തിങ്കളാഴ്‌ച, മേയ് 09, 2011

പാല്‍ വില വര്‍ദ്ധനയും പശുക്കളുടെ തൊഴുത്ത് ബഹിഷ്കരണ സമരവും !!


പാലിന് ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിക്കാന്‍ മില്‍മ തീരുമാനിച്ചതില്‍ പ്രധിഷേദിച്ച് നാളെ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ഓള്‍ കേരള കറവ പശു അസോസിയേഷന്‍ തീരുമാനിച്ചു. ഇന്നു രാവിലെയാണ്‌ മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ് വില വര്‍ദ്ധന പ്രഖ്യാപിച്ചതു്‌. ഇതോട പാലിന്റെ വില 23 രൂപയില്‍ നിന്ന് 28 രൂപയാകും. വര്‍ദ്ധിപ്പിക്കുന്ന അഞ്ച് രൂപയില്‍ നാല് രൂപ 20 പൈസ കര്‍ഷകര്‍ക്കും 20 പൈസ സഹകരണസംഘങ്ങള്‍ക്കും 20 പൈസ മേഖലാ യൂണിയനുകള്‍ക്കും ലഭിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഈ വാര്‍ത്ത വന്നതിനു ശേഷം 'കറവ പശു' അസോസിയേഷന്‍ അടിയന്തരമായി 'പശുക്കടവില്‍' യോഗം ചേര്‍ന്ന് ഹര്‍ത്താലിനു ആഹ്വാനം ചെയ്യുകയായിരുന്നു. ഹര്‍ത്താലിന്റെ ഭാഗമായി നാളെ എല്ലാ കറവ പശുക്കളും പാല്‍ ചുരത്താതെ തൊഴുത്തു ബഹിഷ്കരിക്കുമെന്നും വൈകുന്നേരം ക്രിഷി മന്ത്രിയുടെ വീട്ടു പടിക്കല്‍ ചാണകം ഇട്ട് പ്രധിഷേദിക്കുമെന്നും അസോസിയേഷന്‍ പ്രസിഡെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

പിഞ്ചു പൈതങ്ങളെയും, ഗര്‍ഭിണികളെയും, പ്രായം ചെന്നവരെയും ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിനു കാരണമായി പശുക്കള്‍ പറയുന്നതു ഒരു ലിറ്റെര്‍ പാലിനു 28 രൂപ ഉപഭോഗ്താവിനോട് ഈടാക്കുംമ്പോള്‍ പശുക്കള്‍ക്ക് കിട്ടുന്നതു കാലാകാലങ്ങളായുള്ള കാടി വെള്ളവും ഒണക്ക വൈക്കോലുമാണ്‌. പത്തു കാശിനു ഉപകാരമില്ലാത്ത പട്ടികളെയും പൂച്ചകളെയും വീട്ടില്‍ ഏസിയില്‍ കിടത്തുംമ്പോള്‍ പാലും ചാണകവും നല്‍കുന്ന പശുക്കളെ ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ പറമ്പിലുള്ള തൊഴിത്തിലാണ്‌ കെട്ടുന്നത്. വെറും പട്ടികള്‍ക്കു നല്‍കുന്ന പരിഗണന പോലും സമൂഹം പശുക്കള്‍ക്ക്‌ നല്‍കുന്നില്ല. ഇങ്ങനെ പശുക്കളോട് സമൂഹവും ഗവണ്മെന്റും കാണിക്കുന്ന അവഗണനയില്‍ മനം നൊന്താണ്‌ പശുക്കള്‍ ഹാര്‍ത്താലിനു്‌ ആഹ്വാനം ചെയ്തത്‌. നാളത്തെ ചാണകമിടല്‍ സമരത്തിനു ശേഷം പശു പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് പത്ത് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പശുക്കളുടെ ആവശ്യങ്ങള്‍ ഇവയോക്കെയാണ്‌.

1) കാടി വെള്ളത്തിനു പകരം 3 നേരവും വിറ്റാമിന്‍സും പോഷകങ്ങളും ചേര്‍ത്ത സമീക്രുത ലായനി നല്‍കണം.

2) വൈക്കോലും കാലിത്തീറ്റയും നിര്‍ത്തലാക്കി ഫ്രൂറ്റ്സും വെജ്റ്റബ്ള്‍ സാന്റ്വിച്ചും നല്‍കണം.

3) ദിവസം ഒരു പശുവില്‍ നിന്നു പരമാവധി കറക്കാവുന്ന പാല്‍ 8 ലിറ്റെര്‍ ആക്കി നിജപ്പെടുത്തുക.

4) ദിവസം 3 നേരം കറവ എന്നതു 2 നേരം ആക്കി ചുരുക്കുക.

5) കറവ നിറുത്തിയ പശുക്കള്‍ക്ക് പെന്‍ഷനും മച്ചി പശുക്കള്‍ക്ക്‌ തൊഴിലില്ലായ്മ വേതനവും നല്‍കണം.

6) പ്രായമായ പശുക്കളെ അറവുകാരില്‍ നിന്നും സംരക്ഷിക്കാന്‍ സൗജന്യ ജീവന്‍ രക്ഷാ പോളിസി വേണം.

7) ചൂടു കാലത്ത് കാലിത്തൊഴുത്തില്‍ ഏസി വെക്കണം, തണുപ്പുകാലത്തു സ്വെറ്റര്‍ നല്‍കണം, മഴക്കാലതു റെയിന്‍ കോട്ട് നല്‍കണം.

8) പട്ടികളെയും പൂച്ചകളെയും പോലെ പശുക്കള്‍ക്കും വീട്ടില്‍ സ്വൈര്യ വിഹാരം നടത്താനുള്ള അനുവാദം നല്‍കുക.

9) വന്യ മ്രിഗമായ കടുവയ്ക്കു പകരം പശുവിനെ ദേശീയ മ്രിഗമായി പ്രഖ്യാപിക്കുക.

10) പാലിനും പാല്‍ ഉല്പ്പന്നങ്ങള്‍ക്കും പേറ്റന്റ് നല്‍കുക.

9 അഭിപ്രായങ്ങൾ:

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

nirdeshangal assalayittundu........

ajith പറഞ്ഞു...

കന്നാലി ഐക്യം സിന്ദാബാദ്

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

"കന്നാലി ഐക്യം സിന്ദാബാദ്"
ഇതിലും നല്ല മുദ്രാവാക്യം ഇനി കിട്ടാനില്ല.
ദുബായിക്കാരാ കണ്ടതിൽ സന്തോഷം. ഇനിയും എഴുതുക, വായിക്കാൻ തീർച്ചയായും വരാം.
അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ, വ്യത്യസ്തമായ ഒത്തിരി ഐറ്റങ്ങളുമായി ബൂലോകത്ത് നിറഞ്ഞു നിൽക്കാൻ കഴിയട്ടെ. ആശംസകൾ

Blogimon (Irfan Erooth) പറഞ്ഞു...

"കന്നാലി ഐക്യം സിന്ദാബാദ്‌..!!,ദീര പശുക്കള്‍ വാഴട്ടേ..."
ദുബായിക്കാരനായ ചേട്ടാ...സംഗതി ഉസാരായിട്ടുണ്ട്...ഇനിയും എഴുതണം വായിക്കാന്‍ ഞാനുണ്ട്...പിന്നെ ഇടക്കൊക്കെ അങ്ങോട്ടും കാണണംട്ടോ....

bijoponnen പറഞ്ഞു...

ദുബായിക്കാരാ സന്തോഷം. ഇനിയും എഴുതുക, വായിക്കാ തീർച്ചയായും വരാം

സ്വന്തം സുഹൃത്ത് പറഞ്ഞു...

pasukkal mathramalla paalu tharunnathu.. paalum matton um tharunna aadine ozhivaakkiyathinte prathishedam ariyikkunnu haha!

post nannayirikkunnu :)

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

നിര്‍ദേശങ്ങള്‍ എല്ലാം കൊള്ളാം.. നാട്ടില്‍ പോയി രണ്ടു സിന്ധി പശുക്കളെ വാങ്ങിയിട്ടാലോ എന്നാണ് ഇപ്പൊ ആലോചന. :)
ഷജീറെ... അക്ഷരപിശാചുകള്‍ ധാരാളം ഉണ്ട്. രമേശേട്ടന്‍ ഈ വഴി വരുന്നതിനു മുന്പ് എല്ലാം ശരിയാക്കിയാല്‍ നിനക്ക് കൊള്ളാം.. :)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ശ്രീജിത്ത്‌ ഇത് പഴയ പോസ്റ്റ്‌ ആണ്..ഞാന്‍ മലയാളം ടൈപ്പിംഗ്‌ പഠിച്ചു വരുന്ന സമയത്ത് പോസ്റ്റിയതാണ്..അക്ഷരത്തെറ്റുകള്‍ ഉണ്ടെന്നു എനിക്കറിയാം..ഇന്ന് പാല്‍വില കൂടിയ വാര്‍ത്ത‍ കണ്ടപ്പോള്‍ ചുമ്മാ വീണ്ടും ഗ്രൂപ്പില്‍ പോസ്റ്റിയതാണ്..അഥവാ രമേശേട്ടന്‍ വരികയാണേല്‍ പുള്ളി ക്ഷമിക്കുമായിരിക്കും :-)

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ഇത്രെം ആവശ്യങ്ങളൊക്കെ ആയ സ്ഥിതിക്ക് ഇനി ഒരു നേതാവിനെക്കൂടി കണ്ടുപിറ്റിച്ചാൽ സംഗതി ഉഷാർ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ