വെള്ളിയാഴ്‌ച, ജൂലൈ 22, 2011

മൊബൈല്‍ കാഴ്ചകള്‍.

"പാലത്തില്‍ നിന്ന് ബസ്‌ പുഴയിലേക്ക് മറിഞ്ഞു" കേട്ടവര്‍ കേട്ടവര്‍ അപകട സ്ഥലത്തേക്ക് ഓടി. നാടിനെ ഞെട്ടിച്ച വാര്‍ത്ത‍ കേട്ട് കുട്ടിയാലിയും എടവലക്കാരന്‍ ശുക്കൂറിന്റെ കൂടെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. പാലത്തിലും പുഴക്കരയിലും ജന പ്രവാഹമാണ്. പോലീസ് എത്തിയിട്ടില്ല. നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ”ബൈന്നേരം സമയം അല്ലെ !! ബസില്‍ നെറച്ചും ആളുണ്ടെന്നാ തോന്നുന്നത്. സുമാര്‍ പത്തു പതിനഞ്ചു എണ്ണമെങ്കിലും കാഞ്ഞു പോവും” ശുക്കൂര്‍ കരി നാക്ക്‌ വളച്ചു. തന്നെക്കാള്‍ മൂത്തവന്‍ അല്ലെ എന്ന് കരുതി കുട്ടിയാലി  മിണ്ടാണ്ടിരുന്നു.

രക്ഷാ പ്രവര്‍ത്തകര്‍ ഓരോരുത്തരെയായി കരയ്ക്ക്‌ എത്തിക്കുകയാണ്. അവരുടെ കൂടെ കൂടണം എന്ന് കുട്ടിയാലിക്കും ആഗ്രഹം ഉണ്ട്..പക്ഷെ കുട്ടിയായി പോയില്ലേ!!

കരക്കെത്തിച്ചവരെ വണ്ടികളില്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ട്‌. ജീവനുണ്ടോ മയ്യത്തായോ എന്നൊന്നും മനസ്സിലാവുന്നില്ല. 'ആര്‍ക്കും ഒന്നും വരുത്തല്ലേ എന്റെ റബ്ബേ' എന്ന് ദുആ ചെയ്തു കുട്ടിയാലി രക്ഷാപ്രവര്‍ത്തനം നോക്കി നിന്നു.

ഇടയ്ക്ക് എപ്പോഴോ ആണ് ശുക്കൂറിലേക്ക് കുട്ടിയാലിയുടെ ശ്രദ്ധ തിരിഞ്ഞത്. കലുങ്കില്‍ കേറിനിന്ന് മൊബൈലില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഫോട്ടം പിടിക്കുന്ന തിരക്കില്‍ ആണ് പുള്ളി. ശുക്കൂറിക്ക ഒറ്റയ്ക്കല്ല മൊബൈല്‍ പിടിച്ചോണ്ട് ഫോട്ടം പിടിക്കാന്‍ ഒരുപാടു പേരുണ്ട് കലുങ്കിന്റെ മേലെ. നീന്തുന്നതിനടയില്‍ തോര്‍ത്ത്‌ ഊരിപ്പോയ ഒരുത്തറെ നോക്കി തമാശിക്കുന്നുണ്ട് വേറെ ചിലര്‍. ഇങ്ങനെയും കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്മാരോ പടച്ചോനെ!! ഉപകാരം ഒന്നും ചെയ്യുന്നില്ലേല്‍ മിണ്ടാതിരുന്നൂടെ ഇവര്‍ക്ക്!! കുട്ടിയാലിക്ക് അമര്‍ഷം തോന്നി.

കുട്ടിയാലി ശുക്കൂറിന്റെ അടുത്തു ചെന്ന് തന്റെ അറാംബറപ്പ് തുടങ്ങി.

ശുക്കൂറിക്ക ഇങ്ങള്‍ എന്തു പണിയാ ഈ കാണിക്കുന്നത്?

ഞമ്മള് ഫോട്ടം പിടിക്കുന്നത്‌ ഇഞ്ഞ് കാണുന്നില്ലേ ?

ഇങ്ങള്‍ക്ക്‌ നീന്തല് അറിഞ്ഞൂടെ. ഫോട്ടം പിടിക്കാണ്ട് ഇങ്ങക്ക് പൊയേലിറങ്ങി ആരെയെങ്കിലും രക്ഷപ്പെടുത്തിക്കൂടെ ?

അയിനിപ്പം ക്ലബിന്റെം പാര്‍ട്ടീന്റേം എല്ലാം ആളില്ലേ? പോരാത്തതിനു പോലീസും ഫയര്‍ എഞ്ചിനും ഇപ്പം ഇങ്ങു എത്തും.

ഇങ്ങളപ്പോലെ ഓലും പോലീസ് വരുന്നേം കാത്തു നിന്നാല് എല്ലാരും മയ്യത്താവില്ലേ?

അങ്ങനെ മയ്യത്താവുന്നോല്‍ അങ്ങ് മയ്യത്താവട്ടെ. എന്ന് നിരീക്കാം അല്ലാണ്ട് എന്തു ചെയ്യാനാ.

ഒന്നുമില്ലേല്‍ ഇങ്ങക്ക് പടച്ചോന്റെ അട്ത്തുന്നു കൂലി കിട്ടൂലെ ഇക്ക?

ഇഞ്ഞ് ഒന്ന് മിണ്ടാണ്ടിരി കുട്ടിയാലി. കൊറച്ചു ഫോട്ടം എടുത്തു ഫേസ് ബുക്കില്‍ ഇട്ടാല്‍ പത്തഞ്ഞൂര്‍ കമന്റ്‌ കിട്ടും...... പോരാത്തേന് എന്റെ ചങ്ങായിമാരും ഓല ചങ്ങായിമാരും ഒക്കെ കൂടി പത്തു രണ്ടായിരം ലൈക്കും കിട്ടും. ....പടച്ചോന്റെ കൂലി ഞമ്മള് ഹജ്ജിനു പോയി വാങ്ങിക്കോളാം.

ശുക്കൂറിക്ക പടച്ചോന് നെരക്കാത്ത കാര്യാ ഇങ്ങള് പറേന്നത്.......പടച്ചോന്‍ എല്ലാം കാണുന്നുണ്ടാകും.

ഇഞ്ഞ് ഒന്ന് മിണ്ടാണ്ട്‌ ആടെങ്ങാനും കുത്തിരിക്കി.......ഞമ്മള് കൊറച്ചൂടെ ഫോട്ടം എടുക്കട്ടെ.

ഇവറോട് പറഞ്ഞിട്ട് കാര്യമില്ല..കൊണ്ടാലേ പടിക്കുള്ളൂ......കുട്ടിയാലി വീണ്ടും രക്ഷാ പ്രവര്‍ത്തനം നോക്കി നിന്നു. രണ്ടു രക്ഷാ പ്രവര്‍ത്തകര്‍ ചുമന്നു വണ്ടിയിലേക്ക് കൊണ്ടുപോകുന്ന വയസ്സനെ കണ്ടപ്പോള്‍ കുട്ടിയാലി ശുക്കൂറിനെ നോക്കി ഒരു സംശയം പറഞ്ഞു.

ഇക്കാ ഇപ്പം മേലേക്ക് കൊണ്ട് പോയ ആള്‍ ബീരാനിക്കയെ പോലെ ഇല്ലേ? 

ഹേയ് ഇല്ല..... അത് ഇന്‍ജ വെറും തോന്നലാ കുട്ടിയാലി.

ഇങ്ങളൊന്നു അടുത്തു പോയി നോക്ക്. തലേക്കെട്ട് ഇല്ലാത്തതു കൊണ്ട് തിരിയാത്തതാണെങ്കിലോ?

ഇഞ്ഞ് പറഞ്ഞ സ്ഥിതിക്ക് ഞമ്മളൊന്നു 'സൂം' ചെയ്തു നോക്കട്ടെ.....അങ്ങോട്ട്‌ പോവാനോന്നും കയ്യൂല.

എന്നാ പെട്ടെന്ന് നോക്കീന്‍ .

അള്ളോ......ഇത് ഞമ്മടെ ബാപ്പ തന്നെ......ക്യാമറ ഓഫ്‌ ചെയ്തു മൊബൈല്‍ പൌച്ചില്‍ ഇട്ടു, പൌച്ച് പോക്കെറ്റില്‍ വച്ചതിനു ശേഷം ശുക്കൂര്‍ ബാപ്പാന്റെ മയ്യത്തിനു  പുറകെ ഓടി.

കൂടെ ഓടുന്ന കുട്ടിയാലി പുറകെ നിന്നു വിളിച്ചു പറഞ്ഞു..

"ശുക്കൂറിക്ക ഇങ്ങള് ഒടുക്കം 'സൂം' ചെയ്തു എടുത്ത ഫോട്ടം ഫേസ് ബുക്കില്‍ ഇട്ടാല്‍ ഞമ്മളേം കൂടി ടാഗ് ചെയ്യണേ"
--------------------------------------------------------------------------------------------------------------------

കുട്ടിയാലിയെ അറിയാത്തവര്‍ക്കായി; കുട്ടിയാലിയുടെ പഴയ അറാംബറപ്പുകള്‍ ഇവിടെ വായിക്കാം


89 അഭിപ്രായങ്ങൾ:

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

((((((((((((0)))))))))))

ആദ്യമായിട്ടാണ് ഒരു പോസ്റ്റില്‍ തെങ്ങ അടിക്കുന്നത്. അത് ഇവിടെത്തന്നെ ആകട്ടെ..:)

സിവില്‍ എഞ്ചിനീയര്‍ പറഞ്ഞു...

ഇത് കൊള്ളാം, എല്ലാരും ഫേസ്ബുക്കിന്‍റെ പിന്നാലെ ആണല്ലോ

ആശയ മോഷണം, ഇത് ഞമ്മള്‍ ബൂലോക കോടതിയില് കേസ് കൊടുക്കും

നന്നായിട്ടുണ്ട്. ഫേസ്ബൂകിന്റെ വേറൊരു വൃക്രിത മുഖം, അല്ല ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവരുടെ വൃക്രിത മുഖം.

Echmukutty പറഞ്ഞു...

ചിലർക്ക് കണ്ണു തുറക്കുന്നത് ചിലപ്പോൾ ഇങ്ങനെയുമായിരിയ്ക്കും.

Unknown പറഞ്ഞു...

ലോള്‍ ...ലോള്‍......
അവസാനം ട്രാജഡി ആണെങ്കിലും , കുട്ടിയാലി പറഞ്ഞ്ഹത് നേരാ
" ഞമ്മളേം കൂടി ടാഗ് ചെയ്യണേ"

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഇതുപോലുള്ള നിരവധി ഷുക്കൂറിക്ക-മാരെ കണ്ടിട്ടുണ്ട്. ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം വന്നാല്‍, എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഒന്ന് സഹായിക്കാന്‍ പോലും മനസ്സുവരാത്ത, അതൊന്നും തങ്ങളുടെ ജോലിയല്ല എന്ന് പറഞ്ഞൊഴിയുന്ന ഒരു വിഭാഗം. എന്തും വില്‍പ്പന ചരക്കാക്കുന്ന ഇന്നത്തെ മാധ്യമ, പരസ്യ സംസ്കാരം ആണ് ഈ മനോഭാവ മാറ്റത്തിന് പ്രധാനകാരണം. മരണത്തിലേക്ക്‌ ആഴ്ന്നുപോകുന്ന ഒരാളെ രക്ഷിച്ചാല്‍ അതിന് പബ്ലിസിറ്റി വേണ്ട വിധത്തില്‍ കിട്ടിക്കൊള്ളണം എന്നില്ലല്ലോ, എന്നാല്‍ അപകടരംഗങ്ങള്‍ "അതിസാഹസികമായി" ചിത്രീകരിച്ച് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താല്‍ നാലാള്‍ അറിയുകയും, ലൈക്കും, കമന്‍റും വേണ്ടുവോളം കിട്ടുകയും ചെയ്യും. കാലത്തോടൊപ്പം മലയാളിയുടെ മനോഗതിയും വല്ലാതെ മാറുന്നുണ്ട്. കറുത്തഹാസ്യം നന്നായി അവതരിപ്പിച്ചു ഷജീര്‍ ഭായ്...

ഋതുസഞ്ജന പറഞ്ഞു...

നന്നായിട്ടുണ്ട്

പ്രയാണ്‍ പറഞ്ഞു...

good one.....

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

അപ്പന്‍ മരിചൂന്നും പറഞ്ഞു ഫേസ് ബുക്കില്‍ അപ്പ്‌ ഡേറ്റ് ഇട്ടാല്‍ അതിനും ലൈക്‌ കിട്ടുന്ന കാലമാ ഇത് എന്ന് ഒരു സുഹൃത്ത്‌ ഇന്നലെ ഫേസ് ബുക്കില്‍ എഴുതിയത് വായിച്ചേ ഉള്ളു !

ചെറുത്* പറഞ്ഞു...

ആരാന്‍‌റമ്മക്ക് പ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാ, അവനാന്‍‌റമ്മക്ക് വന്നാലോ....!! അന്നത്തെ അപകടത്തിലെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ കുട്ടിയാലിയും ശുക്കൂറും ഉണ്ടായിരുന്നിരിക്കാം, അല്ലേ ദുബായ്‌ക്കാരാ. ക്ലൈമാക്സ് അല്പം കടന്നകയ്യായിപോയ്. ആ... അങ്ങനെങ്കിലും ശുക്കൂറുമാരുടെ കണ്ണ് തുറക്കട്ടെ. നിഷ്കളങ്കമായ സംശയങ്ങളും, ചൂണ്ടിക്കാണിക്കലുകളുമായി കുട്ടിയാലി വളരട്ടെ. ആശംസകള്‍!

അടുത്ത് നടന്ന ആ‌ അപകടം ഒഴിവാക്കി മറ്റെന്തെങ്കിലും പരീക്ഷിക്കാമായിരുന്നു എന്ന് തോന്നീട്ടോ!

Unknown പറഞ്ഞു...

well said...

Biju Davis പറഞ്ഞു...

Shajeer, നല്ല പ്ലോട്ട്‌, കൊള്ളേണ്ടത്‌ കൊള്ളേണ്ടിടത്ത്‌ തന്നെ കൊണ്ടു.നന്നായി എഴുതി!

സംഭാഷണശകലങ്ങൾക്കിടയിൽ അച്ചടിഭാഷയാണല്ലോ ഉപയോഗിയ്ക്കുന്നത്‌? അപ്പോൾ 'തമാശിച്ചത്‌' തുടങ്ങിയ പ്രയോഗങ്ങൾ അൽപം അരോചകമാണോ?

Biju Davis പറഞ്ഞു...

:)

രമേശ്‌ അരൂര്‍ പറഞ്ഞു...

അപകടം ,മരണം ,പീഡനം എല്ലാം ലൈവ് ആയി പകര്‍ത്താന്‍ അത് കണ്ടു രസിക്കാന്‍ ലൈക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു !
ഈ കഥ ആ ഭീകരതയിലേക്ക് വിരല്‍ ചൂണ്ടുന്നു ..നന്നായി

BINDU പറഞ്ഞു...

കൊള്ളാം ..

Manchester utd പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anugrah പറഞ്ഞു...

എന്റെ വക ഒരു ലൈക്‌

ajith പറഞ്ഞു...

അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും..

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ പറഞ്ഞു...

ആശംസകള്‍!

the man to walk with പറഞ്ഞു...

പരമാര്‍ഥങ്ങള്‍
ഇഷ്ടായി കഥ ..

വിധു ചോപ്ര പറഞ്ഞു...

വെൽ ഡൺ ദുബായിക്കാരാ.......താങ്കൾ സൂം ചെയ്തത് ആധുനിക മലയാളിയുടെ മൂല്യബോധത്തിന്റെ മയ്യത്തിലേക്കാണ്. വളരെ നന്നായി .അഭിനന്ദനങ്ങൾ

Unknown പറഞ്ഞു...

Nice... sometimes people act so inhuman unless its some of your own who is in trouble. People fails to see that everyone are our brothers and sister.. Man get so selfish that he don't bother to at least acknowledge the common brotherhood.... It sometimes makes me feel like animals are much better....

Mithun പറഞ്ഞു...

Eda...Kidilan...nee oru bhayankaran thanne!!!

ചീരാമുളക് പറഞ്ഞു...

കഴിഞ്ഞ വർഷം ഇതുപോലെയൊരപകട സ്ഥലത്ത് ഇത്തരം സിറ്റിസൺ ജേർ‍ണലിസ്റ്റുകളെ ഓടിക്കാൻ പോലീസിനു നന്നേ പണിപ്പെടേണ്ടി വന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും പരിക്കേറ്റവരെ വാഹനത്തിൽ നീക്കുന്നതിനും മൊബൈൽ വീഡിയോഗ്രാഫർമാർ തടസ്സമായത്രെ!!

sarath പറഞ്ഞു...

ഒരു അപകടം നടക്കുമ്പോള്‍ അവിടെ മോബയിലും പിടിച്ചോണ്ട് നിന്നാല്‍ എന്ത് സുഖം കിട്ടുമെന്ന് മനസ്സിലാകുന്നില്ല. ഇതൊരു തരാം ഞരമ്പ്‌ രോഗമാണ്

Njanentelokam പറഞ്ഞു...

വിധു ചോപ്ര പറഞ്ഞത് ആണ് പരമാര്‍ത്ഥം.
പറയാനുള്ളത് താങ്കള്‍ നന്നായി അവതരിപ്പിക്കുകയും ചെയ്തു ..
ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ക്യാമറാമാന്‍ കാലുതെറ്റി വീണാല്‍ അതാവും പിറ്റെന്നെത്തെ വാര്‍ത്ത....
അപ്പോള്‍ ക്യാമറാമാന്‍ പഠിക്കും.....
എന്നാലും മറ്റുള്ളവര്‍ ബാക്കി. അതാണ്‌ ഇന്നത്തെ ലോകം.....

Unknown പറഞ്ഞു...

ഫെയ്സ് ബുക്കിനെ പറ്റി ഒരു നേര്‍ക്കാഴ്ച!!
ഈ ഫോട്ടം പിടുത്തക്കാരെ എവിടെയും കാണാം.
ഈ പോസ്റ്റിനു എന്‍റെ വക ഒരു എട്ടുപത്തു ലൈക്!!?

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഒരു പോലെ ചിരിപ്പിയ്ക്കേം.., ചിന്തിപ്പിയ്ക്കേം ചെയ്ത പോസ്റ്റ്...ഇഷ്ടായി ട്ടൊ..ആശംസകള്‍.

- സോണി - പറഞ്ഞു...

ആക്ഷേപഹാസ്യം അല്പം കടുത്തുപോയി എങ്കിലും... വളരെ ശരിയാണ്. ഇപ്പോ എവിടെ അപകടം നടന്നാലും, തീ പിടിച്ചാലും, ആനയിടഞ്ഞാലും അവിടെല്ലാം കാണും ഈ ലോക്കല്‍ ക്യാമറാമാന്മാര്‍. ഇവിടെ അടുത്ത് ഒരു കടയ്ക്ക് തീപിടിച്ചിട്ട് ഫയര്‍ എന്‍ജിന്‍ അടുക്കാന്‍ പോലും സമ്മതിച്ചില്ല ആള്‍ക്കൂട്ടം. പിറ്റേന്ന് പത്രത്തിലെ തീഫോട്ടോകളോടൊപ്പം നൂറുകണക്കിന് ആള്‍ക്കാര്‍ മൊബൈലും ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പടവും, അവര്‍ക്ക് പിന്നില്‍ വന്നു ഹോണടിക്കുന്ന ഫയര്‍ എന്‍ജിനും...

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ഇഷ്ടമായി ചിരിച്ചു , ചിന്തിച്ചു

Arun Kumar Pillai പറഞ്ഞു...

നല്ല പോസ്റ്റ് ദുബായിക്കാരാ..
ആളെ രക്ഷിക്കാൻ ആർക്കാ സമയം? അതു കൊണ്ടെന്താ പ്രയോജനം? അതേ സമയം ആ ചൂട് രംഗങ്ങൾ നലാളെ കാട്ട്യാലോ,ലൈകും കമന്റും.. ഹോ അതിങ്ങളു ഒന്നു ആലോചിച്ച് നോക്കീൻ..

Fousia R പറഞ്ഞു...

കൊടുത്തല്ലോ പണി

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

നല്ല പോസ്റ്റ്. ഇഷ്ടായി. ആശംസകൾ.

ഞമ്മളേം കൂടി ടാഗ് ചെയ്യണേ

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കഴിഞ്ഞദിവസം ഒരു വീഡിയോ കണ്ടത് ഓർമ വരുന്നു.
എന്തു ചെയ്യാം എല്ലാം പുത്തൻ സംസ്കാരത്തിന്റെ ഭാഗമാ..

sreenadh പറഞ്ഞു...

"ഇഞ്ഞ് ഒന്ന് മിണ്ടാണ്ടിരി കുട്ടിയാലി. കൊറച്ചു ഫോട്ടം എടുത്തു ഫേസ് ബുക്കില്‍ ഇട്ടാല്‍ പത്തഞ്ഞൂര്‍ കമന്റ്‌ കിട്ടും...... പോരാത്തേന് എന്റെ ചങ്ങായിമാരും ഓല ചങ്ങായിമാരും ഒക്കെ കൂടി പത്തു രണ്ടായിരം ലൈക്കും കിട്ടും. ....പടച്ചോന്റെ കൂലി ഞമ്മള് ഹജ്ജിനു പോയി വാങ്ങിക്കോളാം."

അതു ഗംഭീരമായി!

അജ്ഞാതന്‍ പറഞ്ഞു...

ദുബായിക്കാരന്റെ ശൈലിക്ക് കൊടുക്കണം മാര്‍ക്ക്..!! എത്ര രസകരമായി ഒഴുക്കോടെയാണ് സംഭാഷണങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്..
എനിക്ക് ഒരുപാടിഷ്ടപ്പെട്ടു... :)

നാമൂസ് പറഞ്ഞു...

അന്യരുടെ ദു:ഖത്തില്‍ സമാശ്വാസമാകുന്ന ഇടപെടലുകള്‍ നടത്തിയില്ലെങ്കിലും ശരി, അതിലാനന്ദം കണ്ടെത്തുന്ന എന്നിട്ടതിനെ രസിച്ചാഘോഷിക്കുന്ന ഈ സ്വഭാവ വൈകൃതം നമ്മെ എവിടം കൊണ്ടെത്തിക്കും?

ദുബായിക്കാരന്‍ പിടിച്ച കണ്ണാടിയില്‍ തെളിയുന്നത് നമ്മുടെ തന്നെ മുഖങ്ങളല്ലോ..?

ആശംസകള്‍..!!

Ranjith Kannankattil(രഞ്ജിത്ത് കണ്ണൻകാട്ടിൽ) പറഞ്ഞു...

ഫെയ്സ്ബുക്കന്മാർക്കള്ള മുഖമടിച്ചുള്ള അടി....

അപ്പൻ ചത്തതു വരെ സ്റ്റാറ്റസ് അപ്ഡേറ്റ് ആയിട്ട് ലൈക്ക് കാണാതെ വിഷമിക്കുന്നവരെപ്പോലും ഇന്നു നമുക്കു ചുറ്റും കാണുന്നു എന്നത് ദാരുണമായൊരു സാമൂഹികാപചയത്തെയല്ലേ സൂചിപ്പിക്കുന്നത്....???

ഇന്നാളൊരുത്തൻ ശവനാറിപ്പൂവിന്റെയോ മറ്റോ ചിത്രം ദിനക്ജ്ക റ്റെഉർഘ്ബ എന്ന് പറഞ്ഞിട്ടിട്ട് പത്രക്കാർ വരെ വന്നു തപ്പി നോക്കി എന്ന് കേട്ടുകേൾവി....

കാലിക പ്രസക്തിയുള്ള പോസ്റ്റ് ട്ടാ...
ഇഷ്ടായി..... :)

A പറഞ്ഞു...

കലക്കി ദുബൈക്കാരാ. ഒന്നല്ല ഒരു പാട് ലൈക്‌ ഒന്നിച്ചിടുന്നു. ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുന്നു. പിന്നെയും ചിരിപ്പിക്കുന്നു . പിന്നെയും ...
ഈ കഴിവ് അനുകരിക്കാന്‍ പറ്റില്ല. ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എല്ലാം പരമമായ സത്യങ്ങൾ...!

African Mallu പറഞ്ഞു...

like.like.superlike

mayflowers പറഞ്ഞു...

പുര കത്തുന്നതിനിടയില്‍ ബീഡിക്ക് തീ പിടിപ്പിക്കുന്നവരെ നന്നായി കളിയാക്കി..
ഇത് ലൈക്‌ ചെയ്യാതെ പറ്റില്ല.
ആശംസകള്‍.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

പുരക്കു തീപിടിക്കുമ്പം വാഴവെട്ടുന്ന ഇടപാടാണ് ഇപ്പോള്‍ നടക്കുന്നത്. കൊള്ളാം.

കൊമ്പന്‍ പറഞ്ഞു...

നര്‍മത്തിലൂടെ ചില ഫോട്ടം പിടിത്തക്കാരുടെ മര്‍മ്മത്ത് ആണ് കുത്തിയത്
ഇതാണ് ഇപ്പോയത്തെ ട്രെന്‍ഡ് പ്രസവം മുതല്‍ മരണം വരെ ലൈവ് പിടിക്കുക

കെ.എം. റഷീദ് പറഞ്ഞു...

ഇഞ്ഞ് ഒന്ന് മിണ്ടാണ്ടിരി കുട്ടിയാലി. കൊറച്ചു ഫോട്ടം എടുത്തു ഫേസ് ബുക്കില്‍ ഇട്ടാല്‍ പത്തഞ്ഞൂര്‍ കമന്റ്‌ കിട്ടും...... പോരാത്തേന് എന്റെ ചങ്ങായിമാരും ഓല ചങ്ങായിമാരും ഒക്കെ കൂടി പത്തു രണ്ടായിരം ലൈക്കും കിട്ടും. ....പടച്ചോന്റെ കൂലി ഞമ്മള് ഹജ്ജിനു പോയി വാങ്ങിക്കോളാം.
കാര്യങ്ങള്‍ നര്‍മ്മത്തിലൂടെ പറഞ്ഞു

Pradeep Kumar പറഞ്ഞു...

പുതിയ കാലം ഇങ്ങിനെയാണ്. ഷജീര്‍ പറഞ്ഞതിലൊന്നും ഒട്ടും അതിശയോക്തിയില്ല. എല്ലാം പരമമായ സത്യങ്ങള്‍.

ഏതെങ്കിലും അപകടസ്ഥലത്തു ചെന്നു നോക്കിയാല്‍ മതി. ആസ്വദിക്കാന്‍ വേണ്ടി ഒരുപാട് പേരുണ്ടാവും... സഹജീവികള്‍ എന്ന നിലയില്‍ എല്ലാം മറന്ന് ഇരകളെ സഹായിക്കാന്‍ ഒരു ന്യൂനപക്ഷവും....

നന്നായി പറഞ്ഞു.

Prabhan Krishnan പറഞ്ഞു...

.....അയിനിപ്പം ക്ലബിന്റെം പാര്‍ട്ടീന്റേം എല്ലാം ആളില്ലേ? പോരാത്തതിനു പോലീസും ഫയര്‍ എഞ്ചിനും ഇപ്പം ഇങ്ങു എത്തും....!

കലക്കി ദുബായിക്കാരാ..!
ഒത്തിരിയാശംസകള്‍..!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കൊള്ളാം നല്ല എഴുത്
നമ്മള്‍ കാണുന്ന ഒരു സമ്പവം വളരെ രസകരമായി എഴുതു

ഷൈജു.എ.എച്ച് പറഞ്ഞു...

ആരാന്റെ അമ്മക്ക് ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല രസമാണ്. പക്ഷെ അത് സ്വന്തം അനുബവിക്കുമ്പോള്‍ ആ രസം മാറും.. മറ്റുള്ളവരുടെ വിഷമതകള്‍ കണ്ടു ആസ്വദിക്കുന്ന ഒരു പ്രത്യേക തരം ജീവികള്‍ ആയി കൊണ്ടിരിക്കുകയാണ് ഇങ്ങനെ മൊബൈല്‍ ഉപയോഗിച്ച് ദുരിതങ്ങള്‍ ചിത്രീകരിക്കുന്നവര്‍..
നര്‍മ്മം ആണെങ്കിലും ചിതകള്‍ ഉണരുന്ന ബ്ലോഗ്‌..അഭിനന്ദനങ്ങള്‍..

www.ettavattam.blogspot.com

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ശ്രീജിത് കൊണ്ടോട്ടി.

തേങ്ങ ഉടച്ചതൊക്കെ കൊള്ളാം..കമന്റ്‌ വന്നില്ലേല്‍ ഞാന്‍ അങ്ങ് അഫുദാബിക്ക് വരും നഷ്ടപരിഹാരത്തിനു.

@സിവില്‍ എഞ്ചിനീയര്‍

അഭിപ്രായത്തിനു നന്ദി. ഞാന്‍ അന്ന് പറഞ്ഞ സുനാമി എന്താണെന്ന് മനസ്സിലായില്ലേ? ബൂലോക കോടതിയില് കേസ് കൊടുക്കുമ്പോള്‍ ആ വട്ടപ്പോയില്‍ ജബ്ബരിക്കയും കൂടി ചേര്‍ത്തേര്.

@എച്ച്മുകുട്ടി

ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി.

@YUNUS.COOL

ഇങ്ങനെയാണേല്‍ മിക്കവാറും നിന്നെ ഞാന്‍ ടാഗ് ചെയ്യുന്നുണ്ട്. ജപ്പാനില്‍ നിന്നും ദുബായിക്കാരന്റെ വിശേഷം അറിയാന്‍ വന്നതില്‍ നന്ദിയുണ്ട്..അതേയുള്ളൂ!!

@ശ്രീജിത് കൊണ്ടോട്ടി.

വിശാലമായ കമന്റിനു നന്ദി. ലൈക്കന്മാരുടെ ആഗോള പ്രസിഡണ്ട്‌ ആണ് ശ്രീജിത്ത്‌ എന്നാ ഗ്രൂപ്പില്‍ കേട്ടത് :-)

@ഋതുസഞ്ജന

കമന്റും നന്നായിട്ടുണ്ട്. ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി.

@പ്രയാണ്‍

താങ്ക്സ് ഫോര്‍ യുവര്‍ കമന്റ്‌

@Villagemaan

വാസ്തവം തന്നെ ..എന്റെ വക ഒരു കൊട്ട ലൈക്‌ ഇരിക്കട്ടെ ആ കമന്റിനു.

@ചെറുത്*

ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി. നിങ്ങടെയൊക്കെ അകമഴിഞ്ഞ പിന്തുണ ഉണ്ടെങ്കില്‍ കുട്ടിയാലി ഇനീം ഇനീം വരും :-)

@അഭി

താങ്ക്സ്

@Biju Davis

ഈ വരവിനും അഭിപ്രായത്തിനും നന്ദി. ആ പ്രയോഗം ഇപ്പോള്‍ എനിക്കും കല്ലുകടിയായി തോന്നുണ്ട്..അടുത്ത പ്രാവശ്യം ഇനിയും നനാക്കാന്‍ നോക്കാം.

@രമേശേട്ട

ഈ സ്നേഹ വരവിനും അകമഴിഞ്ഞ പ്രോത്സാഹനത്തിനും ഒരായിരം നന്ദി.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

ശജീര്‍ ബായി ...........ആദ്യമായി നന്ദി ,. എന്റെ ബ്ലോഗില്‍ വന്നു ഇവിടെ വരാന്‍ അവസരം തന്നതിന് .

നല്ല പോസ്റ്റ്‌ ... വര്‍ത്തമാന കാലത്തിന്റെ നേര്‍ക്കാഴ്ച .. നന്നായി അവതരിപ്പിച്ചു .......

Lipi Ranju പറഞ്ഞു...

കൊള്ളാം മാഷെ ഈ കുട്ടിയാലി ഒരുപാട് ചിന്തിപ്പിക്കുന്നു ...

ശിഖണ്ഡി പറഞ്ഞു...

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്...........
കാലം പോയ പോകെ...

ആസാദ്‌ പറഞ്ഞു...

ഇതിനു എന്റെ വക ഒരു പന്തീരായിരം ലൈക്ക്,
ചില സത്യങ്ങള്‍ സത്യസന്ധമായി തന്നെ പറഞ്ഞിരിക്കുന്നു. ഭേഷ്.. ബല്ലേ ഭേഷ്..

ആസാദ്‌ പറഞ്ഞു...

ഇതിനു എന്റെ വക ഒരു പന്തീരായിരം ലൈക്ക്,
ചില സത്യങ്ങള്‍ സത്യസന്ധമായി തന്നെ പറഞ്ഞിരിക്കുന്നു. ഭേഷ്.. ബല്ലേ ഭേഷ്..

സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു...

അടിച്ചു പൊളിച്ചല്ലോ മോനേ..അസ്സലായി.നല്ല കുറിപ്പ്.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

നന്നായി. "ശുക്കൂറിക്ക ഇങ്ങള് ഒടുക്കം 'സൂം' ചെയ്തു എടുത്ത ഫോട്ടം ഫേസ് ബുക്കില്‍ ഇട്ടാല്‍ ഞമ്മളേം കൂടി ടാഗ് ചെയ്യണേ"
ഇങ്ങനെ പറയുക കാരണം, കുട്ട്യാലി ഷൂക്കൂറിനെക്കാള്‍ മോശക്കാരനായിപ്പോയി!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ bindu

അഭിപ്രായത്തിനു നന്ദി

@ അനു

നന്ദി.

@ അജിത്തെട്ട

അതെ അറിയാത്ത പിള്ളകള്‍ അവിടെ കിടന്നു ചൊറിയട്ടെ.

@ സീയെല്ലെസ്‌ ബുക്സ്‌

അഭിപ്രായത്തിനു നന്ദി.

@ the man to walk with

ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി.

@ വിധു ചോപ്ര

ഈ ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി.

@ Niya

Thanks for your opinion . You are correct 'animals are much better than ...'

@ മിഥുന്‍

ഞാന്‍ ഒരു ഭയങ്കരന്‍ ആണെന്ന കാര്യം നീ ആരോടും പറയേണ്ടട്ടോ..എനിക്ക് നാട്ടില്‍ ലീവിന് വരാനുള്ളതാ.

@ ചീരാമുളക്

ആന വിരണ്ടാലും ആറ്റില്‍ തോണി മറിഞ്ഞാലും കാണാം താങ്കള്‍ പറഞ്ഞ സിറ്റിസൺ ജേർ‍ണലിസ്റ്റുകള്‍..ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി.

@ Sarath Menon

അതെ..ഇത് ഞരമ്പ് രോഗം തന്നെയാണ്..ഇതിന്റെ ചികിത്സ എന്താണാവോ ദൈവമേ!!

@ ഞാന്‍

ഒരുത്തന്‍ കാലുതെറ്റി വീണെന്ന് കരുതി പഠിക്കുന്ന മക്കളൊന്നും അല്ല കേരളത്തില്‍ ഉള്ളത്. അഭിപ്രായത്തിനു നന്ദി.

@ ~ex-pravasini*

ഇത്താ, ലാപ് ടോപ്‌ ഒക്കെ ശരിയാക്കി പൂര്‍വാധികം ശക്തിയോടെ വന്നു അല്ലെ !!നോമ്പ് തുടങ്ങാറായില്ലേ പുതിയ കുക്കിംഗ് പരീക്ഷണം ഒന്നുമില്ലേ? ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി.

കോമൺ സെൻസ് പറഞ്ഞു...

ഫേസ്ബുക്കിന്റെ കുഴപ്പമല്ല, ഉപയോഗപെടുത്തുന്നതിലെ കുഴപ്പം....

നല്ലൊരൂ തീം നന്നായി പറഞ്ഞു..

ManzoorAluvila പറഞ്ഞു...

ആക്ഷേപ ഹാസ്യം നന്നായി..പിന്നെ ക്ളൈമാക്സ് പ്രതീക്ഷിച്ചത് തന്നെ..ആശംസകൾ

പരിണീത മേനോന്‍ പറഞ്ഞു...

ചിരിച്ചു പോയി...വെരി നൈസ്...

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

ഇങ്ങനെയും കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്മാരോ പടച്ചോനെ!! ഉപകാരം ഒന്നും ചെയ്യുന്നില്ലേല്‍ മിണ്ടാതിരുന്നൂടെ ഇവര്‍ക്ക്!!


ഇപ്പൊ അങ്ങനോക്കെയ ആള്‍ക്കാര്‍...ഏതായാലും പടച്ചോനും ഫാസ്റ്റ് ആയല്ലോ ..ശുക്കൂര്നു അപ്പത്തന്നെ പണി കൊടുത്തല്ലോ ...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ വര്‍ഷിണി
ഈ സ്നേഹ വരവിനും അഭിപ്രായത്തിനും വളരെ സന്തോഷത്തോടെ നന്ദി പറയുന്നു.
@ സോണി ചേച്ചി
ആക്ഷേപഹാസ്യം അല്പം കടുത്തുപോയി അല്ലെ! അതെ കടുപ്പിച്ചത് തന്നെയാണ്. ഇന്നലെ ഇവനൊക്കെ പടിക്കുള്ളൂ.. വായനയ്ക്കും അമകമഴിഞ്ഞ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.
@ജയിംസ് സണ്ണി പാറ്റൂര്‍
നന്ദി.
@കണ്ണന്‍
ആ ചൂട് രംഗങ്ങൾ നലാളെ കാട്ട്യാലോ,ലൈകും കമന്റും പിന്നെ ടാഗും കൂടി ചെയ്താല്‍ പറയേം വേണ്ട :-) ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി.
@Fousia R
അഭിപ്രായത്തിനു നന്ദി
@ponmalakkaran | പൊന്മളക്കാരന്‍
അഭിപ്രായത്തിനു നന്ദി.
@അനില്‍@ബ്ലോഗ് // anil
അതെ എല്ലാം പുത്തൻ സംസ്കാരത്തിന്റെ ഭാഗമാണ്‌..വൃത്തികെട്ട സംസ്കാരം..ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി.
@sreenadh
അഭിപ്രായത്തിനു നന്ദി .
@ വേദ ,
ദുബായിക്കാരന്റെ ശൈലിക്ക് കൊടുക്കണം മാര്‍ക്ക്..! നൂറില്‍ എത്ര മാര്‍ക്ക് തരും?? വായനയ്ക്കും അമകമഴിഞ്ഞ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.
@ നാമൂസ് മാഷ്,
ഈ സ്നേഹ വരവിനും വിലയേറിയ അഭിപ്രായത്തിനും നന്ദി.
@ രഞ്ജിത്ത്
ഫെയ്സ്ബുക്കന്മാർക്കള്ള മുഖമടിച്ചുള്ള അടി..ചിലപ്പോള്‍ ബൂമെരാന്ഗ് ആയി വന്നേക്കാം :-) വായനയ്ക്കും അഭിപ്രായത്തിനും നന്ദിയുണ്ടുട്ടോ.
@ സലാം ഭായ്
വായനയ്ക്കും അമകമഴിഞ്ഞ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി. എന്നെ ഇങ്ങനെ പൊക്കരുത് എനിക്ക് അഹങ്കാരം കേറി ഞാനും ഒരു പുലിയാണെന്ന തോന്നല്‍ വരും!
@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
മുരളിയേട്ട വായനയ്ക്കും അമകമഴിഞ്ഞ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.
@ AFRICAN MALLU
താങ്ക്സ് ഫോര്‍ യുവര്‍ സൂപ്പര്‍ ലൈക്‌.
@mayflowers
ഇത്താ വായനയ്ക്കും അമകമഴിഞ്ഞ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.
@ കുസുമം ആര്‍ പുന്നപ്ര
ചേച്ചി വായനയ്ക്കും അമകമഴിഞ്ഞ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.
@ കൊമ്പന്‍
കറക്റ്റ് ആണ് കൊമ്പ..ഞാനും ഇയിടെ ഏഷ്യനെറ്റില്‍ ഒരു സിസേറിയന്‍ പ്രസവം ലൈവ് ആയി കണ്ടിരുന്നു :-)
@ കെ.എം. റഷീദ്
ഇക്ക വായനയ്ക്കും അമകമഴിഞ്ഞ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി.
@ Pradeep Kumar
മാഷ് പറഞ്ഞത് സത്യമാണ്..എന്ത് അപകടം നടന്നാലും അത് ആസ്വദിക്കാന്‍ കുറെ പേരുണ്ടാകും.ഇരകളെ സഹായിക്കാന്‍ കുറച്ചു പേരും കാണും.ഈ സ്നേഹ വരവിനും വിലയേറിയ അഭിപ്രായത്തിനും നന്ദി.
@ പ്രഭന്‍ ക്യഷ്ണന്‍
നന്ദി മാഷെ.
@ ഷാജു അത്താണിക്കല്‍
ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി.
@ ഷൈജു.എ.എച്ച്
അതെ ഷൈജു. മലയാളികള്‍ ഇങ്ങനെ പല വൃത്തികെട്ട രോഗത്തിനും അടിമകള്‍ ആയികൊണ്ടിരിക്കയാ.ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി

sreee പറഞ്ഞു...

ദുരന്തങ്ങൾ ‘എനിക്കും എന്റെതെന്നു കരുതുന്നവർക്കും‘ഒഴികെ വന്നാൽ ‘കാഴ്ച’യാണ്. ആരാന്റമ്മയ്ക്കു ഭ്രാന്തു പിടിച്ചാൽ... അപകടമായാലും അടിപിടിയായാലും ഫോട്ടോയെടുക്കാൻ മറക്കാത്ത (മലയാളിയുടെ?) ഉത്തരവാദിത്തബോധം.

Raveena Raveendran പറഞ്ഞു...

നന്നായിട്ടുണ്ട് ...ആശംസകള്‍ ...

സ്വന്തം സുഹൃത്ത് പറഞ്ഞു...

ഞാനോര്‍ക്കുകയായിരുന്നു.. ഒരിക്കല്‍ സൂര്യ റ്റി‌വീ പോലും ഇത് പോലെ ഒരു വൃത്തികേടിനു കൂട്ട് നിന്നത്...

ഹൃദയം ക്നപ്പിക്കുന്ന ആഅക്ഷേപഹാസ്യം..

ആശംസകള്‍..!

അനശ്വര പറഞ്ഞു...

ചിന്തിപ്പിക്കുന്ന പോസ്റ്റ്..ഒരു നല്ല ഫോട്ടോഗ്റാഫറിനു മനസ്സാക്ഷി പാടില്ല എന്ന് പറയുന്നത് ഇതാണ്‌ ല്ലെ?
സ്വന്തം ആള്‍ക്ക് ആപത്ത് പിണഞ്ഞപ്പൊ സങ്കടവും...ഇതൊക്കെയാ ലോകം...
ഇനിയും പ്റതീക്ഷിക്കുന്നു ഇതു പോലുള്ളവ...

വാല്യക്കാരന്‍.. പറഞ്ഞു...

ഞാനിന്നാ ല് കോവളത്ത് പോയപ്പോ ഒരു സം'ബ'വണ്ടായി..
ഏതോ ഒരുത്തന്‍ ഒരു മദാമ്മയെ കേറി പ്പിടിച്ചു..
കമ്പ്ലൈന്റ് കൊടുത്തപ്പോള്‍ സംഗതി പോലീസ് പിടിച്ചവനെപ്പൊടിച്ചു.

എല്ലാം കണ്ടു നില്‍ക്കുന്ന ഒരുത്തന്‍ തന്റെ മൊബൈല്‍ ഫോണില്‍ ആ രംഗം വല്യ മൂപ്പിലാനായി പകര്‍ത്തുകയായിരുന്നു.
നമ്മുടെ പോലീസുകാരന്‍ ലവനെ കയ്യോടെ പൊക്കി മോന്തക്കൊന്നു കൊടുത്തു.
മൊബൈല്‍ കൊടുത്തതുമില്ല..
കരഞ്ഞു കാലു പിടിച്ചിട്ടും കൊടുത്തില്ല..

ഓര്‍മ്മകള്‍ പറഞ്ഞു...

കൊള്ളാം നന്നായിട്ടുണ്ട്...

ഫൈസല്‍ ബാബു പറഞ്ഞു...

സംഗതി ബാപ്പ മയ്യത്തായാലെന്താ ശുക്കൂര്‍ ഫെയ്മസ്സായില്ലേ അറുപത്തോമ്പത് കമന്റും അറുപതിനായിരം ലയ്ക്കും !! ബാപ്പ മയ്യത്താ യാലും വേണ്ടൂല ഫേസ് ബുക്കില്‍ ല്യ്ക്കിക്കിട്ടിയാല്‍ മതി!!! ദിസ്‌ പാര്‍ട്ട്‌ ഓഫ് മൊബൈല്‍ സീന്‍ വെടിക്കെട്ട്സ് റ്റു ഷുക്കൂര്‍ ആന്‍ഡ്‌ ഹിസ്‌ സിറ്റിസെന്‍ ച്ങ്ങായ്മാര്‍

Anil cheleri kumaran പറഞ്ഞു...

ചിരിക്കണോ കരയണോ... എന്തൊരു അലക്കാ മാഷേ.!!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.
@Lipi Ranju , വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി വക്കീലെ.
@ Shikandi , അഭിപ്രായത്തിന് നന്ദി.
@ആസാദ്, സ്നേഹവരവിനും പന്തീരായിരം ലൈക്കിനും നന്ദി.
@സുസ്മേഷ് ചന്ത്രോത്ത് , വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി മാഷെ.
@ശങ്കരനാരായണന്‍ മലപ്പുറം , ശങ്കരേട്ട വായനയ്ക്കും അഭിപ്രായത്തിനും നന്ദി. കുട്ടിയാലി അത്രയും പറഞ്ഞില്ലേല്‍ അവന്‍ മോശക്കാരന്‍ ആയിപോവില്ലേ!!
@കോമൺ സെൻസ് , സെന്സോട് കൂടിയുള്ള താങ്കളുടെ അഭിപ്രായത്തിന് നന്ദി.
@ ManzoorAluvila , വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ഇക്ക.
@പരിണീത മേനോന്‍, വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി സഹോദരി.
@ INTIMATE STRANGER ,വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി സഹോദരി.
@sreee , വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി സഹോദരി.
@Raveena Raveendran ,വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി സഹോദരി.
@സ്വന്തം സുഹൃത്ത് ,ജിമ്മിച്ചാ വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി.
@ അനശ്വര ,വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി സഹോദരി. ഇതുപോലത്തെ ആക്ഷേപഹാസ്യങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.
@വാല്യക്കാരന്‍, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
@ഓർമ്മകൾ, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
@faisalbabu , അറുപത്തോമ്പത് കമന്റും അറുപതിനായിരം ലയ്ക്കും കിട്ടാന്‍ വേണ്ടി തന്നെയാ ശോക്കൂര്‍ അങ്ങനെ ചെയ്യുന്നത് !വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
@കുമാരന്‍ | kumaran ,വായനയ്ക്കും അഭിപ്രായത്തിനും നന്ദി. കരയേണ്ട മാഷെ ചിരിച്ചാല്‍ മതി. ചിരി ആയുസ്സ് കൂട്ടുമെന്നല്ലേ !

@rjun പറഞ്ഞു...

നല്ല ആശയം ലളിതം ആയി അവതരിപ്പിച്ചു. ഇത് വായിച്ചപ്പോള്‍ പണ്ട് ഒരു ഫോട്ടോഗ്രാഫി മല്‍സരത്തില്‍ ഒന്നാം സ്ഥാനാര്‍ഹം ആയ ഒരു ചിത്രത്തെ കുറിച്ച് ഓര്‍ത്തു. ഒരു ബസിനു അടിയില്‍ ഒരാള്‍ പകുതി ജീവനും ആയി കിടക്കുന്നു. വണ്ടിയുടെ ടയര്‍ അയാളുടെ ശരീരത്തില്‍ കയറി കുടുങ്ങി കിടക്കുന്നു. അയാള്‍ സഹായത്തിനായി കൈകള്‍ ഉയര്‍ത്തുന്നു. പക്ഷെ കൂടി നിക്കുന്നവരെല്ലാം ചുറ്റും മൊബൈല്‍ ഫോണില്‍ ആ രംഗം പകര്‍ത്തി കൊണ്ട് നില്‍ക്കുന്നു. അധപതിച്ചു പോയിരിക്കുന്നു ഈ സമൂഹം..നല്ല സന്ദേശം നല്‍കി കേട്ടോ

Sidheek Thozhiyoor പറഞ്ഞു...

ന്യൂ ജനറേഷന്‍ പ്രതിനിധികള്‍ ..സമകാലീക വിഷയം നന്നായിപറഞ്ഞു, ഇനി പോസ്ടിടുമ്പോള്‍ നമ്മളെകൂടി ടാഗ് ചെയ്യണേ,കാരണം മെയിലില്‍ വരുന്നതെ നോക്കാന്‍ നേരം കിട്ടാറുള്ളൂ ദുബായിക്കാരാ..ഫോളോ ചെയ്യുന്നു.

bijoponnen പറഞ്ഞു...

നന്നായിട്ടുണ്ട്

Najeeba പറഞ്ഞു...

നമ്മുടെ നാട്ടിലെ ശുക്കൂര്‍മാര്‍ക്ക് ഇതൊരു പാഠമാവട്ടെ.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

mad|മാഡ്

വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി അര്‍ജുന്‍.

സിദ്ധീക്ക..

വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ഇക്ക. തീര്‍ച്ചയായും ന്യൂസ്‌ ലെറ്റര്‍ അയക്കാം.

bijoponnen

അഭിപ്രായത്തിനു നന്ദി.

നജീബ

അഭിപ്രായത്തിനു നന്ദി.

Jefu Jailaf പറഞ്ഞു...

ഈ ഉപ്പാക്ക് ചാവാന്‍ കണ്ട നേരം എന്ന് പറഞ്ഞില്ലല്ലോ.. സമാധാനിക്കാം.. :) കലക്കീട്ടൊ..

Naseef U Areacode പറഞ്ഞു...

എന്തുകണ്ടാലും മൊബൈലിൽ പകർത്തൽ നമ്മുടെ ഒരു സ്വഭാവമായിട്ടുണ്ട്..
ഇപ്പോഴത്തെ അവസ്ഥ നന്നായി പറഞ്ഞു...

എല്ലാ ആശംസകളും

Kalavallabhan പറഞ്ഞു...

ആശംസകൾ

വെഞ്ഞാറന്‍ പറഞ്ഞു...

എണ്‍പതാമനാകാന്‍...
ബാക്കി എഴുതാം, വായിച്ചിട്ട്...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

Jefu Jailaf ,വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി ഇക്ക.
Naseef U Areacode , വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി നസീഫ്.
കലവല്ലഭാന്‍, നന്ദി.
വെഞ്ഞാറന്‍, നന്ദി.

ഫാരി സുല്‍ത്താന പറഞ്ഞു...

ബായിക്കാരാ..!
ഒത്തിരിയാശംസകള്‍..!

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നെല്ലിക്ക,
നന്ദി.

അജ്ഞാതന്‍ പറഞ്ഞു...

Ur wrtngs r very nice..like it

ഇസ്മയില്‍ അത്തോളി പറഞ്ഞു...

കുട്ട്യാലീന അനക്ക് പെരുത്ത്‌ ഷ്ടായി...

ഇസ്മയില്‍ അത്തോളി പറഞ്ഞു...

കുട്ട്യാലീന അനക്ക് പെരുത്ത്‌ ഷ്ടായി...

ഇക്ബാല്‍ മയ്യഴി പറഞ്ഞു...

ചിരിച്ചു ചിന്തിപ്പിക്കുന്ന പോസ്റ്റ്‌. ചില അല്പ്പന്മാര്‍ ഉണ്ട്. ഫേസ് ബുക്കില്‍ ശ്രദ്ധിക്കപ്പെടാന്‍ ഏതു വേഷവും കെട്ടുന്നവര്‍. ദുരന്തങ്ങള്‍ പോലും മാറ്റിമറിക്കാത്ത മനസ്സുള്ളവര്‍. അതിലൊരാള്‍ മാത്രമാണ് നമ്മളെ ഈ ശുക്കൂര്‍ക്ക. ദുബായിക്കാരന് അഭിനന്ദനങ്ങള്‍.

ente lokam പറഞ്ഞു...

Well written thought..

Unknown പറഞ്ഞു...

നന്നായി അവതരപ്പിച്ചു.........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ