വല്യ പറ്റൊന്നും പറ്റിയിട്ടില്ല... ഞാന്‍ എന്നും ഓര്‍ക്കുന്നത് ഒരിക്കല്‍ മലപ്പുറം കല്യാണത്തിന് പോയത് മാത്രമാണ്...
എന്റെ കൂടെ നാല് പേര്‍ 50 കഴിഞ്ഞവര്‍.. എനിക്കു ഒരു പരിജയവും ഇല്ലാത്തവര്‍.. ടാബിളില്‍ വച്ച ഫുള്‍ ചിക്കെനില്‍ പിടുത്തമിട്ട ഒരു വയസ്സന്‍ കാക്ക പറഞ്ഞു, '' അയമ്മൂട്ടിയെ പിടിച്ചാളീ''..
ഞാന്‍ നോക്കുമ്പോള്‍ അവിടെ ഒരു മല്‍ പിടുത്തം തന്നെ.. നാല് ഭാഗത്തേക്ക് വലിക്കുന്നു...
ഒരു പാത്രത്തില്‍ കയ്യിട്ടു തിന്നുന്നതും, ഗ്ലാസ് കഴുകാതെ മറ്റൊരാള്‍ കുടിക്കുന്നതും .. മറ്റുമൊക്കെ അറപ്പായി തോന്നുന്ന ഞാന്‍ അന്ന് , ഓക്കാനിച്ചു... ഒരു തരത്തില്‍ തിന്നെനീറ്റു .... ആ ചിക്കെനില്‍ തൊട്ടു പോലുമില്ല..
ഇന്ന് ഇവിടെ പ്രവാസിയായപ്പോള്‍ ഒരു പാത്രത്തില്‍ തിന്നുന്നതോന്നും ഒരു പ്രശ്നമേയല്ലാതായി.. ഞാന്‍ പോലും പ്രതീക്ഷിക്കാത്ത മാറ്റമാണ് എന്റെ സ്വഭാവത്തില്‍..
:)..............................................
എഴുത്ത് നന്നായി ട്ടോ...
ഉം.....വയറ് തന്നെ മുന്നില്‍
അന്തം വിട്ടു കുന്തം വിഴുങ്ങിയവനെ പോലെ പുട്ടിലും ചെറുപയരിലും മാറി മാറി നോക്കുന്ന എന്നെ സന്തോഷിപ്പിക്കാനായി സനലിന്റെ പ്രഖ്യാപനം വന്നു. "എടാ....പുട്ടും പയറും നീ വന്നത് കൊണ്ട് സ്പെഷലാ....നല്ലോണം തട്ടിക്കോ....സാധാരണ ഇവിടെ ഇഡലിയും ഉപ്പുമാവുമൊക്കെയാ!!!
================================================
ഇതാണ് ഈ പോസ്റ്റിലെ സൂപ്പര്‍ പ്ന്ജ് ,ആ രംഗമോര്‍ത്തു ഒരു പാട് രസിച്ചു .,.പതിവുപോലെ രസകരമായ അവതരണം ..
ഒരു സംശയം .."ഇങ്ങള് കണ്ണൂരോ കോഴിക്കോടോ ??"
ഇതൊക്കെ സംഭവിച്ചിട്ടും നിന്റെ ഭക്ഷണത്തോടുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു കുറവും ഇല്ലല്ലോന്നു ആലോചിക്കുമ്പോഴാ....പതിവ് പോലെ അവതരണം ഗംഭീരം ആയി...ആശംസകള്‍
ശജീര്‍ക്ക പോസ്റ്റ് ഗംഭീരം,,,, കൊണ്ട് പോവുകയാണ്... കടപ്പാടും ലിങ്കും തീര്‍ച്ചയായും വയ്ക്കാം...
അയ്യടാ.....ന്റെ അമളിയുടെ മറവിൽ സ്വന്തം കാര്യം കേമത്തരമാക്കി മാറ്റി അല്ലേ...വെച്ചിട്ടുണ്ട് ഞാൻ..
അതിന് പിന്നെ വരാമേ...
ഇപ്പൊ ഒരു ശുഭരാത്രി പിടിച്ചോളു ട്ടൊ...
നല്ല സ്വപ്നങ്ങൾ(കോഴി പൊരിച്ചതല്ല )കണ്ടുറങ്ങൂ ട്ടൊ...!
എന്തോരം വെറൈറ്റി ഐറ്റംസ് ആണ് !
:)
രസകരം!
അനിയന്റെ കമന്റ് തക തകർപ്പൻ!
ദാ മറ്റൊരാൾ തിരോന്തരത്തുപോയ കഥ.
jayandamodaran.blogspot.com/2009/01/blog-post_27.html
ഹഹ്ഹ്ഹ നിനക്ക് വിശപ്പിന്റെ അസുഖമുണ്ടന്നല്ലേ പറഞ്ഞത്...അങ്ങിനെ തന്നെ വേണം...
കുറച്ച് നാളു മുമ്പ് നാദാപുരത്ത് ഒരു വീട്ടില്‍ പോയപ്പോള്‍ ടയര്‍ പത്തിരി തീറ്റിച്ച ഓര്‍ന്ന വന്നു...
ചെറിയ ഒരു സംഭവം എത്ര രസകരമായി പറയാം എന്ന് ദുബായിക്കാരന്‍ കാട്ടി തന്നല്ലോ !
പതിഞ്ഞഞ്ചു വര്ഷം മുന്‍പ് കോഴിക്കോട്ടു കാലത്തെ ഞാന്‍ എത്തിപ്പെട്ടു. ബ്രേക്ക് ഫാസ്ടിനു മീന്‍കറി കൊണ്ട് വെച്ചപ്പോള്‍ ഞെട്ടിയ ഞെട്ടല്‍ ഇന്നും മാറിയിട്ടില്ല. നമ്മള് തെക്കമാര്‍ക്ക് കാലത്തെ മീന്‍ കൂട്ടി പരിചയം ഇല്ലല്ലോ !
സജീര്‍,
പോസ്റ്റു കൊള്ളാം, റാംജി പറഞ്ഞതിനോട് പൂര്‍ണ യോജിപ്പാണ്. വെറുതെ ഒരു തമാശ പോസ്റ്റ് ഇടുക എന്നതിനേക്കാള്‍ നമ്മുടെ കൊച്ചു കേരളത്തിനുള്ളില്‍ തന്നെയുള്ള ഭക്ഷണത്തിലെ, ആഹാര ക്രമത്തിലെ ഒക്കെ വൈവിധ്യം ഭംഗിയായി പറഞ്ഞു. എന്നാലോ, പുട്ടിനു ഡെക്കരേശന്‍ പപ്പടം പോലെ നര്‍മ്മത്തില്‍ പൊടിച്ചുവിട്ട രസികന്‍ ഡയലോഗുകലും!
അപ്പോള്‍ ഇന്നലെ ഇരുപത്തിരണ്ട് കൂട്ടം കറി കൂട്ടി വിഷുസദ്യയും ഉപ്പെരിക്കൊപ്പം പകരം നത്തോലി വറുത്തതും ചേര്‍ത്തു തട്ടി അല്ലേ??
പ്രിയ സുഹൃത്തിന് ആശംസകള്‍!
പുട്ടടിച്ചു കയറ്റുമ്പോള്‍ ചില്ല് കുടുങ്ങാതെ നോക്കണം സിന്ധാതം ആണ് ഈ പോസ്റ്റിലൂടെ മുണ്ടോളി പറഞ്ഞത്
ഹഹഹഹ്
രസമായി വായിച്ചു ലടുവും ലിലെബിയും സലിം കുമാര്‍ സ്പെഷല്‍ നന്നായി
ഓരോ നാട്ടില്‍ ഓരോ ഭക്ഷണം. പുട്ട് പുരാണം നന്നായി.
കൊള്ളാം...രാവിലെ നോൺ വെജ് അടിക്കേണ്ടി വന്ന “ദുരനുഭവം” കോഴിക്കോട് ഒരു കല്യാണത്തുനി പോയപ്പൊ എനിക്കും ഉണ്ടായിട്ടുണ്ട്...
ദുബൈക്കാരന്റെ വിവരണത്തില്‍ ദുരൂഹതകള്‍ ഏറെ.... മനപൂര്‍വമോ എന്തോ.....
<<<>>>>
കുത്തിക്കെറ്റിയ സ്ഥിതിക്ക് , അത് മൂന്നു കഷണം പുട്ടല്ല, നേരെ മറിച്ചു മൂന്നു കുറ്റി ആണെന്നത് വ്യക്തം.... വിശപ്പിന്റെ ആക്രാന്തത്തില്‍ തെറ്റ് പറ്റിയതാകാം.. അല്ലെങ്കില്‍ വിനയനമ്രന്‍ ആയതാകാം...
<<<<. തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ച് എന്റെ വയറിനു ഒരു കുഴപ്പവും സംഭവിച്ചില്ല എന്ന് മാത്രമല്ല ടോയിലെട്ടിന്റെ ഏരിയയിലേക്ക് കൂടി പോവേണ്ടി വന്നില്ല ; അന്ന് മാത്രമല്ല പിന്നീടങ്ങോട്ടുള്ള രണ്ടു ദിവസം കൂടി !! >>>
മൂന്നു ദിവസത്തോളം, നവദ്വാരങ്ങളില്‍ പ്രമുഖന്‍ പണി മുടക്കിയ സാഹചര്യം എങ്ങനെ ഉണ്ടായി ? അങ്ങോട്ട് പോകുമ്പോള്‍ വണ്ടിയില്‍ വെച്ച് മുല്ലപെരിയാര്‍ ദുരന്തം ഒഴിവാക്കാന്‍ വേണ്ടി ദുബായിക്കാരന്‍ തന്നെ നിയോഗിച്ച "ദ്വാര പാലകനെ" തല്‍ സ്ഥാനത് നിന്നും മാറ്റാന്‍ മറന്നതായിരിക്കണം. ദ്വാരപാലകന്‍ ഒരു പക്ഷെ സ്ഥാനം മാറി അല്പം അകത്തേക്ക് നുഴഞ്ഞു കയറി സ്ഥാനമുറപ്പിച്ചോ ? അങ്ങനെയും ആവാം.... ഇതൊന്നുമല്ലെങ്കില്‍ പിന്നെ അനിയന്‍ പറഞ്ഞത് തന്നെ....
പ്രശ്നം എങ്ങനെ ഒത്തു തീര്‍പ്പായി എന്നും വ്യക്തമല്ല... ആവണക്കെണ്ണ നല്ലപോലെ ചിലവായിക്കാണ്‌മെന്നു ഊഹിക്കുന്നൂ...
വായനക്കാരന്റെ സംശയ നിവര്‍ത്തി വരുത്തി തരുമെന്നു പ്രതീക്ഷിക്കുന്നൂ.............
ദുബായിക്കാരാ...
ആ അമളിയ്ക്കു പിന്നാലെ നടന്ന മറ്റൊരു സംഭവം പറയാം...
വിഭവ സമൃദമായ പലഹാരങ്ങള്‍ വിളമ്പുന്നതിനിടെ സല്‍ക്കാര പ്രിയയായ ഇത്ത ഒരു കല്ല് കൊണ്ടു വന്നിട്ടു പലഹാരങ്ങള്‍ക്കിടയില്‍, പിന്നെ എല്ലാം എളുപ്പമായി...കഴിച്ചതെല്ലം വളരെ എളുപ്പം ദഹിച്ചു..
“നിങ്ങളൊക്കെ ഹിന്ദുക്കളെ പോലെ വിരുന്നുകാര്‍ വന്നാല്‍ ബേക്കറിയിലേയ്ക്ക് മിശ്ചര്‍ വാങ്ങാന്‍ ഓടില്ലേ...ഞങ്ങള്‍ അടുക്കളയിലേയ്ക്ക് ഒരു മുട്ടയുണ്ടോന്ന് നോക്കാനാ പോവാന്ന്..”
അവര്‍ അവരുടെ സല്‍ക്കാരത്തിനിടെ അറിയാതെ വന്നു പോയ ഒരു നാക്കബദ്ധം...
ആ സ്നേഹമുള്ള ഇത്തയുമായുള്ള അനുഭവം ഇവിടെ പങ്കു വെയ്ക്കാനായതില്‍ വളരെ സന്തോഷം തോന്നുന്നു...നന്ദി ട്ടൊ, ഒരുപാട്...!
എഴുത്തിനെ കുറിച്ച് എന്തു പറയാന്‍...എന്നത്തേയും പോലെ...ഹൊ...നിയ്ക്ക് വിശക്കുന്നേ....!
രസായി എഴുതി
എന്തായാലും വായിനു വെള്ളം വന്നു
പുട്ടും പയറും പപ്പടവും പഞ്ചസാരയും നല്ല combinationa
പു. പ. പ
എന്ന് ഞങ്ങള്‍ പറയും
അത് പറഞ്ഞു ചിക്കനും മീനും ഇഷ്ടമല്ല എന്നല്ല
എനിക്കങ്ങനെ ഒന്നും ഇല്ല എന്തും തിന്നുന്ന ടൈപ്പാ
ഒരു ദോശയുണ്ടാക്കിയ കഥ എന്ന് പറഞ്ഞപോലെ , ഒരു കുട്ടി പുട്ട് വിഴുങ്ങിയ കഥ എന്ന് പോസ്റ്റിനു ഒരു ബ്രാന്‍ഡ് കൊടുക്കാം ..
>>>
"തിരോന്തരത്തെ ചങ്ങായീന്റെ പൊരേന്നു വെശപ്പ് മൂത്ത് പുട്ടിന്റെ കൂടെ, പുട്ടും കുറ്റീന്റെ അരിപ്പയും (ചില്ലു) വിഴുങ്ങിയിട്ട് ഇക്കാന്റെ വയര്‍ ബ്ലോക്ക് ആയതാ !! ചെലപ്പോള്‍ ഒരു ഓപ്പറേഷന്‍ വേണ്ടി വരും ഉമ്മാ....">>>
നിന്റെ അനിയന്റെ കമെന്റു സൂപ്പര്‍. അവനെ സൂക്ഷിച്ചോ, മിക്കവാറം ബ്ലോഗില്‍ നിനക്ക് ഒരു എതിരാളിയായി അവന്‍ വന്നേക്കാം.
രസകരമായ അവതരണം. വടക്ക് കല്യാണം വല്ലതുമെണ്ടെങ്കില്‍ ഇനി വടകര വന്നു കിടന്നിട്ട് പോകാം. ഈ പറഞ്ഞ ഐറ്റംസ് ഒക്കെ ഉള്ളതാണോ എന്നറിയാമല്ലോ
വ്യത്യസ്ഥ സംസ്കാരങ്ങൾ.. വായന സുഖം നൽകുന്ന പോസ്റ്റ്... രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകൾ
ക്ലൈമാക്സ് ഗമണ്ടനായിട്ടുണ്ട്. പറയാതെ വയ്യ. രല്ല പഞ്ചുകൾ. വല്യെ രസമില്ലാതെ പോയി അവസാനം ഒരു കൂട്ടപ്പൊരിച്ചിൽ. അതൊരു സംഭവായി ട്ടോ. ആശംസകൾ.
നമ്മുടെ കോഴിക്കോടെ ഭക്ഷണ പെരുമ കേട്ടിട്ട് എന്റെ കൂടെയുള്ളവരൊക്കെ കണ്ണ് മിഴിക്കാരുണ്ട്, എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു പാലക്കാട്ട്ക്കാരനുണ്ട് അവന്റെ വീട്ടില്‍ വര്‍ഷത്തില്‍ രണ്ടു തവണ മാത്രമേ ബിരിയാണി വെക്കാറുള്ളൂ, ഒന്ന് ചെറിയ പെരുന്നാളിനും രണ്ടാമത്തേത് ബലി പെരുന്നാളിനും
ആരെങ്കിലും എപ്പോഴെങ്കിലും കോഴിക്കോടെ വരികയാണെങ്കില്‍ കോഴിക്കോടെ ബീച്ച് റോഡില്‍ സൈനബ എന്ന സ്ത്രീ നടത്തുന്ന ഒരു ഹോട്ടെല്‍ ഉണ്ട് (Zain Restaurant)അവിടെ കോഴിക്കോടിന്റെ തനതായ രുചിയിലുള്ള, വീട്ടില്‍ ഉണ്ടാക്കിയ നാടന്‍ വിഭവങ്ങള്‍ അവിടെ കിട്ടും സന്ദര്‍ശിക്കാന്‍ മറക്കരുത്,
ആരെങ്കിലും എപ്പോഴെങ്കിലും കോഴിക്കോടെ വരികയാണെങ്കില്‍ കോഴിക്കോടെ ബീച്ച് റോഡില്‍ സൈനബ എന്ന സ്ത്രീ നടത്തുന്ന ഒരു ഹോട്ടെല്‍ ഉണ്ട്(Zain Restaurant)കോഴിക്കോടിന്റെ തനതായ രുചിയിലുള്ള, വീട്ടില്‍ ഉണ്ടാക്കിയ നാടന്‍ വിഭവങ്ങള്‍ അവിടെ കിട്ടും സന്ദര്‍ശിക്കാന്‍ മറക്കരുത്,
പോസ്റ്റ് വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു. അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാട്ടി പേര്‍സണല്‍ മെസ്സേജ് അയച്ച അരൂപനും, അജേഷിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തിന്നണം എന്നാണല്ലോ ബനാനാ ടോക്ക്.. :)
അവതരണം നന്നായി സഹോരാ..
http://kannurpassenger.blogspot.com/
അനിയന്റെ മറുപടി കലക്കി
:)
'ഫോര്‍ ലൂപ്പില്‍' ഇട്ടതു പോലെ കന്റിനിയൂസ് ആയി ടോയിലെറ്റിലോട്ടു ഒരു 'പോക്ക് വരവ്' തന്നെയായിരുന്നു.
കൊള്ളാം... ചിരിച്ച്...
ഓണത്തിനാണേലും വിഷൂനാണേലും നോണില്ലേല്‍ മലബാറിനെതാഘോഷം..... ശെര്യാണ്‍
നല്ല ഒരു വായന അനുഭവം. ആശംസകള്‍
എന്തായാലും വയറു ക്ലീന്‍ ആയല്ലോ ഒരു റെയില്‍വേ ഫുഡ് കൊണ്ട് . . . അതിനും വേണം ഒരു ഭാഗ്യം . . ഹി ഹി ഹി . . ./// പിന്നെ ഈ തിരോന്തരത്ത് കാരുടെ ഒരു കാര്യം . . .(ഈ തിരോന്തരത്ത് എല്ലാരും പുട്ട് മാത്രെ കഴിക്കാര്‍ ഒള്ളോ ?? എനിക്കറിയുന്നവരും പ്രാതല്‍ പുട്ട് തന്നെയാ എല്ലാ ദിവസവും .) കല്യാണം നോക്കിയാല്‍ ഇനി വല്ല കണ്ണൂര്ന്നും നോക്കണം . . . ഇല്ലേല്‍ സല്ക്കരത്തിനും പപ്പടവും, പുട്ടും തന്നാല്‍ .. യ്യോ ! . . .
വൈകി... ബട്ട് വായിച്ചിരുന്നു ചൂടാറും മുന്പേ ! വീണ്ടും നല്ല രസായിട്ട് എഴുതി . . ഒരു മുണ്ടോളി signature
അപ്പൊ ഫൂഡ്ഡായ നമഹ....
തീറ്റപ്പിരാന്തനാ ല്ലേ...
അപ്പൊ ഫൂഡ്ഡായ നമഹ....
തീറ്റപ്പിരാന്തനാ ല്ലേ...
വിരുന്നു പോവുകയാണെങ്കില്‍ തലശേരിയിലേക്ക് പോവൂ. വലിയ ടേബിള്‍ ആയാലും കൈ വെക്കാന്‍ ഇടം കാണില്ല. നിറയെ ഫുഡ് ആയിരിക്കും. അല്ലെങ്കില്‍ ചുരുങ്ങിയത് ഞങ്ങളുടെ മലപ്പുറത്തേക്ക് വരൂ. ശബീരിനു പക്ഷെ ഇതില്‍ പുതുമയൊന്നും കാണില്ല. ഏതാണ്ട് കോഴിക്കോടന്‍ ശൈലി തന്നെയായിരിക്കും. ഏതായാലും യാത്ര വിവരണം വളരെ നന്നായി. പുട്ടുകളും ചെരുപയറുകളും പക്ഷെ നല്ല എനെര്‍ജെറ്റിക് ഫുഡ് ആണ് കേട്ടോ.
പുട്ട് പുരാണം കൊള്ളാം. വടക്കന്‍ മലബാറിലെ വിഭവങ്ങളോര്‍ത്ത് വായിലൂറുന്ന വെള്ളം കുടിച്ചാ നിങ്ങള്‍ തെക്കന്മാര്‍ ജീവിക്കുന്നതെന്ന് പഴയ ഹോസ്റ്റല്‍ സുഹ്റുത്തുക്കളെ കളിയാക്കാറുണ്ടായിരുന്നു.
വയറ്റിലെ ബാങ്കുവിളിയും, വിശപ്പിന്റെ അസുഖവും , ശിങ്കാരിമേളവും പിന്നെ പുട്ടുകുറ്റിയുടെ ചില്ലുമെല്ലാം കൂടി നല്ലൊരു പ്രാതല്‍ കഴിച്ച സൊഖം!!
അല്ലെങ്കിലും ഈ ഭക്ഷണകാര്യത്തില്‍ തെക്കന്മാര്‍ ഇത്തിരി പിന്നിലാ... ഭക്ഷണകാര്യത്തിലും, ആതിഥ്യമര്യാദയുടെ കാര്യത്തിലും അവര്‍ നമ്മള്‍ മലബാറുകാരെ കണ്ടു പടിക്കട്ടെ...
ഏതായാലും ഷജീര്‍ ഒരു നല്ല ഭക്ഷണപ്രിയനാണെന്ന വസ്തുത മനസ്സിലായി.
എത്രമാത്രം ഉപമകളാണ് - ഇതെല്ലാം എവിടുന്നു വരുന്നു. സന്ദര്‍ഭോജിതമായ ഉപമകളുടെ തൊങ്ങലുകള്‍ കൊണ്ട് അണിയിച്ചൊരുക്കി മനോഹരമാക്കിയിരിക്കുന്നു ഈ രചന.
ചിരിയിൽ പങ്കു ചേരുന്നു..
മുണ്ടോളിയുടെ മുമ്പത്തെ പോസ്റ്റ് മുട്ടയും പാലുമായിരുന്നു..
ഇതില്‍ പുട്ടും പപ്പടവും ..
അടുത്തത് മുട്ടും തടവുമായിരിക്കുമല്ലേ..?!
മുണ്ടോളിയുടെ പുട്ട് പുരാണം ഇപ്പോഴാണല്ലോ കണ്ടത് ....പിന്നെ മരച്ചീനിയിട്ട് വെക്കുന്ന ചെറുപയര് കറി ഞാന്‍ കഴിച്ചിട്ടില്ല (അതുണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരണം ട്ടോ ),ബാക്കി ഒക്കെ ഞങ്ങളും ഉണ്ടാക്കണത് തന്നെ ...പിന്നെ പുട്ടും കടലയും ,പുട്ടും പയറും പര്‍പ്പടകവും ഒക്കെ ഇവിടെയും ഉണ്ട് ...!!
ഒരു സ്ഥലത്ത് പോയപ്പോള്‍ പുട്ടും കൂടെ സാമ്പാറുംവന്നു , ഞാന്‍ കരുതി ഇപ്പൊ ഇഡഡലിയോ ,ദോശയോ കാണുമെന്ന് ..നോക്കിയപ്പോള്‍ അവിടുത്തെ രീതി പുട്ടും ,സാമ്പാറും ആണ് ...:)
ന്റെ കണ്ണ് തള്ളി ഉം കിട്ടിയതല്ലേ എന്ന് കരുതി കഴിച്ചു അപ്പോളല്ലേ രസം നല്ല ടേസ്റ്റ് ...!
ഇപ്പൊ പുട്ടിന്റെ കൂടെ സാമ്പാറും കൂടെ കരുതും ഞാന്‍ ,വേണേല്‍ ഒന്ന് പരീക്ഷിച്ചു നോക്കിയെ..വീട്ടില്‍ വേറെ ആരും തൊടൂല്ലാ ട്ടോ ..:)
ഹോ വിശന്നിരിക്കുമ്പോഴാ ഈ പോസ്റ്റ് വായിച്ചേ ദാ വിശപ്പ് തുടങ്ങി
അവതരണം നന്നായി ആശംസകള്‍ നേരുന്നു
കൊച്ചു മോളെ പപ്പടത്തിന് കൊട്ടാരക്കരയില്‍ പര്‍പ്പടകം എന്നാണോ പറയുന്നത് ?? :)
ഹ ഹ ..ഈ രെമെശേട്ടന്റെ ഒരു കണ്ണ് :-)
ഹഹ എന്നിട്ടും ഈ തടി...ഹാ ഡയറ്റിംഗ് ഇന്റെ ആയിരിക്കും അല്ലെ കൊള്ളാം
മുണ്ടോളീ... തിരോന്തരക്കാരെ തൊട്ട് പോസ്റ്റല്ലെ...
സാധാരണ പുട്ടും പപ്പടവും അല്ലെങ്കിൽ പുട്ടും പയറുമാണ്. കോഴിക്കോട്ടൂന്ന് ജ്ജ് ചെന്നത്കൊണ്ടാ പയറും പപ്പടവും ഒരുമിച്ച് പുട്ടിന്റെ കൂടെ വന്നത്..!!
ന്ടംമോ നമ്മള്‍ പര്‍പ്പടകം എന്നത് പുരോഗമിപ്പിച്ചു പപ്പടം ആക്കിയ കാര്യം ഓര്‍ത്തില്ല ...... വീടിന്നടുത്ത് പപ്പടം ഉണ്ടാക്കുന്ന ഒരു കുടുംബം (പട്ടന്മാര്‍ ആണ് ) ഉണ്ട് ...അവിടെ ഒരു ചേച്ചി ഉണ്ട് ..എന്നെ വലിയ കാര്യമാ എന്നെ എപ്പോളും എടുത്തു കൊണ്ട് പോകും(കുഞ്ഞിലെ) അവരുടെ വീട്ടില്‍ .... ആ ചേച്ചി എപ്പോഴും വലിയ ഒരു പൊട്ടു തൊടും നെറ്റിയില്‍ സിന്തൂരം വച്ചു ....എന്നിട്ട് എന്റെ നെറ്റിയില്‍ മുട്ടിക്കും അങ്ങനെ ഞാന്‍ എന്നും പൊട്ടു തൊടും ...എല്ലാരും അവരെ വിളിക്കണേ പര്‍പ്പടക്കാ എന്നാണു ...പെട്ടെന്ന് ഞാന്‍ അതാണ് ഓര്‍ത്തത് ..മുണ്ടോളി ഇപ്പൊ പുരോഗമിച്ച പേരാണ് എഴുതിയതെന്നു ഒന്നൂടെ നോക്കിയില്ല ...ഉടന്‍ അത് കണ്ടു പിടിച്ചു ല്ലേ ...വല്ലാത്ത ഒരു കണ്ണ് തന്നെ രമേശേട്ടാ ഇങ്ങടെ ന്ടംമോ ....:))
പുട്ടും പയറും പപ്പടവും കേമായി മുണ്ടോളി. ഈ പുട്ടുമ്പുരാണം കൊള്ളാലോ.
പുട്ടും പപ്പടവും ഞങ്ങള്‍ക്കൊക്കെ വല്യ ഇഷ്ട്ടാ..
രസകരമായിട്ടെഴുതി,ഭാവുകങ്ങള്‍..
കോഴിക്കോടന്‍ ഭക്ഷണം കഴിക്കാന്‍ യോഗമില്ലാത്ത ഒരു മണ്ടി ആയിപ്പോയല്ലോന്നൊരു വിഷമം. പുട്ട് അത്ര മോശം സാധനമല്ലാന്നും രണ്ടു ലിറ്റര്‍ കറി വേണ്ടെന്നും പഠിച്ചതു തെക്കൂന്നാണല്ലോ. ('പത്തല്‍' എന്നാ വാക്കിന് ഇങ്ങനെയൊരു അര്‍ത്ഥമുണ്ടെന്ന് ആദ്യത്തെ അറിവാണ്. )
ഞങ്ങളുടെ നാട്ടില്‍ ഒരു കോഴിക്കടക്കാരന്‍ കല്യാണത്തിനു പോയ കഥ ഓര്‍മ്മ വന്നു പോയി.. സദ്യ കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ കോഴിക്കച്ചവടക്കാരന്‍ പറഞ്ഞു 'ഒക്കെ ഉഷാറായി പക്ഷെ ഒന്നിന്റെ കുറവുണ്ട്' തൊട്ടടുത്ത് ഇരിക്ക്കുന്നവര്‍ ചോദിച്ചു അതെന്താ? ഉടന്‍ അയാള്‍ പറഞ്ഞു 'ഒരു പൊരിച്ച കോയീന്റെ കുറവുണ്ട്'
ഹാസ്യത്തിന്റെ ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കിയ ഈ മുണ്ടോളിയന്‍ വിഭവം ഒരു കോഴിക്കോടന്‍ പലഹാരമായി കണ്ടു ഞാന്‍ നല്ല തട്ട് തട്ടി..ട്ടോ
എന്ത് പോസ്ട്ടിയാലും തിന്നുന്നത് തന്നെ...ഞമ്മളെ പരപ്പനാടന്‍ ബ്ലോഗില്‍ വന്നു കോയിനെ പിടിക്കാന്‍ ഈ തീറ്റപ്പണ്ടാരത്തെയാണല്ലോ അബ്സര്‍ രാജാവ് ഏല്‍പ്പിച്ചിരിക്കുന്നത്..
പോസ്റ്റ് ഉസാറായിക്ക്‌ന്.......!!!!ബ്ലോഗില്‍ പുതിയ പോസ്ടിട്ടിട്ടുണ്ട് വായിക്ക്കണം!!!!!
ദുബായ്ക്കാരാ നേരത്തെ ഇവിടെ വന്നിരുന്നു .കമന്റിടാന്‍ ഇതാ ഇപ്പോഴും ........ഇവിടെ ഇപ്പൊ കോഴിക്കോട്ടെ പുതിയാപ്ലക്കൊരുക്കിയ സുപ്ര പോലെ കമന്റുകള്‍ എമ്പാടും .........
നമ്മളെ വക അഭിനന്ദനത്തിന്റെ നെയ്‌പത്തിരി ........കൂടെ പാലൊഴിച്ച കടിച്ചാ മുറിയാത്ത ചായയും ........
എന്തേ....... ................?
റപ്പായിച്ചേട്ടന്റെ(തീറ്റ)ആളാണല്ലേ....?
വായിക്കുമ്പോഴേ വായയില്‍ വെള്ളം നിറക്കുന്നൊരു പോസ്ടായിരുന്നു...നേരത്തെ വായിച്ചെങ്കിലും കമെന്റാന്‍ പറ്റിയില്ല .ഇവിടെ ആഫ്രിക്കയില്‍ ഇരിക്കുന്ന ഞമ്മളെ കൊതി പിടിപ്പിച്ചു മക്കാര്‍ ആക്കല്ലേ കോയ...
പോസ്റ്റ് വായിക്കുമ്പഴൊക്കെ ഫോട്ടോയാ നോക്കിയേ...ഇത്ര ഭക്ഷണം കഴിക്കുന്നതിന്റെ തടി ഒന്നും കാണാനില്ലാട്ടൊ. വ്യയാമമാണോ രഹസ്യം?? രചന കൊള്ളാം. വായിക്കാന്‍ രസമുണ്ട്...
"അല്ല കോയ .. ജ്ജ് പണ്ട് ഹോട്ടല്‍ പണി ചെയ്തിനാ... ഏതെന്കിലും കോയിക്കോട് ഹോട്ടലില്.. സപ്ലയര്‍ പറേണ പോലെ ഇത്ര അധികം സാധനങ്ങളുടെ പേര് താങ്ങനത് കണ്ടു ശോയിച്ചതാ ,,,,"
ഇതിന്റെ മുന്‍പത്തെ പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ ഞാന്‍ മനസ്സിലാക്കിയതാണ് മുണ്ടോളിയുടെ ആക്രാന്തം. തിരോന്തരം ഭക്ഷണം പുട്ടുകുറ്റി ചില്ലിട്ടു തട വെച്ചാല്‍ വയര്‍ സ്തംഭിക്കും എന്ന് മനസ്സിലായി. കൂടെ കോഴിക്കോടിന്റെ വിവിധ രുചിഭേദങ്ങളെ അനുഭവിച്ചറിഞ്ഞ ഒരു പ്രതീതിയും ഈ പോസ്റ്റ് നല്‍കി. നര്‍മ്മം വിതറി നന്നായി പറഞ്ഞ ഈ പോസ്റ്റ് വളരെ ഇഷ്ടമായി.
എന്നാലും ഇതിന്റെ ചില ഭാഗങ്ങള്‍ തൂപ്പുകാരിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതായിട്ടുണ്ട് ...
ആശംസകള്‍
രസിച്ച് രസിച്ച് വായിച്ചു. രാത്രി സനലിന്‍റെ വീട്ടിലുള്ള സല്‍ക്കാരം മറക്കില്ല അല്ലേ. മറക്കാനും പാടില്ല.
മച്ചാ നിന്നെക്കണ്ടപ്പോള്‍ തന്നെ ഞാന്‍ കരുതി...വയറുനിറഞ്ഞുകഴിഞ്ഞാ നിനക്കൊന്നും വേണ്ടല്ലേ.....പോസ്റ്റ് നന്നായിരുന്നുകേട്ടോ..അച്ചടിഭാഷ സംസാരിക്കുന്ന ഞങ്ങളെ തിരോന്തരക്കാര്‍ എന്നു വിളിച്ചതില്‍ അമര്‍ഷം രേഖപ്പെടുത്തുന്നു. നിന്നെപ്പിന്നെ കണ്ടോളാം മുണ്ടോളീ...
ഓ ഗംഭീര ചിരി തന്നെ ചിരിച്ചു. നേരം വെളുത്ത ശേഷമുള്ള ആ കാത്തിരിപ്പ്.. ആലോചിക്കാനേ വയ്യ.. അല്ല, ആ വയറിന്റെ ബ്ലോക്ക് എന്നാ മാറിക്കിട്ടിയത് ?
പോസ്റ്റ് വളെരെ നന്നായിരിക്കുന്നു.
എന്നാല്‍,
ഉറക്കമൊഴിച്ചു ഇരുന്നു എഴുതിയ ഇതെല്ലാം ബൂലോക കള്ളന്മാര്‍ മോഷ്ടിച്ചാല്‍ എങ്ങിനെ ഉണ്ടാവും?
മോഷ്ടിക്കാതിരിക്കാന്‍ വഴിയുണ്ട്. ദാ.. ഈ ലിങ്കില്‍ പോയി അതിനുള്ള മരുന്ന് വാങ്ങിക്കൂ..
http://shahhidstips.blogspot.com/2012/05/blog-post_19.html#comment-form
ഈ പോസ്സ്റ്റ് ഞാനിപ്പോഴാ കണട്ത്. നല്ലരസകരമായിരിക്കുന്നു. പുതിയതിടുമ്പോളറഇയിക്കുമല്ലോ.
ആദ്യത്തെ ഭാഗം വായിച്ചപ്പോ തന്നെ വായില്‍ വെള്ളമൂറി..വേഗം പോയി ഭക്ഷണം കഴിച്ചിട്ടാ ബാക്കി വായിച്ചത്..പിന്നെ ഫോര്‍ ലൂപ് കലക്കി..ഹഹഹ..എനിക്കിഷ്ടായി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ