ഒരു പ്രവാസിയുടെ ജനനം! എന്ന കഴിഞ്ഞ പോസ്റ്റില്‍ എമിറേറ്റ്സ് ഐഡി കാര്‍ഡിനായ് Q നിന്നപ്പോള്‍ എനിക്കുണ്ടായ ദുരിതങ്ങള്‍ ആയിരുന്നു അവതരിപ്പിച്ചത്. നമ്മുടെ റിസെപ്ഷനിലെ ഹിഡുംബിയുടെ ഔദാര്യം കൊണ്ട് നാലഞ്ച് മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം എനിക്ക് ടോക്കെന്‍ ലഭിച്ചു. പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തു നിന്നത് കൊണ്ടാവാം ടോക്കെന്‍ കിട്ടിയപ്പോള്‍ വല്ലാത്തൊരു നിര്‍വൃതി തോന്നി. ഹാപ്പി ജാം കഴിച്ച ചെക്കനെ പോലെ സന്തോഷം കൊണ്ട് വല്ല മതിലിലോ ഭിത്തിയിലോ ചാടിക്കേറിയാലോ എന്നു തോന്നിയെനിക്ക്. റേഷനരി ചാക്ക് പോലത്തെ വയറും വെച്ച് അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം അതി ഭീകരമാകും എന്നുറപ്പുള്ളതിനാല്‍ ആ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങി പതുക്കെ ടൈപ്പിംഗ് സെന്ററിലേക്ക് നടന്നു.
ടൈപ്പിംഗ് സെന്ററിലും നല്ല തിരക്കാണ്. ഇരിക്കാന്‍ ഹാളില്‍ കസേര നിരത്തിയിട്ടുണ്ടെങ്കിലും വരിക്ക ചക്കേല് ഈച്ച പൊതിഞ്ഞ പോലെ ആളുണ്ട് ഓരോ കസേരയ്ക്കു ചുറ്റും. നാട്ടില്‍ കല്യാണ സദ്യ കഴിച്ചു പരിചയം ഉള്ളതു കൊണ്ട് ബംഗാളികളോട് തല്ലു കൂടി ഒരു സീറ്റ് ഒപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടിയില്ല. സീറ്റിനായി അവസാനം വരെ എന്നോട് മത്സരിച്ച ബംഗാളി ദയനീയമായി എന്നെ നോക്കിയപ്പോള്‍ കാലിന് മേല്‍ കാലു കേറ്റി വെച്ച് ഒരു പരിഹാസച്ചിരി പാസ്സാക്കി മലയാളിയുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു.
ബംഗാളിയില്‍ നിന്നും എന്റെ നോട്ടം പോയത് കൌണ്ടറിലെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്ന അറബി പെണ്‍കുട്ടികളിലേക്കാണ്. കോളേജ് കുട്ടികളാണെന്ന് തോന്നുന്നു. സ്വദേശീകരണത്തിന്റെ ഭാഗമായി ഡാറ്റ എന്‍ട്രി പോലുള്ള 'എളുപ്പ 'പണികള്‍ കോളേജ് പിള്ളേരാണ് ചെയ്യുന്നത് എന്ന് എവിടെയോ വായിച്ചത് ഓര്‍മ്മ വന്നു. അതെന്തായാലും നന്നായി.. വെറുതെയിരുന്നു ബോറടിക്കില്ലല്ലോ. വായ്നോട്ടത്തില്‍ ഡബിള്‍ PHD ഉള്ള എനിക്ക് നേരം പോക്കിന് വേറെ വല്ലതും വേണോ! നാട്ടിലെ പതിവ് അനുസരിച്ച് വായ്നോട്ടം എന്നാല്‍ അടി മുതല്‍ മുടി വരെയുള്ള കമ്പ്ലീറ്റ് ബോഡി സ്കാനിംഗ് ആണ്. വൈകുന്നേരങ്ങളില്‍ വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്തും മുനിസിപ്പല്‍ പാര്‍ക്കിലുമൊക്കെ വെച്ച് എത്ര കോളേജ് പിള്ളേരെ ഇങ്ങനെ സ്കാന്‍ ചെയ്തിരിക്കുന്നു. ഹോ... അതൊക്കെ ഒരു കാലം. ഓര്‍ക്കുമ്പോഴേ കുളിര് കോരുന്നു !
മുഖവും കൈപ്പത്തിയും മാത്രം പുറത്തു കാണിക്കുന്ന ഈ അറബിച്ചികളെ ബോഡി സ്കാനിംഗ് ചെയ്തിട്ട് എന്ത് കിട്ടാനാ? തല്ക്കാലം മുഖ സൌന്ദര്യം ആസ്വദിച്ചു ആശ തീര്‍ക്കാം എന്ന് കരുതി ക്യാമറ സൂം ചെയ്തു അവളുമാരുടെ മുഖത്തേക്ക് തിരിച്ചു വെച്ചു . 'മേക് അപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ' എന്ന് ലാലേട്ടന്റെ ഡയലോഗ് തിരുത്തി എഴുതേണ്ടി വരുമോ എന്ന് ഒരു നിമിഷം കൊണ്ട് തോന്നിപ്പോയെനിക്ക്. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരാളുടെ മുഖത്ത് ഇങ്ങനെ make up കാണുന്നത്. ചെങ്കല്‍ ഭിത്തിയില്‍ കുമ്മായം പൂശിയത് പോലെ രണ്ടിഞ്ചു കനത്തില്‍ റോസ് പൌഡറും, സാന്‍ഡ് വിച്ചില്‍ ടൊമാറ്റോ സോസ് ഒഴിച്ചത് പോലെ ചുണ്ടില്‍ നിന്ന് വായിലേക്ക് ഒലിച്ചിറങ്ങുന്ന ലിപ്സ്ടിക്കും, കവിളുകളിലും പുരികങ്ങളിലും തമിഴന്മാര് കോലം വരച്ചത് പോലെ പല നിറത്തില്‍ പൂശിയിട്ടുള്ള ചായങ്ങളും ; എല്ലാം കൂടി രജനീകാന്തിന്റെ സിനിമയിലെ introduction സോങ്ങ് ആണ് കളര്‍ഫുള്‍ ആയ ഇവളുമാരുടെ മുഖം കാണുമ്പോള്‍ ഓര്മ വരുന്നത്.
'ആരുമില്ലേല് ചീരു' എന്നല്ലേ പണ്ടാരോ പറഞ്ഞത് എന്നാശ്വസിച്ചു അവളുമാരുടെ മോന്തയുടെ സൌന്ദര്യം ആസ്വദിക്കുമ്പോഴാണ് പുറകിലെ സീറ്റില്‍ നിന്ന് രണ്ടു മലയാളികളുടെ സംസാരം ചെവിയില്‍ പതിച്ചത്. സംസാരം കേട്ടിട്ട് മ്മടെ കോഴിക്കോട്കാരാണെന്ന് മനസ്സിലായി.
ഒന്നാമന് : "ഇപ്പണത്തെ പോക്കിന് എന്തായാലും പെണ്ണ് കെട്ടണം. കെട്ട്ന്നുണ്ടേല്‍ ഇതുപോലത്തെ മൊഞ്ചുള്ള പെണ്ണുങ്ങളെ തന്നെ കെട്ടണം....എന്താ ഓള മോന്തേന്റെ ഒരു കളര്‍ ...എന്താ അയിന്റെ ഒരു തെളക്കം.."
രണ്ടാമന് : "അയ്യിന്നെ അവ്വോക്കറെ......അത് തന്നെയാ ഞമ്മളേം ചിന്ത.. ...എല്ലാരും കെട്ടുന്നത് പോലെ കറത്ത് കരിമുട്ടി പോലെയുള്ള കുരിപ്പുങ്ങളെയൊന്നും എനക്ക് മാണ്ട.. ഞാനിപ്പ തന്നെ ഉമ്മാനോട് പറഞ്ഞു വെച്ചുക്ക്ണ്ട് എനക്ക് ബെളുത്ത പെണ്ണിനെ നോക്കിയാല്‍ മതീന്ന് ".
ഹോ എന്ത് നല്ല ചെറുപ്പക്കാര്‍ !! എന്തൊരു ദീര്‍ഘ വീക്ഷണം!! എന്തൊരു സൗന്ദര്യ ബോധം!! ഞാനുമുണ്ട് ചെറുപ്പക്കാരന് ആണെന്നും പറഞ്ഞു നടക്കുന്നു.... പെണ്ണ് കെട്ടണോ എന്ന് പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല.
ആ മാതൃക ചെറുപ്പക്കാരുടെ തിരുമുഖം ഒന്ന് ദര്‍ശിക്കാം എന്ന് കരുതി വളരെ കഷ്ടപ്പെട്ട് ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. കണ്‍സ്ട്രക്ഷന്‍ പണിക്കാരുടെ നീല നിറത്തിലുള്ള നീളന്‍ കോട്ടിട്ടു കരി ഓയിലില്‍ കുളിച്ചതു പോലെയുള്ള രണ്ടു കോലങ്ങള്‍. മരുഭൂമിയില്‍ പണിയെടുത്തു കരിഞ്ഞു ഉണങ്ങി പോയതാണെന്ന് കോലം കണ്ടാല്‍ മനസ്സിലാകും. എന്നിട്ടും ഈ കരിഞ്ഞ ഹൃതിക് രോഷന്മാര്‍ക്ക് വെളുത്ത പെണ്ണ് തന്നെ വേണം പോലും!! അതും അറബിച്ചികളെ പോലെ വെളുത്ത പെണ്ണുങ്ങള്! ഇവരൊക്കെ ഇങ്ങനെ തുടങ്ങുന്നത് കൊണ്ടല്ലേ മാലിയില്‍ നിന്നും മൈസൂരില്‍ നിന്നുമൊക്കെ പുതിയാപ്ലമാര് നാട്ടിലേക്കു ഇമ്പോര്‍ട്ട് ചെയ്യപ്പെടുന്നത് !! നാട്ടിലെ പാവം കറുത്ത പെണ്ണുങ്ങളെയൊക്കെ കാത്തോളനെ പടച്ചോനെ!!
എന്തായാലും അധിക നേരം എനിക്ക് പടച്ചോനെ വിളിക്കേണ്ടി വന്നില്ല. അടുത്തത് എന്റെ ടോക്കെന്‍ നമ്പര്‍ ആണെന്നുള്ള അറിയിപ്പും പോകേണ്ട കൌണ്ടര്‍ നമ്പരും LCD യില്‍ തെളിഞ്ഞു. പാസ്പോര്‍ട്ടും മറ്റു രേഖകളും എടുത്തു ഞാന്‍ കൌണ്ടറിലെ അറബിച്ചിക്ക് സലാം ചൊല്ലി അവളുടെ മുന്പില് ഇരുന്നു. പാസ്പോര്‍ട്ട് കൊടുത്തതും അതവള് ഓപ്പണ്‍ ചെയ്തു ഫസ്റ്റ് പേജും ലാസ്റ്റ് പേജും ഒക്കെ വിശദമായി നോക്കി. പിന്നെ പ്രേം നസീറിനെ കണ്ട ഷീലയെ പോലെ എന്നെ നോക്കി ഒരൊന്നൊന്നര നെടുവീര്‍പ്പിട്ട് എന്റെ മുഖത്തേക്ക് നോക്കിയിരിക്കാന്‍ തുടങ്ങി. ഇങ്ങനെ നോക്കിയിരിക്കാന്‍ മാത്രം മൊഞ്ചുണ്ടോ എന്റെ മുഖത്തിന് ! ഞാനും രാവിലെ കണ്ണാടീല് നോക്കിയതാണല്ലോ ! ഇനിയിപ്പോള്‍ 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആയിരിക്കുമോ? ഇവളുമാരുടെ ടേസ്റ്റ്നെ കുറിച്ച് പല നിറമുള്ള കഥകളും കേട്ടിട്ടുണ്ട്. BMW കാര്‍, ജുമൈറയില്‍ ഒരു ഫ്ലാറ്റ്, സ്വന്തമായി ഒരെണ്ണ കിണര്‍, ഇന്തോ അറബ് പ്രണയത്തെ കുറിച്ച് ദുബായില്‍ നിന്നും ഫൈസല്‍ ബിന്‍ അഹമ്മദിന്റെ റിപ്പോര്‍ട്ട്..... എന്റെ സ്വപങ്ങള് ബുര്‍ജ് ഖലീഫയോളം വളര്‍ന്നു.
Man.... what are you thinking? എന്ന അവളുടെ ചോദ്യം എന്നെ സ്വപനലോകത്തു നിന്നും തരിച്ചു കൊണ്ട് വന്നു. ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ ചിരിച്ചു കാണിച്ചപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ അവളുടെ അടുത്ത ചോദ്യം.
what's your full name? Can you pronounce it?
ഓഹോ അപ്പോള്‍ എന്റെ പേരാണ് പ്രശനം!! കടിച്ചാല്‍ പൊട്ടാത്ത എന്റെ പേര് വായിച്ചിട്ടാണ് അവള് നെടുവീര്‍പ്പിട്ടത് ...അല്ലാതെ പ്രേമവും മണ്ണാങ്കട്ടയും ഒന്നുമല്ല..
മൈ ഫുള്‍ നെയിം ഈസ് ഷജീര്‍ മുണ്ടൊളീന്റവിട.(Shajeer Mundoleentavita)
മു.... മുണ്ടോ...മുണ്ടോലീ... അവള് ഒരു ശ്രമം നടത്തി നോക്കി. രക്ഷയില്ല എന്ന് തോന്നിയപ്പോള്‍ കമ്പ്യൂട്ടറില്‍ എന്റെ details ഫില്‍ ചെയ്തു തുടങ്ങി.
പാസ്പോര്ട്ടില് നോക്കി എന്റെ പേരിലെ ഓരോ അക്ഷരവും നോക്കി വായിച്ച് ആ അക്ഷരം കീ ബോര്‍ഡില്‍ പരതി ഒരു വിരല്‍ കൊണ്ടാണ് അവള് ടൈപ്പ് ചെയ്യുന്നത്. ചില അക്ഷരങ്ങള്‍ സ്വന്തം കീ ബോര്‍ഡില്‍ കാണാതെ വരുമ്പോള്‍ അടുത്തിരിക്കുന്ന കൊച്ചിന്റെ കീ ബോര്‍ഡില്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതില്ല. കീ ബോര്‍ഡിന് വേദനിക്കാതിരിക്കാന്‍ കീകള്‍ പ്രസ് ചെയ്യുന്നതിന് പകരം വിരലുകള്‍ കൊണ്ട് മൃദുലമായി തലോടുന്ന അഡ്വാന്‍സ് ടെക്നോളജിയാണ് അവള് അനുവര്‍ത്തിച്ചു വന്നത്. അങ്ങനെ തൊട്ടും തലോടിയും അഞ്ചു മിനിറ്റ് എടുത്ത് എന്റെ പേര് ഫില്‍ ചെയ്തു. പേര് ഫില്‍ ചെയ്തപ്പോഴേ അവള് വെള്ളം കുടിച്ചു!! അടുത്തത് പെര്‍മനന്റ് അഡ്രസ് ആണ്.
ഷജീര്‍ മുണ്ടൊളീന്റവിട,പുത്തന്‍ പീടികയില്‍ താഴെക്കുനി,മുതുവടത്തൂര്‍ പോസ്റ്റ്,വടകര, കോഴിക്കോട്,കേരള,ഇന്ത്യ.
ഞാന്‍ തന്നെയിത് സ്പെല്ലിംഗ് തെറ്റിക്കാതെ എഴുതി പഠിച്ചത് അടുത്തകാലത്താണ്. പേരിനൊപ്പം വീട്ടുപേര് ചേര്‍ക്കുന്ന വടക്കേ മലബാറിലെ വൃത്തികെട്ട സമ്പ്രദായം തുടങ്ങിവെച്ചവനെ എന്റെ കയ്യില്‍ കിട്ടിയെങ്കില്‍ ഇടിച്ചു സൂപ്പാക്കിയേനെ എന്ന് പലവുരു ചിന്തിച്ചിട്ടുണ്ട് .ഈ പേരുകള്‍ എനിക്ക് വെച്ച അപമാനങ്ങള്‍.... ആ കഥയൊക്കെ വേറെ പോസ്റ്റ് ആയി ഇടാം.
അഡ്രസ് ഫില്‍ ചെയ്തു തുടങ്ങിയപ്പോള്‍ അവളുടെ ബ്ലാക്ക് ബെറിയില്‍ ഒരു കാള്‍ വന്നു. പിന്നെ പത്തു മിനിറ്റ് നേരത്തേക്ക് ഞാന്‍ അട്ടം നോക്കിയിരിക്കേണ്ടി വന്നു. പേരെഴുതാന്‍ അഞ്ചു മിനിറ്റ് എടുത്തിട്ടുണ്ടെങ്കില്‍ വിശാലമായ എന്റെ അഡ്രസ് ടൈപ്പ് ചെയ്യാന്‍ എത്ര സമയം എടുത്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! പേരും അഡ്രസ്സും ഫില്‍ ചെയ്തു കാഷ് അടച്ചു ബില്‍ തരാന്‍ ഏകദേശം മുക്കാമണിക്കൂര്‍ എടുത്തു.. ഈ സമയം കൊണ്ട് ഒമാനില്‍ എത്താം :-)
ഏറ്റവും ഈസിയായ 'data entry' പോലും ഇവളുമാരെ കൊണ്ട് മര്യാദക്ക് ചെയ്യാന്‍ പറ്റുന്നില്ല!! ഇനിയിപ്പോ സ്വദേശീകരണത്തിന്റെ പേര് പറഞ്ഞു ഞാനടക്കമുള്ള എല്ലാ വിദേശികളെയും ഭാവിയില്‍ ഇവിടുന്നു പറഞ്ഞുവിട്ടാല്‍ സോഫ്റ്റ്വെയര് എഞ്ചിനിയരിങ്ങും, അക്കൌണ്ടിങ്ങും, നേഴ്സിങ്ങും, കട്ടിങ്ങും, ഷേവിങ്ങും, തോട്ടിപ്പണിയടക്കമുള്ള സകലമാന പണികളും ഇവര്‍ ഒറ്റയ്ക്ക് ചെയ്യോ? നടന്നത് തന്നെ.....................
അല്ലെങ്കിലും ഞാന്‍ എന്തിനാ ഇതൊക്കെ ആലോചിച്ചു ഈ ചെറു പ്രായത്തില്‍ BP കൂട്ടുന്നത് !! ചെയ്താല്‍ അവര്‍ക്ക് നല്ലത്................അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍ക്കും കേരള സര്‍ക്കാരിനും നല്ലത്....................... അല്ല പിന്നെ.......കൂടുതല്‍ ചിന്തിച്ചു തല പുണ്ണാക്കാതെ കാഷ് അടച്ച റെസീറ്റും കൊണ്ട് ബയോ മെട്രിക് സെന്ററിനെ ലക്ഷ്യമാക്കി നടന്നു!!
84 അഭിപ്രായങ്ങൾ:
അല്ലെങ്കിലും ഞാന്‍ എന്തിനാ ഇതൊക്കെ ആലോചിച്ചു ഈ ചെറു പ്രായത്തില്‍ BP കൂട്ടുന്നത് !! ചെയ്താല്‍ അവര്‍ക്ക് നല്ലത്................അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍ക്കും കേരള സര്‍ക്കാരിനും നല്ലത്....................... അല്ല പിന്നെ.....
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും എന്റെ ഒരു പോസ്റ്റ്.
അങ്ങ് ഒരു ഒറിജിനൽ മലയാളി!
അപ്പൊ ആളു ഡയിന്ജുറസ് ആണല്ലേ...രസികന്‍ പോസ്റ്റ്!
മോനെ .. ശജീരെ ... അനക്കും ഒരു കണ്ണൂരാന്‍ സ്റ്റൈല്‍ മണക്കുന്നുണ്ടോ ? കാര്യങ്ങള്‍ അസ്സലായി പറഞ്ഞു ... ഹാസ്യത്തിന്റെ മേമ്പൊടിയോടെ തന്നെ ... നല്ലെഴുത്ത് ..സുഹൃത്തേ
ന്നിട്ടും ഈ കരിഞ്ഞ ഹൃതിക് രോഷന്മാര്‍ക്ക് വെളുത്ത പെണ്ണ് തന്നെ വേണം പോലും!! അതും അറബിച്ചികളെ പോലെ വെളുത്ത പെണ്ണുങ്ങള്! ഇവരൊക്കെ ഇങ്ങനെ തുടങ്ങുന്നത് കൊണ്ടല്ലേ മാലിയില്‍ നിന്നും മൈസൂരില്‍ നിന്നുമൊക്കെ പുതിയാപ്ലമാര് നാട്ടിലേക്കു ഇമ്പോര്‍ട്ട് ചെയ്യപ്പെടുന്നത് !! നാട്ടിലെ പാവം കറുത്ത പെണ്ണുങ്ങളെയൊക്കെ കാത്തോളനെ പടച്ചോനെ!! ..................
കലക്കി മച്ചാ ..................
പരിചിതമായ 'ഉദാഹരണ'ങ്ങളിലൂടെ പറഞ്ഞു പോയ ഈ അനുഭവ കഥ നല്ലോണം രസിച്ചു വായിച്ചു.
എപ്പഴത്തേതും പോലെ രസായി പറഞ്ഞൂ ട്ടൊ..
ചുമ്മാ അസുഖങ്ങളൊന്നും വരുത്തി വെയ്ക്കണ്ടാ..ആശംസകള്‍.
ചില അക്ഷരങ്ങള്‍ സ്വന്തം കീ ബോര്‍ഡില്‍ കാണാതെ വരുമ്പോള്‍ അടുത്തിരിക്കുന്ന കൊച്ചിന്റെ കീ ബോര്‍ഡില്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതില്ല. കീ ബോര്‍ഡിന് വേദനിക്കാതിരിക്കാന്‍ കീകള്‍ പ്രസ് ചെയ്യുന്നതിന് പകരം വിരലുകള്‍ കൊണ്ട് മൃദുലമായി തലോടുന്ന അഡ്വാന്‍സ് ടെക്നോളജിയാണ് അവള് അനുവര്‍ത്തിച്ചു വന്നത്.
ഷജീരെ നിനക്ക് എത്രയും പെട്ടന്ന് എമിരെട്സ് ഐ ഡി കിട്ടട്ടെ
ഇല്ലെങ്കില്‍ ചിരിച്ചു പണ്ടാരമടങ്ങും ..അക്ഷരപ്പിശാചിനെ ശ്രദ്ദിക്കുക .
നീ എഡിറ്റ് ചെയ്യാന്‍ പഠിച്ചു അല്ലെ ഗള്ളാ :)
ദുബൈക്കാരാ.....നല്ല വായനാ സുഖമുള്ള എഴുത്ത്...ഒറ്റ ഇരുപ്പില്‍ വായിച്ചു....ഉപമകള്‍ ജോറായി....അഭിനന്ദനങ്ങള്‍......
പേരിനൊപ്പം വീട്ടുപേര് ചേര്‍ക്കുന്ന സമ്പ്രദായംകൊണ്ട് വടക്കേ മലബാറുകാര്‍ മാത്രമല്ല കേട്ടോ കഷ്ടപ്പെടുന്നത്. ദേ, ഇവിടെ ഒരു മദ്ധ്യ തിരുവിതാംകൂര്‍കാരന്‍ കൂടി ഉണ്ട്. ദുബായിക്കാരാ, നന്നായി എഴുതി.
ഒരു ഖുബ്ബൂസ് പോലെ..അറബ് ലോകത്തെ നിത്യസംഭവം... ലളിതം! വാസ്തവം! നർമ്മത്തിൽ ചാലിച്ചപ്പോൾ കുടുതൽ ഹൃദ്യമായി തോന്നി.
പിന്നെ, ഒന്നോർക്കുക..ഇവരുടെ കഴിവുകുറവിൽ നാം ആശ്വസിയ്ക്കുകയാണു വേണ്ടത്..അല്ലെങ്കിൽ നമുക്കിവിടെ റോൾ ഇല്ലല്ലോ?
>>>എന്ത് നല്ല ചെറുപ്പക്കാര്‍ !! എന്തൊരു ദീര്‍ഘ വീക്ഷണം!!<<<
ഇതാണ് മലയാളി . ഹി ഹി !
നന്നായി.വെറും സാധാരണ അനുഭവങ്ങൾ അവതരണ ഭംഗി കൊണ്ട് നന്നാക്കാനാകും എന്നതിന് ഈ പോസ്റ്റ് സാക്ഷി.ഇത് തുടർന്നു കൂടെ? ഒപ്പം ലൊക്കേഷനുകളും,അവിടുത്തെ രീതികളുമൊക്കെ കൃത്യമായി പറഞ്ഞ് വായനക്കാരെ സംഭവം നടക്കുന്ന സ്പോട്ടിലെത്തിക്കാൻ കൂടി ശ്രമിച്ചാൽ വായനക്കാർക്ക് ഗൾഫിലെത്തിയ പ്രതീതിയും കിട്ടും.
ആശംസകൾ നേർന്നു കൊണ്ട്
സ്നേഹ പൂർവ്വം വിധു
ഒന്നുമില്ലായ്മയില്‍ നിന്നും ഇങ്ങനെയും എഴുതാം അല്ലെ... ഇത് കൊള്ളാം ..
ശജീര്‍ ഭായ് ക്ക് ഒരു കഥയും ഇല്ലാന്ന വിജാരിച്ചേ .... അപ്പൊ ദേ ഒരു കഥയും ഇല്ലാത്ത കഥയില്‍ നിന്നും ഒരു കഥ ഉണ്ടാക്കിയിരിക്കുന്നു , വല്ലാത്ത ഒരു കഥ. ..
നര്‍മ്മം നര്മ്മിപ്പിച്ചു ട്ടോ .... ഇനിയും വരട്ടെ ദുബായ് ക്കാരന്റെ വിക്രിതികള്‍
നന്നായി മുണ്ടോളിന്ടവിടെ....അവന്മാര് വെറുതെ പേടിപ്പിക്കും എന്നല്ലാതെ എന്ത് പണി ചെയ്യാന്‍ മേക്കപ്പും അത്തറും പൂശി പുത്തന്‍ മോഫിലില് കത്തി അല്ലാതെ ലവന്മാര്ക്ക് വേറെ പണി അരിയോ എന്റെ പോന്നൂ...
കുറേ ചിരിച്ചു.. പോസ്റ്റ് കലക്കി.. ഈ മുണ്ടോളീന്റവിട? എവിടാ? സ്ഥലപ്പേരോ അതോ വീട്ടു പേരോ.. അറബിപ്പെണ്ണു ചുമ്മാതല്ല വെള്ളം കുടിച്ചത്. പണ്ട് എന്റെ ക്ലാസില്‍ ഒരു ഈർക്കിലു പോലത്തെ പയ്യനുണ്ടാരുന്നു. പേരു അനന്തപത്മനാഭനളിനാക്ഷഋഷികേശ്.:) അവനും ഇതേ അനുഭവങ്ങളൊക്കെ തന്നെയാ എവിടെ ചെന്നാലും.:)
വീടിന്നു പേരിടുമ്പോള്‍ നല്ലൊരു പേരിട്ടൂടെ എന്ന ഈപ്രശ്നമൊക്കെ വര്വോ..... എഴുത്ത് നന്നായി.
നന്നായി നര്‍മ്മത്തിന്റെ അകമ്പടിയോടു കുടിഅവതരിപ്പിച്ചു.ഈ കുണ്ടാമണ്ടി(എമിരേട്സ്കാര്ഡ്)എടുകാന് പോയപ്പോള്‍ എനിക്കുംഇതോപോലെ അനുഭവം ഉണ്ടായിട്ടുണ്ട് എന്റെ പേരുമാത്രം ടൈപ്പികഴിങ്ങപ്പോള് അവളുടെ കാമുകനോ മറ്റോവിളിച്ചു അരമണിക്കൂര്‍ പിന്നെഞാന്‍ വായില്‍ നോക്കിനിന്നു:)
". ചില അക്ഷരങ്ങള്‍ സ്വന്തം കീ ബോര്‍ഡില്‍ കാണാതെ വരുമ്പോള്‍ അടുത്തിരിക്കുന്ന കൊച്ചിന്റെ കീ ബോര്‍ഡില്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതില്ല "
രസികൻ നർമ്മം...ഇതു വായിച്ച് നന്നായി ചിരിച്ചു.
പക്ഷേ പ്രവാസിയുടെ കഥയുടെ ഒരു ഇമോഷണൽ പഞ്ച് ഇതിനുണ്ടായില്ലെന്ന് തോന്നുന്നു..
നല്ല രസായിട്ട് പറഞ്ഞു ട്ടോ ഷജീര്‍ .
മുഴുവന്‍ ചിരി അമിട്ടുകള്‍ ആണ് .
നല്ല ഉപമകളും .എല്ലാം ചേര്‍ത്ത് സ്റ്റൈലന്‍ പോസ്റ്റ്
:)
Best wishes
അല്ലെങ്കിലും ഞാന്‍ എന്തിനാ ഇതൊക്കെ ആലോചിച്ചു ഈ ചെറു പ്രായത്തില്‍ BP കൂട്ടുന്നത് !! ചെയ്താല്‍ അവര്‍ക്ക് നല്ലത്................അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍ക്കും കേരള സര്‍ക്കാരിനും നല്ലത്....................... അല്ല പിന്നെ.......കൂടുതല്‍ ചിന്തിച്ചു തല പുണ്ണാക്കാതെ കാഷ് അടച്ച റെസീറ്റും കൊണ്ട് ബയോ മെട്രിക് സെന്ററിനെ ലക്ഷ്യമാക്കി നടന്നു!!
രസായി.ആശംസകള്‍....
@
ഡേയ്,
കണ്ണൂരാന്റെ പരിപ്പെടുക്കാനുള്ള പരിപാടിയാ അല്ലെ! ഞമ്മള് വേറെ പണി നോക്കേണ്ടി വര്വോ പഹയാ!!
(Emirates ID എടുക്കണമെന്ന് നിയമം വന്നപ്പോള്‍ എന്റെ പട്ടിയെടുക്കുമെന്നു മനസ്സില്‍ പറഞ്ഞു കുറേക്കാലം എടുക്കാതിരുന്നെങ്കിലും ഇനിയും എടുത്ത്തില്ലേല് ഫൈന്‍ വരുമെന്ന് പേടിച്ച് കഴിഞ്ഞ മാസം ഞങ്ങള്‍ പോയി കാര്യം സാദിച്ചു.
ഒരു മണിക്കൂര്‍കൊണ്ട് എല്ലാം കഴിഞ്ഞു.
മൂന്നാംദിവസം കാര്‍ഡും കിട്ടി.
ദുബായിക്ക് നന്ദി)
**
ചില അക്ഷരങ്ങള്‍ക്ക് വേണ്ടി ദുബായ്ക്കാരനും കീ ബോഡില്‍ തെരഞ്ഞു കാണണം കിട്ടാതെ വന്നപ്പോള്‍ പഠിച്ചെടുക്കുക എന്ന് പറയേണ്ടിടത്ത് പടിച്ചെടുത്തു എന്നെഴുതി അല്ലേ. എമിറേയ്റ്റ് ഐ.ഡിക്കൊക്കെ ഒന്ന് രണ്ടു മാസം കഴിഞ്ഞിട്ട് പോയാല്‍ മതിയായിരുന്നു. ഒരു തിക്കും തിരക്കും ടൈപ്പോഗ്രഫിക്ക് എടങ്ങേരുമില്ലാതെ കാര്യം നടക്കുമായിരുന്നു. നനായി സുഹൃത്തേ.
നന്നായിട്ടുണ്ട് നടക്കട്ടെ ...............
ശൂന്യതയിൽ നിന്നും വിഭൂതി എടുക്കുന്ന ഈ മുണ്ടോളിയൻ ഹാസ്യം വളരെ വ്യത്യസ്തമായിരിക്കുന്നു.ഈ നാട്ടിൽ നിത്യവും കാണുന്ന ഇത്തരം സംഗതികളെ ഒരു മഹാസംഭവമാക്കി മാറ്റാനുള്ള കഴിവ് അപാരം തന്നെ. ഉപമകളും നർമ്മത്തിൽ മുക്കിയെടുത്ത പ്രയോഗങ്ങളും നന്ന്. ആ സ്കാനിംഗ് അത്ര നല്ലതല്ല, ട്ടോ!
Cheriyoru karyathe ethra manoharamaya narmathiloode avatharipichu...., oru scannernte kadhavare kadathi chiripikuvayirunnu... Ezhuthil chettan oru magician ennu paranjalum thettilla.....
>>>പാസ്പോര്ട്ടില് നോക്കി എന്റെ പേരിലെ ഓരോ അക്ഷരവും നോക്കി വായിച്ച് ആ അക്ഷരം കീ ബോര്‍ഡില്‍ പരതി ഒരു വിരല്‍ കൊണ്ടാണ് അവള് ടൈപ്പ് ചെയ്യുന്നത്. ചില അക്ഷരങ്ങള്‍ സ്വന്തം കീ ബോര്‍ഡില്‍ കാണാതെ വരുമ്പോള്‍ അടുത്തിരിക്കുന്ന കൊച്ചിന്റെ കീ ബോര്‍ഡില്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതില്ല.>>>
പോസ്റ്റ് നന്നായിട്ടുണ്ട്, ശജീര്‍... ആശംസകള്‍..ll
സംഗതി രസകരമായിട്ടുണ്ട്.ആ വിവരണ ശൈലിക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍!
ഹ ഹ
കലക്കിയല്ലോ മാഷേ...
പ്രയോഗങ്ങളോരോന്നും ഗമണ്ടന്‍
പേരിന്റെ അറ്റത്ത് വീട്ടും പേരുള്ളത് കൊണ്ട് ഇത് പോലെ പല അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട് .അത് വച്ച് നല്ലൊരു പോസ്റ്റ് .പിന്നെ ആ വീട്ട് അഡ്രസ്സ് ഇപ്പൊ
ഇപ്പൊ എല്ലാരും അറിഞ്ഞില്ലേ ആരാധകരുടെ ശല്യം ഉണ്ടാവും... സൂക്ഷിക്കുക :-)
തനി ബയോളജിക്കലയിട്ട് തന്നെ ഈ ബയൊമെട്രിക്ക് പരിപാടി വിവരിച്ച് തനി മലയാളിത്വം കാത്ത് സൂക്ഷിച്ച ഈ വീര യോദ്ധാവിനഭിനന്ദനങ്ങൾ കേട്ടൊ ഷജീർ
നന്നായി എഴുതി ..സ്വാഭാവികമായി ..Keep it up.
നിങ്ങളൊക്കെ ദുബായില്‍ ഇരുന്നു ഹൃദയ ലാവണ്യം നുകര്ന്നോ. ഞാനടക്കമുള്ള എട്ടു ലക്ഷം മലയാളികള്‍ സൌദിയില്‍ ഇരുന്നു കുബ്ബൂസില്‍ പി .എച്ച് .ഡി എടുക്കാം.ഒരു കാലത്തും നന്നാവുകേല ( ഞങ്ങള്‍ ).ബ്ലോഗ് ഗംഭീരം . ആശംസകള്‍
"Mundoleentavita" എന്നത് എളുപ്പത്തിനു മോണ്വിറ്റ എന്നെഴുതാന്‍ പറഞ്ഞൂടായിരുന്നോ?
നല്ല നിരീക്ഷണം നല്ല ഹാസ്യം.
ബൈജുവചനം,
ദേവന്,
വേണുഗോപാല്‍,
ജബ്ബാറിക്ക,
നമൂസിക്ക,
വര്‍ഷിണി* വിനോദിനി ,
റശീദ് പുന്നശ്ശേരി,
ഇസ്മയില്‍ അത്തോളി,
ഹാഷിക്ക്,
Biju Davis,
Villagemaan/വില്ലേജ്മാന്‍,
വിധു ചോപ്ര.
YUNUS.COOL,
ആചാര്യന്,
ഋതുസഞ്ജന,
പ്രയാണ്‍,
ഇടശ്ശേരിക്കാരന്,
പഥികൻ ,
ചെറുവാടി,
the man to walk with ,
ലീല എം ചന്ദ്രന്.. ,
K@nn(())raan*കണ്ണൂരാന്‍! ,
Arif Zain ,
vivek ,
ചീരാമുളക് ,
ഓർമ്മകൾ,
Ismail Chemmad ,
mohammedkutty irimbiliyam
മഖ്ബൂല്‍ മാറഞ്ചേരി(മഖ്ബു ),
AFRICAN MALLU ,
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം.
രമേശ് അരൂര്‍ (രേമേശേട്ട),
Kattil Abdul Nissar ,
നാരദന്
ഈ എളിയവന്റെ പോസ്റ്റ് വായിച്ചു അഭിപ്രായം അറിയിച്ച നിങ്ങള്‍ക്കെല്ലാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
@റശീദ് പുന്നശ്ശേരി , എമിരെട്സ് ഐഡിയൊക്കെ അപ്പോഴേ കിട്ടി. അക്ഷരപ്പിശാചിനെയൊക്കെ ഓടിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്യാന്‍ പഠിച്ചത് ഞാന്‍ ആരോടും പറയാതെ വെച്ചതാ..എങ്ങനെയറിഞ്ഞു?
@ഹാഷിക്ക് , അങ്ങനെയാണേല്‍ നമുക്ക് എല്ലാര്ക്കും ഒരു സംഘടനയുണ്ടാക്കാം.
@Biju Davis ,ഇവരുടെ കഴിവുകുറവിൽ നാം ആശ്വസിയ്ക്കുകയാണു വേണ്ടത്. ബിജു ചേട്ടാ ..അതെ അതുകൊണ്ട് മാത്രം ഞാന്‍ ക്ഷമിക്കുന്നു.
@വിധു ചോപ്ര , "ഒപ്പം ലൊക്കേഷനുകളും,അവിടുത്തെ രീതികളുമൊക്കെ കൃത്യമായി പറഞ്ഞ് വായനക്കാരെ സംഭവം നടക്കുന്ന സ്പോട്ടിലെത്തിക്കാൻ കൂടി ശ്രമിച്ചാൽ വായനക്കാർക്ക് ഗൾഫിലെത്തിയ പ്രതീതിയും കിട്ടും" അയ്യട അങ്ങനെയിപ്പം സുഖിക്കേണ്ട..ഓസിനു ഗള്‍ഫ് കാണാനുള്ള പൂതിയങ്ങു മനസ്സില്‍ വച്ചാല്‍ മതി.
@YUNUS.COOL , വികൃതികള്‍ ഇനിയും ഒരുപാടുണ്ട്..പേടിക്കേണ്ട എല്ലാം പതുക്കെ വരും.
@ഋതുസഞ്ജന, ഈ മുണ്ടോളീന്റവിട? എവിടാ? സ്ഥലപ്പേരോന്നും അല്ല എന്റെ തറവാടിന്റെ പേരാണ്..തറവാട് ഒക്കെ പണ്ടേ ഇടിച്ചു നിരത്തി മാമന് വീട് വെച്ചു..എന്റെ പേരിലെ വാലുമാത്രം ഇങ്ങനെയിരിക്കുന്നു.
@പ്രയാണ്‍ ,വീടിന്നു പേരിടുമ്പോള്‍ നല്ലൊരു പേരിട്ടൂടെ എന്ന ഈപ്രശ്നമൊക്കെ വര്വോ..അതുതന്നെയാ ഞാന്‍ എന്റെ വപ്പയോടു എന്നും ചോദിക്കാരുള്ളത്!
@പഥികൻ ,പക്ഷേ പ്രവാസിയുടെ കഥയുടെ ഒരു ഇമോഷണൽ പഞ്ച് ഇതിനുണ്ടായില്ലെന്ന് തോന്നുന്നു..എപ്പോഴും പ്രവാസികളുടെ ഇമോഷണല്‍ ആയാല്‍ മതിയോ? ഒരു ചെയിഞ്ച് പ്രവാസികളും ഇഷ്ടപ്പെടില്ലേ!!
@K@nn(())raan*കണ്ണൂരാന്‍! ആനയ്ക്ക് കുഴിയാന ഒരിക്കലും എതിരാളിയെ അല്ല..സൊ ഡോണ്ട് വറി.
@Arif Zain , എമിറേയ്റ്റ് ഐ.ഡിക്കൊക്കെ ഒന്ന് രണ്ടു മാസം കഴിഞ്ഞിട്ട് പോയാല്‍ മതിയായിരുന്നു. ഒരു തിക്കും തിരക്കും ടൈപ്പോഗ്രഫിക്ക് എടങ്ങേരുമില്ലാതെ കാര്യം നടക്കുമായിരുന്നു. ഇത് രണ്ടു വര്‍ഷം മുന്‍പുള്ള കഥയാണ്. അന്ന് എമിരേറ്റ്സ് ഐഡി നിര്‍ബന്ധമാക്കി കൊണ്ടുള്ള ഒരു ഉത്തരവ് വന്നിരുന്നു.
Nice cool narration
റേഷനരി ചാക്ക് പോലത്തെ വയറും വെച്ച് അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം അതി ഭീകരമാകും
ഇത് ഒന്നുമല്ല ശജീറിക്കാ...ആദ്യം കോപ്പി ചെയ്ത് വച്ചത്,പിന്നെ ബോധം വന്നത് കമന്റ് ബോക്സിലെത്തിയപ്പോ പേസ്റ്റുന്നൂന്ന് മാത്രം...ഇങ്ങള് ജോറാക്കീന്റവിട ശജീറാ???
തകർപ്പൻ പോസ്റ്റായീക്ക്ണ്....:)
ചില അക്ഷരങ്ങള്‍ സ്വന്തം കീ ബോര്‍ഡില്‍ കാണാതെ വരുമ്പോള്‍ അടുത്തിരിക്കുന്ന കൊച്ചിന്റെ കീ ബോര്‍ഡില്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതില്ല
:)))))))))))
ശരിയ്ക്കും വീര ഗാഥ തന്നെ...ഉപമകൾ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ കേട്ടൊ.
ഹേയ് ദുബായിക്കാരാ,
കണ്ണൂരാന്റെ ശിഷ്യത്വം സ്വീകരിച്ച മട്ടുണ്ടല്ലോ..
ശരിക്കും ചിരിച്ചു പോയി..
ഇപ്പൊ വടകര ടൌണിലൊക്കെ ഒക്കെ എന്താ ഒരു സ്വസ്ഥത..!
തമാസയുണ്ടാക്കാന് വേണ്ടി കാടുകയറാതെ ആവശ്യത്തിനു മാത്രം മിക്സ് ചെയ്ത് നന്നായി പറഞ്ഞതുകൊണ്ട് നല്ല വായനാസുഖം കിട്ടുന്നു.
കേരള ഇക്കണോമി ഇങ്ങിനെ നിന്നു പിഴച്ചു പോവുന്നത് നിങ്ങളെപ്പോലെ ഉല്ലവര് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളതുകൊണ്ടാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.അവിടുത്തുകാര്‍ പലമേഖലകളിലും വൈദഗ്ദ്യം നേടിത്തുടങ്ങി എന്നും അതിനനുസരിച്ച് നമ്മുടെ ആളുകള്‍ക്ക് തിരിച്ചുപോരേണ്ടി വരുമെന്നും വായിച്ചപ്പോള്‍ കേരള എക്കണോമിയെക്കുറിച്ച് ചെറിയ ഒരു ആശങ്ക ഉണ്ടായിരുന്നു. ഇപ്പോള്‍ അതു മാറി.ഇപ്പോഴൊന്നും നമ്മുടെ ആളുകള്‍ക്ക് തിരിച്ചുപോരേണ്ടി വരില്ല.... സമാധാനം.
വീരഗാഥ കലക്കീട്ടോ, ടൈപിങ് മ്മൂലം പേര് മാറിപ്പോയ പല പ്രവാസികളൂമുണ്ട്, വീട്ടുപേര് പേരിന്റെ ആദ്യത്തിലാണെങ്കില്‍ എന്താകുമായിരുന്നു പാവം ദുബായ്ക്കാരാ..?!
Mundoleentavita Shajeer
ധുഫായിക്കാരാ...
ഇഷ്ടായി.. ഞമ്മളെ നാട്ടിലെ ഈ അറബികഥകള്‍ കേള്‍ക്കാന്‍ നല്ല രസണ്ട്...
ഓരോ പ്രവാ(യാ)സിയുടെയും അനുഭവങ്ങളാണല്ലോ ഇതെല്ലാം..
തുടരട്ടെ കഥ തുടരട്ടെ...
ഹല്ലാ, ഐഡി കിട്ട്യോ പ്പോ?
കിട്ടീല്ലെന്കി പറ... ഞമ്മളെ അന്ടെറില് ഒരു ശൈകുണ്ട്...
അങ്ങേരോട് പറഞ്ഞു ശരിയാക്കിത്തരാം...
ഐഡിയും പിന്നെ ഒരു അറബിച്ചിയെയും...
ന്ത്യെ...യ്...?
ഒക്കുമെങ്കി നിന്റെ ഡീറ്റയില്‍സ് തയ്യാറാക്കിയ ആ അറബിച്ചിക്ക് ഞാനിത് മൊഴിമാറ്റി അയച്ചുകൊടുക്കാം..ഐ ഡി എടുക്കുന്നതൊന്നു കാണണമല്ലോ...
നല്ല തകര്‍പ്പനായിരുന്നു കേട്ടോ...അഭിനന്ദങ്ങള്‍-
Nice post!! Narmmathil chaalicha ozhukkulla ee ezhuthu sharikkum enjoy cheythu thanneyaanu vaayichathu.Ithupolulla saadhangal ineem stock undenkil ponnotte...
"ചില അക്ഷരങ്ങള്‍ സ്വന്തം കീ ബോര്‍ഡില്‍ കാണാതെ വരുമ്പോള്‍ അടുത്തിരിക്കുന്ന കൊച്ചിന്റെ കീ ബോര്‍ഡില്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതില്ല"
De ithaanu enikku ettavum ishttappettathu :)
Regards
http://jenithakavisheshangal.blogspot.com/
അടിപൊളി മോനേ!!!!!!
അടിപൊളി മോനെ!!!!!!!!!!
എന്നെ നിങ്ങള്‍ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും അല്ലെ? ഞാന്‍ എന്ത് തെറ്റാ ശജീരെ നിന്നോട് ചെയ്തത്... :)
ഒരു ദിവസത്തെ സംഭവം കൊണ്ട് രണ്ടു പോസ്റ്റ്..
ഈ എമിരേറ്റ്സ് ID കൊടുക്കുന്നവനു വേണം നല്ല ബ്ലോഗിന്റെ പ്രചോദന അവാര്‍ഡ് കൊടുക്കാന്‍..
കിടിലന്‍ ഭായി.. അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു..
കൊള്ളാം നാട്ടാരാ... നല്ല നര്‍മ്മ ബോധം... ഉസ്സാറായിക്ക്ണ്
ഹഹഹ ഇന്‍ഡോ അറബ് പ്രണയം ഫൈസല്‍ ബിന്‍ അഹമെദിന്റെ റിപ്പോര്‍ട്ട് എണ്ണ കിണര്‍ എന്റമ്മോ എന്തൊക്ക്യാ മുണ്ടോളീ നിന്റെ സ്വപ്നം ഒരു വരിയിലും നര്‍മം തുളുംബിയ എഴുത്ത് ആശംഷകള്‍
ചിരിച്ച് ചിരിച്ച് വായിച്ചു...കൊള്ളാം ട്ടോ..അപ്പോഴേ വായ്നോട്ടത്തിൽ ഡബിൾ പീഎച്ച്ഡിയാന്നു പറേണ കേട്ടു...സർട്ടീക്കറ്റില്യേ.. ( ഞാൻ ഓടി)
എന്തായാലും വീട്ടുപേര് "മുണ്ടിന്റെ വിടവ്" എന്ന് ടൈപ്പ് ചെയ്തില്ലല്ലോ!!!
അഡ്രസ് ടൈപ്പു ചെയ്യാന്‍ ആ കൊച്ചു പാടുപെടുന്ന രംഗം ഒന്നാലോചിച്ചു നോക്കി. എന്നാലും കിടിലം പേരുകള്‍ ആണല്ലോ മാഷെ. കഥ കൊള്ളാം. ഇനിയും പോരട്ടെ :-)
ഇഷ്ടപ്പെട്ടു വിശേഷങ്ങള്‍..
ഇവരെ കൊണ്ടു നമ്മുടെ
പേര് വിളിപ്പിക്കേണ്ട ഗതികേട് വന്നാല്‍ ഓര്‍ത്തോ
അതില്‍ ഭേദം മരത്തില്‍ കയറിയിട്ട് കൈ അങ്ങ്
വിടുന്നത് ആണ് കുഞ്ഞേ..!!!
പണ്ട് ഡ്രൈവിംഗ് ലൈസെന്‍സ് നു പോയിട്ട് എന്റെ പേര് വിളിച്ചതു കേട്ടിട്ട് അന്നു ഞാന്‍ ഉറങ്ങിയിട്ടില്ല...
മാനം കെടുത്തി കളയും..എനിക്കും തോന്നിയിട്ടുണ്ട്..ഈ
പേരിന്റെ കൂടെ വീട്ടുപേര് ചേര്‍ക്കുന്ന നമ്മുടെ ഈ
കൊമാടന്‍ പാരിപടി കണ്ടു പിടിച്ചവനെ ഇങ്ങോട്ട്
പറഞ്ഞു വിടണം എന്ന്...
നാടന്‍ ഭാഷ.. അതിഷ്ടമായി.. നല്ല ശൈലി, അതും ഇഷ്ടമായി.. പോസ്റ്റും കൊള്ളാം.. അറബി പെണ്ണിനെ കണ്ടു മോഹിച്ച കെ എല്‍ പതിനൊന്നു കാരുടെ സംഭാക്ഷണം ഇഷ്ട്ടായില്ല.. അറബികളുടെ ജോലിയെ പറ്റി പറഞ്ഞത് നൂറില്‍ നൂറു ശതമാനവും ശരി തന്നെ. അവരങ്ങിനെ ആയതോണ്ട് നമ്മലോകെ ജോലി ചെയ്തു ജീവിക്കുന്നു.. പടച്ചോനെ.. എന്നും അവരങ്ങിനെ ആവനെ.. എന്ന് പ്രാര്‍ത്ഥിക്കണേ പറ്റൂ.
പ്രിയപ്പെട്ട ഷജീര്‍,
മനോഹരമായ വിവരണം!ഈ നര്‍മം ഒരിക്കലും കൈവിട്ടു കളയരുത്!വായിച്ചു രസിച്ചു!രസിച്ചു വായിച്ചു! അഭിനന്ദനങ്ങള്‍!
ആശംസകള്‍!
സസ്നേഹം,
അനു
"നാട്ടില്‍ കല്യാണ സദ്യ കഴിച്ചു പരിചയം ഉള്ളതു കൊണ്ട് ബംഗാളികളോട് തല്ലു കൂടി ഒരു സീറ്റ് ഒപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടിയില്ല." :))
നല്ല സ്റ്റൈലന്‍ അവതരണം...
അമ്പോ...രസായിട്ടുണ്ട്.. പിന്നെ കറുത്തചെക്കന്മാര്ക്കും വെളുത്ത പെണ്ണിനെ വേണം എന്ന് പറഞ്ഞത് എന്നെ വിഷമിപ്പിച്ചു..എനിക്ക് അങ്ങനെ ഇല്ല...കറുത്ത പെണ്ണായാലും നല്ല സ്വഭാവം ഉള്ളവള്‍ ആയാ മതി.. ഗോമടികള് ഒത്തിരി ഇഷ്ട്ടപ്പെട്ടു.. ഇനിയും എന്നെ വിളിക്കണേ..
ഷജീര്‍ .അടിച്ചു പൊളിച്ചു മോനെ ..എന്താ പന്ജിംഗ്..ആദ്യവസാനം വരെ ശെരിക്കും ചിരിപ്പി
ച്ചു ....
ഒന്നാം ഭാഗത്തെ തകര്‍ത്തുകളഞ്ഞു രണ്ടാം ഭാഗം !!
-----------------------------
പറഞ്ഞാലും തീരാത്ത പതിനായിരം ലൈക്ക് !!
"ആ സ്കാനിംഗ് ഇങ്ങു സൌദിയില്‍ ആയിരുന്നെങ്കില്‍ ദുബായിക്കാരനെ "സുക്കില് അടിക്കുന്ന ഒരു ഫോട്ടോയെടുത്തു ബ്ലോഗിലും എഫ് ബിയിലും ഒക്കെയിടാമായിരുന്നു..ആ എന്നാ ചെയ്യാനാ അത് കാണാന്‍ ങ്ങള്‍ക്ക് "ഫാഗ്യ"മില്ലല്ലോ ...ഇങ്ങള് അങ്ങ് ദുഫായിലെ ഷെയ്ഖ്ന്റെ കൂടെയായി പ്പോയില്ലേ ?
ഹാസ്യം വളരെ നന്നായിരിക്കുന്നു. അറേബ്യന്‍ ടൈപിംഗ് ഇപ്പോള്‍ വളരെയധികം മാറിയിട്ടുണ്ട് എന്നാ കാര്യം കൂടെ ഓര്‍ക്കുക.
വായിക്കാന്‍ വൈകി പോയി മുണ്ടോളിക്കാരാ ...ആ കൊയിക്കൊട്ടുകാരെ സംസാരം എനിക്ക് നല്ലോണം പിടിച്ചു ഹ് ഹ് ഹ . .
ഈ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കാന്‍ ഞങ്ങളിത്രേം ബുദ്ധിമുട്ടിയില്ല കേട്ടോ..
അജിത്തെട്ട,
രഞ്ജു.ബി.കൃഷ്ണ,
അമ്ജിത് ഭായ്,
Echmukutty,
mayflowers,
പ്രദീപ് കുമാര്‍ മാഷെ ,
majeedalloor,
മുസാഫിര്‍,
ശ്രീക്കുട്ടന്,
Jenith Kachappilly,
ടി.പി.ഗിരിഷ് കല്ലേരി,
ജിമ്മിച്ച്ചാ,
ഷബീര്‍ - തിരിച്ചിലാന്,
കൊമ്പന്,
സീത* ,
ചാണ്ടിച്ചോ,
ഏപ്രില്‍ ലില്ലി,
വിന്‍സന്റ് ഏട്ടാ ,
ആസാദ് ,
അനു,
Lipi Ranju ,
Akhi,
faisalbabu ,
Vp Ahmed ഇക്ക,
Jazmikkutty
വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി.
@@mayflowers,
ഇത്താ, കണ്ണൂരാന്റെ മാത്രമല്ല എല്ലാരുടെയും ശിഷ്യന് ആണ്..ബ്ലോഗ് എന്നാ മഹാ സാഗരത്തില്‍ കാലിട്ടടിക്കുന്ന കുഞ്ഞല്ലേ ഞാന്‍!!
@@Pradeep Kumar,
മാഷെ, കേരള ഇക്കണോമി പിഴച്ചു പോവുന്നത് ഞങ്ങളെ കൊണ്ടാണെന്ന് മാഷെ പോലെയുള്ള കുറച്ചു പേരെങ്കിലും ഒരക്കുന്നുണ്ടല്ലോ!! ഇവിടെ അടുത്തൊന്നും കുഴപ്പം ഉണ്ടാകുമെന്ന് തോന്നുന്നില്ല..ഇപ്പോഴും വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ഇവിടെയും ഉണ്ട്.
@@മുസാഫിര്‍ ,
ID card ഒക്കെ കിട്ടി..ഇനി ബയോ മെട്രിക് സെന്ററും കൂടി ബാക്കിയുണ്ടല്ലോ..അതും കൂടി ഒരു പോസ്റ്റ് ആയി ഇടുന്നുണ്ട്..ശൈകിന്റെ ആവശ്യം ഒന്നുമില്ല..ഞാനിപ്പോള്‍ ജോലി ചെയ്യുന്നത് ID കാര്ഡിന്റെയൊക്കെ സോഫ്റ്റ്വെയര് ചെയ്യുന്ന കമ്പനിയില്‍ ആണ്...എല്ലാം പടച്ചോന്റെ ഒരു കളി.
@@ശ്രീക്കുട്ടന് ,
തല പോയാല്‍ കാണാന്‍ ഒരു രസോം ഉണ്ടാവില്ല..അത് കൊണ്ട് ഞാന്‍ details തരൂല.
@@സ്വന്തം സുഹൃത്ത് ,
ജിമ്മിച്ച്ചാ ഒരു ദിവസത്തെ സംഭവം കൊണ്ട് രണ്ടു പോസ്ടല്ല...ഒന്നൂടെ ബാക്ക്കിയുണ്ട്..ഈ എമിരേറ്റ്സ് ID കൊടുക്കുന്നവനു വേണം നല്ല ബ്ലോഗിന്റെ പ്രചോദന അവാര്‍ഡ് കൊടുക്കാന്‍..എന്നാലും എനിക്ക് ഒന്നും തരൂല അല്ലെ ?
@@ചാണ്ടിച്ചന്‍,
ചാണ്ടിച്ചാ എന്റെ കോയമ്പത്തൂര്‍ ക്ലാസ്സ് മേറ്റ്സ് 'മുണ്ടിന്ടവിട' എന്നാ വിളിക്കുന്നത്..വേറെയും വിളിക്കാറുണ്ട്..അത് ഞാന്‍ മെയില്‍ ചെയ്തു തരാം:-)
@@ente lokam,
വിന്‍സെന്റ് ഏട്ടാ സത്യം..എനിക്ക് പേര് കൊണ്ടുള്ള അപമാനം പലപ്രാവശ്യം ഉണ്ടായിട്ടുണ്ട്...ക്രെഡിറ്റ് കാര്‍ഡ് ഫ്രീ ആയിട്ടു തരുന്ന ചേച്ചിമാര് പേര് വിളിച്ചു സംബോധന ചെയ്യുമ്പോള്‍ റോങ്ങ് നമ്പര്‍ എന്ന് പറഞ്ഞു പലതവണ ഫോണ്‍ കട്ട് ചെയ്തിട്ടുണ്ട് .
@@Lipi Ranju,
കല്യാണ സദ്യയുടെ കാര്യം ആരും നോട്ട് ചെയ്തില്ലല്ലോ എന്നോര്‍ത്ത് എനിക്കി സങ്കടം വന്നിരുന്നു..വക്കീല്‍ അത് മെന്‍ഷന്‍ ചെയ്തപ്പോള്‍ ഹാപ്പി ആയി.
@@ഏകലവ്യ ,
മോനെ നിന്റെ കല്യാണത്തിന് എന്നേം വിളിക്കണേ..നീ കറുത്ത പെണ്ണിനെയോ വെളുത്ത പെണ്ണിനെയോ കെട്ടുന്നത് എന്ന് നമുക്ക് നോക്കാലോ..
@@faisalbabu ,
മോനെ ഫൈസലേ..ഇനിക്കെന്നെ ചാട്ടക്ക് അടിക്കുന്നത് കാണണം അല്ലെ..പൂതി കൊള്ളാം..ഞാനേ യഥാര്‍ത്ഥ മലയാളിയാ മോനെ..ഷവര്‍മ തിന്നുന്ന നാട്ടില്‍ പോയാല്‍ സ്പൈസി തിന്നുന്ന കൂട്ടത്തിലാ.സൌദിയില്‍ വന്നാല്‍ ഞമ്മള് ഡീസന്റ് ആകും ..ഇടയ്ക്കു ഞ്ഞപ്പോലെ ബഹറിനിലും പോവാലോ !!
@@Jazmikkutty,
തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കാന്‍ ഇപ്പോള്‍ ഇത്രേം ബുദ്ധിമുട്ടില്ല..മാത്രമല്ല ദുബായില്‍ മാത്രമേ ഇങ്ങനെ തിരക്കുണ്ടായിരുന്നുള്ളൂ..ഷാര്‍ജയിലും അജ്മാനിലും ഒക്കെ പെട്ടെന്ന് കിട്ടിയിരുന്നു.
ഷജീര്‍ക്കാ, ഒരുപാട് ചിരിപ്പിക്കുന്ന രസികന്‍ പോസ്റ്റ്.ചെറിയ സംഭവങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന വലിയ നര്‍മ്മം കണ്ടെത്തുന്നത് അപാര കഴിവ് തന്നെ..ഇനിയും പോരട്ടെ ഇതുപോലുള്ള രസകരമായ അനുഭവങ്ങള്‍...
കൊള്ളാല്ലോ ദുബായിക്കാരന്റെ ബിസേസങ്ങള്....
മലയാളി എവിടെ പോയാലും മലയാളി...!!
ആസ്വദിച്ച് വായിച്ചു.. ഷജീർ.. ആശംസകൾ
വായിക്കാന്‍ ഇച്ചിരി വയ്കിയെങ്കിലും ചിരിക്കാന്‍ വയ്കില്ലല്ലോ.
ചില സെന്റെന്‍സുകളും ഉപമകളും വായിച്ചു ഞാന്‍ ഉറക്കെ ചിരിച്ചു പോയി.
ചുറ്റുപാടും ആരുമില്ലെന്ന് ഉറപ്പായപ്പോഴാണ് സമാധാനമായത്.
നല്ല രസികന്‍ എഴുത്ത്.
പറയാതിരിക്കാന്‍ വയ്യ,
""""പാസ്പോര്ട്ടില് നോക്കി എന്റെ പേരിലെ ഓരോ അക്ഷരവും നോക്കി വായിച്ച് ആ അക്ഷരം കീ ബോര്‍ഡില്‍ പരതി ഒരു വിരല്‍ കൊണ്ടാണ് അവള് ടൈപ്പ് ചെയ്യുന്നത്. ചില അക്ഷരങ്ങള്‍ സ്വന്തം കീ ബോര്‍ഡില്‍ കാണാതെ വരുമ്പോള്‍ അടുത്തിരിക്കുന്ന കൊച്ചിന്റെ കീ ബോര്‍ഡില്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതില്ല"""" :D
ചിരിയുടെ സുല്‍ത്താനെ. വലിയ ഗൌരവക്കാരനായി അഭിനയിക്കുന്ന ഞാന്‍ ഈ പോസ്റ്റ് വായിച്ചു ശരിക്കും ചിരിച്ചു കേട്ടോ. നന്നായിട്ടുണ്ട് ഷജീര്‍. അഭിനന്ദനങ്ങള്‍.
cheriya idavelakku sesham, sarassamaya kadhayiloode shakthamaya thirichu varavu....... aashamsakal...........
കുമ്മായം പൂശിയത് പോലെ രണ്ടിഞ്ചു കനത്തില്‍ റോസ് പൌഡറും, സാന്‍ഡ് വിച്ചില്‍ ടൊമാറ്റോ സോസ് ഒഴിച്ചത് പോലെ ചുണ്ടില്‍ നിന്ന് വായിലേക്ക് ഒലിച്ചിറങ്ങുന്ന ലിപ്സ്ടിക്കും, കവിളുകളിലും പുരികങ്ങളിലും തമിഴന്മാര് കോലം വരച്ചത് പോലെ പല നിറത്തില്‍ പൂശിയിട്ടുള്ള ചായങ്ങളും ;
ഉദാഹരണങ്ങൾ എല്ലാം തകർപ്പൻ. പോസ്റ്റ് മുഴുവൻ വായിക്കനൊരു സുഖം.
കറുത്തചെക്കന്മാര്ക്കും വെളുത്ത പെണ്ണിനെ ആഗ്രഹം,ഒരു പക്ഷെ അങ്ങിനെ കിട്ടിയാല്ലോ...ആഗ്രഹിക്കുന്നത് തെട്ടല്ലാല്ലോ ... ഉപമകൾ ഒക്കെ ഇഷ്ടപ്പെട്ടുട്ടോ ....പിന്നെ പേരിന്റെ കാര്യം അത് വല്ലാത്ത ഒരു കാര്യം തന്നാട്ടോ ഇവിടെ വെള്ളം കുടിച്ചിട്ടുണ്ട് ഞാനും ...
കലക്കിട്ടാ............................... വീണ്ടും വരാം ..... സസ്നേഹം .....
ദുബായിക്കരാ,
നല്ല വരികള്‍.
ആക്ഷേപഹാസ്യത്തില്‍ ചാലിച്ച വരികള്‍.
ആശംസകള്‍
ഒരു കൊച്ചു സംഭവത്തെ അതീവഹൃദ്യമായി അവതരിപ്പിച്ചു.നിര്‍ദ്ദോഷമായ നര്‍മ്മം ഉള്ളില്‍ തട്ടും വധം ഉള്‍പ്പെടുത്തിയ ഒരു തനത് ശൈലി.വളരെ നന്നായി.ആശംസകള്‍
ഒരു കഥപോലെ.... നന്നായി. അഭിനന്ദനങ്ങള്‍
വിപിന്‍,
(പേര് പിന്നെ പറയാം)
ഷെരീഫിക്ക
ആയിരങ്ങളില്‍ ഒരുവന് ,
~ex-pravasini* ഇത്താ,
അക്ബറിക്ക,
ജയരാജ്
മണ്ടൂസന്,
കൊച്ചുമോള്
Kalavallabhan
വഴിയോരകാഴ്ചകള്‍...
ഒറ്റയാന്
ആറങ്ങോട്ടുകര മുഹമ്മദ് ഇക്ക
കുസുമം ചേച്ചി
ഈ എളിയവന്റെ പോസ്റ്റ് വായിച്ചു അഭിപ്രായം അറിയിച്ച നിങ്ങള്‍ക്കെല്ലാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ഇക്കാ.,സൂപ്പെരയിക്ക്......
പോസ്റ്റ് നന്നായിട്ടുണ്ട്, ശജീര്‍... ആശംസകള്‍..ll
soooper!!!!!!!!
ഷജീര്‍ മുണ്ടോളീന്റവിട എന്ന പേര് ഉച്ചരിക്കാന്‍ വലിയ പാട് തന്നെയാ.. ആ അറബിക്കൊച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. എന്റെ സൂപ്പര്‍ പേരായ റാഷിദ് എന്നത് അണ്ണന്മാര് രസീത് എന്നൊക്കെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ~!@#$%%$#@!~
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ