ഞായറാഴ്‌ച, ജൂൺ 26, 2011

നാലുകെട്ടിന്റെ കഥ !!


**************പതിവുപോലെ കുട്ടിയാലി ഇന്നും ഓത്തുപള്ളിയിലാണ്.***************

ഉസ്താദ് : നിക്കാഹിനെ പറ്റി ഞമ്മള് ഇന്നലെ പഠിപ്പിച്ചത് എല്ലാര്‍ക്കും തിരിഞ്ഞിനാ കുട്ടിയേളെ?

കുട്ടികള്‍ : തിരിഞ്ഞിനീം  തിരിഞ്ഞിനീം ഉസ്താദെ .

എനക്ക് തിരിഞ്ഞിക്കില്ല ഉസ്താദെ! എനക്ക് കൊറച്ചു സംശയങ്ങളുണ്ട്.

എന്താ കുട്ടിയാലി ഇഞ്ചെ മുടിഞ്ഞ സംശയം.. ഇഞ്ഞി ചോദിക്കീ..ഞമ്മള് കേക്കട്ടെ.

ഉസ്താദെ ഇങ്ങളല്ലേ പറഞ്ഞത് ഞമ്മളിയാക്ക് 4 മംഗലം കയിക്കാന്നു!!.

ഇമ്മള് പറഞ്ഞിനി..അയിനെന്താ ഇനിക്ക് സംശയം?

ഒരാണിനു ഒരു പെണ്ണല്ലേ പറ്റൂള്ളൂ. അതല്ലേ ശരി?.

ഇഞ്ഞു ശരീം തെറ്റൊന്നും പറേണ്ട..ചില സന്ദര്‍ഭങ്ങളില്‍ ഞമ്മളിയാക്ക് 4 വരെ കെട്ടാം.

ഹിന്ദുക്കളും ക്രിസ്തിയാനികളും ഒന്നല്ലേ കേട്ടുള്ളൂ?. ഓല നിയമം അങ്ങനെല്ലേ?

ഇഞ്ഞോടാരാ പറഞ്ഞെ ഓല നിയമം അങ്ങനെയാന്നു? ഇഞ്ഞു ശ്രീ കൃഷ്ണനെ കുറിച്ച് കേട്ടിനാ? ഓരെത്തിരയാ കെട്ടിയെന്ന് അറിയാവോ നിനക്ക്?

പതിനാറായിരത്തിയെട്ട് അല്ലെ ഉസ്താദെ ?

അതെ..ശ്രീ രാമന്റെ ബാപ്പ ദശരഥന്‍ എത്ര കേട്ടീന് എന്നറിയാമോ ഇനക്ക്?

മൂന്നാണ് എന്നാ ഞമ്മള് പഠിച്ചത് ..എന്നിട്ട് ഹിന്ദുക്കളെന്താ ഉസ്താദെ ഒന്ന് മാത്രം കെട്ടുന്നത്? ഓലിക്ക് ഒന്നേ പറ്റുള്ളൂന്നു നിയമം ഉണ്ടല്ലോ?

ഓലെ ആ നിയമം ഞമ്മളെ പാര്‍ലിമെന്റ് പാസ്സാക്കിയതാ!!. അല്ലാതെ ഓല അമ്പല കമ്മിറ്റിക്കാരോ ദേവസ്വം ബോഡോ അല്ല..

അപ്പം ഞമ്മക്കെന്താ അതുപോലത്തെ നിയമം ഇല്ലാത്തെ?


ഞമ്മളെ കാര്യം തീരുമാനിക്കുന്നത്‌ പാര്‍ലിമെന്റ് അല്ല..ഞമ്മക്ക് ഞമ്മടെതായ ശരിയത്ത് നിയമങ്ങള്‍ ഒക്കെ ഉണ്ട്.

അതെന്താ? ഞമ്മളും ഇന്ത്യയില്‍ അല്ലെ ജീവിക്കുന്നത്?

അതിനിക്ക് പറഞ്ഞാ തിരിയൂല..ഞമ്മടെ കാര്യം തീരുമാനിക്കാന്‍ ഞമ്മക്ക് ഞമ്മടെ വഖഫ് ബോര്‍ഡ് ഉണ്ട്.

എന്നിട്ട് ആ ബോര്‍ഡ് എന്താ ഞമ്മക്കും അങ്ങനത്തെ നിയമം കൊണ്ട് വരാത്തെ?

ഇഞ്ഞു ബിജാരിക്കും പോലെ എല്ലാര്‍ക്കും അപ്പാട് 4 കെട്ടാനൊന്നും പറ്റൂല..

പിന്നെ ??

അതിനെല്ലാം ചില കണ്ടീസന്‍സ് ഉണ്ട്.

എന്ത് കണ്ടീസന്‍?

ആദ്യത്തെ ഭാര്യ എഴുനേല്‍ക്കാന്‍ പറ്റാതെ തളര്‍ന്നു കിടക്കുവാണേല്‍ ഞമ്മളിയാക്ക് രണ്ടാമത് ഒരു പെണ്ണൂടെ കെട്ടാം.

ഉസ്താദെ അതെങ്ങനെയാ ശരിയാകുന്നത്? കെട്ടിയോള്‍ തളര്‍ന്നു കിടക്കുമ്പോളല്ലേ മരുന്ന് കൊടുക്കാനും ശുശ്രൂഷിക്കാനും കെട്ടിയോന്‍ വേണ്ടേ? അപ്പ ഓര്‍ വേറെ കെട്ടിയാല്‍ ഓളെന്താ ചെയ്യുവ?

ഇഞ്ഞോട് ഞമ്മളെങ്ങെനെയാ അത് പറയുവാ? ഓക്ക് ഓനെ തൃപ്തി പെടുത്താന്‍ പറ്റിയില്ലേല്‍ ഓന് വേറെ കെട്ടാം..അതാ ഞമ്മടെ നിയമം.

ഉസ്താദെ ഈ തൃപ്തിക്ക് വേണ്ടി മാത്രമാണോ ഞമ്മള് പെണ്ണ് കെട്ടുന്നത്?

അതൊന്നും ഇനിക്ക് ഇപ്പ പറഞ്ഞ തിരിയൂല. ഇനിക്ക് അത് തിരിയാനുള്ള വയസ്സായിക്കില്ല.

അതുപോട്ടെ.. വേറെ എന്തേലും കണ്ടീസന്‍ ഉണ്ടോ ഉസ്താദെ ?

പെണ്ണുങ്ങടെ എണ്ണം ആണുങ്ങളേക്കാള്‍ കൂടി പെണ്ണുങ്ങള്‍ പെഴച്ചു പോവാണ്ടിരിക്കാനും ഞമ്മക്ക് 4 വരെ കെട്ടാം .

അപ്പ പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞു ആണുങ്ങള്‍ കൂടിയാല്‍ പെണ്ണുങ്ങള്‍ക്കും 4 കെട്ടാമോ?

ഇഞ്ഞു ബെല്ലാണ്ട് കൊയക്കുന്ന ശോദ്യങ്ങളൊന്നും ശോദിക്കല്ലേ കുട്ടിയാലി!!

എന്നാ അത് പോട്ടെ ഉസ്താദെ ..ഞമ്മള് വേറൊന്നു ചോദിക്കാം! 

പെട്ടെന്ന് ശോദീര്.

ഇങ്ങളെ ഓള് കെടപ്പിലായാല്‍ ഇങ്ങളും വേറെ പെണ്ണു കേട്ടുവോ?

അയിലെന്താ ഇനിക്കൊരു സംശയം..ഞമ്മടെ ആദ്യത്തെ ബീവി തളര്‍വാദം പിടിച്ചു കേടപ്പായിട്ടു ഞമ്മള് വീണ്ടും കെട്ടിയില്ലേ!!! ഞമ്മള്  യഥാര്‍ത്ഥ മുസല്‍മാനല്ലേ????

ഉസ്താദെ ഇങ്ങള് തളര്‍വാദം വന്നു കേടപ്പിലായെന്നു നിരീക്കുവാ. അങ്ങനെയാണേല്‍ ഇങ്ങള്‍ക്കും ഇങ്ങളെ ബീവിനെ തൃപ്തിപ്പെടുത്താന്‍ പറ്റൂലല്ലോ? അപ്പോള്‍ ഇങ്ങള്‍ ഇങ്ങളെ ബീവിനെ  വേറെ മംഗലം കയിക്കാന്‍ സമ്മതിക്കോ?

അറാംബറന്നോനെ കൊത്തി കൊത്തി മൊറത്തില്‍ കേറി കൊത്തുന്നോ? ഇഞ്ചെ ബാപ്പാനെ ഞമ്മള്‍ കാണട്ടെ!!!!

വാല്‍ക്കഷ്ണം:

"സ്വന്തം ഭാര്യ മറ്റു പുരുഷന്മാരോട് പത്തു മിനുട്ടില്‍ കൂടുതല്‍ സംസാരിച്ചാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് സഹിക്കില്ല..അപ്പോള്‍ സ്വന്തം ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയുമായി പങ്കിടേണ്ടി വരുന്ന ഒരു ഭാര്യയുടെ മാനസികാവസ്ഥ എന്തായിരിക്കും!! എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും ഏതൊക്കെ മത നിയമങ്ങള്‍ ഉദ്ധരിച്ചാലും ഒരു പെണ്ണിനും അത് മനസ്സ് കൊണ്ട് അംഗീകരിക്കാന്‍ പറ്റില്ല.
അല്ലെ?

ഇങ്ങനെയൊക്കെ പറഞ്ഞെന്നു വെച്ച് കുട്ടിയാലിയെ ആരും നഖം വെട്ടും മുടി വെട്ടും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കരുതേ!! പാവം ഉറക്കത്തില്‍ മുള്ളുന്ന അസുഖം ഉള്ളതാണേ!!"

കുട്ടിയാലിയുടെ പഴയ അറാംബറപ്പുകള്‍ ഇവിടെ വായിക്കാം.

82 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

............മുസ്ലിയാരുടെ ബരക്കത്തിനു വേണ്ടി ഒരു കമന്റിട്ടു ഇവിടെ ഉത്ഘാടനം ചെയ്യുന്നു

- സോണി - പറഞ്ഞു...

നല്ല ഉഗ്രന്‍ കൊട്ട്. കുട്ടിയാലിയെക്കൊണ്ട് ചോദിച്ച കൊഴപ്പിക്കുന്ന ചോദ്യങ്ങളും...
പ്രതിപക്ഷ ബഹുമാനം...!!
എനിക്കിഷ്ടായി.

കൊമ്പന്‍ പറഞ്ഞു...

വളരെ പ്രസക്തമായ വിഷയം കുറച്ചു കൂടി കാമ്പ് ചേര്‍ക്കാമായിരുന്നു

നൗഷാദ് അകമ്പാടം പറഞ്ഞു...

kollaam ketto!

UMA പറഞ്ഞു...

അതെ വളരെ ഗൌരവമായ ചോദ്യങ്ങള്‍ കുട്ടിയാലിയെ കൊണ്ട് ചോദിപ്പിച്ചു.
കുറച്ചൂടെ ആവാമായിരുന്നു എന്ന് എനിക്കും തോന്നി.
എന്തായാലും നന്നായി.

ഒരു യാത്രികന്‍ പറഞ്ഞു...

എന്തായാലും നമ്മുടെ നാട്ടില്‍ ഇക്കാലത്ത് ഇപ്പരിപാടി നടക്കുന്നില്ല എന്ന് തോന്നുന്നു. വേറെ രാജ്യങ്ങളെ ഒക്കെ വിട്. അതൊക്കെ ദൈവം പോലും ഉപേക്ഷിച്ച നാടാ.പ്രസക്തമായ പോസ്റ്റ്......സസ്നേഹം

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇഷ്ടപ്പെട്ടു ഷബീരെ,,ഇങ്ങനെ നിര്‍ഭയമായി പുതു തലമുറ കാര്യ ഗൌരവത്തോടെ ചിന്തിച്ചു തുടങ്ങിയാല്‍ നമ്മുടെ സമൂഹം രക്ഷപ്പെടും ...:)

വാല്യക്കാരന്‍.. പറഞ്ഞു...

നന്നായി കേട്ടോ..

ചെലോലെ ബിജാരം ഒന്നിന്റെ കൊണം കയ്ഞ്ഞാ അട്ത്തത് നോക്കാംന്നാ..
പണ്ട് കാലത്ത് ഇപ്പരിപാടി നല്ലോണം ണ്ടായ്നു.
ഇല്ലാത്ത കൊറേ ഹദീസും കൊണ്ട് നാട് മുയ്മനും കെട്ടാന്‍ നടന്നീനു..
ഇപ്പൊ അങ്ങനോന്നുംല..

നാട്ടുകാരെ പേടിച്ചിട്ടോ പടച്ചോനെ പേടിച്ചിട്ടോ ന്നറീല .

ajith പറഞ്ഞു...

നന്നായി ചോദിച്ചു കുട്ട്യാലി

(സമം സമമായിട്ട് മനുഷ്യര്‍ ജനിക്കുന്നു. ലോകത്തെവിടെയും ജനസംഖ്യ ഒന്ന് പരീക്ഷിച്ച് നോക്കിക്കോളൂ. ഏതാണ്ട് തുല്യം. അതായത് ഒരുവന് ഒരുവള്‍. ദൈവം അങ്ങിനെയാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. അതിനെ മറികടക്കാന്‍ മനുഷ്യര്‍ നിയമങ്ങളുണ്ടാക്കുന്നു)

ചെറുത്* പറഞ്ഞു...

ഹ്ഹ് കുട്ട്യാലി ഉസ്താദിനെ മലര്‍ത്തിയടിച്ച്.
വെറും നര്‍മ്മം എന്നതിനേക്കാള്‍ ഇത്തരം കാര്യങ്ങള്‍ എഴുതാനും അത്ര ചെറുതല്ലാത്ത ധൈര്യൊക്കെ വേണേ. സംഭവം കുട്ട്യാലി ആണെങ്കിലും കിട്ടേണ്ടവര്‍ക്കൊക്കെ ഈ കൊട്ട് ശരിക്കും ഏല്‍ക്കും. ദുബായ്ക്കാരന്‍ എഴുതിയത്കൊണ്ട് കാര്യങ്ങളൊക്കെ സ്മൂത്തായി പോയീന്ന് വരും, വേറെ ആരേലും ആണേല്‍.....ന്‍‌റെ പൊന്നോ.........!!! ;)

ആ.....അപ്പഴേ നുമ്മ പറഞ്ഞ വന്നത്
കുട്ട്യാലിക്ക് സലാംട്ടാ

മുസാഫിര്‍ പറഞ്ഞു...

കലക്കീണ്ട് ട്ടോ ..
കുട്ടിയാലിക്ക് മുസ്ലിയാര്‍ക്കും ദുബയിക്കാരനും
നൂറു മാര്‍ക്ക്..

www.kachatathap.blogspot.com

നിരീക്ഷകന്‍ പറഞ്ഞു...

ദുബായിക്കാരാ ,
ചോദിക്കുന്ന ചോദ്യത്തിലല്ല ചോദിക്കുന്ന രീതിയിലാണ് ഇന്ന് കാര്യമുള്ളത്.അത് താങ്കള്‍ നന്നായി ചെയ്തു. ഇത് നേരെ ചൊവ്വേ പറഞ്ഞാല്‍ തല്ലാന്‍ ചിലരെങ്കിലും വന്നെന്നു വരും. ചില ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ്. അത് വിഷമിപ്പിക്കാതെ ചെയ്യുന്നതിനും കഴിവ്‌ വേണം.പലപ്പോഴും നമ്മള്‍ മനുഷ്യരുടെ ഭാഗത്ത് നിന്നല്ല പലതിന്റെയും പ്രതിനിധികളായി പ്രതികരിക്കുമ്പോളാണ് സത്യം ഉള്‍ക്കൊള്ളാന്‍ മടിക്കുന്നത്. നല്ല നര്‍മ്മബോധത്തോടെ ആര്‍ജ്ജവത്തോടെ വിഷയം കൈകാര്യം ചെയ്തു
ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

ഞമ്മളെ മൊയില്യാര് ശരിയില്ലാട്ടോ ആ ക്ട്ട്യാലി ചോയിചേന് ഒന്ന് കുറച്ചും കൂടി വിശാലമായി പറഞ്ഞു കൊടുക്കായിരുന്നു... ഇപ്പം കുട്ട്യാലിനെ പോലുള്ളവര്‍ എന്താ കരുതുക ആദ്യം കെട്ടിയ പെണ്ണ് കെടപ്പിലായ അപ്പം തന്നെ ബേറെ പെണ്ണും കെട്ടാം എന്നല്ലേ കുട്ട്യാലി അതും കൊതിച്ചിരിക്കാവും ന്നാലെ മതത്തില് നീതി ബേണം എന്ന് അവനോടു പറയാര്‍ന്നു . അത്‌ അത്ര എളുപ്പമുള്ള കാര്യോം അല്ല. അബള്‍ക്ക് തിന്നാന്‍ കൊടുക്കണം, ഉടുക്കാന്‍ കൊടുക്കണം കെടക്കാന്‍ കൊടുക്കണം ,കൂടെ പൊറുപ്പിക്കണ, ചെലവിന്‌ കൊടുക്കണം , പെരുമാറ്റം നന്നാകണം അന്നെ കൊണ്ട് കയ്യുംപോലെ തുല്യത പാലിക്കേം ബേണം . അതിന്‌ കയ്യാത്തോനു പറഞ്ഞിട്ടുള്ളതല്ല കുട്ട്യാലി ഈ നാലുകെട്ട് ... മനസ്സിലായോ .. അല്ല മുസ്ലിയാരെ അയിന്റെ ഒരു ബശംമാത്രം പറഞ്ഞു കൊടുത്താല്‍ ഇബിടുള്ള ഇബിലീസുകളെല്ലാം പെണ്ണ് കെട്ടാന്‍ പോകൂലെ ഹല്ലാ പിന്നെ...

പട്ടേപ്പാടം റാംജി പറഞ്ഞു...

ആരേയും വിഷമിപ്പിക്കാത്ത്ത തരത്തില്‍ വിഷയം അവതരിപ്പിച്ചു. അങ്ങിനെ തന്നെയാണ് വേണ്ടതും. തെറ്റുകള്‍ ഉണ്ടെന്നു തോന്നുന്നവ കുറ്റപ്പെടുത്തലുകള്‍ ഇല്ലാതെ പറയുന്നതില്‍ ആര്‍ക്കും പരിഭവം കാണില്ല. വായനക്കാര്‍ക്ക്‌ അതിലെ തെറ്റും ശരിയും സ്വയം വിലയിരുത്താനും കഴിയും.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ചോദിക്കാനുള്ളത് ചെമ്പായി ചോദിച്ച് കുട്ട്യാലി ഉസ്താതിനെ മലർത്തിയടിച്ചിരിക്കുന്നൂ...കേട്ടൊ ഭായ്

കൊട്ട് കൊടുക്കണേൽ ഇങ്ങ്നെ തന്നെ കൊടുക്കണം..!

ഇഗ്ഗോയ് /iggooy പറഞ്ഞു...

സംഗതി ഉഷാറായി.
പെട്ടെന്നു ഉദ്താദും കുട്ട്യാലീം തൃപ്തി എന്ന് പറഞ്ഞപ്പോ ഒരു ശങ്ക വന്നു.
ഭാഷ ശ്രദ്ധിക്കുമല്ലോ.
പെരുത്ത ആശംസകള്‍

ഏപ്രില്‍ ലില്ലി. പറഞ്ഞു...

നന്നായി ഇഷ്ട്ടപ്പെട്ടു.. പ്രസക്തമായ ഒരു കാര്യം നര്‍മ്മത്തിലൂടെ അവതരിപ്പിച്ചു . അഭിനന്ദനങ്ങള്‍

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

സംഭവം നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍!. അപ്പോ ഇത് നമ്മുടെ എം.ടിയുടെ “നാലുകെട്ട”ല്ല അല്ലെ?

mayflowers പറഞ്ഞു...

ഉമ്മു അമ്മാര്‍ പറഞ്ഞ പോലെ ദുബായിക്കാരന്‍ കുട്ട്യാലിക്ക്‌ മറ്റ് ചില കാര്യങ്ങള്‍ കൂടി ക്ലിയര്‍ ആക്കിക്കൊടുക്കണമായിരുന്നു.
ഇങ്ങിനെയൊരു നിയമത്തെ കരിവാരിത്തേക്കാന്‍ കഴിയില്ല.
ഒന്നാമത്, ചുറുചുറുക്കുള്ള ഭാര്യമാര്‍ ഉള്ളവര്‍ത്തന്നെ കാമുകിമാരെയും കൊണ്ട് നാട് വിടുന്നത് കണ്ടിട്ടുണ്ട്.ആ ഒരു കാര്യത്തില്‍ ഇവിടെ മതേതരത്വം നില നില്‍ക്കുന്നു.
നിലവില്‍ ഒരു അംഗീകൃത ഭാര്യയുള്ളപ്പോള്‍ അറിയപ്പെടാത്ത 'ഭാര്യമാരും' നമ്മുടെ നാട്ടില്‍ ധാരാളം.
പലകാര്യങ്ങളിലുമെന്ന പോലെ ഈ ഒരു നിയമവും ദുരുപയോഗം ചെയ്യപ്പെടുകയാണ്.
ഭര്‍ത്താവ് കൊള്ളരുതാത്തവനാണെങ്കില്‍ അവനെ വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യം ഇസ്ലാം സ്ത്രീക്ക് കൊടുത്തിട്ടുണ്ടെന്നുള്ളത് മറക്കരുത്.
മതനിയമങ്ങളല്ല മനുഷ്യന്റെ മൈന്‍ഡ് സെറ്റ് ആണ്‌ മാറേണ്ടത്.

സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു...

വായിച്ചു.ആശംസകള്‍..

vipin പറഞ്ഞു...

superb.......congrats!!!!!!

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

അറാംബറന്നോനെ കൊത്തി കൊത്തി മൊറത്തില്‍ കേറി കൊത്തുന്നോ? ഇഞ്ചെ ബാപ്പാനെ ഞമ്മള്‍ കാണട്ടെ!!!!

എന്‍റ ദുബായിക്കാരാ..ഞാനിതു വായിച്ച് തന്നെത്താനെ ചിരിച്ചുപോയേ...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@Suban ,

നന്ദി. കമന്റ്‌നു ബര്‍ക്കത്ത് ഉണ്ടോ എന്ന് ഞാന്‍ പിന്നീടു പറഞ്ഞു തരാം.

@സോണി

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ കൊമ്പന്‍

കുറച്ചൂടെ കാമ്പ് ചേര്‍ത്താല്‍ ലേഖനം പോലെ ആയി പോകും കൊമ്പാ..അതോണ്ടാ ചുരുക്കിയത്.വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ നൌഷാദ്

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@അനഘാ

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. കൊമ്പനോട് പറഞ്ഞത് തന്നെയാ എനിക്ക് പറയാനുള്ളത്..പിന്നെ അധികം അയാള്‍ അമൃതും വിഷം എന്നല്ലേ !

@ ഒരു യാത്രികന്‍

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഇതൊക്കെ നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ നടക്കുന്നുണ്ട് ..കണ്ണാടി പോലെയുള്ള ടിവി പ്രോഗ്രാമുകള്‍ കണ്ടാല്‍ അതിന്റെ വ്യാപ്തി അറിയാം.

@രമേശേട്ട,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി..ഷബീരല്ലട്ടോ ഷജീര്‍ ആണ്..അല്ലേലും ഒരു പേരില്‍ എന്തിരിക്കുന്നു അല്ലെ :-)

@ വാല്യക്കരാ

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഇപ്പോള്‍ ഇല്ലാന്നൊന്നും പറയാന്‍ പറ്റില്ലാട്ടോ..കേരളത്തില്‍ അവിടേം ഇവിടേം ഒക്കെ നടക്കുന്നുണ്ട്.

@ അജിത്തെട്ടാ,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ദൈവത്തിന്റെ പ്രോഗ്രാം അങ്ങനെയാണ് പക്ഷെ ഇടയ്ക്ക് സാത്താന്റെ വൈറസ് കേറുമ്പോളാണ് എല്ലാ പ്രശ്നത്തിനും കാരണം.

അഭി പറഞ്ഞു...

കൊള്ളാം മാഷെ

Lipi Ranju പറഞ്ഞു...

കിടിലം പോസ്റ്റ്‌ ... കൊട് മാഷേ കൈ .. :)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ ചെറുത്‌

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. കൊട്ട് ആരു കൊടുത്താലും കിട്ടേണ്ടവര്‍ക്ക് കിട്ടും ചെറുതേ..

@മുസാഫിര്‍

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ഞാന്‍

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. താങ്കളുടെ വിലയിരുത്തല്‍ ശരിയാണ്.

@ ഉമ്മു അമ്മാര്‍

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. താങ്കള്‍ പറഞ്ഞത് ശരിയാണ്.ഞമ്മളെ മൊയില്യാര് ശരിയില്ല..ഹദീസിലും ഖുര്‍ആനിലും പറഞ്ഞ കാര്യങ്ങള്‍ തന്റെ കാര്യ ലബ്ധിക്കായി വളച്ചൊടിച്ചു ഉപയോഗിക്കുന്ന സമൂഹത്തിലെ കുറെ മനുഷ്യരുടെ പ്രതീകമാണ്‌ ഈ മോയില്യാര്‍..താങ്കള്‍ സൂചിപ്പിച്ചപോലെ തുല്യതയും നല്ല പെരുമാറ്റവും ഒക്കെ വേണം എന്നറിയാം. ഇതിനെക്കാളും വളരെ പ്രധാനപ്പെട്ടതാണ് ആദ്യ ഭാര്യയുടെ സമ്മതം..പക്ഷെ ഇതൊന്നും പാലിക്കാതെയാണ് പലരും ഇന്ന് രണ്ടാമതും മൂന്നാമതും കെട്ടുന്നത്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് നിയമവും വിലക്കും കൊണ്ട് വരുന്ന നമ്മുടെ മഹല്ല് കമ്മിറ്റികള്‍ക്കൊന്നും ഇവരെ തടയാന്‍ പറ്റുന്നില്ല..പിന്നെ കുട്ട്യാലിനെ പോലുള്ള പുതു തലമുറക്കാര്‍ ആദ്യം കെട്ടിയ പെണ്ണ് കെടപ്പിലായ അപ്പം തന്നെ ബേറെ പെണ്ണും കെട്ടാന്‍ ഒരിക്കലും പോകില്ല..കാരണം പുതുതലമുറ കുറച്ചൂടെ പ്രാക്ടികലായും ലോജിക്കലായും ചിന്തിക്കുന്ന കൂട്ടത്തിലാണ്.

SHANAVAS പറഞ്ഞു...

നല്ല കിടിലന്‍ പോസ്റ്റ്‌, ദുബായിക്കാരാ..കൊട്ട് കൊള്ളേണ്ട ഇടത്ത് തന്നെ കൊണ്ടു. ആശംസകള്‍...

Echmukutty പറഞ്ഞു...

അഭിനന്ദനങ്ങൾ! ഭംഗിയായി എഴുതി.

the man to walk with പറഞ്ഞു...

Best Wishes

ജന്മസുകൃതം പറഞ്ഞു...

അയിലെന്താ ഇനിക്കൊരു സംശയം..ഞമ്മടെ ആദ്യത്തെ ബീവി തളര്‍വാദം പിടിച്ചു കേടപ്പായിട്ടു ഞമ്മള് വീണ്ടും കെട്ടിയില്ലേ!!! ഞമ്മള് ഒരു യഥാര്‍ത്ഥ മുസല്‍മാനല്ലേ????

ഇപ്പ പ്പുടികിട്ടി ഒരു യഥാര്‍ത്ഥ മുസല്‍മാന്റെ സൊബാവം .....

നന്നായി.

Unknown പറഞ്ഞു...

താത്വികമായി അവലോകനം ചെയ്യുകയാണെങ്കില്‍....അല്ലെങ്കില്‍ വേണ്ട ഒന്നും പറയുന്നില്ല :))

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഒരു കുഞ്ഞ് വളപ്പൊട്ട്,ഇഷ്ടപ്പെട്ട കളിപ്പാട്ടം, എത്ര പഴകിയാലും ഉപേക്ഷിയ്ക്കാനാവാത്ത പുള്ളി ഉടുപ്പ്,ചുവന്ന റിബ്ബന്‍ കഷ്ണം...അങ്ങനെ മാറോട് ചേര്‍ത്ത് നടക്കുന്ന എത്രയോ ദൌര്‍ഭല്ല്യങ്ങളുള്ളവരാണ്‍ പെണ്‍കുട്ടികള്‍..
തന്‍റെ പ്രാണനെ പകുക്കുന്ന കാര്യം പറയാനുണ്ടോ ഈ കണ്ണീര്‍ത്തുള്ളികള്‍ക്ക്..?
സ്നേഹിതന്‍ അഭിനന്ദനങ്ങള്‍.

African Mallu പറഞ്ഞു...

നന്നായി ..നല്ല പോസ്റ്റ്‌

ശ്രീക്കുട്ടന്‍ പറഞ്ഞു...

ദുബായിക്കാരോ..തകര്‍ത്തൂട്ടോ...ഇത്തരം നല്ലചിന്താഗതികള്‍ ഉണ്ടായാള്‍ മാത്രമേ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാകൂ...അഭിനന്ദനങ്ങള്‍...

പിന്നെ ആ "ഹറാം പിറപ്പിനെ" എന്റെ അന്വോഷണങ്ങള്‍ അറിയിച്ചേക്കണം ട്ടോ....

അജ്ഞാതന്‍ പറഞ്ഞു...

വായിക്കുന്നവര്‍ ചിന്തിക്കുക ഒരു യഥാര്‍ത്ഥ മുസല്‍മാനാവണമെങ്കില്‍ 4 കെട്ടിയിരിക്കണം എന്നായിരിക്കും.
കഥയുടെ ബാക്കി ഭാഗം. 4 കെട്ടണമെങ്കില്‍ എന്തൊക്കെ നിബന്ധനകളുണ്ട്‌ എന്ന് കൂടി ഉസ്താതിനു കുട്ടികളോട് വിശദീകരികരിക്കണമെന്നുണ്ടായിരുന്നു ..പക്ഷെ കുട്ടികളല്ലേ ഒക്കെ അവരോടു പറയാവുമോ? . ഉസ്താത് കുറച്ചു നേരത്തേക്ക് തന്റെ കഴിഞ്ഞ കാര്യങ്ങളൊക്കെ തന്റെ ചിന്തയിലേക്ക് കൊണ്ടുവന്നു. തന്റെ ഭാര്യ തളര്‍വാതം വന്നു കിടപ്പാണ്. താന്‍ ചെറുപ്പമാണ്. ഭാര്യയെ ശ്രുശൂഷിക്കുന്നുണ്ട്. പക്ഷെ ഈ പ്രായത്തില്‍ കിട്ടേണ്ട ഒന്നുണ്ട്. അതിനിപ്പം അയല്‍വക്കത്തെ പെണ്ണുങ്ങളെ നോക്കി നുണഞ്ഞിരുന്നാല്‍ കാര്യം സാധിക്കുമോ. ആ വഴി ഒന്ന് ശ്രമിച്ചാലോ? ഇല്ല അത് അന്യരുടെ ഭാര്യയാണ്. എന്റെ സംസ്കാരത്തിനും മത ചിന്തയ്ക്കും എതിരാണ്. വേറെന്ത് വഴി.? അന്ന് തെരുവിലൂടെ നടന്നു വരുമ്പം കണ്ണിറുക്കി കാണിച്ച ആ സ്ത്രീയുടെ രൂപം ഓര്മ വന്നു. അവളെ വേശ്യ എന്നൊക്കെയാ നാട്ടുകാര് വിളിക്കുന്നത്‌. തല്‍ക്കാലം അവളെ ഒന്ന് തിരഞ്ഞാലോ. ഹേ വേണ്ട അത് എന്റെ സംസ്കാരത്തിനും മതത്തിനും എതിരാണ്. അല്ലേല്‍ അപ്പുറത്തെ ചാത്തുവേട്ടന്‍ ചെയ്ത മാതിരി, അവരുടെ മതത്തില്‍ രണ്ടു കെട്ടാന്‍ നിയമമില്ലാത്തത് കൊണ്ട് ആരും അറിയാതെ ഒരു കീപിനെ വെച്ച പോലെ എനിക്കും ഒന്നങ്ങനെ ശ്രമിച്ചാലോ...വേണ്ട അല്ലേല്‍ അടുത്ത വീട്ടിലെ അച്ചായന്‍ അവരുടെ മതത്തില്‍ ഭാര്യയെ മൊഴി ചൊല്ലാന്‍ നിയമമില്ലാത്തത് കൊണ്ട്, അവളെ ഉപേഷിച്ച് പോയത് പോലെ ഞാനും അങ്ങനെ ചെയ്യാം.....ഹേ അത് പാപമാണ്.. ഈ ചിന്തകളൊക്കെ വെച്ച് മദ്രസ്സയിലെ കൂടെ പഠിപ്പിക്കുന്ന ഉസ്താതിനോട് കാര്യം വിശദീകരിച്ചു..എന്തെടാ പഹയാ നിനക്ക് തീരെ സഹനശക്തിയില്ലേ? നിനക്കും നാട്ടുകാര്‍ക്കുമൊക്കെ അത് പറയാം, ഞാനുമൊരു പച്ച മനുഷ്യനാണ് എന്റെ ഭാര്യയെ എനിക്ക് ജീവന് തുല്യം സ്നേഹമാണ്..അവളെ ഞാന്‍ മരണം വരെ ശ്രുശൂഷിക്കും ..പക്ഷെ എന്റെ വികാരങ്ങള്‍ എന്നെ നമ്മുടെ സംസ്കാരത്തിന് നിരക്കാത്ത തെറ്റിലേക്ക് നയിച്ചേക്കും... സുഹുര്‍ത്ത്: അതിനല്ലാണല്ലോ നമ്മുടെ മതത്തില്‍ നിയമങ്ങള്‍ ഉള്ളത്. ഇസ്ലാം പ്രകൃതി മതമാണ്‌. മനുഷ്യരുടെ നന്മയ്ക്കും സമൂഹത്തിന്റെ സുരക്ഷിതത്തിനും വേണ്ടി തന്നെയാണ് ഇസ്ലാമിലെ നിയമങ്ങള്‍. തെറ്റില്‍ നിന്നും നന്മയിലേക്ക് നയിക്കാനാണ് ഇസ്ലാമില്‍ നിയങ്ങള്‍ ഉള്ളത്. തനിക്കു ഒന്ന് കൂടി കെട്ടിക്കൂടെ. പക്ഷെ അതിനു നിബന്ധനകള്‍ ഉണ്ട്. തന്റെ ഇപ്പൊഴത്തെ ഭാര്യയേയും ഇനി കെട്ടുന്ന ഭാര്യയേയും താന്‍ തുല്യ നീതിയോടെ സംരക്ഷിക്കണം. നിന്റെ മേലെ രണ്ടു പേര്‍ക്കും തുല്യ അവകാശമായിരിക്കും. താന്‍ ആരോടെങ്കിലും ഒരാളോട് അനീതി കാണിച്ചാല്‍ താന്‍ നാളെ ദൈവത്തോട് ഉത്തരം പറയേണ്ടി വരും. ഇതൊക്കെ തനിക്കു പറ്റുമെങ്കില്‍ മാത്രം തനിക്കു വീണ്ടും കെട്ടാം.
അന്ന് ആ സുഹുര്‍ത്ത് ചോദിച്ചില്ല ഇത് നിന്റെ ഭാര്യേടെ സ്ഥാനത് നീ ആണേല്‍ ഇത് സഹിക്കുമോ. കാരണം അദ്ദേഹത്തിനറിയാം. സ്ത്രീകളും പുരുഷന്മാരും ശാരീരികമായി വളരെ വിത്യസ്തരാണ്. സ്ത്രീകള്‍ വികാരം അടക്കിവേയ്കാന്‍ കഴിവുള്ളവരാണ്. പുരുഷന്മാരാവട്ടെ അതിനു കേല്പില്ലാത്തവരും . അതുകൊണ്ടല്ലേ സ്ത്രീ ചെറുപ്പക്കാരനെ ബലാല്‍സംഘം ചെയ്തു എന്നെവിടെയും കേള്‍ക്കാത്തത്.

ഋതുസഞ്ജന പറഞ്ഞു...

കൊള്ളാം. നന്നായിട്ടുണ്ട്

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ റാംജി ചേട്ടാ

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.ആര്‍ക്കേലും പരിഭവം ഉണ്ടാവുമോ ഇല്ലയോ എന്നൊക്കെ വഴിയെ അറിയാം:-)

@ മുരളീമുകുന്ദൻ

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ ഇഗ്ഗോയ്

ഈ വരവിനും അഭിപ്രായത്തിനും നന്ദി. ത്രിപ്പിതി എന്ന് പറഞ്ഞാല്‍ മനസ്സിലാവില്ല എന്ന് കരുതി "തൃപ്തി " എന്ന വാക്ക് മനപ്പൂര്‍വം അങ്ങനെ തന്നെ ഉപയോഗിച്ചതാണ്..

@ ഏപ്രില്‍ ലില്ലി.

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ മുഹമ്മദിക്ക

ഈ ആദ്യവരവിനും വായനയ്ക്കും വിലപ്പെട്ട അഭിപ്രായത്തിനും നന്ദി.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ mayflowers

നിയമത്തെ കരിവാരിത്തേക്കാന്‍ അല്ല സഹോദരി ഞാന്‍ ശ്രമിച്ചത്‌..ഈ നിയമങ്ങളെ സ്വന്തം താല്പര്യത്തിനു വേണ്ടി വളച്ചു ഒടിച്ചു ഉപയോഗിക്കുന്ന സമൂഹത്തിലെ പകല്‍മാന്യന്മാര്‍ക്കെതിരെയാണ് എന്റെ പ്രതിഷേധം..ചുറുചുറുക്കുള്ള ഭാര്യമാര്‍ ഉള്ളപ്പോള്‍ തന്നെ കാമുകിമാരെയും കൊണ്ട് നാട് വിടുന്നവരും ,നിലവില്‍ ഒരു അംഗീകൃത ഭാര്യയുള്ളപ്പോള്‍ അറിയപ്പെടാത്ത ഭാര്യമാരുമായി ജീവിക്കുന്നവരും ഒക്കെ കാണും സമൂഹത്തില്‍ അനവധി..താങ്കള്‍ പറഞ്ഞപോലെ ആ കാര്യത്തില്‍ മതേതരത്വം നില നില്‍ക്കുന്നു.ഭര്‍ത്താവ് കൊള്ളരുതാത്തവനാണെങ്കില്‍ അവനെ വേണ്ടെന്നു വെക്കാനുള്ള സ്വാതന്ത്ര്യം ഇസ്ലാം സ്ത്രീക്ക് കൊടുത്തിട്ടുണ്ടെന്നുള്ളത് മറന്നു കൊണ്ടല്ല ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞത്. പക്ഷെ ഈ സ്വാതന്ത്ര്യം എല്ലാ സ്ത്രീകള്‍ക്കും കിട്ടുന്നുണ്ടെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടോ? മതനിയമങ്ങളല്ല മാറേണ്ടത് അതു വളച്ചു ഉപയോഗിക്കുന്ന മനുഷ്യന്റെ മൈന്‍ഡ് സെറ്റ് തന്നെയാ .

@ സുസ്മേഷ്

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ vipin

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ കുസുമം ആര്‍ പുന്നപ്ര

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ അഭി

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ ലിപി

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. വക്കീലെ എന്റെ കൈ ന്യൂസിലാന്റു വരെ എത്തില്ലല്ലോ :-)

@ ഷാനവസിക്ക

വായനയ്ക്കും അഭിപ്രായത്തിനും നന്ദി..

@ Echmukutty

നന്ദി

@ the man to walk with

താങ്ക്സ്

@ ലീല എം ചന്ദ്രന്‍.

യഥാര്‍ത്ഥ മുസല്‍മാന്റെ സൊബാവം ഇതെല്ലാട്ടോ..താങ്കള്‍ നമ്മുടെ മുസ്ലിയാരെ ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

@ Firefly

എന്തേലും ഒന്ന് പറയുന്നേ

@ വര്‍ഷിണി

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ AFRICAN MALLU

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ ശ്രീക്കുട്ടന്‍

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ അജ്ഞാതന്‍

ഒരു യഥാര്‍ത്ഥ മുസല്‍മാനാവണമെങ്കില്‍ 4 കെട്ടിയിരിക്കണം എന്ന് ഒരിക്കലും ഒരാളും ഇത് വായിക്കുമ്പോള്‍ ചിന്തിക്കില്ല. താങ്കള്‍ വിശദീകരിച്ച കാര്യങ്ങള്‍ എല്ലാം ഞാന്‍ അംഗീകരിക്കുന്നു..പക്ഷെ താങ്കള്‍ക്കും അറിയാമല്ലോ നമ്മുടെ നാട്ടില്‍ മതനിയമങ്ങള്‍ ഒന്നും പാലിക്കാതെ ആദ്യ ഭാര്യയുടെ സമ്മതം പോലുമില്ലാതെ പല വിവാഹങ്ങള്‍ നടത്തുന്ന വിരുതന്മാരുണ്ട്..അങ്ങനെയുള്ള വിരുതന്മാരാണ്‌ ഇസ്ലാമില്‍ ബഹു ഭാര്യത്ത്വം അനുവദനീയമാണെന്ന് പ്രചരിപ്പിക്കുന്നത്..അവര്‍ക്കെതിരെയാണ് എന്റെ പ്രതിഷേധം..താങ്കളുടെ കമന്റില്‍ കഴമ്പുള്ളതു കൊണ്ടാണ് അതു ഡിലീറ്റ് ചെയ്യാതെ അതിനു മറുപടിയിട്ടത്.

@കിങ്ങിണിക്കുട്ടി

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

നാമൂസ് പറഞ്ഞു...

കുട്ട്യാലിയിലും അവന്‍റെ ഉസ്താദും തമ്മിലുള്ള ചോദ്ദ്യോത്തരം വളരെ രസാവഹം തന്നെ..!! നല്ല നര്‍മ്മ രസത്തോടെ ഈ വിഷയം കൈകാര്യം ചെയ്ത ദുബായിക്കാരന് അക്കാര്യത്തില്‍ നൂറു മാര്‍ക്ക്. കൂടെ, കുട്ട്യാലിയുടെ മനോഗതി ഒരു വിദ്യാര്‍ത്ഥിയുടെ ഔത്സുക്യത്തെയും കടന്നു പരിഹാസ്യത്തിലേക്ക് കടന്നതിന്‍റെ 'ഗുട്ടന്‍സ്' ഉസ്താദിനെക്കൊണ്ട് ഇമ്മാതിരി ഭോഷ്ക് പറയിപ്പിക്കാനുള്ള അടവായിരുന്നുവല്ലേ..? അത് കലക്കി. എന്നാല്‍, ഉസ്താദ് നല്‍കിയ മറുപടി കേവലം കുട്ട്യാലിമാര്‍ക്ക് മാത്രമായുള്ളതാണെന്നും ലോകത്തോടുള്ള പാഠം ചൊല്ലലല്ലെന്നും ഞാന്‍ മനസ്സിലാക്കുന്നു. അല്ലെങ്കില്‍, കുട്ട്യാലിക്ക് ചോദ്ദ്യങ്ങള്‍ അവശേഷിക്കാത്ത നിലയില്‍ ഉസ്താദില്‍ ഉത്തരങ്ങള്‍ ഉണ്ടായേനെ.. അക്കാര്യം ചില അഭിപ്രായങ്ങളിലൂടെ അറിയാനും സാധിക്കുന്നു.

സൃഷ്ടിയുടെ താത്പര്യത്തെ മാനിക്കുന്നു. എന്നാല്‍, തെറ്റിദ്ധാരണക്ക് കാരണമാകുന്ന വിധത്തിലായിപ്പോയോ ഇതെന്ന് ഞാന്‍ സംശയിക്കുന്നു. ഈ വിഷയത്തിന്‍റെ അടിസ്ഥാന താത്പര്യം കൂടെ വിശദീകരിക്കെണ്ടതായിരുന്നു. അല്ലാത്ത രീതിയില്‍ ഏകപക്ഷീയമായ വിലയിരുത്തല്‍ എന്ന ആക്ഷേപത്തിന് { നീതികേടിന്} ഈ എഴുത്ത് കാരണമാകും.

വയ്സ്രേലി പറഞ്ഞു...

:-) ഇനിയെങ്ങാനും ഷജീറെ നീ ഒന്നിൽ കൂടുതൽ കെട്ടിയാൽ(note the point)... തീ കളിയായിരിക്കും

പോസ്റ്റ് ഉഷാറായി!!

ente lokam പറഞ്ഞു...

ഇതൊരു ലേഖനം അല്ലാത്തത് കൊണ്ടു കാര്യ കാരണ സഹിതം കൂടുതല്‍ കാമ്പ് കൂട്ടേണ്ട കാര്യം ഉണ്ടോ ?
നല്ല ഒരു satire.സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ ഒരു ചോദ്യം .?നല്ലത് ചിന്തിക്കുമ്പോള്‍
അതില്‍ പിന്നെ ചൂഴ്ന്നു നോക്കാന്‍ ഒന്നുമില്ല ..
തെറ്റിധരിപ്പിക്കപ്പെടാനും.


വളരെ നന്നായി അവതരിപ്പിച്ചു ...ആശംസകള്‍..

Akbar പറഞ്ഞു...

ലീല എം ചന്ദ്രന്‍.. പറഞ്ഞു...
ഇപ്പ പ്പുടികിട്ടി ഒരു യഥാര്‍ത്ഥ മുസല്‍മാന്റെ സൊബാവം .....
--------------------
@-ലീല എം ചന്ദ്രന്‍

ബഹു ഭാര്യത്വവും ബഹുഭര്‍തൃത്വവുമൊക്കെ എല്ലാ വിഭാഗങ്ങളിലും രഹസ്യമായും പരസ്യമായും നടക്കുന്നുണ്ട്. വേശ്യകളും വേശ്യാലയങ്ങളും തികയാഞ്ഞിട്ടാണല്ലോ പീഡനങ്ങള്‍ പെരുകുന്നത്. എന്താ കാരണം?. ആരുടെയാണ് കുഴപ്പം. മനുഷ്യരിലെ നന്മയെ തോല്‍പ്പിക്കുന്ന മ്ലേച്ചമായ ചിന്തകളുടെ കുഴപ്പമാണത്. ഇവിടെ മതങ്ങളല്ല പ്രതിക്കൂട്ടിലാകുന്നത്.

ഇസ്ലാമിലെ മത നിയമങ്ങളെ ദുരുപയോഗം ചെയ്തു ലൈംഗിക സുഖത്തിനു വേണ്ടിയോ സ്വത്തിനു വേണ്ടിയോ ഒക്കെ രണ്ടും മൂന്നും കെട്ടുന്ന തീര്‍ത്തും മത വിരുദ്ധമായ ദുഷ്പ്രവത്തിയെയാണ് ഇവിടെ പരിഹസിച്ചത്‌.

രണ്ടാമതൊന്നു കെട്ടാന്‍ ഒരു പാട് നിബന്ധനകള്‍ ഇസ്ലാം മുന്നോട്ടു വെച്ചിട്ടുണ്ട്. അത് പോലെ ഭാര്യക്ക് ഭര്‍ത്താവുമായി യോജിച്ചു പോകാനാവില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അയളോടൊത്തു നരക തുല്യമായ ജീവിതം നയിക്കാന്‍ മതം പറയുന്നില്ല. അവള്‍ക്ക് അയാളില്‍ നിന്നും മോചനം നേടാം. അതിനു മതം എതിരല്ല.

വിവാഹ മോചനത്തിന് ഇസ്ലാം കല്‍പ്പിക്കുന്ന നിബന്ധനകള്‍ കൂടെ മനസ്സിലാക്കുംബഴെ കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിന് മതം കല്‍പ്പിക്കുന്ന പ്രാധാന്യം മനസ്സിലാകൂ. എന്നാല്‍ ഇതൊക്കെ പാലിക്കപ്പെടുന്നുണ്ടോ എന്നത് വ്യക്തികളുടെ മതബോധത്തെ അനുസരിച്ചിരിക്കും.

ഇസ്ലാം ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കുന്ന മതമായിരുന്നെങ്കില്‍ ലോകത്ത് എല്ലാ മുസ്ലിമ്കള്‍ക്കും ഒന്നിലധികം ഭാര്യമാര്‍ ഉണ്ടാവില്ലേ? തന്റെ സമ്മതപ്രകാരമാല്ലാതെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയ വിവാഹം കഴിക്കുമ്പോള്‍ ആ സ്ത്രീക്കുണ്ടാകുന്ന മനോ ദുഃഖം ഊഹിക്കാവുന്നതേയുള്ളൂ. അത് കൊണ്ട് തന്നെ മനസ്സാക്ഷിയുള്ള ഒരുത്തനും ഇതിനു തയ്യാറാവില്ല.

മനസ്സാക്ഷി ഇല്ലാത്ത ഹമുക്കീങ്ങളുടെ കൂമ്പിടിച്ചു വാട്ടാന്‍ ഇത്തരം നല്ല ചിന്തകള്‍ ഉണ്ടാവട്ടെ. ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍.

അനൂപ്‌ .ടി.എം. പറഞ്ഞു...

കൊള്ളാം.
മതങ്ങളെ പറ്റി ചെറിയൊരു പരാമര്‍ശം ഉണ്ടായാല്‍ പോലും വൈകാരികമായ ഇടപെടലുകള്‍ നടക്കുമെന്ന് പല കമന്റ്സുകളും തെളിയിക്കുന്നു.
സമൂഹത്തിലെ അന്യായങ്ങളെ എതിര്‍ക്കാന്‍ ദുബായിക്കാരന്റെ തൂലികയ്ക്ക് കഴിയുമാറാകട്ടെ.

അതൊന്നും ഇനിക്ക് ഇപ്പ പറഞ്ഞ തിരിയൂല. ഇനിക്ക് അത് തിരിയാനുള്ള വയസ്സായിക്കില്ല...:)

prayaan parayippikkaan പറഞ്ഞു...

ഉമ്മുഅമ്മാറും മൈ ഫ്ലവറും ഒക്കെ ഇവിടെ വല്യ ഇസ്ലാമിസ്റ്റുകള്‍ ആവുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു പറയുന്നത് വേറെ ചെയ്യുന്നത് വേറെ

Yasmin NK പറഞ്ഞു...

ഞാന്‍ എഴുതാന്‍ വിചാരിച്ചത് ദേ അക്ബര്‍ ഭായ് എഴുതീരിക്കുന്നു. അപ്പൊ ആ കമന്റിനു താഴെ ഒരൊപ്പ്.

ആശംസകള്‍ ദുബായ്ക്കാരാ..

അനശ്വര പറഞ്ഞു...

ദുബായ‌കാരന് ആദ്യമെ ആശംസകള്‍ നേരുന്നു.പറഞ്ഞത് ശരിയോ തെറ്റോ ആവട്ടേ..പറയാനുള്ളത് തുറന്ന് പറഞ്ഞല്ലൊ....തെറ്റ് ആണെങ്കില്‍ തിരുത്താം...ശരിയെങ്കില്‍ സമൂഹത്തെ ഉണരറ്‌ത്താം..ഏതായാലും അത് ധീരമായി പറഞ്ഞു..അതില്‍ ഒരു കമന്റിടാന്‍ പോലും ചിലറ്ക്ക് അജ്ഞാതന്റെ മുഖം മൂടി അണിയേണ്ടി വന്നു..അപ്പൊ ദുബായിക്കാരനു ഒരു പോയിന്റ് പിന്നേം കൂടി..
സ്നേഹം സ്വാറ്‌ത്ഥമാണ്‌...ആത്മാറ്ത്ഥ സ്നേഹം സ്വാറ്ത്ഥതയുമായി ഇഴ ചേറ്ന്ന്‍ നില്ലക്കൂന്നു..
പുരുഷന്‌ പുനറ്വിവാഹത്തിന് അനുമതി നല്‍കിയ പോലെ സ്ത്രീക്ക് വിവാഹം വേര്‍പെടുത്തി പുനറ്വിവാഹം കഴിക്കാനും അനുമതിയുണ്ട്..രണ്ടും ദുരുപയോഗം ചെയ്യുന്നവരെ എന്ത് ചെയ്യനാ...
ഭറ്ത്താവിന് രോഗം വന്നപ്പോള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളെ ഉപേക്ഷിച്ച വനിതയെ എനിക്കും അറിയാം..
എല്ലാ മതത്തിലും ഇവയൊക്കെ ഉണ്ട് എന്നത് അനിഷേധ്യ സത്യം..അപ്പൊ"
മതനിയമങ്ങളല്ല മാറേണ്ടത് അതു വളച്ചു ഉപയോഗിക്കുന്ന മനുഷ്യന്റെ മൈന്‍ഡ് സെറ്റ് തന്നെയാ ."
ഹ്മ്മ്ം....

nazeer takara പറഞ്ഞു...

ഞാന്‍ അജ്ഞാതനായത് അഭിപ്രായം പറയാന്‍ ഭയന്നിട്ടല്ല. ദുബായിക്കാരന്റെ ലിങ്ക് എനിക്കൊരു സുഹുര്‍ത്ത് കൂട്ടത്തില്‍ നിന്ന് കിട്ടിയതായിരുന്നു. നാലുകെട്ട് വായിച്ചപ്പം നമ്മുടെ ദുബായിക്കാരന്‍ വിഷയത്തിന്റെ ഒരു ഭാഗമേ പറഞ്ഞുള്ളൂ, യഥാര്‍ത്ഥ വശം പറഞ്ഞില്ലെന്നു തോന്നി. അതെഴുതി പോസ്റ്റ്‌ ചെയ്യുമ്പോള് ‍ ERROR എന്ന് വന്നു. കുറെ ശ്രമിച്ചിട്ടും ആവാഞ്ഞപ്പോള്‍ അജ്ഞാതന്‍ സെലക്ട്‌ ചെയ്തു. അപ്പളങ്ങട്ട് പോസ്റ്റ്‌ ആവുകയും ചെയ്തു. ഒന്നാമത്തെ കാരണം ഞാന്‍ ആദ്യമായാണ്‌ ബ്ലോഗില്‍ കമെന്റ്സ് എഴുതുന്നതും .പരിചയക്കുറവു ഒരു കാരണമായി. ആരെയും ഭയക്കാന്‍ വേണ്ടി ഞാന്‍ വേണ്ടാത്തതൊന്നും എഴുതിയില്ലല്ലോ അനശ്വരെ..??

ദുബായിക്കാരന്റെ എഴുത്തിനു അഭിനന്ദനങ്ങള്‍ എഴുതാനും മറന്നു. കാരണം ഞാന്‍ പറഞ്ഞല്ലോ. ആദ്യമായുള്ള ഒരു പരീക്ഷണ പോസ്റ്റിങ്ങ്‌ ആയിരുന്നത്..

എന്റെ അനുജന്റെ എഴുതാനുള്ള കഴിവിന് അഭിനന്ദനങ്ങള്‍...

അനശ്വര പറഞ്ഞു...

അപ്പൊ ഇതായിരുന്നു ആ അജ്ഞാതന്‍..! ഒ.കെ..ഭയന്നെന്നൊ പറഞ്ഞത് ശരിയെന്നോ തെറ്റെന്നോ ഒന്നും ഞാനും പറഞ്ഞില്ല...".അതില്‍ ഒരു കമന്റിടാന്‍ പോലും ചിലറ്ക്ക് അജ്ഞാതന്റെ മുഖം മൂടി അണിയേണ്ടി വന്നു.." എന്നേ പറ്ഞ്ഞുള്ളൂ..ഇനി ഏതായലും വൈകി പോയി..ദുബായ്കാരന്‌ ഒരു പോയിന്റ് കൂടുതല്‍ കൊടുത്തു കഴിഞ്ഞു..ഇനി അടുത്ത തവണ പരഹരിക്കാ ട്ടൊ...!

nazeer takara പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
nazeer takara പറഞ്ഞു...

അനശ്വര അജ്ഞാതനെ പ്രത്യേകമായി എടുത്തു പറഞ്ഞത് തന്നെ തെറ്റെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇവിടെ അജ്ഞാതരല്ലാതെ യഥാര്‍തമായി പരസ്പരം അറിഞ്ഞവര്‍ എത്ര പേരുണ്ട്?യഥാര്‍ത്ഥ നാമം ഉപയോഗിച്ചവര്‍ എത്ര പേരുണ്ട്. ചിത്രത്തില്‍ കാണുന്ന ഒരു പക്ഷി കുഞ്ഞാണ് ഈ അനശ്വര എന്നത് ആരെങ്കിലും വിശ്വസിക്കുമോ? ഈ നാമം തന്നെ യഥാര്ത്തമാണെന്ന് എങ്ങിനെ വിശ്വസിക്കും. അത് കൊണ്ട് തന്നെ പരസ്പരം നേരിട്ട് അറിയാത്തവര്‍ക്ക് അജ്ഞാതന്‍ തന്നെയാണ് മറ്റെല്ലാവരും. ഒരു നാമം ഉപയോഗിച്ചത് കൊണ്ട് മാത്രം മറ്റുള്ളവര്‍ക്ക് അജ്ഞാതനല്ലാതാവുന്നില്ല. അനശ്വര `അനശ്വര' എന്ന നാമത്തില്‍ എഴുതിയാല്‍ പോലും അനശ്വരയെ നേരിട്ടരിയാത്തവര്‍ക്ക് അനശ്വര അജ്ഞാത തന്നെയാണ്, അത് യഥാര്‍ത്ത നാമം ഉപയോഗിച്ചതാണേല്‍ ‍ പോലും.

അതുകൊണ്ട് തന്നെ അജ്ഞാതന്റെ മുഖം മൂടി അണിഞ്ഞു കൊണ്ട് തന്നെയാണ് അനശ്വരയടക്കം ഇവിടെ കമന്റിടുന്നത് എന്ന് ഓര്‍ക്കുക .

പിന്നെ ദുബായിക്കാരന് ഒന്നല്ല ഒരായിരം പോയിന്റു തന്നെ കൊടുക്കണം. അതില്‍ സന്തോഷമേയുള്ളൂ..താങ്കളുടെ ആ വലിയ പോയിന്റുകള്‍ നേടി അദ്ദേഹം വലിയ നേട്ടങ്ങള്‍ കൊഴിയട്ടെ...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ നാമൂസ്

വായനയ്ക്കും അഭിപ്രായത്തിനും വിലയേറിയ വിലയിരിത്തലിനും നന്ദി..ഈ പോസ്റ്റ്‌ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു ഞാന്‍ ഇവിടെ പലരുടെയും കമെന്റ്സിനു മറുപടി പറഞ്ഞിട്ടുണ്ട്..അതില്‍ താങ്കള്‍ ചൂണ്ടിക്കാട്ടിയ ആക്ഷേപത്തിന് { നീതികേടിന്} ഉള്ള മറുപടിയും ഉണ്ടെന്നു പ്രതീക്ഷിക്കുന്നു.

@ അംജിത് ഭായ്

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഒന്നില്‍ കൂടുതല്‍ കെട്ടാന്‍ പോയിട്ട് വേറെ ഒന്നിന്റെ മുഖത്ത് പോലും നോക്കരുതെന്നാ ഭാവി ഭാര്യയുടെ ഉത്തരവ് :-)

@ വിന്സിന്റ്റ് ഏട്ടാ ,

അതെ !! "നല്ലത് ചിന്തിക്കുമ്പോള്‍ അതില്‍ പിന്നെ ചൂഴ്ന്നു നോക്കാന്‍ ഒന്നുമില്ല ..തെറ്റിധരിപ്പിക്കപ്പെടാനും"..വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ അക്ബരിക്ക

വായനയ്ക്കും അഭിപ്രായത്തിനും നന്ദി പിന്നെ വിലയേറിയ വിലയിരുത്തലിനും..മനസ്സാക്ഷി ഇല്ലാത്ത ഹമുക്കീങ്ങളുടെ കൂമ്പിടിച്ചു വാട്ടാന്‍ വേണ്ടി തന്നെയാ ഇത് എഴുതിയത്.

@ അനൂപ്‌

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ഇവിടെ ഉണ്ടായ വൈകാരികമായ കമന്റ്സുകള്‍ എല്ലാം നല്ല സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടെയാണ് ഞാന്‍ എടുക്കുന്നത്..അതുകൊണ്ട് തന്നെ ഇതുപോലെയുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കാം.

@ prayaan parayippikkaan

ഉമ്മുഅമ്മാറും മൈ ഫ്ലവറും അവരുടെ അഭിപ്രായം പറഞ്ഞു എന്നല്ലേ ഉള്ളൂ..എല്ലാവര്ക്കും അവരുടെതായ കാഴ്ചപ്പാടും അഭിപ്രായവും കാണില്ലേ..

@ മുല്ല

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ അനശ്വര

വായനയ്ക്കും വിലയേറിയ വിലയിരുത്തലിനും നന്ദി..താങ്കള്‍ പറഞത് ശരിയാണ്.."മതനിയമങ്ങളല്ല മാറേണ്ടത് അതു വളച്ചു ഉപയോഗിക്കുന്ന മനുഷ്യന്റെ മൈന്‍ഡ് സെറ്റ് തന്നെയാ". കമന്റിടാന്‍ അജ്ഞാതന്റെ മുഖം മൂടി ഇടേണ്ടി വന്ന സാഹചര്യം അജ്ഞാതന്‍ തന്നെ വിശദീകരിച്ച സ്ഥിതിക്ക് നമുക്ക് അത് മറന്നേക്കാം.

@ നസീറിക്ക,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി..താങ്കള്‍ വേണ്ടാത്തത് ഒന്നും പറയാത്തത് കൊണ്ടാണല്ലോ കമന്റ്‌ ഡിലീറ്റ് ചെയ്യാതെ ഇവിടെ തന്നെ വച്ചത്..പിന്നെ അഭിനദ്ധങ്ങള്‍ക്ക് നന്ദിയുണ്ട്.

Unknown പറഞ്ഞു...

You have really bought out a major problem in a very funny manner. I like kuttiyalikutty :)... good writing...

BINDU പറഞ്ഞു...

പോസ്റ്റ്‌ വായിച്ചു ഇങ്ങനെ ചിരികുന്നത് ആദ്യായിട്ട് ആണ്.. .. എഴുതിയ ശൈലി ഒരുപാട് ഇഷ്ടായി.കുട്ടിയാലി യെ ഇഷ്ടമായി ....

K@nn(())raan*خلي ولي പറഞ്ഞു...

ദുബായിക്കാരന്‍ ആണെന്ന് കരുതി മൂന്നുംനാലും കെട്ടാന്‍ നോക്കണ്ട ഭായീ. നാട്ടുകാര്‍ പിരിവെടുത്ത് തന്റെ പരിപ്പെടുക്കും.
ഇപ്പൊ ദുബായിക്കാര്‍ക്കൊന്നും തേങ്ങയുടെ വിലപോലുമില്ല.!

മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...

അമേരിക്കയിലെ ഒരു ജോക്ക് .. സായിപ്പിനെതിരെ കോടതി കേസെടുത്തു .. കുറ്റം ബഹുഭാര്യത്വം .. കോടതി ചോദിച്ചു ..നിങ്ങള്‍ രണ്ടാമത് കെട്ടിയോ..?..'ഏയ്‌ ഇല്ല ' 'അപ്പോള്‍ കൂടെയുള്ള പെണ്ണോ ..?'' ഓ..അവളെന്റെ കാമുകിയാ ...!!! ദുബായിക്കാരന്‍ എന്ത് പറയുന്നു..?

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ നിയ

താങ്ക്സ് ഫോര്‍ യു കമന്റ്‌.

@ bindu

ഈ ആദ്യവരവിനും അഭിപ്രായത്തിനും നന്ദി.

@ കണ്ണൂരാനെ

മിസ്സിസ് കണ്ണൂരാനല്ലേ താങ്കളുടെ നര്‍മത്തിന്റെ ഹോള്‍സൈല്‍ ഡീലര്‍..ഞാന്‍ മൂന്നു നാല് കെട്ടിയാല്‍ എനിക്കും ഇതുപോലെ നര്‍മ്മം തുളുമ്പുന്ന കുറെ പോസ്റ്റ്‌ എഴുതാലോ :-) പിന്നെ തേങ്ങയ്ക്കും ദുബായിക്കാരനും വിലയില്ലേലും തേങ്ങ ഇടുന്നവന് നല്ല വിലയാ..ഇതൊക്കെ നിറുത്തി തേങ്ങ ഇടാന്‍ പോയാലോ എന്നാലോചിക്കുകയാ ..എന്താ കൂടുന്നോ ?

@ മഖ്‌ബൂല്‍

അനിയാ ഇതില്‍ എവിടെയാ ജോക്ക് ? ഇതൊക്കെ അമേരികയിലെ സാധാരണ സംഭവമല്ലേ!! ഈ വരവിനും അഭിപ്രായത്തിനും നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചത്തെ വരാന്ത്യത്തിൽ ഇട്ടിട്ടുണ്ട് കേട്ടൊ ഭായ്
http://sites.google.com/site/bilathi/vaarandhyam

sreenadh പറഞ്ഞു...

ദുബായിക്കാര നീ ആളു പുലിയാണു കേട്ടോ............! നന്നായി......!

sreee പറഞ്ഞു...

കഥ നന്നായി. വാൽക്കഷണത്തിനു പ്രത്യേകം മാർക്കുണ്ട്. :)

അജ്ഞാതന്‍ പറഞ്ഞു...

Kollaam. Bhaavukangal.

അജ്ഞാതന്‍ പറഞ്ഞു...

കലക്കി മാഷെ..!!
കുറെ ചിരിച്ചു.. :)

ഭായി പറഞ്ഞു...

സ്വന്തം കാര്യത്തോട് അടുക്കുംബോൾ ....?????!!!! അല്ലേ?
ചിരിച്ചുകൊണ്ടാണെങ്കിലും പറയേണ്ടത് പറഞ്ഞു!

പരിണീത മേനോന്‍ പറഞ്ഞു...

കഥ വായിച്ചപ്പോള്‍ ഈ ഭാഷയോട് ഒരുപാട് ഇഷ്ടം തോന്നി..:)

ജെ പി വെട്ടിയാട്ടില്‍ പറഞ്ഞു...

ഈ വഴിക്ക് ആദ്യമായാണ്. കൊറെ വായിക്കാനുണ്ടെന്ന് തോന്നുന്നല്ലോ മോനേ. വീണ്ടും വായിച്ച് എന്തെങ്കിലും കുത്തിക്കുറിക്കാം.
അന്റെ ഗ്രാമന് എനിക്ക് ഷ്ടായി….
വീണ്ടും കാണാം…. യാത്രയിലാണ്. വണ്ടി നിക്കുമ്പോള് വീണ്ടും നോക്കാം

ആചാര്യന്‍ പറഞ്ഞു...

നന്നായി ....ആശംസകള്‍..ചിന്തിക്കപ്പെടെണ്ടത് തന്നെ

Unknown പറഞ്ഞു...

നന്നായിരിക്കുന്നു.. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ മുരളി ചേട്ടാ

ഈ പ്രോത്സാഹനത്തിനു നന്ദി

@ ശ്രീനാഥ്

കഴുതപുലിയാണ് എന്നല്ലേ :-)

@ ശ്രീ

ടീച്ചറെ ഈ സ്നേഹ വരവിനും അഭിപ്രായത്തിനും നന്ദി

@ Dr P Malankot

അഭിപ്രായത്തിന് നന്ദി

@ പ്രിയ

ഈ വരവിനും അഭിപ്രായത്തിനും നന്ദി.

@ ഭായ്

അണ്ടിയോട്‌ അടുക്കുമ്പോള്‍ അല്ലെ മാങ്ങയുടെ പുളിയറിയുള്ളൂ :-)

@ പരിണിത

ഈ വരവിനും അഭിപ്രായത്തിനും നന്ദി. പലരും ഈ ഭാഷ ഇഷ്ടാണെന്ന് പറയാറുണ്ട്..അതുകൊണ്ട് ഇനിയും ഈ ഭാഷ ഉപയോഗിക്കാം.

@ ജെ പി വെട്ടിയാട്ടില്‍

ഈ വരവിനു നന്ദി..എന്റെ ഗ്രാമം ഇഷ്ടായെന്നരിഞ്ഞതില്‍ വളരെ സന്തോഷം.

@ ആചാര്യ

ഈ വരവിനും അഭിപ്രായത്തിനും നന്ദി.

@ ഏകാലവ്യാ

ഈ സ്നേഹവരവിനു നന്ദി..തീര്‍ച്ചയായും ഇതുപോലുള്ള വിഷയങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം!!

jayanEvoor പറഞ്ഞു...

ബല്ലാത്തൊര് പഹയൻ തന്നെ ഈ കുട്ടിയാലി!

ആസാദ്‌ പറഞ്ഞു...

അക്ബറിന്റെ കമന്റിനു താഴെ ഒരൊപ്പ്. താങ്കളുടെ ഉധ്യേശം മനസ്സിലായി. അംഗീകരിക്കുകയും ചെയ്യുന്നു.

Anil cheleri kumaran പറഞ്ഞു...

സംഗതി രസായിറ്റ്ണ്ട്.

rasheed mrk പറഞ്ഞു...

നന്നായിട്ടുണ്ട് ഇഷ്ട്ടായി എന്റെ ആശംസകള്‍

ബൈ എം ആര്‍ കെ http://apnaapnamrk.blogspot.com/

hafeez പറഞ്ഞു...

രസകരം ആയി പറഞ്ഞിരിക്കുന്നു. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്‌ മത നിയമങ്ങളെ കൂട്ടുപിടിക്കുന്ന ഉസ്താദുമാരും കുട്ടിയാലിമാരും വേണ്ടുവോളം ഉണ്ട് എല്ലായിടത്തും. പിന്നെ ഉമ്മു അമ്മാരും അക്ബര്‍ ഭായിയുമൊക്കെ മറുവശം കൂടി പറഞ്ഞ സ്ഥിതിക്ക്‌ ഇനി അടുത്ത പോസ്റ്റില്‍ കാണാം :)

hafeez പറഞ്ഞു...

ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. മൂന്നു നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ മാലിനി ജമീലയുടെ ആതമകഥ പുറത്തിറങ്ങിയ സമയത്ത്‌ നടന്ന ഒരു ചര്‍ച്ച ഞാന്‍ ഓര്‍ത്തുപോവുകയാണ്‌. അന്ന് കേരളത്തിലെ പുരോഗമന ചിന്താഗതിക്കാര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗം ഉയത്തികൊണ്ടുവന്ന പ്രധാനപ്പെട്ട ഒരു വാദം കേരളീയ പുരുഷന് ഭാര്യക്കും കാമുകിക്കും പുറമേ ഒരു സ്ത്രീക്ക് കൂടി ഉള്ള "സ്പേസ്" ഉണ്ട് അത് കൊണ്ട് വേശ്യാവൃത്തി അനുവദിക്കണം എന്നായിരുന്നു. പക്ഷെ, ഇവരാരും ബഹുഭാര്യത്വത്തെ ഒരു നിലക്കും അമ്ഗീകരിക്കുയും ഇല്ല. താങ്കള്‍ പോസ്റ്റില്‍ പറഞ്ഞ കാരണങ്ങള്‍ തന്നെ. അതായത്‌ ഭാര്യക്ക്‌ പുറമേ ഒരു കാമുകിക്കും വേശ്യക്കും "സ്പേസ്" ഉണ്ട്. (പക്ഷെ മറ്റൊരു ഭാര്യക്ക്‌ സ്പേസ് ഇല്ല. :) :) ) തന്റെ ഭര്‍ത്താവ് പങ്കുപെക്കപ്പെടുന്നു എന്ന് അപ്പോള്‍ ഒരു ഭാര്യക്ക്‌ തോന്നുകയില്ലേ? പക്ഷെ ഇത്തരം സ്പേസ് കണ്ടെത്തുന്നവരെ നമ്മള്‍ പിന്തിരിപ്പന്മാര്‍ എന്ന് വിളിക്കാറില്ല. അവര്‍ സാംസ്‌കാരിക നായകരാണ് .. പുരോഗമനക്കാരാണ്

താങ്കള്‍ ഈ വാദക്കാരന്‍ ആണ് എന്നല്ല പറഞ്ഞത്‌ ട്ടോ ... ഈ ചര്‍ച്ച വായിച്ചപ്പോള്‍ അത് മനസ്സിലേക്ക് വന്നു. എഴുതി. അത്രമാത്രം. :) :) പലരും ഈ വിഷയത്തില്‍ വ്യക്തമായ ഇരട്ടത്താപ്പ് വെച്ച് പുലര്‍ത്തുന്നു എന്ന സത്യം ചൂണ്ടികാണിച്ചു എന്ന് മാത്രം.

ആര്യദേവി പറഞ്ഞു...

വിഷയം സരസമായി അവതരിപ്പിച്ചു അഭിനന്ദനങ്ങള്‍

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ ജയന്‍ ഡോക്ടറെ,

ഈ വരവിനും അഭിപ്രായത്തിനും നന്ദി.

@ ആസാദ്,

@ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

@ കുമാരന്‍ ,

ഈ വരവിനും അഭിപ്രായത്തിനും നന്ദി.

@ എം ആര്‍ കെ

അഭിപ്രായത്തിനു നന്ദി.

@ ഹഫീസ്

"അതായത്‌ ഭാര്യക്ക്‌ പുറമേ ഒരു കാമുകിക്കും വേശ്യക്കും "സ്പേസ്" ഉണ്ട്. (പക്ഷെ മറ്റൊരു ഭാര്യക്ക്‌ സ്പേസ് ഇല്ല. :) :) ) തന്റെ ഭര്‍ത്താവ് പങ്കുപെക്കപ്പെടുന്നു എന്ന് അപ്പോള്‍ ഒരു ഭാര്യക്ക്‌ തോന്നുകയില്ലേ? പക്ഷെ ഇത്തരം സ്പേസ് കണ്ടെത്തുന്നവരെ നമ്മള്‍ പിന്തിരിപ്പന്മാര്‍ എന്ന് വിളിക്കാറില്ല. അവര്‍ സാംസ്‌കാരിക നായകരാണ് .. പുരോഗമനക്കാരാണ് ." ഇങ്ങനെയുള്ള പുരോഗമനക്കാര്‍ക്കും പിന്തിരിപ്പന്മാര്‍ക്കും നേരെയാണ് കുട്ടിയാലിയുടെ ചോദ്യങ്ങള്‍...ഈ സ്നേഹ വരവിനും വിശദമായ അഭിപ്രായത്തിനും നന്ദി

@ ആര്യദേവി

ഈ വരവിനും അഭിപ്രായത്തിനും നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

മൂന്നു നാലു പോസ്റ്റുകള്‍ വായിച്ചു
എല്ലാം നന്നായി എഴുതിയിരിക്കുന്നു
ഇനി ഒഴിവുള്ളപ്പോള്‍ ബാക്കി കൂടി വായിക്കാം അതുവരെ ഇവിടെ കുറിക്കാം
നല്ല ശൈലി
ഇഷ്ടപ്പെട്ടു :)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage

വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

ഇക്ബാല്‍ മയ്യഴി പറഞ്ഞു...

നാലു കെട്ടെന്ന് കേട്ടപ്പോള്‍ ഈ നാലുകെട്ടിനെക്കുറിച്ചാണെന്നു വിചാരിച്ചില്ല. ഏതായാലും പലരും കമെന്സിലൂടെ കെട്ടാനുള്ള നിബന്ധനകളും സാഹചര്യങ്ങളും വിശദീകരിച്ചിട്ടുള്ളത് നന്നായി. കഥാകാരന് അഭിനന്ദനങ്ങള്‍.

Diljith പറഞ്ഞു...

എടാ ഹറാം പിറന്നോനെ നിനക്ക് നാട്ടിലേക്ക് വരാന്‍ ഒന്നും ആഗ്രഹമില്ലേ? ഇപ്പൊ ഉസ്താതുമാരോക്കെ ഫേസ് ബുക്കിലും ഒര്കുട്ടിലും ഒക്കെ ഉണ്ട്

Rashid പറഞ്ഞു...

നല്ല കൊട്ടായി ദുബായിക്കാരാ... പിന്നെ വഖഫ്‌ ബോര്‍ഡ്‌ അല്ല.. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്‌ ആണ്.. ശ്രദ്ധിക്കുമല്ലോ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ