ശനിയാഴ്‌ച, ജൂലൈ 09, 2011

ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം തുട്ട് !!!

നേരം പരപരാന്നു വെളുത്തിട്ടും പണിക്കു പോകാന്‍ മടിച്ചു ആസനത്തില്‍ കയ്യും വെച്ചു ചുരുണ്ട് കൂടിയുറുങ്ങുന്ന അയാളുടെ ഉറക്കം ഞെട്ടിയത് ഭാര്യയുടെ പതിവ് ഭരണിപ്പാട്ട് സുപ്രഭാതം കേട്ടിട്ടാണ്. മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു വന്നപ്പോള്‍ അങ്കത്തിനു തയ്യാറായി ഭാര്യ എത്തി. "പണിക്കു പോകാതെ ഉള്ളതൊക്കെ വിറ്റു തുലച്ചിട്ടു ഇങ്ങനെ കിടക്കാന്‍ നാണമില്ലേ മനുഷ്യാ? പത്രം വായിച്ചു നോക്ക് നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്."  പത്രം അയാളുടെ മുഖത്തേക്ക് എറിഞ്ഞ് അവള്‍ കിച്ചണിലേക്ക് മാര്‍ച്ച് ചെയ്തു.

"എന്താണാവോ ഇത്ര വലിയ സന്തോഷ വാര്‍ത്ത!! ശ്രീ പപ്പനാഭാന്റെ നിധി പുറത്തെടുത്തു റേഷന്‍ കട വഴി വിതരണം ചെയ്തു തുടങ്ങിയോ!! അങ്ങനെയാണേല്‍ കുടുംബം രക്ഷപ്പെട്ടു !  അയാള്‍ പത്രം എടുത്ത് മെയിന്‍ ഹെഡിംഗ് വായിച്ചപ്പോഴേ അപകടം മണത്തു. "മണി ചെയിന്‍ വഴി 1000 കോടി രൂപ തട്ടിയെന്നു പരാതി". അപ്പോള്‍ ഇതാണ് അവള്‍ പറഞ്ഞ സന്തോഷ വാര്‍ത്ത. സ്വന്തം ഭര്‍ത്താവിന്റെ കാശു പോയതില്‍ സന്തോഷിക്കുന്ന ഭാര്യ ഇവളെ കാണുള്ളൂ ഈ ഭൂലോകത്ത്".

കാശു പയ സങ്കടത്തില്‍ ഇനി എന്ത് ചെയ്യണം എന്നറിയാതെ അട്ടം നോക്കി ഇരിക്കുമ്പോഴാ കോമേഴ്ഷ്യല്‍ ബ്രേക്ക്‌ കഴിഞ്ഞു തിരിച്ചു വന്ന ഭാര്യ വീണ്ടും ഫയറിംഗ് തുടങ്ങിയത്. "പത്രം വായിച്ചോ? ഇപ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ആയില്ലേ? എന്റെ താലി മാല പോയത് മിച്ചം അല്ലാതെന്താ!! ഇതിപ്പോള്‍ എത്രാമത്രയാണെന്നു വല്ല ബോധോം ഉണ്ടോ?"

ഭാര്യ ഭദ്ര കാളിയെ പോലെ കലി തുള്ളുകയാണ്. ഇതിപ്പോ എന്നും ഉള്ളതല്ലേ!! പറഞ്ഞു ബോറടിച്ചാല്‍ അവള്‍ നിറുത്തിക്കോളും. മൈന്‍ഡ് ചെയ്യണ്ട......."പണിയെടുത്തു ജീവിക്കാനെ.........ഹും എന്റെ പട്ടി പണിക്കു പോകും".


ഭാര്യയുടെ ഒടുക്കത്തെ ചോദ്യത്തിനുള്ള  ഉത്തരം കണ്ടെത്താന്‍ നോക്കിയ അയാളെ 'വിക്കി പീഡിയ' പോലും കൈ വിട്ടു.  ആക്ച്വലി ഇത് എത്രാമത്ര പറ്റീര് കേസാണ്? ലിസ്,ടോട്ടല്‍ ഫോര്‍ യു ബ്ലിസയര്‍,ടൈക്കൂണ്‍ , RMP , ആപിള്‍, ഓറഞ്ച്, മാങ്ങ, മാങ്ങാണ്ടി.. .. വീടും പറമ്പും പണയം വെച്ചും ഭാര്യുടെ താലി മാല വിറ്റും കിട്ടിയ കാശാണ് ഇവരെല്ലാം കൂടി പറ്റിച്ചെടുത്തത്‌.


ഇനി എന്നെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ. വേറൊന്നും കൊണ്ടല്ല ഇനി എന്റെ കയ്യില്‍ വേറെ കാശില്ല..അതോണ്ടാ!! കാശുണ്ടേല്‍ ഞാന്‍ വീണ്ടും നിക്ഷേപിക്കും. തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല! ഞാനെ നല്ല അന്തസ്സുള്ള മലയാളിയാ!! കേരളത്തെ കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ ഞരമ്പുകളില്‍ ചോര101 ഡിഗ്രിയില്‍ തിളച്ചു.


പണിയെടുക്കാതെ എങ്ങനെ കാശുണ്ടാക്കാം? അയാള്‍ തല പുകഞ്ഞാലോചിച്ചു. പുഴക്കരയില്‍ മരം വെട്ടുമ്പോള്‍ മുത്തച്ഛന്റെ കോടാലി പുഴയില്‍ വീണതും ജലദേവത പ്രത്യക്ഷപ്പെട്ടതും മുത്തച്ഛന്റെ സത്യസന്ധതയില്‍ ആകൃഷ്ടയായി സ്വര്‍ണത്തിന്റെയും  വെള്ളിയുടെയും കോടാലി സമ്മാനിച്ചതും ഒക്കെ അമ്മ പറഞ്ഞ കാര്യം അയാള്‍ ഓര്‍ത്തു. അറ്റകൈക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കാം. അയാള്‍ തീരുമാനിച്ചുറപ്പിച്ചു.

പണിക്കു പോകാത്തതിനാല്‍ പൊടിയും മാറാലയും പിടിച്ചു കിടന്ന കോടാലിയും എടുത്തു അയാള്‍ ജലദേവതയെ അന്വേഷിച്ചു പുഴക്കരയിലോട്ടു വെച്ചു പിടിച്ചു. പക്ഷെ നാട്ടിലൊന്നും പുഴ കാണാന്‍ പറ്റാത്തതിനാല്‍  പ്ലാനില്‍ ചെറിയ ഭേദഗതി വരുത്തി അയാള്‍ അടുത്തുള്ള കടല്‍ക്കരയിലോട്ടു നടന്നു.

കടല്‍ക്കരയില്‍ എത്തിയതും മരം വെട്ടുന്നതായി നടിച്ച് ആരും കാണാതെ അയാള്‍ കോടാലി കടലിലേക്ക്‌ വലിച്ചെറിഞ്ഞു..എന്നിട്ട് അണ്ടി കളഞ്ഞുപോയ അണ്ണാനെ പോലെ അവിടെയിരുന്നു മോങ്ങാന്‍ തുടങ്ങി. വണ്‍, ടു ,ത്രീ എണ്ണി തീര്‍ന്നില്ല. കത്രീന കൈഫിന്റെ അനിയത്തിയെ പോലെയുള്ള ഒരു ദേവത മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വേഷം യൂണിഫോം ആയ വെളുത്ത ഗൌണ്‍ തന്നെ. "ഏതോ നല്ല തറവാട്ടില്‍ പിറന്ന ദേവതയാ....എന്താ കൃത്യ നിഷ്ഠ!! ഇന്ത്യന്‍ റയില്‍വേ കണ്ടു പഠിക്കണം". അയാള്‍ ഓര്‍ത്തു.

മുഖത്ത് ഒരു ക്ലോസ് അപ്പ്‌ പുഞ്ചിരിയുമായി ദേവത ചോദിച്ചു..എന്ത് പറ്റി വത്സാ? എന്തിനാ നീ മോങ്ങുന്നത്?

ശബ്ദത്തില്‍ ഒരു ഇടര്‍ച്ച വരുത്തി അയാള്‍ പറഞ്ഞു "ദേവി എന്റെ കോടാലി അറിയാതെ തെറിച്ചു കടലില്‍ വീണു. എനിക്ക് പണിയെടുക്കാന്‍ വേറെ കോടാലിയില്ല".

"സങ്കടപ്പെടാതെ വത്സാ..മേ ഹൂ നാ..... നിന്റെ കോടാലി ഞാന്‍ എടുത്തു തരാം" എന്ന് പറഞ്ഞു ദേവത കടലിലേക്ക്‌ ഊളിയിട്ടു.

അല്‍പ സമയത്തിനു ശേഷം കയ്യില്‍ ഒരു വെള്ളിക്കോടാലിയുമായി ദേവത പൊങ്ങി വന്നു. "മകനെ ഇതാണോ നിന്റെ കോടാലി"

അല്ല ദേവതേ..അല്ല..ഇതല്ല എന്റെ കോടാലി എന്ന് പറഞ്ഞു അയാള്‍ കരച്ചിലിന്റെ വോളിയം കൂട്ടി.

"വത്സാ നിന്റെ സത്യ സന്ധത എനിക്കിഷ്ടായി. "I am Proud of You My Son". നിന്റെ യഥാര്‍ത്ഥ കോടാലി ഞാന്‍ എടുത്തു തരാം" എന്ന് മൊഴിഞ്ഞു ദേവത വീണ്ടും മുങ്ങി. ഇപ്രാവശ്യം കയ്യില്‍ ഒരു ഇരുമ്പു കോടാലിയുമായിട്ടാണ് മൂപ്പത്തിയുടെ വരവ്. കരയ്ക്കെത്തിയ ദേവത കോടാലി അയാളെ കാണിച്ചിട്ട് ചോദിച്ചു "മകനെ ഇതാണോ നിന്റെ കോടാലി?"

ദേവതയുടെ കയ്യിലിരിക്കുന്നത്‌ തന്റെ ഇരുമ്പു കോടാലിയാണെന്നു അയാള്‍ക്ക് മനസ്സിലായി. പക്ഷെ അയാളുടെ മനസ്സില്‍ വേറെ കുറെ ചിന്തകള്‍ ആണ് സ്ലൈഡ് ഷോ ആയി മിന്നിയത്. ഒരു സ്വര്‍ണ കോടാലിയെങ്കിലും   കിട്ടാതെ എങ്ങനെയാ പോവുക? സ്വര്‍ണത്തിനു എന്താ വില? വരുന്നത് വരട്ടെ ഒരു നുണ പറയുക തന്നെ.

"No ദേവതേ...No ഇതല്ല എന്റെ കോടാലി."

അയാളുടെ സൂക്കേട്‌ ദേവതയ്ക്ക് മനസ്സിലായി. ഇത് എവിടം വരെ പോകുമെന്ന് നോക്കാം...ദേവത കരുതി . 

"Don't Worry Dear നിന്റെ കോടാലി ഞാന്‍ എടുത്തു തരാം". ഇത്തവണ മനോഹരമായ ഒരു 916  പരിശുദ്ധിയുള്ള ഗോള്‍ഡ്‌  കോടാലിയും കൊണ്ടാണ് ദേവത വന്നത്.

916 ന്റെ  തെളിച്ചം കണ്ടപ്പോള്‍ അയാളുടെ ആക്രാന്തം മൂത്തതേയുള്ളൂ.."ഈ ദേവത ഒരു മണ്ടി ആണെന്ന് തോന്നുന്നു..പരമാവധി അടിച്ചെടുക്കാം. അതോണ്ട് ഈ കോടാലിയും എന്റെയല്ല എന്ന് പറയാം. അടുത്ത പ്രാവശ്യം ഡയമണ്ട് കോടാലിയും കൊണ്ട് വന്നാലോ"!!

അയാള്‍ മെയിലില്‍ കണ്ടത് ദേവത ഡാഷ് ബോര്‍ഡില്‍ കാണുന്നുണ്ടായിരുന്നു. ഇപ്രാവശ്യം ഇവന് പണി കൊടുക്കുക തന്നെ. മനുഷ്യനായാല്‍ ഇത്രേം ആര്‍ത്തി പാടില്ല.

ഒന്നും അറിയാത്ത പോലെ പതിവ് പുഞ്ചിരിയുമായി ദേവത ചോദിച്ചു "മകനെ ഇതാണോ നിന്റെ കോടാലി?" ഉത്തരം ദേവത പ്രതീക്ഷിച്ചത് തന്നെ.!!

"അല്ല ദേവതേ....അല്ല..ഇതല്ല എന്റെ കോടാലി"

"I am the sorry വത്സാ I am the sorry. "ഞാന്‍ തോറ്റു സുല്ലിട്ടു......നിന്റെ കോടാലി എനിക്ക് കണ്ടു പിടിക്കാന്‍ പറ്റിയില്ല. പിന്നെ ഈ കോടാലികള്‍ ഒന്നും നിന്റെയെല്ലാത്ത സ്ഥിതിക്ക് എല്ലാം അവിടെ തന്നെ കിടക്കട്ടെ " എന്നും പറഞ്ഞു എല്ലാ കോടാലികളും എടുത്തു ദേവത കടലിലേക്ക്‌ എറിഞ്ഞു..

ദേവതയില്‍ നിന്ന് ഇങ്ങനെ ഒരു ആക്ഷന്‍ അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അയാളുടെ കണ്ട്രോള്‍ നഷ്ടപ്പെട്ട് , സിക്സര്‍ അടിച്ച ബാറ്റ്സ്മാനെ ഗോറില്ല ലുക്ക്‌ വിട്ടു പേടിപ്പിക്കുന്ന ഗോപു മോനെ പോലെ അയാള്‍ ദേവതയോട് പൊട്ടിത്തെറിച്ചു.

"അല്ല പെണ്ണുമ്പിള്ളേ നിങ്ങള്‍ എന്ത് പോക്ക്രിത്തരം ആണ് കാണിച്ചത്"

"വത്സാ..സംയമനം പാലിക്കൂ..നീയല്ലേ പറഞ്ഞത് അതില്‍ നിന്റെ കോടാലി ഇല്ലെന്നു. അതോണ്ടല്ലേ  ഞാന്‍ എല്ലാം കടലില്‍ എറിഞ്ഞത്."

"ഞാന്‍ അങ്ങനെ പറഞ്ഞെന്നു വെച്ച് എല്ലാം ഉടനെയങ്ങു എറിയണോ? അതില്‍ ഒരു കോടാലി എനിക്ക് തന്നൂടായിരുന്നോ?"

"മകനെ അന്യന്റെ കോടാലി ഒരിക്കലും ആഗ്രഹിക്കരുത് "

"കോപ്പ് ..ചുമ്മാ ഇത്രേം നേരം വെയില് കൊണ്ടത്‌ മിച്ചം"

"പിണങ്ങാതെ വത്സാ ...നീ എന്തായാലും വെയിലും കൊണ്ട് നിന്നതല്ലേ!! ഞാന്‍ ഫ്രീ ആയി ഒരു ഉപദേശം തരാം."

"എന്താണേലും പറഞ്ഞു തുലയ്ക്ക് തള്ളേ..."

"മകനെ ഒരിക്കലും തല മറന്നു ഷാമ്പൂ തേക്കരുത്..അഥവാ തേച്ചാല്‍ തന്നെ ആദ്യമൊക്കെ കുറച്ചു നുരയും പതയും വന്നേക്കാം....പക്ഷെ കുറച്ചു പൈപ്പ് വെള്ളം വീണാലോ ഒരു ചാറ്റല്‍ മഴ പെയ്താലോ ആ നുരയൊക്കെ അങ്ങ് പോകും..അതോണ്ട് പണിയെടുക്കാതെ എളുപ്പത്തില്‍ പണക്കാരനാകാന്‍ നോക്കാതെ അദ്ധ്വാനിച്ചു ജീവിക്കാന്‍ നോക്ക്". എപ്പിസോഡ് വൈന്റ് അപ്പ്‌ ചെയ്തു റ്റാറ്റാ പറഞ്ഞു  ദേവത അപ്രത്യക്ഷയായി.

ആകെയുണ്ടായിരുന്ന കോടാലിയും നഷ്ടപ്പെട്ട് വിഷണ്ണനായി വീട്ടിലേക്കു നടക്കുമ്പോഴും അയാള് മനസ്സറിഞ്ഞു പ്രാര്‍ഥിക്കുകയായിരുന്നു.. 

"എന്റെ സാന്റിയാഗോ മാര്‍ട്ടിന്‍ പുണ്യാളാ, ശബരിനാതാനന്ദ സ്വാമികളെ...പറ്റിക്കല്‍ കേസെല്ലാത്ത ഏതെങ്കിലും മണി ചെയിനോ നോട്ടിരട്ടിപ്പോ ഉടനെ ആരെങ്കിലും തുടങ്ങണമേ.....കയ്യില്‍ കാശില്ലേലും വല്ല വൃക്കയോ കുടലോ വിറ്റിട്ട് എങ്കിലും കുറച്ചു കാശ് അതില്‍ നിക്ഷേപിക്കായിരുന്നു"!!!!

47 അഭിപ്രായങ്ങൾ:

കെ.എം. റഷീദ് പറഞ്ഞു...

ആര്ത്തിക്ക് വലയെറിഞ്ഞു കാത്തിരിക്കുന്ന മലയാളിയുടെ
മാന്സസികാവസ്ഥ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു
ആശംസകള്‍

Kalavallabhan പറഞ്ഞു...

വത്സാ..സംയമനം പാലിക്കൂ..

നാമൂസ് പറഞ്ഞു...

ഹാ കഷ്ടം..!!

കൊമ്പന്‍ പറഞ്ഞു...

പയഴ വീഞ്ഞ് പുതിയ കുപ്പിയില്‍ മുന്തിരി കള്ളാക്കി ഇറക്കി മലയാളിയെ ആര്‍ത്തിയെ പരിഹസിക്കുന്നോ ആരവിടെ

പ്രയാണ്‍ പറഞ്ഞു...

:)

ചെറുത്* പറഞ്ഞു...

സത്യം പറ ദുബായ്ക്കാരാ. എന്തോരം കാശ് പോയി??? ഏഹ്. ആക്ഷേപ ഹാസ്യം കൊള്ളാം. കാശ് പോയെന്ന് പറഞ്ഞോരോടൊക്കെ മിക്കവരും പറയുന്നതും ഇതന്നാ, “മേലനങ്ങാതെ കാശുണ്ടാക്കാനുള്ള ആര്‍ത്തിയല്ലാരുന്നോ, തനിക്കൊക്കെ അങ്ങനെ വേണം“ ന്ന്

കോടാലികഥ ആദ്യമിച്ചിരി ബോറാ‍യോ എന്ന് തോന്നിയെങ്കിലും അവസാനിക്കുമ്പഴേക്കും എല്ലാ ബോറും മാ‍റി. അപ്പൊ പിന്നേം പിന്നേം കാണാം, ആശംസോള്ട്ടാ :)

എന്നാലും ദുബായ്ക്കാരന്‍‌റെ ബ്ലോഗിനെ പറ്റി നാമൂസ്‌മാഷ് അങ്ങനെ പറയരുതായിരുന്നു :P

ആചാര്യന്‍ പറഞ്ഞു...

"മകനെ ഒരിക്കലും തല മറന്നു ഷാമ്പൂ തേക്കരുത്..അഥവാ തേച്ചാല്‍ തന്നെ ആദ്യമൊക്കെ കുറച്ചു നുരയും പതയും വന്നേക്കാം....പക്ഷെ കുറച്ചു പൈപ്പ് വെള്ളം വീണാലോ ഒരു ചാറ്റല്‍ മഴ പെയ്താലോ ആ നുരയൊക്കെ അങ്ങ് പോകും..അതോണ്ട് പണിയെടുക്കാതെ എളുപ്പത്തില്‍ പണക്കാരനാകാന്‍ നോക്കാതെ അദ്ധ്വാനിച്ചു ജീവിക്കാന്‍ നോക്ക്".

African Mallu പറഞ്ഞു...

കുറെ ചിരിയും കുറച്ചു കാര്യങ്ങളും ..എന്നാലും നമ്മടെ gopu മോനെ കളിയാക്കണ്ടായിരുന്നു ...അവന്‍ കൊച്ചു കുഞ്ഞല്ലേ .....

നിരീക്ഷകന്‍ പറഞ്ഞു...

ആട് ,തേക്ക്,മാഞ്ചിയത്തില്‍ തുടങ്ങിയ പറ്റിക്കല്‍സ്...
പരിപാടി ഇത്രയായിട്ടും നില്‍ക്കുന്നില്ല.ദുബായിക്കാരന്‍ പറഞ്ഞത് ശരിയാണ്.അധ്വാനിക്കാതെ കിട്ടുന്ന പണത്തോടുള്ള ആര്‍ത്തി കൂടുതല്‍ മലയാളികള്‍ക്കും ഉള്ളതാ......ഇപ്പോള്‍ത്തന്നെ പ്രധാന ചര്‍ച്ച ഡീല്‍ ഓര്‍ നോ ഡീല്‍ പോലെ (അടുത്ത പെട്ടിക്കു പകരം അടുത്ത നിലവറയില്‍ )എന്താ ഉള്ളതെന്നാ പിന്നെ കണ്ടെടുക്കുന്ന പണത്തെ കേരളത്തിലെ ജനങ്ങളുടെ എണ്ണത്തെ കൊണ്ട് ഹരിക്കുക ,പിന്നെ ഓരോ വിഭാഗങ്ങളുടെ എണ്ണം കൊണ്ട് ഹരിക്കുക.അങ്ങിനെ എന്തെല്ലാം?

ചുരുക്കി പറഞ്ഞാല്‍ "മകനെ അന്യന്റെ കോടാലി ഒരിക്കലും ആഗ്രഹിക്കരുത് " വിമര്‍ശനം നന്നായി ദുബായിക്കാരാ ......

ente lokam പറഞ്ഞു...

അയ്യോ കോടാലി ഉള്ളത്
കൂടി കളഞ്ഞോ ?

ഇനി ഇപ്പൊ വീട്ടിലേക്കു ചെന്നാല് അവിടെ ഒരു കോടാലി അല്ലെ ബാക്കി ഉള്ളൂ ഹ..ഹ.. !!!?അതിനെ എന്ത് ചെയ്യും ? ഇഷ്ടപ്പെട്ടു ...

ഷൈജു.എ.എച്ച് പറഞ്ഞു...

ഹഹഹഹ..കലക്കി ദുഫായിക്കരാ... മലയാളിയുടെ സ്വഭാവം അങ്ങനെയ...
കാക്ക കണ്ടറിയും..കൊക്ക് കൊണ്ടറിയും..മലയാളി കൊണ്ടാലും അറിയില്ല..
വേദനിച്ചാലും അവിടെ തന്നെ നില്‍ക്കും..അടുത്ത ഏറു വല്ല സ്വര്‍ണ കട്ട കൊണ്ടു ആയാലോ എന്ന്‌ കരുതി..
അഭിനന്ദനങ്ങള്‍ ദുബൈക്കാര..ആശംസകള്‍...


www.ettavattam.blogspot.com

ബ്ളോഗൻ പറഞ്ഞു...

ഒട്ടകപ്പക്ഷിയെപ്പോലെ തല മണലിൽ പൂഴ്ത്തിപ്പറയട്ടെ, നന്നായിരിക്കുന്നു. വളരേ നന്നായിരിക്കുന്നു. ബ്ളോഗൻ

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ റഷീദ്ക്ക,

ഈ സ്നേഹവരവിനും ആദ്യ അഭിപ്രായത്തിനും നന്ദി.


@ Kalavallabhan

നന്ദിയുണ്ട് വത്സാ ഈ വരവിനും അഭിപ്രായത്തിനും.

@ നാമൂസ്

അത് തന്നെയാ എനിക്കും പറയാനുള്ളത് 'കഷ്ടം' !!!!

@ കൊമ്പന്‍

അടിയന്‍ ഇവിടെയുണ്ടേ.....ബീവറെജിലെ കുപ്പിയെക്കാളും വീര്യമല്ലേ പഴയ വീഞ്ഞിന് :-)

@ പ്രയാണ്‍

:-)

@ ചെറുത്‌

ദുബായിക്കാരന്‍ ഇവിടെ കിടന്നു കഷ്ടപെടുന്നത് കണ്ട അണ്ടനും അടകോടനും കൊടുക്കാന്‍ അല്ല..അതോണ്ട് എന്റെ കാശൊന്നും അങ്ങനെ പോയില്ല.."എന്റെ കാശ് പോയോ" എന്നും പറഞ്ഞു ഓരോരുത്തര് കരയുന്നത് ടിവിയില്‍ കണ്ടിട്ടുണ്ട്!! കോടാലികഥ ഇഷ്ടായെന്നറിഞ്ഞതില്‍ പെരുത്ത്‌ സന്തോഷം..
പിന്നെ എല്ലാര്‍ക്കും അവരുടെതായ അഭിപ്രായം ഉണ്ടാകുമല്ലോ..അതുകൊണ്ട് നാമൂസ്‌മാഷിന്റെ അഭിപ്രായം വിട്ടുകള.

@ ആചാര്യന്‍

ഈ സ്നേഹവരവിനും അഭിപ്രായത്തിനും നന്ദി.

@ AFRICAN MALLU

ഈ സ്നേഹവരവിനും അഭിപ്രായത്തിനും നന്ദി. ഗോപു മോനെ നമ്മള്‍ അല്ലാതെ വേറെയാര കളിയാകുക..അവന്‍ നമ്മുടെ സ്വന്തം കുഞ്ഞല്ലേ!!

@ ഞാന്‍

ആട് ,തേക്ക്,മാഞ്ചിയം..ഈ പേരുകള്‍ എന്നോട് വിട്ടുപോയിട്ടോ!! താങ്കള്‍ പറഞ്ഞപോലെ കണ്ടെടുക്കുന്ന പണത്തെ കേരളത്തിലെ ജനങ്ങളുടെ എണ്ണത്തെ കൊണ്ട് ഹരിച്ചും ഗുണിച്ചും ഒക്കെ കണക്കു കൂടിയിട്ടു അവസാനം ജനങ്ങളുടെ നികുതി പണം എടുത്തു ക്ഷേത്രത്തിനു കാവല്‍ ഏര്‍പ്പെടുത്തിയപ്പോള്‍ സ്വപ്നം കണ്ടതൊക്കെ വെറുതെയായി..

മിനിയാന്ന് ഒരു കഫ്ടീരിയയില്‍ നിന്നം ചായ കുടിക്കുമ്പോള്‍ രണ്ടു മലയാളി തൊഴിലാളികള്‍ സംസാരിക്കുന്നത് കേട്ടു " ബി നിലവറേം കൂടി തുറന്നാല്‍ കേരളത്തെ പിടിച്ചാല്‍ കിട്ടില്ല..ഈ അറബികള്‍ ഒക്കെ നമ്മളോട് കളിച്ചാല്‍ വിവരം അറിയും!! പപ്പനഭാന്റെ 5 ശരപ്പൊളി മാലയും ഒരു വിഗ്രഹവും വിറ്റാല്‍ ബുര്‍ജ് ഖലീഫ നമ്മള്‍ വിലക്ക് വാങ്ങിക്കും" ..പാവങ്ങളോട് സഹതാപം തോന്നി എനിക്ക്.

ajith പറഞ്ഞു...

“അന്യന്റെ കോടാലി ആഗ്രഹിക്കരുത്....”

വളരെ നന്നായി ദുബായിക്കാരാ. ഇന്ന് മാദ്ധ്യമം പത്രത്തില്‍ ഒരു വാര്‍ത്ത ഇങ്ങിനെ...“ ജ്യോതിസ്സില്‍ ചേര്‍ന്ന് ആയിരങ്ങളുടെ പണം പോയതായി പരാതി” പിന്നെ കുറെപ്പേരുടെ “കദനകഥകള്‍”. ലിസ് കമ്പനിയുടെ പുനരവതാരമാണ് ജോതിസ് എന്ന് അത് തുടങ്ങിയകാലം മുതല്‍ മാദ്ധ്യമം പത്രം എഴുതി മുന്നറിയിപ്പ് കൊടുത്തതാണ്. പക്ഷെ നിങ്ങള്‍ എഴുതിയതുപോലെ “കാശ് തീരുവോളം ഞാന്‍ കബളിപ്പിക്കപ്പെടാന്‍ ഒരുക്കമാണ്” എന്ന് പറഞ്ഞ് ജനം തള്ളാന്‍ തുടങ്ങിയാല്‍ പിന്നെ എന്തുചെയ്യും?

ഫൈസല്‍ ബാബു പറഞ്ഞു...

ആദ്യ പകുതിയേക്കാള്‍ ഏരെ നന്നയിരിക്കുന്നു രണ്ടാംഭാഗം ...ചിരിപ്പ്ച്ചു കൂടെ ഒരു നല്ല സന്തേഷവും ..ദേവത പറഞ്ഞ പോലെ സോറി ജോസ്പ്രകാശ് പറഞ്ഞപോലെ bye the bye welldone my boy ....dishum dishum ........എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും .......

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അയാള്‍ മെയിലില്‍ കണ്ടത് ദേവത ഡാഷ് ബോര്‍ഡില്‍ കാണുന്നുണ്ടായിരുന്നു. ഇപ്രാവശ്യം ഇവന് പണി കൊടുക്കുക തന്നെ. മനുഷ്യനായാല്‍ ഇത്രേം ആര്‍ത്തി പാടില്ല.

ഈ പുത്തൻ ചൊല്ല് അസ്സലായിട്ടുണ്ട്

mayflowers പറഞ്ഞു...

കൈ നനയാതെ മീന്‍ പിടിക്കാന്‍ നോക്കുന്നവരെ നന്നായി വാരി..
ചിരിക്കാന്‍ ഒരുപാടുണ്ട്.
Simply humorous..

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ചിരിപ്പിച്ച് കാര്യം പറഞ്ഞല്ലോ ദുബായിക്കാരാ...ഈ കഴിവ് എല്ലാര്‍ക്കും സാധിയ്ക്കില്ലാ...ആശംസകള്‍ ട്ടൊ.

Unknown പറഞ്ഞു...

കോടാലി കഥയില്‍ കൂടി...പറയേണ്ടത് പറഞ്ഞു ചിരിപ്പിച്ചതില്‍ സണ്ടോഷമുണ്ട്...നന്നായി

ചെകുത്താന്‍ പറഞ്ഞു...

:)))))

Unknown പറഞ്ഞു...

some people are so greedy! Don't know when they'll all learn their lessons! you have really did well in bringing out the satire!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ വിന്‍സെന്റ് ഏട്ടാ

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ ഷൈജു

"മലയാളി കൊണ്ടാലും അറിയില്ല..വേദനിച്ചാലും അവിടെ തന്നെ നില്‍ക്കും..അടുത്ത ഏറു വല്ല സ്വര്‍ണ കട്ട കൊണ്ടു ആയാലോ എന്ന്‌ കരുതി"..അതെനിക്കിഷ്ടായി..സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി.

@ ബ്ളോഗൻ

താങ്കളുടെ പച്ചയായ അഭിപ്രായത്തിന് നന്ദി.

@ അജിത്തേട്ട

വാസ്തവം തന്നെ..ഈ മലയാളി തെണ്ടികള്‍ എത്ര കൊണ്ടാലും പഠിക്കില്ലാന്നെ..സാക്ഷരര്‍ ആണെന്ന് പറഞ്ഞിട്ടെന്താ വിവരം വേണ്ടേ?? അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി.

@ ഫൈസല്‍

പോസ്റ്റ്‌ ഇഷ്ടായിന്നു അറിഞ്ഞതില്‍ സന്തോഷം...പിന്നെ ജഗ്ഗുവിനും മുതല കുഞ്ഞുങ്ങള്‍ക്കും സുഖമല്ലേ !!

@ മുരളിയേട്ട

അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി.

@ mayflowers

നമ്മള്‍ ഒരു നാട്ടുകാരല്ലേ..വാരാന്‍ നമ്മള്‍ മിടുക്കന്മാരല്ലേ !!അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി.

@ വര്‍ഷിണി

എന്നെ ഇങ്ങനെ പുകഴ്ത്തല്ലേ !! പൊങ്ങി പൊങ്ങി ഞാന്‍ ബുര്‍ജ് ഖലീഫയുടെ മേലെ പോകും:-) ഈ സ്നേഹത്തിനും അഭിപ്രായത്തിനും നന്ദി.

@ സാഹു

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ ചെകുത്താന്‍

grrrrrrrrr

@ നിയ

Thank you very much for your comment.

Lipi Ranju പറഞ്ഞു...

തല മറന്നു ഷാമ്പൂ തേക്കരുത്... :)) ഇത് കലക്കിട്ടോ...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഇപ്പോള്‍ നടക്കുന്ന പറ്റിപ്പ്. നന്നായി നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞു.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ദുബായ്ക്കാരാ.. എഴുത്ത് ഇഷ്ടപ്പെട്ടു. ആക്ഷേപഹാസ്യം നന്നായിട്ടുണ്ട്..

വാല്യക്കാരന്‍.. പറഞ്ഞു...

മലയാളി അങ്ങനൊന്നും നന്നാവൂല ദുഫായീ..

'അയാള്‍ മെയിലില്‍ കണ്ടത് ദേവത ഡാഷ് ബോര്‍ഡില്‍ കാണുന്നുണ്ടായിരുന്നു.' ഇതെനിക്ക് വല്ലാണ്ടങ്ങ് പിടിച്ചു.

കഥ കത്തി.

Hari പറഞ്ഞു...

കോടാലിക്കഥ നന്നായിട്ടുണ്ട്... എന്റെ ബ്ലോഗിലെ “തട്ടിപ്പിന്റെ മണിക്കിലുക്കം” നോക്കുമല്ലോ.. ലിങ്ക് ഇതാ - http://www.myplayground-hari.blogspot.com/

- സോണി - പറഞ്ഞു...

വരാന്‍ അല്പം വൈകിയതുകൊണ്ട് പറയാനിരുന്നതൊക്കെ പലരും പറഞ്ഞുതീര്‍ത്തു. രണ്ടാം പകുതിയ്ക്ക് കൂടുതല്‍ ഒഴുക്കുണ്ടായിരുന്നു. മടിയന്മാരും, അത്യാഗ്രഹികളുമായ മലയാളികളെ ശരിക്കും താങ്ങി. ഇങ്ങനെയുള്ള പറ്റിക്കലുകളില്‍ പെടുന്നത് കൂടുതലും വിവരമുള്ളവര്‍ എന്ന് അഭിമാനിക്കുന്ന മലയാളികള്‍ തന്നെയാണ്.
"അയാള്‍ മെയിലില്‍ കണ്ടത് ദേവത ഡാഷ് ബോര്‍ഡില്‍ കാണുന്നുണ്ടായിരുന്നു." പുതിയ ചൊല്ലും ഇഷ്ടമായി.

Biju Davis പറഞ്ഞു...

ക്വിസ്‌ മത്സരത്തിന്റെ വാക്ക്‌ പാലിക്കാനാണു ഇവിടെ വന്നത്‌. എന്നാൽ, വന്നില്ലെങ്കിൽ വമ്പിച്ച നഷ്ടമായേനെ എന്നു തോന്നി.'the wood cutter & the Goddess' എന്ന കഥയുടെ ഒരു V.K.N ശൈലിയിലുള്ള പുനരാഖ്യാനം. വളരെ ഇഷ്ടപെട്ടു.

ജാനകി.... പറഞ്ഞു...

ഇതുവരെ ഇത്രയും ചിരിച്ച് ഞനൊരു പോസ്റ്റ് വായിച്ചിട്ടില്ല..
സമ്മതിച്ചിരിക്കുന്നു..
പറഞ്ഞ വിഷയം കാലികപ്രസക്തിയുള്ളത്...
വളരെ നന്നായിരിക്കുന്നു

Echmukutty പറഞ്ഞു...

ഇങ്ങനെ ചിരിപ്പിച്ചതിന് നന്ദി പറയട്ടെ.

hafeez പറഞ്ഞു...

ഇനി എന്നെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ. വേറൊന്നും കൊണ്ടല്ല ഇനി എന്റെ കയ്യില്‍ വേറെ കാശില്ല..അതോണ്ടാ!! കാശുണ്ടേല്‍ ഞാന്‍ വീണ്ടും നിക്ഷേപിക്കും.

ഇതാണ് കാര്യം. എത്ര കൊണ്ടാലും നമ്മള്‍ പഠിക്കുകയില്ല.

മുസാഫിര്‍ പറഞ്ഞു...

ദുഫായി മോയലാളീ..
എന്തോരം രസണ്ട് ന്നോ..ഇതു വായിച്ചാന്‍..!!
ഈ ആര്‍ത്തിപ്പണ്ടാരം മലയാളികളെ നല്ലോണം ഒന്ന് ഒലുമ്പിട്ടോ..!
പണ്ട് ഒട്ടകത്തിന്‍റെ പൂഞ്ഞക്ക് ഓട്ട കുത്തി വെള്ളം കുടിച്ചോനാ മലയാളി..!!
ഹ..ഹ ..
മലയാളി ആരാ മോന്‍..?!!

ഒരു കൊട്ട ആശംസകള്‍..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ ലിപി

ഈ സ്നേഹവരവിനും അഭിപ്രായത്തിനും നന്ദി.

@ കുസുമം ആര്‍ പുന്നപ്ര

ചേച്ചി വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി.

@ കൊണ്ടോട്ടിക്കാര

ഈ സ്നേഹവരവിനും വായനയ്ക്കും നന്ദി.

@ വാല്യക്കാരന്‍.

"അയാള്‍ മെയിലില്‍ കണ്ടത് ദേവത ഡാഷ് ബോര്‍ഡില്‍ കാണുന്നുണ്ടായിരുന്നു." എന്റെ സ്വന്തം സൃഷ്ട്ടിയാ..ലാസ്റ്റ് വീക്ക്‌ റിലീസായതാണ്. നന്ദി വാല്യക്കാര.

@ ഹരി

ഈ സ്നേഹവരവിനും വായനയ്ക്കും നന്ദി.മണിക്കിലുക്കം വായിച്ചുട്ടോ.

@ സോണി

ഞാനും കരുതി സോണി വന്നില്ലല്ലോ എന്ന്! പതിവ് കസ്റ്റമേഴ്സ് അല്ലെ നിങ്ങള്‍ ഒക്കെ..പിന്നെ സത്യസന്ധമായ അഭിപ്രായത്തിന് നന്ദി.

@ Biju Davis

ഹ ഹ..വാക്ക് പാലിച്ചു അല്ലെ ? ഞാന്‍ തമാശയ്ക്ക് പറഞ്ഞതായിരുന്നു..എന്നാലും വന്നല്ലോ..ഞാന്‍ കൃതാര്‍ഥനായി. സ്നേഹവരവിനും വായനയ്ക്കും നന്ദി.

@ ജാനകി

"ഇതുവരെ ഇത്രയും ചിരിച്ച് ഞനൊരു പോസ്റ്റ് വായിച്ചിട്ടില്ല." അപ്പോള്‍ വേറെ പോസ്റ്റ്‌ ഒന്നും വായിക്കാറില്ലേ ? ഹി ഹി ..ചുമ്മാ പറഞ്ഞതാണെ !! ഈ എളിയവന്റെ പോസ്റ്റ്‌ ഇഷ്ടായെന്നു അറിഞ്ഞതില്‍ അതിയായ സന്തോഷം.

@ എച്ച്മുകുട്ടി

ഈ സ്നേഹവരവിനും വായനയ്ക്കും നന്ദി.

@ ഹഫീസ്

ഈ സ്നേഹവരവിനും വായനയ്ക്കും നന്ദി.

@ മുസാഫിര്‍

ഈ ആദ്യവരവിനും ഗമണ്ടന്‍ കമന്റിനും കൊട്ട ആശംസകള്‍ക്കും നന്ദി.

A പറഞ്ഞു...

ദുബായിക്കാരന്റെ അവതരണത്തിലെ പുതുമ പിന്നെയും അതിശയിപ്പിക്കുന്നു. കോടാലിയും ദേവതയും, പരശുരാമനും മഴുവും എന്നൊക്കെ പറയും പോലെ. നമ്മളടങ്ങിയ മലയാളിയുടെ മനോഗതി നര്‍മത്തോടെ നന്നായി അവതരിപ്പിച്ചു.

ഋതുസഞ്ജന പറഞ്ഞു...

ha ha ... chirichu.. koode chinthichu... nice post

ഋതുസഞ്ജന പറഞ്ഞു...

ha ha ... chirichu.. koode chinthichu... nice post

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

നമ്മള് മലയാളികള് എല്ലാം ഒരേപോലെ ചിന്തിക്കുന്നവരാ എന്ന്...ഇപ്പൊ പിടികിട്ടി..ഹി ഹി

നല്ല പോസ്റ്റ്‌ മാഷെ..ചിരിപ്പിച്ചു..

നികു കേച്ചേരി പറഞ്ഞു...

ചിന്തിപ്പിക്കുന്ന ചിരി...

അനശ്വര പറഞ്ഞു...

രസകരം...കേട്ടോ...

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

ഹ ഹ...ഒന്നും കിട്ടാതായപ്പോള്‍ വനദേവത പെണ്ണും പിള്ള ആയത്രേ.. കലക്കി!!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@സലാം

ഈ സ്നേഹവരവിനും വായനയ്ക്കും നന്ദി

@ഋതുസഞ്ജന

കിങ്ങിണിക്കുട്ടി ചിന്തിച്ചു ചിരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

@Villagemaan

നമ്മളൊക്കെ ഒരേ തരക്കാരാ മാഷെ.. സ്നേഹവരവിനും വായനയ്ക്കും നന്ദി.

@നികു കേച്ചേരി

സ്നേഹവരവിനും വായനയ്ക്കും നന്ദി.

@അനശ്വര

അഭിപ്രായത്തിന് നന്ദി.

@തൃശൂര്‍കാരന്‍.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@തൃശൂര്‍കാരന്‍.

നന്ദി സഹോദര നന്ദി .

Unknown പറഞ്ഞു...

ക്വിസ് നട്ക്കുനിടത് ഷജീര്‍ ഭായ് നെ പരിച്ചയപെട്ടത്... ഇവിടെ വന്നപോലല്ലേ ആള് പുലിയാണെന്ന് മനസ്സിലായത്.... ഒരുപാട് ഇഷ്ടായി കഥകള്‍ ..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

യൂനുസ് അഭിപ്രായത്തിനു നന്ദി..പുലി എന്നൊന്നും പറഞ്ഞേക്കല്ലേ. യഥാര്‍ത്ഥ പുലികള്‍ (ബ്ലോഗിലെയും കാട്ടിലേയും) അറിഞ്ഞാല്‍ നിനക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും

എഡിറ്റർ പറഞ്ഞു...

നർമ്മത്തിൽ ചാലിച്ച് ഗൌരവമുള്ള വിഷയങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഈ നർമ്മബോധത്തിനും സാമൂഹ്യപ്രതിബദ്ധത്യ്ക്കും അഭിനന്ദനങ്ങൾ

Unknown പറഞ്ഞു...

Dear Dubaikkaaran,
Kalakki, superb aayittundu...
veendum veendum ezhuthuka...
Ethra Manchiyam, aadu, kozhi, thekku, okke vannaalu Malayaaleede valu valanju thanne irikkum... ha ha.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ