"ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരു മുറ്റത്തെത്തുവാന്‍ മോഹം".
ആ പഴയ സ്കൂള്‍ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ ഒരു തവണയെങ്കിലും ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും!!ടെസ്റ്റ് റിപ്പോര്‍ട്ടും, പ്രൊജക്റ്റ് ഡെലിവറിയും, ബോസ്സിന്റെ കണ്ണുരുട്ടലും, മസാമാസമുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്ലും, വ്യാഴായ്ചകളിലെ അമ്മായിയപ്പന്റെ ഫോണ്‍ കോളും ഇല്ലാതെ കളിച്ചും, ചിരിച്ചും, പഠിച്ചും, തല്ലു കൂടിയും ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടക്കാന്‍ പറ്റിയെങ്കില്‍ !! ശ്ശൊ... ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു.
ഞാന്‍ പഠിച്ചത് നാട്ടുമ്പുറത്തെ ഒരു സാധാരണ മലയാളം മീഡിയം സ്കൂളില്‍ ആയിരുന്നു. ഇവിടുത്തെ കുട്ടികളില്‍ ഭൂരിപക്ഷവും സാധാരണക്കാരുടെ മക്കള്‍ ആയിരുന്നു. പഠിച്ചു ഡോക്ടറോ, എഞ്ചിനീയറോ ആകണമെന്നുള്ള ആഗ്രഹമൊന്നും ഇല്ലാതെ "എങ്ങനെയെങ്കിലും തട്ടീം മുട്ടീം പത്താം ക്ലാസ്സ് വരെ പഠിക്കണം. പത്തില്‍ പൊട്ടിയാല്‍ വല്ല പണിക്കും പോണം" എന്ന ചിന്താഗതിക്കാരായിരുന്നു മിക്കവരും. എന്റെ ക്ലാസ്സിലെ കുട്ടികളുടെ സ്ഥിതിയും മറിച്ചെല്ലാത്തതിനാല്‍ പഠിപ്പിന്റെ കാര്യത്തില്‍ ഈ 'നോസ് ലെസ്സ് പീപ്പിള്‍സിന്റെ' ഇടയില്‍ ഒരു 'ഹാഫ് നോസ് കിംഗ് ' ആയിരുന്നു ഞാന്‍.
പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്‍ പാസ്സ് ആയില്ലെങ്കിലും എന്റെ ക്ലാസ്സില്‍ ഇരുപതു ബോയ്സിന് മുപ്പതു ഗേള്‍സ് എന്നായിരുന്നു അനുപാതം. ഇനി ക്ലാസ്സിലെ കുട്ടികളെ പരിചയപ്പെടാം. ഫസ്റ്റ് ബെഞ്ചില്‍ ഇരുന്നു ടീച്ചേര്‍സിന്റെ തുപ്പല് കുടിച്ചും, ചോക്ക് പൊടി വിഴുങ്ങിയും വയര്‍ നിറയ്ക്കുന്ന മര്യാദ രാമന്മാര് ആര്‍ക്കും ഒരു ശല്യവുമില്ലാത്തവരാണ്. ഇക്കൂട്ടരെ എല്ലാരും 'കൂമ്പുകള്‍' അല്ലെങ്കില്‍ 'മന്നിപ്പുകള്‍' എന്നാണു വിളിച്ചിരുന്നത്.
സെക്കന്റ് ബെഞ്ചിലെ ആദ്യ സ്ഥാനത്താണ് എന്റെ ഇരിപ്പ്. പഠിപ്പിസ്റ്റുകളുടെ ആസ്ഥാന സീറ്റാണത് എന്നൊരു വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ആ സീറ്റ് എന്റെ കുത്തകയാണ്. എന്റെ തൊട്ടടുത്താണ് സംശയം കേശു എന്ന് ഞങ്ങള്‍ വിളിക്കുന്ന റഫീക്ക് ഇരിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ ടീച്ചേര്‍സ് എന്ത് പഠിപ്പിച്ചാലും അവനു ഒടുക്കത്തെ സംശയമാണ് !! അവന്റെ ചില സംശയങ്ങള്‍ കേട്ടാല്‍ ഭാവിയിലെ നോബല്‍ പ്രൈസ് വിന്നെര്‍ ആണല്ലോ അടുത്തിരിക്കുന്നത് എന്ന് പോലും തോന്നിപ്പോകും. എങ്ങനെയെങ്കിലും പരീക്ഷയില്‍ എന്നേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി ക്ലാസ്സിലെ ആസ്ഥാന പഠിപ്പിസ്റ്റ് പട്ടവും, എന്റെ കുത്തക സീറ്റും കൈക്കലാക്കുക എന്നതാണ് അവന്റെ ലക്ഷ്യം.
ഈ റഫീക്കിന്റെ നാക്ക് കൊണ്ടുള്ള ആക്രമണം സഹിക്കാമെങ്കിലും ബാക്ക് കൊണ്ടുള്ള ആക്രമണം അണ്സഹിക്കബിള് ആണ്. അങ്ങനെയുള്ള സമയങ്ങളില്‍ ഞാന്‍ ബാക്ക് ബെഞ്ചില്‍ അഭയം തേടും. ബാക്ക് ബെഞ്ചില്‍ പോയി ഇരിക്കുന്നത് കൊണ്ട് രണ്ടുണ്ട് കാര്യം ! ഒന്ന് മൂക്കിനു ആശ്വാസം കിട്ടും; മറ്റേതു എന്താണെന്ന് വഴിയെ പറയാം ! ബാക്ക് ബെഞ്ചില്‍ ഇരിക്കുന്ന ചേട്ടന്മാര് എല്ലാ ക്ലാസ്സിലും രണ്ടും മൂന്നും വര്‍ഷം പഠിച്ചു നല്ല ഇരുത്തം വന്നത് കൊണ്ട് സിലബസ്സിലുള്ള കാര്യങ്ങള്‍ പഠിക്കാന്‍ വലിയ താല്പര്യമൊന്നുമില്ല.
'ഔട്ട് ഓഫ് സിലബസ്' ആയ കാര്യങ്ങളെ കുറിച്ച് റിസേര്‍ച്ച് നടത്തി, സിലബസ് മാത്രം ഫോളോ ചെയ്യുന്ന എന്നെപോലെയുള്ളവര്‍ക്ക് 'ഡൊമൈന്‍ സെഷന്' നടത്തലാണ് ഇവരുടെ മെയിന്‍ ഹോബി. ബാക്ക് ബെഞ്ച് അസോസിയേഷന്റെ പ്രസിഡണ്ട് ആയ ബിനില്‍ ആണ് ഈ ഡൊമൈന്‍ സെഷന് നടത്തിയിരുന്നത്. തിയറിയില്‍ ഒതുക്കാതെ കൊച്ചു റഫറന്‍സ് പുസ്തകങ്ങളും, മള്‍ട്ടി കളര്‍ സ്ക്രീന്‍ ഷോട്ടുകളുള്ള യൂസര്‍ ഗൈഡും ഉപയോഗിച്ച് ശാസ്ത്രീയമായാണ് ബിനില്‍ സെഷന് നടത്തിയിരുന്നത്. കണ്ണിനെ കുറിച്ചും, തലച്ചോറിലെ സെരിബ്രം, സെറിബെല്ലത്തെ കുറിച്ചുമൊക്കെ ക്ലാസ്സ് എടുക്കുന്ന ബയോളജി ടീച്ചറെക്കാളും വിവരം ബിനിലിനു ഉണ്ടെന്നു തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. റഫീക്കിന്റെ നാറ്റം ബോംബ് ആക്രമണം ഉണ്ടാകുമ്പോള്‍ ഞാന്‍ ബാക്ക് ബെഞ്ചിലേക്ക് ഓടുന്നതിന്റെ മറ്റൊരു റീസണ്‍ ബയോളജി ടീച്ചര്‍ പഠിപ്പിക്കാത്ത ഈ കൊച്ചു കാര്യങ്ങള്‍ ബിനിലില്‍ നിന്നും പഠിക്കാനുള്ള ത്വരയാണ് !!
എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഓര്‍ത്തെടുക്കാന്‍ പറ്റിയ 'മിനിമം സ്പെസിഫിക്കേഷനോട്' കൂടിയ ഒരു മഹിളാമണി പോലും ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല. കോങ്കണ്ണും,കൊന്ത്രം പല്ലും, വക്ക് പൊട്ടിയതും, ചളുങ്ങിയതുമായ ഐറ്റംസ് ആയിരുന്നു മിക്കതും. എന്നിട്ടും ഇവറ്റകള്‍ക്ക് അഹങ്കാരത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി ,ശാലിനി ലെവലില്‍ ആയിരുന്നു സംസാരവും നടത്തവും!! ക്ലാസ്സിലെ ചെക്കന്മാരെയൊന്നും മൈന്‍ഡ് ചെയ്യാത്ത ഇവരുടെ നോട്ടപ്പുള്ളികള്‍ കുഞ്ചാക്കോ ബോബനും, ദിലീപും, മധു മോഹനും ഒക്കെയായിരുന്നു. പഠിത്തത്തെക്കാള്‍ ഇവരുടെ ശ്രദ്ധ പരദൂഷണം, പേന്‍ നോട്ടം, മംഗളം വായന തുടങ്ങിയ ഗേള്‍സ് ഓണ്‍ലി കലാ പരിപാടികളില്‍ ആയിരുന്നു.
ക്ലാസിനെ കുറിച്ച് ഏകദേശ ധാരണ കിട്ടിയ സ്ഥിതിക്ക് എനിക്ക് പണി കിട്ടിയ ആ സംഭവത്തിലേക്ക് ഇനി കടക്കാം. അദ്ധ്യായന വര്‍ഷത്തിലെ അവസാന നാളുകളിലെ ഒരു ദിവസം. കെമിസ്ട്രി സാര്‍ ആണ് ക്ലാസ്സില്‍..
"നമ്മുടെ പോര്‍ഷന്‍സ് എല്ലാം തീര്‍ന്നു. ഇനി മോഡല്‍ എക്സാം ആണ്. ആര്‍ക്കേലും എന്തേലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാം".
"സര്, ചോദ്യ പേപ്പര്‍ ഏത് പ്രെസ്സിലാ അടിക്കാന്‍ കൊടുത്തത്?" ബാക്ക് ബെഞ്ചില്‍ നിന്ന് ഏതോ വിരുതന് പതിവ് ചോദ്യം തന്നെ ചോദിച്ചു തുടങ്ങി.
"അതറിഞ്ഞിട്ടു നീ എന്ത് ചെയ്യാനാ? കെമിസ്ട്രിയേതാ ബയോളജി ഏതാന്നു തിരിച്ചറിയാന്‍ നിന്നെ കൊണ്ടു പറ്റുമോ!!" സാറും നല്ല ഫോമില്‍ ആണ്. "ഇങ്ങനെയുള്ള മണ്ടന്‍ ചോദ്യങ്ങള്‍ അല്ലാതെ വേറെ ആര്‍ക്കും ഒന്നും ചോദിക്കാനില്ലേ"?
ആരും ഒന്നും ചോദിക്കാത്തത് കൊണ്ടാണോ, ഞങ്ങള്‍ക്കെല്ലാം മനസ്സിലായിരിക്കുന്നു എന്ന് ബോധ്യമായത് കൊണ്ടാണോ എന്നറിയില്ല സാര്‍ അടുത്ത പ്രഖ്യാപനം നടത്തി.
"സിലബസിലുള്ള കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് അറിയാവുന്ന സ്ഥിതിക്ക് ജനറല്‍ ആയ എന്തെങ്കിലും ചോദിക്കാം".
ഇത് കേട്ടതും മൈക്ക് കണ്ട മണിയാശാനെ പോലെ എല്ലാരും ആവേശത്തിലായി. രണ്ടായിരത്തില്‍ ലോകം അവസാനിക്കുമോ , കുഞ്ചാക്കോ ബോബന് ശാലിനിയെ കല്യാണം കഴിക്കുമോ,ഫെയര്‍ ആന്‍ഡ് ലൌലി തേച്ചാല്‍ വെളുക്കുമോ എന്നിങ്ങനെ അവരവരുടെ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള പല ചോദ്യങ്ങള്‍ വന്നു തുടങ്ങി.
പെട്ടെന്നാണ് നമ്മുടെ സംശയം കേശു ചാടി എണീറ്റത്. "സാര്‍ ,എനിക്കൊരു സംശയം"
"അതൊരു പുതിയ കാര്യമാണോ ! നീ ചോദിക്ക് "
എഴുനേറ്റു നിന്നതിനു ശേഷം നിസ്കാരത്തില്‍ സലാം വീട്ടുന്നത് പോലെ രണ്ടു സൈഡിലേക്കും തല തിരിച്ച് എല്ലാരുടെയും ശ്രദ്ധ തന്നിലേക്ക് ആവാഹിച്ചതിനു ശേഷം അവന് മാക്സിമം വോളിയത്തില്‍ ചോദിച്ചു.
"സാര്‍ , ഇപ്പ ടീവില് 'വിസ്പെര്‍ന്ന്' പറഞ്ഞു നീല കവറുള്ള ഒരു സാധനത്തിന്റെ പരസ്യം ഉണ്ടല്ലോ ! അതെന്തിനാ ഉപയോഗിക്കുന്നത് ?"
അവന്റെ ചോദ്യം കേട്ടതും സാറിന്റെ മുഖത്തെ ഭാവ മാറ്റം ഞാന്‍ ശ്രദ്ധിച്ചു. ഒപ്പം പെണ് കുട്ടികളുടെ സൈഡില്‍ നിന്നും എന്തൊക്കെയോ കുശു കുശുപ്പും കേട്ടു.
"നീ വന്നെ...ഇതിന്റെ ഉത്തരം ഞാന്‍ നിനക്ക് സ്റ്റാഫ് റൂമിന്ന് പറഞ്ഞു തരാം" സാര്‍ അവനേം കൂട്ടി ക്ലാസിനു പുറത്തേക്കു നടന്നു. ബ്ലോഗിലെ കവിത വായിച്ചു അര്‍ഥം മനസ്സിലാകാതെ വല്ലവന്റേം കമന്റിനു വെയിറ്റ് ചെയ്യുന്ന ബ്ലോഗറെ പോലെ, റഫീക്കിന്റെ ചോദ്യത്തിന് സാര്‍ ക്ലാസ്സില്‍ വെച്ച് ഉത്തരം പറയാത്തത്തിന്റെ കാരണം എനിക്കും മനസ്സിലായില്ല. അപ്പോഴാണ് ബാക്ക് ബെഞ്ച് ലീഡര്‍ ബിനില്‍ എന്റെയടുത്തു വന്നു ആ സീക്രെട്ട് റിവീല്‍ ചെയ്തത്.
"ഞാനാ അവനോട് അങ്ങനെയൊരു ചോദ്യം ചോദിയ്ക്കാന്‍ പറഞ്ഞത്!! സംഭവം എനിക്ക് നേരത്തെ അറിയായിരുന്നു. എന്നാലും ഒന്നുറപ്പിക്കാന്‍ വേണ്ടി ചോദിച്ചതാ. ഇപ്പ ഉറപ്പായി"
"അതു ശരി. പക്ഷെ സാറെന്തിനാ അവനെ സ്റ്റാഫ് റൂമില്‍ കൊണ്ടു പോയത്?" ഞാന്‍ നിഷ്കളങ്കതയോടെ ചോദിച്ചു.
"നീ ക്ലാസിലെ പഠിപ്പിസ്റ്റ് അല്ലെ! എന്നിട്ട് നിനക്കറിഞ്ഞൂടെ അതെന്തിനാ ഉപയോഗിക്കുന്നത് എന്ന്? "
സിലബസ് മുഴുവന്‍ കലക്കി കുടിച്ചു പബ്ലിക് പരീക്ഷയ്ക്ക് ഡിസ്ടിന്ക്ഷന്‍ പ്രതീക്ഷിച്ചു ടൂട്ടോറിയല്‍കാരുടെ സപ്ലിമെന്റില്‍ കൊടുക്കാന്‍ വേണ്ടി കളര്‍ ഫോട്ടോ എടുത്തു വെച്ചിരിക്കുന്ന എന്നോടാണ് അവന്റെ ചീള് ചോദ്യം !!
ഇതേ ചോദ്യം രണ്ടു ദിവസം മുന്‍പ് വീട്ടിലിരുന്നു ഫാമിലി ആയിട്ട് ടീവി കാണുമ്പോള്‍ ഞാന്‍ എന്റെ ആപ്പയോടു ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം മനസ്സില്‍ ഉള്ളത് കൊണ്ട് അവനു മറുപടി കൊടുക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.
"വിസ്പെര്‍ന്നു പറഞ്ഞാല്‍ പുതുതായി ഇറങ്ങിയ ക്രീം കേക്ക് അല്ലെ ? അതാണോ ഇത്ര വലിയ കാര്യം?"
ജനറല്‍ നോലെട്ജിലുള്ള എന്റെ പരിജ്ഞാനം കണ്ടു അവന് ഇളിംഭ്യനാകുമെന്നു ഞാന്‍ കരുതി. പക്ഷെ എന്റെ ഉത്തരം കേട്ടതും 'ഏറനാടന്‍ കൊക്ക കൊണ്ട് ആലപ്പുഴ മാങ്ങ പറിക്കാന്‍ നോക്കിയ ടീകെ ഹംസയെ വീ എസ് പരിഹസിച്ചത് പോലെ' എന്റെ മുഖത്ത് നോക്കി "പഠിപ്പിസ്റ്റ് ആണ് പോലും പഠിപ്പിസ്റ്റ്............ഇവനോടൊക്കെ ചോദിച്ച എന്നെ വേണം തല്ലാന്‍" എന്ന് പിറുപിറുത്തു കൊണ്ട് അവന് നടന്നു പോയി. അവന്റെ അണ് യൂഷ്വല്‍ പെര്‍ഫോമന്‍സിന്റെ അര്‍ഥം മനസ്സിലാകാതെ ഞാന്‍ അന്തം വിട്ട കുന്തം പോലെ നിന്ന നില്‍പ്പിലായിപ്പോയി.!!!!!
------------------------------------------------------------------------------------------------------------------------------
Moods കോണ്ടത്തിന്റെ പരസ്യം കണ്ടു ആറാം ക്ലാസ്സുകാരാനായ തന്റെ കസിന് അതെന്താ സാധനമെന്ന് ചോദിച്ചതായി എന്റെയൊരു സുഹൃത്ത് പറഞ്ഞപ്പോഴാണ് എന്റെ പഴയ അനുഭവം ഓര്മ വന്നത്. ഇതുപോലെ പ്രായത്തിനതീതമായ സംശയങ്ങള്‍ കുട്ടികള്‍ ചോദിച്ചാല്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?. എന്റെ ആപ്പ എന്നോട് ചെയ്തത് പോലെ കളവു പറഞ്ഞു പറ്റിക്കാമോ? അത് കുട്ടികളെ അബദ്ധങ്ങളില്‍ ചാടിക്കില്ലേ? ഇങ്ങനെയുള്ള സാഹചര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്തവര്‍ ആരെങ്കിലും ഉണ്ടേല്‍ കമെന്റിനോപ്പം ആ അനുഭവം കൂടി ഇവിടെ പങ്കു വെക്കുമെന്ന് പ്രതീക്ഷിക്കുന്നു ..!
73 അഭിപ്രായങ്ങൾ:
പ്രായത്തിനതീതമായ സംശയങ്ങള്‍ കുട്ടികള്‍ ചോദിച്ചാല്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് നമുക്ക് പലര്‍ക്കും അറിയില്ല. ഉത്തരം മുട്ടിയാല്‍ എന്തെങ്കിലും കള്ളങ്ങള്‍ പറഞ്ഞു കുട്ടികളെ പറ്റിക്കുകയാണ് സാധാരണ എല്ലാരും ചെയ്യുന്നത്. പക്ഷെ ഈ കള്ളങ്ങള്‍ പലപ്പോഴും കുട്ടികളെ അബദ്ധങ്ങളില്‍ ചാടിക്കാറുണ്ട് എന്നതാണ് സത്യം.
എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം പലപ്പോഴും കൊടുക്കാന്‍ പറ്റില്ല... കൊടുത്താലും അത് കുട്ടികള്‍ക്ക് മനസ്സിലാവണമെന്നില്ല... രക്ഷിതാക്കളുടെ യുക്തി പോലെ , കള്ളം പറയാതെ വാസ്തവത്തിനു ഏറ്റവും അടുത്ത ഉത്തരം പറഞ്ഞു കൊടുക്കണം...പലപ്പോഴും "ഇപ്പോള്‍ അത് പറഞ്ഞാല്‍ നിനക്ക് മനസ്സിലാവില്ല... നീ വലുതാവുമ്പോള്‍ പറഞ്ഞു തരാം..." എന്ന ഉത്തരം രക്ഷിക്കും...
ദുബായിക്കാരാ.. ഷെയിം ഷെയിം.. ആറാം ക്ലാസില്‍ എത്തിയിട്ടും അതിന്റെ അര്‍ഥം അറിയില്ലേ???
ഞാന്‍ പണ്ട് നോമ്പ് മുറിയുന്ന കാര്യങ്ങളെ കുറിച്ച് ഉമ്മാനോട് സംശയം ചോയ്ച്ചപ്പോള്‍ രണ്ടു ദിവസം ഒന്നും പറഞ്ഞില്ല/.. മൂന്നാം ദിവസം "ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിച്ചു ഇനി വന്നാലുണ്ടല്ലോ" എന്ന് പറഞ്ഞു ഒരൊറ്റ ആട്ടലായിരുന്നു..
ഞാനേതാ ഡാഷ്.. മൂന്നാം ദിവസം അതിന്റെ ഉത്തരവും കണ്ടു പിടിച്ചു
നീ പിന്നേം മണ്ടനായി എന്നത് ഒരു വലിയ സംഭവമൊന്നുമല്ലല്ലോ...അവന്റെയൊരു പുളു ഒന്നു പോടാപ്പാ....സംഗതി വായിക്കുവാന്‍ രസകരമായിരുന്നു കേട്ടോ...
>>ബ്ലോഗിലെ കവിത വായിച്ചു അര്‍ഥം മനസ്സിലാകാതെ വല്ലവന്റേം കമന്റിനു വെയിറ്റ് ചെയ്യുന്ന ബ്ലോഗറെ പോലെ, റഫീക്കിന്റെ ചോദ്യത്തിന് സാര്‍ ക്ലാസ്സില്‍ വെച്ച് ഉത്തരം പറയാത്തത്തിന്റെ കാരണം എനിക്കും മനസ്സിലായില്ല.>>>
ഇത് കലക്കിയിട്ടുണ്ട്.
അല്ല .. വിസ്പ്പേര് എന്താണെന്ന് നിനക്ക് ഇപ്പോഴും അറിയില്ലേ..?
<> !!!!
അത് പൊരിച്ചു മുണ്ടോളീ.........
പിന്നെ, തമാശായി പറഞ്ഞെങ്കിലും കുട്ടികളുടെ കണ്ണ് പൊത്തിയും വായ് മൂടിയും തല്ക്കാല സംശയനിവാരണം നടത്തുന്ന മാതാപിതാക്കള്‍ ഈ കാലത്ത് കാണിക്കുന്നത് വലിയ അബദ്ധമാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ, കാരണം അവര്‍ കൂടുതല്‍ നവീന ലോകത്തു ചരിക്കുന്നവരാന്. വീട്ടില്‍ മറച്ചു വെയ്ക്കുന്നത് മറ്റെവിടെയെങ്കിലും പരത്തി കണ്ടെത്താന്‍ ജിജ്ഞാസ പൂണ്ട് അതിലും വലിയ ഏടാകൂടങ്ങളില് ചാടുമെന്ന് ഉറപ്പ്.
നല്ല പോസ്റ്റ് ഷജീര്‍...
ഒരു മറു വഴിയും കൂടി സന്ദേശമായി കൊടുക്കേണ്ടതായിരുന്നു എന്നൊരു അഭിപ്രായം കൂടിയുണ്ട് :)
സ്നേഹാശംസകള്‍ കൂട്ടുകാരാ.........
അത് പോരിച്ചെന്നു എഴുതി ഞാന്‍ കൊട്ട് ചെയ്ത വരികള്‍ കണ്ടില്ലല്ലോ??!!
ഏതായാലും ഇസ്മയില്‍ ഭായി കൊട്ട് ചെയ്തിട്ടുണ്ട്! സന്തോഷം. )
#1എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഓര്‍ത്തെടുക്കാന്‍ പറ്റിയ 'മിനിമം സ്പെസിഫിക്കേഷനോട്' കൂടിയ ഒരു മഹിളാമണി പോലും ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല. (കിടുക്കന്‍ )..
:)
രസമുണ്ട്...എന്റെ അനുജന് (അഞ്ചു വയസ്സ്കാരന്) ഇതേ ചോദ്യം ഞാനടക്കമിരിക്കുന്ന സദസ്സില്‍ വെച്ച് ചോദിച്ചു...റബ്ബേ എന്താ പഹയന് ചോയിച്ചേ..ഞാന്‍ നേരെ എന്റെ മൊബൈലില്‍ വെറുതേ കുത്തികൂരിച്ചിരുന്നു..ഉടനെ ഉമ്മാന്റെ മറുപടി അത് ബ്രഡ്ഡാടാ..
അതേ,മാന്യമായിട്ട് കാര്യമങ്ങ് പറഞ്ഞുകൊടുക്കണം...എന്താപ്പോ അതിലു തെറ്റ്....(ഈ ഉത്തരം ഒരു 8 വർഷത്തേയ്ക്ക്ക് മാത്രം.പിന്നെ ഞാൻ മാറ്റിപ്പറഞ്ഞോളാം).:)
ന്ന്നായെഴുതി ദുഫായ് ഫായ്,,,,, :)
ചിരിച്ചു മറിഞ്ഞു മുണ്ടോളീ............. വരച്ചിട്ട ക്ലാസ്മുറിയുടെ ചിത്രം എന്റേത് പോലെ തന്നെ. ഞാനും രണ്ടാം ബഞ്ചുകാരനാരുന്നു.
ജോസേ... <> ചിഹ്നത്തിനുള്ളില്‍ കൊടുക്കുന്നത് ബ്ലോഗര്‍ html കോഡ് ആയി മാത്രമേ പരിഗണിക്കുകയുള്ളൂ..
< > എന്നിങ്ങനെ കൊടുത്താല്‍ മതി
ആണ്‍കുട്ടികള്‍ക്ക് മാത്രമല്ല പൊതുവേ പെണ്‍കുട്ടികള്‍ക്കും ഒരു പ്രായം വരെ ഇതൊന്നും അറിയില്ല എന്നത് തന്നെയാണ് സത്യം
പലപ്പോഴും മാതാപിതാക്കള്‍ ഇതില്‍ നിന്നെല്ലാം കുട്ടികളുടെ ശ്രദ്ധ മാറ്റി പിടിക്കുന്നത് പിന്നീടു വല്ല്യ തെറ്റുകളില്‍ അവരെ കൊണ്ടെത്തിക്കും
ചെറുപ്പത്തില്‍ തന്നെ കുട്ടികളെ അവര്‍ക്ക് മനസിലാകുന്ന രീതിയില്‍ അവനോന്റെ ശരീരത്തെ കുറിച്ചും അതില്‍ ഉണ്ടാകാവുന്ന മാറ്റങ്ങളെ കുറിച്ചും പറഞ്ഞു കൊടുക്കേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.. പ്രത്യേകിച്ച് അന്യ ആളുകള്‍ നമ്മുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാന്‍ അനുവധിക്കരുതെന്നും
എന്തായാലും രസിച്ചു വായിച്ചു
മുണ്ടോളീ.. ഉദാഹരണങ്ങൾ എല്ലാം രസം പിടിപ്പിച്ചു.:) വിസ്പറിന്റെ ശസ്ത്രനാമം വരെ മനപ്പാഠമാക്കിയവരാ ഇപ്പൊ ഉള്ള കുട്ടികൾ. ഇമ്മാതിരി ചോദ്യങ്ങൾ അന്തകാലത്ത്. ഇപ്പൊ അവർ ചോദിക്കുന്നതിനു ദിവം സഹായിച്ചു മറുപടി പറയാനുള്ള വിവരം ഇല്ല. അതു കൊണ്ടു നുണ പറയേണ്ടി വരും. :) പോസ്റ്റ് കിണ്ണൻ..
ക്ളാസ്സിനെ പറ്റിയുള്ള വിവരണം നന്നായിട്ടുണ്ട്. യാതൊരു മടിയും കൂടാതെ ഇത്തരം സംശയങ്ങള്‍ തീര്‍ത്ത് കൊടുക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം...
എന്നാലും എന്റെ മുണ്ടോളീ... ചെറിയ ക്ളാസ്സില്‍ പടിക്കുംബോള്‍ തന്നെ നീ ഈ 'സ്പെസിഫിക്കേഷനൊക്കെ ' ശ്രദ്ധിക്കാറുണ്ടായിരുന്നോ ? ക്ളാസ്സിലെ പെണ്‍കുട്ടികളെ പറ്റി 'മനോഹരമായി' വിവരിച്ചത് കൊണ്ട് ഈ ബ്ളോഗ് അവര്‍ കാണാതെ പോയാല്‍ അത് നിന്റെ ഭാഗ്യമായി കരുതാം... !
ഇപ്പഴത്തെ ഒരുമാതിരി പരസ്യങ്ങൾ കണ്ടാൽ ഏത് പിള്ളേരായാലും ചോദിച്ച് പോകും.. അതാ കാലം..!! സംഗതി സൂപ്പർ ആയിട്ടുണ്ട്..!!
ശജീര്‍, നല്ല പോസ്റ്റ്!
ഇതേ ചോദ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പഠിപ്പിസ്റ്റ് കൈകാര്യം ചെയ്തതോര്‍ക്കുന്നു.
"...വിസ്പര്‍ എന്നാല്‍ ബിനിലേ, നീ ഇങ്ങനെ ബാക്ക് ബെന്ചില് ഇരുന്ന് പിറു പിറുക്കുന്നതെന്നേ..." :)
മുണ്ടോളി കലക്കി...മനസ്സ് ഓടി പത്താം ക്ലാസ്സില്‍ എത്തിപ്പോയി....
......മറന്നു പോയ പല അനുഭവങ്ങളും മനസിലൂടെ മിന്നി മറഞ്ഞു.... കാലം പോവുന്നതിനനുസരിച് ഈ കാഴ്ച്ചപ്പടൊക്കെ മാറി തുടങ്ങി എന്നാണ് എനിക്ക് തോന്നുന്നത്... ഇന്നത്തെ തലമുറ പിറക്കുന്നതിനു മുന്‍പേ ട്രനിംഗ് കഴിഞ്ഞു വരുന്നത് പോലെയും, ചോദ്യ ശരങ്ങളെ നേരിടാന്‍ ഇന്നത്തെ അച്ഛനമ്മമാര്‍ ഒരു പാട്ട് പക്ക്വമായി ചിന്തിക്കാന്‍ തുടങ്ങി എന്നും തോന്നുന്നു... 6 വയസു കാരി എന്റെ മകള്‍ക്ക് അത് അമ്മ ഉപയോഗിക്കുന്ന നാപ്പി ആണെന്ന് അറിയാം. വലുതാവുമ്പോള്‍ കുഞ്ഞുങ്ങളെ പോലെ അമ്മയും മുള്ളും എന്ന് കരുതിയാലും bread എന്ന് കരുതി തിന്നതിരിക്കുന്ന്നതിലും bedhamallee ?........
"നീ വന്നെ...ഇതിന്റെ ഉത്തരം ഞാന്‍ നിനക്ക് സ്റ്റാഫ് റൂമിന്ന് പറഞ്ഞു തരാം" സാര്‍ അവനേം കൂട്ടി ക്ലാസിനു പുറത്തേക്കു നടന്നു. ബ്ലോഗിലെ കവിത വായിച്ചു അര്‍ഥം മനസ്സിലാകാതെ വല്ലവന്റേം കമന്റിനു വെയിറ്റ് ചെയ്യുന്ന ബ്ലോഗറെ പോലെ, റഫീക്കിന്റെ ചോദ്യത്തിന് സാര്‍ ക്ലാസ്സില്‍ വെച്ച് ഉത്തരം പറയാത്തത്തിന്റെ കാരണം എനിക്കും മനസ്സിലായില്ല. അപ്പോഴാണ് ബാക്ക് ബെഞ്ച് ലീഡര്‍ ബിനില്‍ എന്റെയടുത്തു വന്നു ആ സീക്രെട്ട് റിവീല്‍ ചെയ്തത്.
സിലബസ് മുഴുവന്‍ കലക്കി കുടിച്ചു പബ്ലിക് പരീക്ഷയ്ക്ക് ഡിസ്ടിന്ക്ഷന്‍ പ്രതീക്ഷിച്ചു ടൂട്ടോറിയല്‍കാരുടെ സപ്ലിമെന്റില്‍ കൊടുക്കാന്‍ വേണ്ടി കളര്‍ ഫോട്ടോ എടുത്തു വെച്ചിരിക്കുന്ന എന്നോടാണ് അവന്റെ ചീള് ചോദ്യം !!
മുണ്ടോളീ ഇക്കാ രസമായിട്ടുണ്ട് വായിക്കാൻ ഭയങ്കര സംശയം.! ഇങ്ങനൊരു സംശയം ഒരു കുട്ടി അച്ചനോട് ചോദിച്ചത് ഞാൻ ഒരു കമന്റായി മ യിൽ ഇട്ടിരുന്നു. പീഡനത്തിൽ ഗർഭിണിയാക്കപ്പെട്ട ഒരു കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ഒരു വീട്ടിലെ കുട്ടിയോട് അച്ഛൻ പറഞ്ഞത്, പീഡിപ്പിക്കപ്പെട്ടോണ്ടാ ആ വയറിങ്ങനെ വലുതായിരിക്കുന്നേ ന്നായിരുന്നു. ഗർഭിണിയായി വീട്ടിലേക്ക് വന്ന അമ്മായിയെ കണ്ട് കുട്ടി ചോദിച്ചത് ആന്റിയെ ആരാ പണ്ഡിപ്പിച്ചേ എന്നായിരുന്നു.നന്നായിട്ടുണ്ട് ഇക്കാ. ആശംസകൾ.
കാര്യമൊക്കെ വല്യേ കമന്റ് ഞാനെഴുതി, ഒരു കാര്യം ചോദിക്കാൻ മറന്നു. അതെന്തൂട്ടാ സാധനം ? അല്ലീ വിസ്പറേയ്.
അമ്മേടെ പാമ്പേഴ്സ് എന്ന ഇവിടെ ഒരു സുഹൃത്തിന്റെ മോള് അതിഥികളുടെ മുന്നില്‍ വിളിച്ചുപറഞ്ഞത് :)
അതേയ് പണ്ട് ..ഈ മലയാളം മീഡിയ ക്കാരന് എന്തായാലും അതൊന്നും അറിയില്ല ഇപ്പോള്‍ ആണെങ്കില്‍ എല്‍ കെ ജി കുട്ടികള്‍ വരെ പറയും അതാണ് ഈ പരസ്യത്തിന്റെ ..ഒരു ഇത്
ഹഹഹ്ഹഹഹ
സമ്പവം കലക്കിട്ടൊ
ഇനി അതിന്റെ ഉഫയോഗം അറിയില്ലേൽ............. ഇല്ല ഞാൻ ഒന്നും പറയുനില്ല
ക്ലാസ്സ് റൂം വിശേഷം കലക്കി മുണ്ടോളി !!!
ഞാന്‍ പഠിക്കുമ്പോള്‍ ടി വി പോയിട്ട് ഒരു റേഡിയോ തന്നെ മിക്ക വീടുകളിലും ഇല്ലായിരുന്നു. ആയതിനാല്‍ ഇത്തരം സംശയങ്ങള്‍ ഇല്ലായിരുന്നു. എന്നാലും സ്കൂള്‍ വിശേഷങ്ങള്‍ ഒക്കെ ഇത് പോലെ ജോറായിരുന്നു. ആദ്യ ബെഞ്ചും, രണ്ടാം ബെഞ്ചും അവസാന ബെഞ്ചിനുമൊക്കെ ഇത് പോലെ അവകാശികള്‍ ആയി ചില ആസ്ഥാന വിദ്വാന്മാര് ഉണ്ടായിരുന്നു. രസിച്ചു വായിച്ചു
ആശംസകള്‍
ന്റ്റെ മോഹം ഇപ്പോഴും പൂവണിഞ്ഞു കൊണ്ടിരിയ്ക്കാണല്ലൊ ദുബായിക്കാരാ...കൊതിപിയ്ക്കലല്ലാ ട്ടൊ...സത്യം..!
പഠിച്ചതും പഠിപ്പിയ്ക്കുന്നതും ഇംഗ്ലീഷ് മീഡിയത്തിലാണേലും ഇവിടെ വന്ന് ഇതെല്ലാം വായിയ്ക്കുമ്പോള്‍ കിട്ടുന്ന രസം ഒന്നു വേറെ തന്നെ ട്ടൊ..!
പിന്നെ, ഇതില്‍ പറഞ്ഞ കഥയേക്കാള്‍ അപ്പുറത്ത് നില്ക്കുന്ന കഥകള്‍ നിയ്ക്ക് നിത്യ സംഭവങ്ങള്‍...
ഏതൊരു ഭാഷയും പ്രായത്തിന് പരിതി വിട്ടു പഠിച്ചാല്‍ പുകിലാകുമേ...!
ആശംസകള്‍ ട്ടൊ...!
പോസ്റ്റിലെ തമാശയ്ക്കപ്പുറം നല്ലൊരു പാഠമതിലുണ്ട്.. കുട്ടികളുടെ സംശയങ്ങള്‍ക്ക് അവര്‍ക്ക് പറഞ്ഞുമനസ്സിലാക്കി കൊടുക്കാന്‍ പറ്റുന്ന ഭാഷയില്‍, (അവരുടെ പ്രായം കൂടി പരിഗണിച്ച്) വാസ്തവം അതിന്റെ ഏറ്റവും സഭ്യമായ രീതിയില്‍ പറഞ്ഞുകൊടുക്കുക. അതിനു ഏറ്റവും ലളിതമായ ഭാഷയും ഭാവവും ഉപയോഗിക്കുക എന്നതാണ് മാതൃക എന്നെനിക്ക് തോന്നുന്നു. അതേത് സദസ്സില്‍ വെച്ചായാലും പറഞ്ഞുകൊടുക്കാന്‍ പറ്റുന്ന രീതിയിലുള്ള ഉത്തരങ്ങളുമായിരിക്കണം.
മുണ്ടോളി തമാശ ആണെങ്കിലും നീ പറഞ്ഞത് ഒക്കെ സത്യാ എനിക്ക് കുറേ ക്കാലം ആ സുന എന്തിനുല്ലാതാണെന്ന് അറിയില്ലായിരുന്നു ഇങ്ങനെ ഉള്ള സുനകളുടെ പരസ്യം നിരോധിക്കണം എന്ന അഭിപ്രായക്കാരന്‍ ആണ് ഞാന്‍
അങ്ങനെ മറ്റൊരു മുണ്ടോളിത്തരം(മണ്ടത്തരത്തിന്റെ പരിഷ്കൃത രൂപം)കൂടി പുറത്തു വന്നു...ഉഷാറായി,ഇങ്ങനെ ചോദിക്കുന്ന കുട്ടികള്‍ ഇല്ല എന്നല്ല അപൂര്‍വ്വമാണ് ഇന്ന്.കാരണം ടെലിവിഷന്റെ അതിപ്രസരം.അറിയേണ്ടതും അറിയേണ്ടാത്തതും ഒക്കെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ മനസ്സിലാക്കുന്നു.
എന്റെ ആറുവയസ്സുകാരി മകള്‍ക്ക് ചോറ് തിന്നുന്നത് ഇഷ്ട്ടമല്ല.കാരണം ആരോടും പറയില്ല.കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാന്‍ ചോദിച്ചു എന്താണ് കാരണം എന്ന്.അപ്പോള്‍ അവളു പറഞ്ഞത് ചോറ് തിന്നാല്‍ തടിച്ചു വയരോക്കെ ചാടി വരും എന്ന്.ഏതോ സിനിമാ നടിയുടെ ഇന്റര്‍വ്യൂ കേട്ടതിന്റെ പരിണിതഫലം. അതാണ് ഇന്നത്തെ തലമുറ...
പക്ഷെ ഉത്തരം കൊടുക്കാതെ ആട്ടിപ്പായിക്കുന്നതിനു പകരം എന്തെങ്കിലും ഒക്കെ (തല്ക്കാലം രക്ഷപ്പെടാന്‍ വേണ്ടിയുള്ള അബദ്ധങ്ങള്‍ അല്ല)പറഞ്ഞു കൊടുക്കുന്നത് തന്നെയാണ് അതിന്റെ ശരി...
അഭിനന്ദനങ്ങള്‍ പ്രിയ കൂട്ടുകാരാ...
നര്‍മ്മം നന്നായി പറഞ്ഞു .......മുണ്ടോളീ
ഒപ്പം ഓര്‍മ്മ വന്ന ഒരു കഥ ചുരുക്കി പറയുന്നു....
ഡ്രാക്കുള ദൈവത്തോട് ഒരു വരം ചോദിച്ചു അടുത്ത ജന്മത്തില് എനിക്ക് ചിറകുകള് വേണം ചോര കുടിക്കുകയും വേണം ദൈവം സമ്മതിച്ചു അനുഗ്രഹിച്ചു.അങ്ങിനെ കൊതുകായി ഡ്രാക്കുളയെ ജനിപ്പിച്ചു. ആരോ തല്ലി കൊന്നപ്പോള്‍ വീണ്ടും തിരിച്ചു ചെന്ന് ഡ്രാക്കുള ദൈവത്തോട് വരം ചോദിച്ചു.ഇത്തവണ അബദ്ധം പറ്റാതിരിക്കാന്എനിക്ക് ചിറകുകള് വേണം ചോര കുടിക്കുകയും വേണം എന്നാല്‍ ആരും തല്ലി കൊല്ലുകയുമരുത് എന്നതായിരുന്നു ഡിമാന്‍ഡ്..ദൈവം ഒന്നാലോചിച്ചിട്ടു അനുഗ്രഹിച്ചു.
അങ്ങിനെയാണ് വിസ്പര്‍ വിത്ത് വിംഗ്സ് ഉണ്ടായത്......
"ഞാനാ അവനോട് അങ്ങനെയൊരു ചോദ്യം ചോദിയ്ക്കാന്‍ പറഞ്ഞത്!! സംഭവം എനിക്ക് നേരത്തെ അറിയായിരുന്നു. എന്നാലും ഒന്നുറപ്പിക്കാന്‍ വേണ്ടി ചോദിച്ചതാ. ഇപ്പ ഉറപ്പായി"
ഒന്നും അറിയില്ലെങ്കിലും എല്ലാം അറിയാം എന്ന് നടിക്കുന്ന ഇത്തരക്കാരാണ് അധികവും. അറിയാത്തവന് ആ സംശയം ചോദിച്ചാല്‍ അവന് ഒന്നും അറിയില്ല എന്നും മണ്ടൂസ് എന്നും പറഞ്ഞ് അവനെ കളിയാക്കുകയും ചെയ്യുന്ന അറിവ് നടിക്കുന്നവരാണു അധികവും. ഒരു തമാശ എന്നതില്‍ അപ്പുറം കാര്യമായ ഒരു ചിന്തയുടെ ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ പോസ്റ്റ്. രസമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
സ്കൂള്‍ ജീവിതത്തിലെ ഓര്‍മ്മകള്‍ രസകരമാണ്. വായില്‍ വരുന്നതെല്ലാം മണ്ടത്തരമാണ് എന്നതാണ് അതിലേറെ രസം. ഈ സാധനത്തിനു ഞങ്ങള്‍ പറഞ്ഞിരുന്നത് 'ബ്രഡ്ഡും പൊതി' എന്നാണ്.
കുട്ടികളുടെ സംശയങ്ങള്‍ക്ക് അവര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ മറുപടി കൊടുക്കുകയാണ് എപ്പോഴും നല്ലത്. എന്റെ മകന് ഏഴുവയസ്സുള്ളപ്പോള്‍ ഇതേ ചോദ്യം ചോദിച്ചു എന്നോട്. അത് മുതിര്‍ന്ന സ്ത്രീകള്‍ മാത്രം ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം അണ്ടര്ഗാര്മെന്റ്റ് ആണെന്ന് പറഞ്ഞപ്പോള്‍ അവനു തൃപ്തിയായി. കുട്ടികള്‍ക്ക് മതിയായ ഉത്തരം നമ്മുടെ കയ്യില്നിന്നുതന്നെ കിട്ടുമെങ്കില്‍ അവര്‍ ഒരു സംശയത്തിനും മറ്റുവഴികള്‍ തേടി പോവില്ല.
Mundoli, kollaam ketto .... (sorry malayalam stock illa)
നമ്മള് സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നും പള്ളിയില്‍ പോകുന്ന പെണ്‍കുട്ടികള്‍ ചില ദിവസങ്ങളില്‍ ഉച്ചയ്ക്ക് പള്ളിയില്‍ പോവാത്തത് കൊണ്ട് എന്താ നിങ്ങള്‍ നിസ്കരിക്കാന്‍ പോവാത്തെ എന്നും പറഞ്ഞു സ്ഥിരം ചോദിക്കുമായിരുന്നു. . . പാവം അവര്‍ . . . . അവര്‍ പറയും തലവേദനയാന്നു :) :) :) അന്നൊന്നും ഓടീലാര്ന്നു !!
എന്നാലുമെന്റെ മുണ്ടോളീ ഇങ്ങനേം ഉണ്ടോ? തീറ്റയുടെ കാര്യത്തില്‍ പണ്ടേ മുന്പന് ആയിരുന്ന മുണ്ടോളിക്ക് ശരിയായ ഉത്തരം കൊടുക്കുന്നതിനേക്കാള്‍ നല്ലത് പുതുതായി ഇറങ്ങിയ ക്രീം കേക്ക് എന്ന് പറയുന്നതാണ് എന്ന് ആപ്പായ്ക്ക് തോന്നിയെങ്കില്‍ മൂപ്പരെ കുറ്റം പറയാനാവില്ല!! അല്ല, എന്നിട്ട് ക്രീം കെയ്ക്ക് വാങ്ങി തിന്നു നോക്കിയൊന്നും ഇല്ലല്ലോ?????
വെറുമൊരു തമാശ പോസ്റ്റായി കാണാതെ, ഞാന്‍ പറയാതെ പറയാന്‍ ഉദ്ദേശിച്ച കുഞ്ഞു ഗുണപാഠം എല്ലാരും ഉള്‍ക്കൊണ്ടു എന്ന് കമന്റുകള്‍ വഴി മനസ്സിലായി. പോസ്റ്റ് വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും, എല്ലാവര്ക്കും നന്ദി.
ഇന്നത്തെ പിള്ളാരുടെ മുന്പില് പിടിച്ചു നില്ക്കാന് പെടാപ്പാട് തന്നെ !
മൊത്തത്തില്‍ ഈ എഴുത്ത് താങ്കളുടെ സ്ഥിരം നിലവാരത്തിന്റെ അത്ര ഉയര്‍ന്നോ എന്നൊരു സംശയം...എന്നാലും ഗുണപാഠം നന്നായിരിക്കുന്നു
സോണി പറഞ്ഞ ഉത്തരം തന്നെയാണ് ഏറ്റവും യോജിച്ചത് .പോസ്റ്റ് വായിച്ചപ്പോള്‍ സ്കൂളില്‍ ബയോളജി ക്ലാസ്സില്‍ ഉണ്ടാകുമായിരുന്ന അടക്കിപ്പിടിച്ച ചിരികളും ടീച്ചറുടെ വിളറിയ മുഖവും ഓര്‍മ്മവന്നു.
ആ പ്രായക്കാരാണ് മനസ്സിലാകുന്ന ഒരു മറുപടി കൊടുക്കുക. ഒരിക്കലും അവരെ അടിക്കുകയും കുത്തുകയും ഒന്നും ചെയ്യരുത്. ആ സമയത്ത് എന്തെങ്കിലും നല്ല ഒരുത്തരം തെളിഞ്ഞു വരാതിരിക്കില്ല.
രസിപ്പിച്ചു .ഓര്‍മയില്‍ എത്തുന്നു ഇതിന്റെ പരസ്യം വന്നാല്‍ ചാനെല്‍ മാറ്റുന്നത് .
ഹഹ.. കലക്കി,ചിരിപ്പിച്ചു.. :)
ബ്ലോഗ്ഗില്‍ പുതിയ പോസ്റ്റ്,
ആ മകന്റെ കരച്ചില് കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
http://www.kannurpassenger.blogspot.in/2012/05/blog-post_30.html
മുണ്ടോളി ഞാനും ഓര്‍ത്തുപോയി എന്റെ സ്കൂള്‍ ജീവിതം ...എന്റെ ഒരു കൂട്ടുകാരി ഒരുദിവസം ക്ലാസ്സില്‍ വന്നു ഭയങ്കര ചിരി ..:)
ആ ചിരി കണ്ടു കൂടെ ഇരുന്ന ഞങ്ങള്‍ ഒക്കെ ചിരിച്ചു ...ചിരി ഒക്കെ കഴിഞു ഞങ്ങള്‍ ചോദിച്ചു ഇനിയേലും സംഭവം പറ ഇതിപ്പോ കഥ അറിയാതെ ആട്ടം കണ്ടപോലായി കൂട്ടച്ചിരി കാര്യം ആര്‍ക്കും അറിയൂല്ല ...!
കുറെ നേരം കഴിഞ്ഞു അവള് പറഞ്ഞു ..അവളുടെ ഉപ്പാടെ കടയില്‍ കോളജില്‍ പഠിക്കുന്ന കുറെ ചേച്ചിമാര് വന്നു വിസ്പേര്‍ ചോദിച്ചു അത് തീര്‍ന്നു പകരം സ്റ്റേ ഫ്രീ മതിയോ എന്ന് ചോദിച്ചു ..വേണ്ടാ എന്നും പറഞ്ഞു അവര്‍ ഇറങ്ങി പോകുന്നത് കണ്ട വല്യുപ്പ കാര്യം തിരക്കി ...കുട്ടികള്‍ കാര്യം പറഞ്ഞു ഉടന്‍ വല്യുപ്പ അവരോടു പറയുകയാ
ഇതെടുത്തോ (സ്റ്റേ ഫ്രീ )ഇതാവുമ്പോള്‍ അതില്‍ എല്ലാം ഉണ്ടെന്നു ...:))
പാവം പ്രായമായ അദ്ദേഹത്തിനു അതറിയില്ല എന്താ സംഭവം എന്നത് ....ഉപ്പ വീട്ടില്‍ വന്നു ഉമ്മയോട് പറഞ്ഞു ചിരിക്കുന്നു അത് കേട്ട കൂട്ടുകാരി ഞങ്ങളുടെ അടുത്ത് പറഞ്ഞു ചിരിച്ചപ്പോള്‍ വീണ്ടും ഒരു കൂട്ടച്ചിരി ആയി ക്ലാസ്സില്‍ ...:))
ഹഹ.... നന്നായിട്ടുണ്ട് സ്കൂള്‍ കഥ....
രസമുണ്ട് വായിക്കാൻ..
സോണി പറഞ്ഞ മറുപടിയാണനുയോജ്യം..
സത്യത്തിനോടത്തു നിൽക്കണം..പ്രായമാവുമ്പോൾ കൂടുതൽ മനസ്സിലാക്കാം എന്നും പറയാം..
പണ്ട് സ്കൂളില്‍ പഠിക്കുമ്പോ ഒരു പദ്യത്തില്‍ "ശുക്ളം "എന്നാ വാക്ക് കേട്ട് ക്ളാസ്സില്‍ ഉഗ്രന്‍ പൊട്ടിച്ചിരി ഞാന്‍ അടുത്തിരിക്കുന്നവനോട് ചോദിച്ചു എന്താടാ ..അവന് ഉടന്‍ തന്നെ മാഷിനോട് സാറെ ഇവന് അതിന്റെ അര്‍ഥം അറിയില്ലാന്നു.മാഷ് തടി തപ്പിയത് നിങ്ങളവന് പിന്നെ പറഞ്ഞു കൊടുത്താ മതിയെന്നും പറഞ്ഞായിരുന്നു ... ഇപ്പൊ ഈ പോസ്റ്റു വായിച്ചപ്പോ അതൊക്കെ ഓര്‍മിപ്പിച്ചു ..കലക്കി .
കോണ്ടം കൊണ്ടുവന്നു ബലൂണ്‍ എന്നും പറഞ്ഞു ഊതി'വിറപ്പിച്ച' പെണ്‍കുട്ടികളുടെ കൂടെപ്പഠിച്ച കണ്ണൂരാനുണ്ടോ ഈ പോസ്റ്റ് കണ്ടു ഞെട്ടുന്നു!
കോണ്ടസാ കോണ്ടസാ.!!
(രസിപ്പിച്ച വായനക്ക് ആശംസകള്‍ മുണ്ടൂ)
സംഭവിക്കാറുള്ള കാര്യങ്ങളാണ് പറഞ്ഞതത്രയും . അതുകൊണ്ട് തന്നെ പറഞ്ഞതില്‍ അതിശയോക്തി ഉണ്ടെന്നു എനിക്ക് തോന്നിയില്ല. ഷജീര്‍ ഒരല്പം താമാശയുടെ അകമ്പടിയോടെ എഴുതിയത് കൊണ്ട് വായിക്കാന്‍ നല്ല സുഖമുണ്ട് . താമാശ ആസ്വദിക്കുമ്പോഴും പറയാന്‍ വിഷമമുള്ള കാര്യങ്ങള്‍ പറയാതെ തെറ്റായ ആശയരൂപീകരണത്തിലേക്ക് കുട്ടികളെ നയിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചു ഒരല്പം ചിന്തിക്കാന്‍ ഈ പോസ്റ്റ് ആവശ്യപ്പെടന്നതായി തോന്നി. ....
എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഓര്‍ത്തെടുക്കാന്‍ പറ്റിയ 'മിനിമം സ്പെസിഫിക്കേഷനോട്' കൂടിയ ഒരു മഹിളാമണി പോലും ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല. കോങ്കണ്ണും,കൊന്ത്രം പല്ലും, വക്ക് പൊട്ടിയതും, ചളുങ്ങിയതുമായ ഐറ്റംസ് ആയിരുന്നു മിക്കതും. എന്നിട്ടും ഇവറ്റകള്‍ക്ക് അഹങ്കാരത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം...
--------------------------------------------
അപ്പോള്‍ ഇത് ഞാന്‍ പഠിച്ച ക്ലാസിലെ മാത്രം പ്രശനമല്ല അല്ലെ ,,ഒരാഗോള കേരള പ്രതിഭാസമാണ് എന്ന് മനസ്സിലായി ..കഴിഞ്ഞ പോസ്റ്റ് നേക്കാള്‍ രസകരമായവായന തന്നു ഈ പോസ്റ്റ് ..
ഇപ്പോഴത്തെ പിള്ളാരിതും ഇതിന്റപ്പുറവുമറിയും അല്ലപിന്നെ?
പഴയപിള്ളാര്ക്കറിഞ്ഞു കൂടായിരുന്നെന്ന് ഇതിനുഭാഷ്യമില്ലാട്ടോ. തല്ലാന്‍ വരരുത്. ചില പച്ചക്കറികളുണ്ടായിരുന്നെങ്കിലും...
പക്ഷെ പുതുതലമുറയിലെ പിള്ളേര്‍ക്ക് അത് ബ്രഡ് അല്ലാന്നു നനായി അറിയാം........
മനോഹരമായ ഒരു പോസ്റ്റ്......
സ്കൂളിനെ കുറിച്ച് പറഞ്ഞ ഭാഗങ്ങള്‍ അസ്സലായി.. മിക്കവാറും എല്ലാവര്ക്കും ഇതേ പോലുള്ള അനുഭവങ്ങളൊക്കെ തന്നെയായിരിക്കും...
പിന്നെ മറ്റു കാര്യങ്ങള്‍ നര്മ്മമെന്നതിലുപരി നല്ലൊരു വിഷയമാണ്.. നല്ല ചര്‍ച്ച വേണ്ട വിഷയം..
മുകളില്‍ ചിലരുടെ കമന്റ് കണ്ടു..നല്ല നിര്‍ദേശങ്ങളുമായി..
അതൊക്കെ തന്നെയാണ് എന്റെയും വ്യു..
വ്യക്തമായ എന്നാല്‍ മാന്യമായ ഒരു മറുപടി കൊടുക്കുക.. എന്നത് തന്നെ...
എഴുത്ത് തുടരട്ടെ...
നന്മകള് നേരുന്നു...
രസമുണ്ട്..സ്കൂള്‍ കഥ....
ആശംസകള്‍
ഹഹ,, നല്ല കോമഡി...
ബ്ലോഗിലെ കവിത വായിച്ചു അര്‍ഥം മനസ്സിലാകാതെ വല്ലവന്റേം കമന്റിനു വെയിറ്റ് ചെയ്യുന്ന ബ്ലോഗറെ പോലെ, റഫീക്കിന്റെ ചോദ്യത്തിന് സാര്‍ ക്ലാസ്സില്‍ വെച്ച് ഉത്തരം പറയാത്തത്തിന്റെ കാരണം എനിക്കും മനസ്സിലായില്ല ..ഇത് വളരെ ഇഷ്ട്ടപ്പെട്ടു..എന്റെ അവസ്ഥയാ അത്...
1948 ലെ കുട്ടികൾ ഒന്നുമല്ല ഇപ്പോൾ ഉള്ളത് മുണ്ടോളീ... നിനക്കെന്തേലും സംശയമുണ്ടേൽ ഇപ്പോ അവരോട് ചോദിച്ചാ മതി... മണി മണി യായിട്ട് മണിയാശാൻ പറയണ പോലെ പറഞ്ഞു തരും...
ചിരിപ്പിച്ചു ട്ടാ !!!
മുണ്ടോളീ , വിഷയദാരിദ്ര്യം ...?
ബ്ലോഗിലെ കവിത വായിച്ചു അര്‍ഥം മനസ്സിലാകാതെ വല്ലവന്റേം കമന്റിനു വെയിറ്റ് ചെയ്യുന്ന ബ്ലോഗറെ പോലെ--- ഇതു സത്യത്തില്‍ കൊളളാം..
പ്രായത്തിനു അതീതമായ ചോദ്യം കുട്ടികള്‍ ചോദിച്ചാല്‍ എന്താ ചെയ്യുക.. ഒന്നുകില്‍ അവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ പറയുക.. അല്ലെങ്കില്‍ മിണ്ടാതിരിക്കുക.. (പൊട്ടനായി അഭിനയിക്കുക).. വിഷയം മാറ്റാന്‍ കഴിവുള്ള മഹാന്മാര്ക്ക് അങ്ങിനെയുമാവാം.. എന്തായാലും തെറ്റായ ഒരു അറിവ് അവര്‍ക്ക് നല്കാതിരുന്നാല് അത്രയും നല്ലത്..
ടിവി പരസ്യങ്ങള്‍ കൂടുന്നതിനനുസരിച്ചു ഇപ്പോള്‍ ചോദ്യങ്ങളും കൂടികൊണ്ടിരിക്കുന്നു..നന്നായിട്ടുണ്ട്
പോസ്റ്റ് കിടിലന്‍ , >>>ബ്ലോഗിലെ കവിത വായിച്ചു അര്‍ഥം മനസ്സിലാകാതെ വല്ലവന്റേം കമന്റിനു വെയിറ്റ് ചെയ്യുന്ന ബ്ലോഗറെ പോലെ<<< നല്ല ഉപമ ...ആശംസകള്‍
ചിരിച്ചു, ഒരുപാട്,
ഹഹഹ.....നന്നായിരിക്കുന്നു ഇനിയും എഴുതുക...
.... മൂഡ്സിന്റെ ഉപയോഗം എന്താണെന്ന് തിരിച്ചറിയാനുള്ള വകതിരിവും അനുഭവപരിചയവും ഏതു ആറാം ക്ലാസുകാരനും ഉണ്ട് ഭായ്...
രസകരമായി.
"ബ്ലോഗിലെ കവിത വായിച്ചു അര്‍ഥം മനസ്സിലാകാതെ വല്ലവന്റേം കമന്റിനു വെയിറ്റ് ചെയ്യുന്ന ബ്ലോഗറെ പോലെ.."
അപ്പൊ എനിക്ക് മാത്രമല്ല ഈയനുഭവം..!
വളരെ നല്ല പോസ്റ്റ്. ഞാന്‍ ഈ വഴിക്ക് ആദ്യമായാണ്. ഇനിയും വരാം.
this blog template is really അടിപൊളി. എനിക്കും ഇത്തരം ഒരു ടെമ്പ്ലേറ്റ് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. സഹായിക്കാമോ? മാര്‍ഗ്ഗനിര്‍ദ്ദേശം തരാമോ?
pls contact me prakashettan@gmail.com
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ ..
എന്റെ കൊച്ചു ഇപ്പോ 5 ആകുന്നെ ഉള്ളു. അവന് വിസ്പര്‍ കണ്ടാ പറയും അമ്മമാരുടെ സ്നഗ്ഗി ആണ് എന്ന്. ഇതൊക്കെ ആരാ പറഞ്ഞു കൊടുക്കണേ. ഓരോ പരസ്യം കണ്ടു തനിയെ പറയണതാ
നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു
എല്ലാത്തിനും അതിന്റേതായ സമയംണ്ട് ദാസാ ;)
ഓര്‍മ്മക്കുറവ് ശരിയാണെങ്കില്‍ ചെറുതൊക്കെ ഈ മേഖലയില്‍ ശ്രദ്ധിക്കാന്‍ തുടങിയത് എട്ടും ഒമ്പതും ക്ലാസ്സിലേക്കെത്തീട്ടാരുന്നു. അതും കാറും പെണ്ണും തമ്മിലുള്ള ഒരു താരതമ്യം കേട്ടതിലെ സംശയത്തില്‍ പിടിച്ചാരുന്നു തുടക്കം. (സംസയം ന്താരുന്നൂന്ന് പറയില്യാട്ടാ, ഊഹിച്ചാ മതി) :പ്
ക്ഷണം സ്വീകരിച്ചു വന്നതിനു നന്ദി ..ഒപ്പം ഒരായിരം ഓണാശംസകളും ... ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ...
നീ വന്നെ...ഇതിന്റെ ഉത്തരം ഞാന്‍ നിനക്ക് സ്റ്റാഫ് റൂമിന്ന് പറഞ്ഞു തരാം"
മുണ്ടോളീ.... :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ